02 February 2014

മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് --പുതുവത്സര ആഘോഷപരുപാടികള്‍

UKയിലെ salisbury മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് --പുതുവത്സര ആഘോഷപരുപാടികളില്‍ പങ്കെടുത്തപ്പോള്‍

 യുക്മ റീജിയണല്‍ വൈസ് പ്രസിഡന്റും എന്‍റെ സഹോദരനുമയായ ശ്രി Suju Josephസാലിസ്ബറിമലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രി Stalin Sunny എന്നിവരുടെ ക്ഷണം സ്വികരിച്ചു.....ജനുവരി 4നു സാലിസ്ബറി മലയാളി അസോസിയേഷന്‍റെ ഒന്നാം വാര്‍ഷികവും ക്രിസ്മസ് പുതുവത്സരാഘോഷ പരുപാടികളിലും പങ്കെടുക്കുന്നതിനയായി ഞാനും എന്‍റെ സുഹൃത്ത്‌ Aniyan Kunnathu മാഷും പോകുകയുണ്ടയായി...നിണ്ട ഒരു യാത്ര ചെയ്തു ഞങ്ങള്‍ അവിടെ എത്തിചേര്‍ന്നു...ഊഷ്മളമായ സ്വീകരണമാണ് salisbury യിലെ മലയാളി സമുഹം ഞങ്ങള്‍ക്ക് നല്‍കിയത്...ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതിനയായി എത്തിയിരുന്ന യുക്മ കലാവിഭാഗം കണ്‍വിനരും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രി C CA Joseph സാറും അവിടെ ഉണ്ടായിരുന്നു....ഞാന്‍ ബഹുമാനിക്കുന്നjoseph സാറിനെ വളരെ നാളുകള്‍ക്ക് ശേഷം കാണാന്‍ സാധിക്കുകയും അദ്ദേഹത്തോടെപ്പം ഒരു പരുപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതും സന്തോഷമുള്ള ഒരു അനുഭവം ആയിതിര്‍ന്നു.


മലയാള നാടിന്‍റെ സ്വാദുള്ള ഭക്ഷണം നല്‍കികൊണ്ട് തുടര്‍ന്നുള്ള പരുപാടികള്‍ തുടങ്ങി.ശ്രി സെബാസ്റ്യന്‍ വേദിയിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരത്തിന്റെ സന്ദേശം സദസ്സില്‍ ഉണ്ടായിരുന്ന salisbury യിലെ മലയാളി സഹോദിരി സഹോദരന്‍മാരുടെ മുഖത്ത് നിറഞ്ഞുനിന്ന പുഞ്ചിരിയിലുടെയും കരഘോഷത്തിലുടെയും ഞങ്ങള്‍ക്ക് ലഭിച്ചു.ഈ പുതിയ വര്‍ഷത്തില്‍ അദ്ദ്യമയായി പങ്കെടുത്ത പൊതുപരുപാടി മലയാളികുട്ടായ്മയുടെ ഒരു ആഘോഷപരുപാടി എന്നത് മലയാളത്തെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് ആഹ്ലാദമുളവാക്കുന്നതായിരുന്നു.അതിന് അവസരം ഒരുക്കിതന്ന salisbury malayali association നിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.

C A JOSEPH സാര്‍ പരുപാടി ഉത്ഘാടനം ചെയ്യുകയും തുടര്‍ന്ന് ഞങ്ങള്‍ ഏവരുംചേര്‍ന്നു ഭദ്രദീപം തെളിച്ചു....ആ ദിപം തെളിഞ്ഞപ്പോള്‍ ...ഏവരും
പ്രകാശത്തിലും സ്നേഹത്തിലും ഐക്യത്തിലും ചരിക്കുവാനുള്ള സന്ദേശം വിളക്ക് പരത്തിയ വെളിച്ചത്തിലുടെ നമ്മുടെ ഉള്ളിലേക്ക് പകര്‍ന്നു കിട്ടുകയായിരുന്നു.
കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരുപാടികളും ഗാനങ്ങളും വളരെ മനോഹരമായിതന്നെ വേദിയില്‍ നടക്കുകയും ഞങ്ങള്‍ ആസ്വാദിക്കുകയും ചെയ്തു.

അമ്മ മലയാളത്തെ മറക്കാതെ അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനയായി salisbury യില്‍ association കുട്ടികള്‍ക്കായി നടത്തിവരുന്ന മലയാളം ക്ലാസ്സിനെപറ്റി suju joseph ല്‍ നിന്നും അറിയാന്‍ കഴിഞ്ഞു.ജോലിതിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി മാതാപിതാക്കള്‍ മുന്‍പോട്ടുവന്ന് മക്കളെ പ്രവാസലോകത്ത് മലയാള ഭാഷ പഠിപ്പിക്കുന്നതിനായുള്ള താല്‍പ്പര്യം കാണിക്കുന്നതിനു അഭിനന്ദങ്ങള്‍ അറിയിക്കുന്നു.മലയാളം വളരട്ടെ...നാടും നാടിന്‍റെ ഗന്ധവും നഷ്ടസ്വപ്നമായ പ്രവാസിക്ക് തന്‍റെ ജന്മദേശത്തിന്റെ ഭാഷയെങ്കിലും വരും തലമുറയിലേക്ക് കൈമാറുവാന്‍ സാധിക്കുക എന്നത് സന്തോഷകരമാണ്.

salisbury മലയാളി കുട്ടായ്മയില്‍ എത്തിയപ്പോള്‍ കുറെ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ സാധിച്ചു...സെക്രട്ടറി ശ്രിമതി Mercy Jacob...ശ്രി Shibu John.. ...രക്ഷാധികാരി ജോസ് കെ ആന്റണി... മുന്‍ ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രി ആര്‍വി...ശ്രി Aneesh George...ശ്രി Sajeesh Kuncheria... റിജിയണല്‍ കലാമേള തിലകമായ കുമാരി Minnu jose...ശ്രിമതി Silvy Jose..ശ്രി Biju Moonnanappallil...

ഒരു കുട്ടായ്മയുടെ വളരെ പ്രധാനപ്പെട്ട ഘടകമയായിട്ടുള്ള സ്നേഹവും ഐക്യവും salisbury malayali association അംഗങ്ങള്‍ക്കിടയില്‍ പുര്‍ണ്ണമായിതന്നെ കാണാന്‍ സാധിച്ചു. നിങ്ങളുടെ ഈ സ്നേഹവും ഐക്യവുമാണ് പരുപാടികളിലെ വര്‍ണ്ണപകിട്ട്..

ശ്രി Aniyan Kunnathu മാഷിന് നന്ദിയും സ്നേഹവും അറിയിക്കുന്നു.salisbury യിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ നല്‍കിയ സ്വികരണത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി