Poetry


ഉയര്‍ത്തെഴുന്നേല്‍പ്പ്
========================
വരണ്ടുണങ്ങി സമാധിയായി
കിടക്കുന്നു
വെള്ളമില്ലാത്ത 
നദികളും പുഴകളും
ഭുമിയിലെ പച്ചയെക്കുറിച്ച്
കവിതകള്‍ എഴുതിയകവി
ആരുംകൊലചെയ്യപ്പെട്ടപ്പോള്‍
ആരും തടഞ്ഞില്ല
ഇപ്പോള്‍‌ ഭുമി
ആത്മഹത്യ ചെയ്യാന്‍
ആരംഭിച്ചിരിക്കുന്നു
സ്വന്തമായ
അവസാനതുണ്ട് ഭുമിയും
വിറ്റ് വേറൊരു നാട്ടിലേക്ക്
കുടിയേറുന്ന മുത്തശ്ശിയുടെ
കണ്ണുകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു
നദികളും പുഴകളും
====================================
ലാസര്‍ മുളക്കല്‍


ഞാനുമെൻ പൊന്നോണവും....

കള്ളകക്കിടകം പെയ്തൊഴിഞ്ഞിട്ടും
പൊന്നിചിങ്ങനിലാവുദിച്ചിട്ടും 
അറിയുന്നുവോ അകലെയീയോരങ്ങളി 
ഒരു നേത്ത തേങ്ങലിനീണത്തിലെ 
ഇന്നും ഞാനുമെപൊന്നോണവും... 
നടവഴികളിതുമ്പികതാലമെടുത്തോ 
മുക്കുറ്റി ചേമന്തിക മിഴി തുറന്നുവോ 
പൂവട്ടിയേന്തും വണ്ണ പൂവുകതേടും 
കുട്ടികുറുമ്പുക കോടിയണിഞ്ഞുവോ 
ആയത്തിലാടുമോരുഞ്ഞാലിലേറിയോ 
മുറ്റത്തു വിടരുമോരോ 
പൂക്കളത്തിലും പാറും 
പൂത്തുമ്പികനൃത്തമാടുന്നുവോ 
അമ്മ ത വാത്സല്യം സദ്യയൂട്ടിയോ 
മ്മയിലിന്നോണം നിറയുമ്പോ
ഒരു ഗദ്ഗദം മാത്രം നുണയുന്നു ഞാനും. 
ഒരു നേത്ത തേങ്ങലിനീണത്തിലെ 
ഇന്നും ഞാനുമെ പൊന്നോണവും...
=================================
 അനാഥ പെണ്‍കുട്ടിയുടെ അവസാനത്തെ ആഗ്രഹം
-----------------------------------------
എന്‍റെ മൃതശരിരം ശവകുഴിയില്‍ ....
വെയ്ക്കാന്‍ വ്യഗ്രത കാട്ടുന്നവരെ

വേഗത്തില്‍ മണല്‍ തുവി
പുത്തന്‍ ഉടുപ്പുകള്‍ അശുദ്ധമാക്കല്ലെ

അഗതിയായി ജനിച്ച ഞാന്‍
ആദ്യമായി ധരിച്ച പുത്തന്‍... ....
ഉടുപ്പിന്റെ പരിമളം ആവോളം
അറിയട്ടെ ഈ ശവകുഴിയിലെങ്കിലും    ************************************************************************************************************

കവി
=====
അയാള്‍ പുരുഷന്മാരില്‍ 
ഉത്തമനായായിരുന്നു 
പുരുഷോത്തമന്‍
അയാള്‍ക്ക് കവിത 
എഴുതാനറിയില്ലായിരുന്നു
അയാള്‍ക്ക് മുത്തശ്ശി
ചൊല്ലികൊടുത്ത കഥകളറിയാം
പുരാണക്കഥകള്‍

ഒരുനാള്‍ അയാളുടെ
വേളി നടന്നു
വലതുകാല്‍വെച്ച്
പടികടന്ന്
അയാളുടെ ഭാര്യ
ഗൃഹപ്രവേശനംചെയ്തു
അവള്‍കവിതകള്‍
എഴുതിതുടങ്ങി
അവളുടെഡയറിയില്‍

ഒരു നാള്‍അയാള്‍
കറുത്തപ്പെട്ടിയിലെ
തുണികള്‍ക്കിടയില്‍
പതുക്കിവച്ചിരുന്ന
ഭാര്യയുടെ
ഡയറികുറിപ്പുകള്‍
വായിച്ചു

 ഇപ്പോള്‍ അയാളും
കവിതഎഴുതിതുടങ്ങി
അയാളുടെഅദ്ദ്യത്തെ
കവിത

 ഭാര്യയുടെ ഡയറിക്കുറിപ്പുകള്‍

എന്‍റെമംഗല്യംകഴിഞ്ഞിട്ടും
എന്നെ ഹൃദയത്തില്‍
കൊണ്ട്നടക്കുന്ന
കാമുകനെ
നീ എനിക്കായിഎഴുതിയ
പ്രണയലേഖനങ്ങള്‍
ഭദ്രമായിരിക്കുന്നു
മടക്കിവെച്ചിരിക്കുന്ന
സാരികള്‍ക്കിടയില്‍

അന്‍പതുപവന്‍
കൊടുത്തു
വിലയ്ക്ക് വാങ്ങിയ
പുരുഷോത്തമന്‍റെ
വിട്ടില്‍
രാവിന്‍റെയാമത്തില്‍
ആലിംഗനത്തിലമറുമ്പോള്‍
നിന്‍റെ അദ്ദ്യസ്പര്‍ശനം
ഓര്‍മ്മയില്‍ഓടിയെത്തുന്നുസിക്സ് പാക്ക്

========
അവന്‍റെ ആദര്‍ശഹിറോ
സിക്സ്പാക്കിലേക്ക് മാറിയിട്ട്
ആറു വര്‍ഷമാകുന്നു
അവന്‍ ഇപ്പോള്‍
സിക്സ്പാക്കിനെപറ്റിമാത്രം
തലപുകഞ്ഞാലോചിക്കുന്നു
സുഹൃത്തുക്കളില്‍ ഒരുവന്‍
സിക്സ്പാക്ക്
സുഹൃത്തിനോട്‌ഉപദേശം
ചോദിച്ചു
ദിനവും പതിനഞ്ചു
കോഴിമുട്ടകളുടെ
വെള്ളകരുമാത്രം
ഉള്ളിലാക്കുന്നതായി
ചൊല്ലിയാ സുഹൃത്ത്‌

സിക്സ്പാക്കിനായി
സിക്സ്ഇയര്‍ ആയിഅവന്‍
വെള്ളകരുമാത്രംഭക്ഷിക്കുന്നു
____________________________________________________________________________________________________________________________________________________________________________

സല്‍ക്കാരം
====================
എച്ചിലുകള്‍ ചിതറികിടക്കുന്ന
മദ്യശാലയില്‍
സുഹൃത്തുക്കള്‍
ഒത്തുചേരുന്ന
മദ്യസല്‍ക്കാരം

സൈഡ് ഡിഷ്‌
അളവ് ശരിയായി
ഭാഗിച്ച് നിരത്തുന്നു
അതിലോരുവന്‍
ആദ്യത്തെ റൗണ്ടില്‍മാത്രം

ചില്ലിചിക്കന്‍
മിക്സ്‌ചര്‍
ഉണ്ടെങ്കിലും
അച്ചാര്‍തന്നെ
പ്രധാന സൈഡ് ഡിഷ്‌

മുന്നുനാല് 
ഫുള്‍ബോട്ടില്‍
കാലിയാകും
ഒരുമണിക്കുറിനുള്ളില്‍

ലഹരിയേറിതുടങ്ങുമ്പോള്‍
അധരങ്ങളില്‍ നിന്നും
അറിയാതെഒഴുകുന്നു
അന്തരാളങ്ങളില്‍
അലനെയ്തുഉയരും
തന്‍ അന്തരംഗങ്ങള്‍

പിന്നൊരുനാള്‍
കുടാമെന്ന്പറഞ്ഞ്
മദ്യത്തിന്‍ മയക്കത്തില്‍
വിടണയുന്നു
തിര്‍ന്നു പോയ
അന്തരംഗങ്ങള്‍
വിണ്ടുംശേഖരിക്കാന്‍
======================================================സന്തോഷം

അടുക്കിവെച്ചിരിക്കുന്ന
സി ഡികളില്‍
കുരുങ്ങികിടക്കുന്നു
എന്‍റെദിനങ്ങള്‍

കത്തുകളും
കണ്ടുമുട്ടലുകളും
അദൃശ്യമാക്കിയ
മൊബൈല്‍ഫോണ്‍

ലോകം
വിരല്‍തുമ്പില്‍
എത്തിക്കുന്ന
ഇന്റര്‍നെറ്റ്


ഞാനുംനീയും
തിപ്പെട്ടിയില്‍
നുല്‍കോര്‍ത്ത്‌
സംസാരിച്ച
മധുരഭാഷണത്തിന്‍
സന്തോഷം
കിട്ടിയില്ലെനിക്കെങ്ങും
സഖി !!
_________________________________________________________________
ഒരമ്മയുടെ മിഴിനീര്‍
വിഞ്ഞാക്കി ചിലര്‍
ബലിയുണ്ണുന്നു
തൊഴിലാനായി ഇരക്കുന്ന
ഒരുഅച്ഛന്‍
ചുട്ടുപൊള്ളുന്ന തീക്കട്ടമേല്‍
നിന്ന്പാടുന്നപൈതങ്ങള്‍

ഹൃത്തില്‍നിന്നും
എന്തേ നമ്മള്‍
അന്ധകരാന്തകനായ
ആരാധിതനെ പിഴുതെറിഞ്ഞത്

____________________________________________________________
ദൈവത്തിന്‍റെ കണക്ക് 


കുട്ടില്‍ കുഞ്ഞുങ്ങള്‍
വിശന്ന് കഴുത്ത്നിട്ടി
അമ്മകിളിയെ തേടി
കാത്തിരിക്കുന്നു.... !

വിരിച്ച വലയില്‍
വിഴുന്ന ഇരകള്‍ക്കായി
വേടന്‍ കാത്തിരിക്കുന്നു.... !

വിശപ്പിന്‍റെ പരിമാണങ്ങള്‍
നിശച്ചയിക്കുന്ന
തുലാസിന്റെ പടികള്‍
ദൈവത്തിന്‍റെ കൈയില്‍
നൈമിഷികമായി
ഇടം മാറുന്നു... !

മരണത്തില്‍നിന്നും രക്ഷപ്പെട്ട്
ഉയരത്തില്‍ പറന്നുയരുന്ന
അമ്മക്കിളിയുടെ
ഓരോ ചിറകിന്‍
നാഡിമിടിപ്പിലും
അതിന്‍റെ കുഞ്ഞുങ്ങളുടെ
കരച്ചില്‍ കേള്‍ക്കുന്നു...!
=========================
ഒരുജിവന്‍ പിറക്കുമ്പോള്‍
ചലിക്കാന്‍തുടങ്ങുന്നു
മരണഘടികാരം
പുജ്യയത്തില്‍നിന്നും....

പിറന്നു


വളര്‍ന്നു 
അദ്ധ്വാനിച്ചു
ജിവിച്ചു
മരിച്ചു

ജിവിതം
-----------------
ഇന്നലെ അവന്‍
ഇന്നു നീ
നാളെ ആരോ
എന്ന്
നിലമാറികൊണ്ടിരിക്കും
നിലയറ്റ ജിവിതം


************************വിളക്കിന്റെ അടിയില്‍

പരന്നുകിടക്കുന്ന ഇരുട്ട്

ആരും കാണുന്നില്ല....!ചിരിയുടെ പിന്നില്‍

ചിതറികിടക്കുന്ന ശോകം

ആരും അറിയുന്നില്ല....!