25 February 2014

''വീട് ''

''വീട് ''

  
 fobma e magazine സമിക്ഷയില്‍ പ്രസിദ്ധികരിച്ച ''വീട് ''എന്ന എന്‍റെ കഥread magazine please click below link :-http://issuu.com/fobmaemag/docs/fobma_emagazine_februvary_2014
==================================================
അന്ന് അവധിദിവസമായതിനാല്‍ ഉറക്കംഉണര്‍ന്നിട്ടും കിടക്കവിട്ട് മാധവന്‍ എഴുന്നേറ്റത് താമസിച്ചാണ്.പല്ല്തേപ്പും കുളിയും കഴിഞ്ഞു ഭാര്യ വിളമ്പികൊടുത്ത പ്രഭാതഭക്ഷണം കഴിച്ചിട്ട് ഒരു കപ്പ് കപ്പിയുമായി ഹാളിലെ സോഫയില്‍ വന്നു ഇരുന്ന്കൊണ്ട് ഇനിയും ചുളിവുകള്‍ വിണിട്ടില്ലാത്ത ദിനപത്രം കൈയിലെടുത്തു നിവര്‍ത്തി.പുറത്ത് കുട്ടികള്‍ ക്രിക്കറ്റ്കളിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന ബഹളം പത്രവായനയെ കുറച്ച്ആലോസരപ്പെടുത്തിയെങ്കിലും വായന തുടര്‍ന്നു.വായനക്കിടയില്‍ മറ്റൊരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ രണ്ടു കുരുവികള്‍ ബാല്‍ക്കണ്ണിയിലെ ഗ്രില്‍ കമ്പികളില്‍ ഇരുന്നുകൊണ്ട് ചുറ്റുപാടും വളരെ ശ്രദ്ധയോടെ വിക്ഷിക്കുന്നു.ഒരു കുരുവി അടുത്തിരുന്നതിനെനോക്കി ശബ്ദമുണ്ടാക്കികൊണ്ട് ബാല്‍ക്കണിയില്‍ ഉണ്ടായിരുന്ന ചെരുപ്പുകള്‍ വയ്ക്കുന്ന സ്റ്റാന്റിന്‍റെ അടിയിലേക്ക് പറന്നുപോയിരുന്നു.പിന്നാലെ മറ്റേകുരുവിയും സ്റ്റാന്റിന്‍റെ അടിയിലേക്ക് പറന്നു.രണ്ടു കുരുവികളും കഴുത്ത് നിട്ടി നിട്ടി അവിടെ മുഴുവന്‍ എന്തോ തേടികൊണ്ടിരിക്കുന്നതുപ്പോലെതോന്നി മാധവന്.വിണ്ടും കുരുവികള്‍ ഗ്രില്‍ കമ്പികളില്‍ വന്നിരിരുന്നു.പസ്പരം നോക്കികൊണ്ട് കുരുവികള്‍ ശബ്ദമുണ്ടാക്കികൊണ്ടിരുന്നു.ഇപ്പോള്‍ കുരുവികളുടെ നോട്ടം മേലെയുള്ള വെന്റിലേറ്ററിലായി.പെട്ടെന്ന് കുരുവികള്‍ അങ്ങോട്ട്‌ പറന്നുപോയി വെന്റിലേറ്ററിന്‍റെ കതകില്‍ഇരുന്ന് കുറച്ച്നേരം അവിടെ ശ്രദ്ധയോടെ വിക്ഷിക്കുന്നുണ്ടയായിരുന്നു.

രണ്ടു കുരുവികളുടെ ചലനങ്ങളുംനോക്കികൊണ്ടിരുന്നു മാധവന് കുരുവികള്‍ കുട് ഉണ്ടാക്കാനുള്ള സ്ഥലമാണ്‌ നോക്കികൊണ്ടിരിക്കുന്നതെന്ന് തോന്നി.കുറച്ചു നേരം അവരെ ശ്രദ്ധിച്ചിരുന്നപ്പോള്‍ ദൈവത്തിന്‍റെ സൃഷ്ടികള്‍ എത്രയോ അത്ഭുതങ്ങള്‍ നിറഞ്ഞതാണെന്ന് മനസ്സില്‍ ചിന്തിച്ച്പോയി.

അടുത്ത ദിവസം രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഷൂഎടുക്കുന്നതിനയായി സ്റ്റാന്റിന്‍റെ അടുത്ത്പോയപ്പോള്‍ ഉണങ്ങിയ കുറച്ച് പുല്‍കൊടികള്‍ സ്റ്റാന്റിന്‍റെ അടിയില്‍ കിടന്നരുന്നത് മാധവന്‍ കണ്ടു.ഇന്നലെ കണ്ട കുരുവികള്‍ കുട് ഉണ്ടാക്കാനുള്ള പണി തുടങ്ങിയോ എന്ന് ചിന്തിച്ച്കൊണ്ട് തലയുര്‍ത്തി വെന്റിലേറ്ററിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു ചെറിയ പുല്‍കുന ഉണ്ടായിരുന്നു.ചിന്തിച്ചത് ശരിയായിരുന്നു കുരുവികള്‍ അവരുടെ വിട് പണി ആരംഭിച്ചിരിക്കുന്നു.ശരി അവയുടെ ജോലി നടക്കട്ടെയെന്നു പറഞ്ഞ് ഓഫീസിലേക്ക് പുറപ്പെട്ടു.

‘’അതേയ് മോളെ ഓഫീസില്‍ വിട്ടിട്ട് പോകുമോ’’ഭാര്യവിലാസിനി

‘’എന്താ ഇന്നും കാവ്യാ താമസിച്ചോ....?’’

‘’അവള്‍ എഴുന്നേറ്റ് വന്നതേ താമസിച്ചാ ...എത്ര പ്രാവിശ്യം പറഞ്ഞാലും ഈ കുട്ടിക്ക് തലയില്‍ കയറില്ല....’’മകള്‍ താമസിച്ചു എഴുന്നേറ്റു ജോലിക്ക് പോകാന്‍ കാണിക്കുന്ന തിരക്കുകള്‍ കണ്ട് വിലാസിനിക്ക് ദേഷ്യം കയറിയെന്നു തോന്നുന്നു.

‘’ശരി പെട്ടെന്ന് വരാന്‍ പറയു ‘’

കാറിന്റെ ഡോര്‍ തുറന്ന് ബാഗ്‌ പിന്‍സിറ്റില്‍ വെച്ച് മുന്നിലേക്ക് വന്നപ്പോള്‍ ഓടിവരുന്നുണ്ടയയിരുന്നു മുത്തമകള്‍ കാവ്യാ

‘’ഇതാ നിന്‍റെ മൊബൈല്‍’’അവളുടെ മൊബൈല്‍ നിട്ടി പിടിച്ചുകൊണ്ട് പിറകെ വിലാസിനിയും വന്നു .ഒരു നൊടി നിന്നിട്ട് മൊബൈല്‍ അമ്മയുടെ കൈയില്‍ നിന്നും വാങ്ങി ,കാറില്‍ കയറി ‘’പോകാം അച്ഛാ..ലേറ്റ് ആയി’’

‘’ഓക്കേ ...’’മാധവന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.അച്ഛനും മകളും വിലാസിനിക്ക് കൈവിശി ’’ബൈ ബൈ’’പറഞ്ഞു

ഒരു സോഫ്റ്റ്‌ വെയര്‍ കമ്പിനിയിലാണ് കാവ്യാ ജോലി ചെയ്യുന്നത്.കമ്പനിയുടെ വാഹനം വരുമ്പോള്‍ അവള്‍ റെഡിയായില്ലെങ്കില്‍,മാധവന്‍ ഓഫീസില്‍ പോകുന്ന വഴിക്ക് അവളെ ജോലി സ്ഥലത്ത് എത്തിച്ചു കൊടുക്കും.

അന്ന് വൈകുന്നേരം ജോലികഴിഞ്ഞു വന്നപ്പോള്‍ ഷു സ്റ്റാന്റില്‍ വയ്ക്കാന്‍ നേരം മാധവന്‍ കണ്ടു വെന്റിലേറ്ററിന്‍റെ അടുത്ത് ഉണക്കപുല്‍കൊടികള്‍ കുടുതലയായി കൊണ്ട് വന്നു ഇട്ടിരിക്കുന്നു.’

‘’പാവം കുരുവികള്‍ കുട് കെട്ടാന്‍ ചുവരില്‍ ഒരു ഗ്രിപ്പ് കിട്ടാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇനിയും കുടിന്റെ പണി തുടങ്ങിയിട്ടില്ല’’എന്ന് ചിന്തിച്ച് കൊണ്ട് എത്തി നോക്കിയപ്പോള്‍,കുരുവികള്‍ രണ്ടും വെന്റിലേറ്ററില്‍ കുറുകി കുറുകി ഇരിക്കുന്നു.

വിടിനകത്തേക്ക്പോയി പ്ലസ്‌ ടു വിദ്യാര്‍ഥിനിയായ ഇളയ മകള്‍ കവിതയോട്’’മോളെ നിനക്ക് ഷു വാങ്ങിയപ്പോള്‍ കിട്ടിയ അതിന്‍റെ കാര്‍ബോര്‍ഡ് ബോക്സ്‌ എവിടെ’’

‘’അത് ടെറസ്സില്‍ ഇട്ടിരിക്കുന്നു അച്ഛാ’’

‘’മോള്‍ അത് പോയി എടുത്തിട്ട് വാ.....ഒരു കത്തിയും എടുത്തോളു’’കവിത കൊണ്ടുവന്ന കാര്‍ബോര്‍ഡ് പെട്ടിയില്‍ ഒരു ദ്വാരം ഉണ്ടാക്കിയി ട്ട് അതിനകത്ത് ഒരു തുണി വിരിച്ചു, കുറച്ചു അരിമണികളും വിതറിയിട്ട്,ഷു സ്റ്റാന്റിന്‍റെ അരികിലായി ഒരു കോണില്‍ അത് വച്ചു.

രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ പുല്‍കൊടികള്‍ കൊണ്ട് ഒരുകുട് ഉണ്ടാക്കി കുരുവികള്‍ താമസം തുടങ്ങി.

വിട്ടില്‍ കുരുവികളുടെ ശബ്ദം മുഴങ്ങിയ ദിനങ്ങളായിരുന്നു പിന്നിട്,

ദിവസവും ഒരു പാത്രത്തില്‍ വെള്ളവും മറ്റൊന്നില്‍ അരിമണികളും കുട്ടില്‍ കൊണ്ട്പോയി വയ്ക്കുന്നതും,കുരുവികളെ നോക്കി സമയം നിക്കുന്നതും കവിതയ്ക്ക് സന്തോഷമുള്ള ഒരു കാര്യമായിതിര്‍ന്നു

അവള്‍തന്നെയാണ് ഒരിക്കല്‍ അത് കണ്ടത്

‘’അമ്മേ ,കുട്ടിനുള്ളില്‍ രണ്ടു മുട്ടകിടക്കുന്നു ‘’

‘’കവിതാ ...മോളെ ,അത് തൊടരുത് ട്ടോ...’’

പെണ്‍ കുരുവി അടയിരുന്നപ്പോള്‍ ആണ്‍കുരുവി ഇര തേടി കൊണ്ടുവന്നു

ഒരു ദിവസം രാവിലെ കവിത ‘’അമ്മേ കുട്ടിനുള്ളില്‍ രണ്ടു കുഞ്ഞുങ്ങള്‍....’’

അമ്മകുരുവിയുടെ വയറിനു കിഴില്‍ ഇനിയും രോമങ്ങള്‍ മുളച്ചിട്ടില്ലാത്ത തല നിട്ടി ശബ്ദം ഉണ്ടാക്കികൊണ്ട് രണ്ടു പുതിയ ജിവനുകള്‍ നില്‍ക്കുന്നു.

കവിത അടുത്തേക്ക്പോകാന്‍ തുടങ്ങിയപ്പോള്‍ അമ്മകുരുവി’’കുയോ ..കുയോ..’’എന്ന് ശബ്ദമുണ്ടാക്കാന്‍ തുടങ്ങി, ചിറകുകള്‍ വിരിച്ച് കുഞ്ഞുങ്ങളെ രണ്ടിനെയും ചിറകിനകത്ത് ഒതുക്കി നിര്‍ത്തി.

‘’ഏയ്‌ കവിത ,അതിന്‍റെ അടുത്ത് പോകണ്ടാ...അതിനെ വെറുതെ പേടിപ്പിക്കണ്ടാ മോളെ...’’

ദുരെ നിന്നും കുട്ടിനകത്തേക്ക് ഇട്ടുകൊടുത്ത അരിമണികളില്‍ ഒന്ന്കൊത്തിയെടുത്ത് ചുണ്ടുകളാല്‍ പൊടിയാക്കി ,അമ്മ കുരുവി കുഞ്ഞുങ്ങള്‍ക്ക് ഊട്ടുന്നത് കണ്ടപ്പോള്‍ മാധവന് വല്ലാത്ത ആശ്ചര്യം .ഈ ഭുമിലെ ജിവജാലങ്ങളെ സൃഷ്ടാവ് എത്ര മനോഹരമായിതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

കുറച്ചു ദിവസങ്ങള്‍ കൊണ്ട് കുഞ്ഞുങ്ങള്‍ അമ്മകുരുവിയെപ്പോലെ കരഞ്ഞുശബ്ദമുണ്ടാക്കാനും,അമ്മയുടെ ചിറകിനടയില്‍നിന്നും പുറത്ത് വന്നു കുട്ടിനകത്ത്‌ ഓടികളിക്കാനുംതുടങ്ങി.അവരുടെ ആ പ്രവര്‍ത്തികള്‍ വിക്ഷിക്കുന്നതില്‍ ഏറ്റവും കുടുതല്‍ താല്പര്യം കാണിക്കുന്നത് കവിതയായിരുന്നു,
രണ്ടു കുഞ്ഞുങ്ങളെയും തനിയെവിട്ട് അമ്മകുരുവിയും ഇരതേടിപോയിതുടങ്ങി,കുഞ്ഞുങ്ങള്‍ക്ക് ചിറകുവളര്‍ന്നുതുടങ്ങി.ചെറിയ ചിറകടിച്ചു കുട്ടിനകത്തു കുഞ്ഞുങ്ങള്‍ പറന്നു .രാത്രിയില്‍ കുട്ടിലെ ആ കുഞ്ഞുപുല്‍വട്ടത്തില്‍ നാല്ജിവന്‍ ഉടല്‍ചുരുക്കി ഉറങ്ങുന്ന കാഴ്ച മാധവനു സന്തോഷം നല്‍കി

മുത്തമകള്‍ കാവ്യയ്ക്ക് ഓഫീസില്‍ ഒരു പാര്‍ട്ടി ഉണ്ടെന്ന് പറഞ്ഞിട്ട് പോയവള്‍ രാത്രി എട്ടുമണിയായിട്ടും ഇതു വരെ വിട് എത്തിചേരാത്തതില്‍ വിഷമിച്ചു
വിലാസിനി മാധവനോട്’’ഒന്ന് പോയി നോക്കു..അവള്‍ പാര്‍ട്ടി തിര്‍ന്ന് വരാമെന്ന് പറഞ്ഞസമയം കഴിഞ്ഞിരിക്കുന്നു’’
‘’അവള്‍ പാര്‍ട്ടി കഴിഞ്ഞ് ഇങ്ങ് വന്നോളും..കൊച്ചുകുട്ടിയൊന്നുമല്ല..നീ വിഷമിക്കാതെ ഇരിക്കു’’
മാധവന്‍ വിലാസിനിയെ ആശ്വസിപ്പിച്ചു
അപ്പോള്‍ കാവ്യാ ഗേറ്റ്കടന്നു വന്നു,വന്ന ഉടനെ വേഗത്തില്‍ നേരെ മുറിയിലേക്ക് പോയി കതകടച്ചു
‘’ങ്ങാ ഈ കുട്ടിക്ക് എന്ത്പറ്റിയോ ആവോ’’വിലാസിനി മുറിയുടെകതകില്‍ തട്ടി’’മോളെ കാവ്യാ വാ വന്ന് വല്ലതും കഴിച്ചിട്ട് കിടക്ക്...’’
‘’എനിക്ക് ഒന്നു വേണ്ടമ്മേ...ഞാന്‍ അവിടെ നിന്നും കഴിച്ചു..വല്ലാത്ത തലവേദന ഒന്ന് കിടക്കട്ടെ’’അകത്തു നിന്നും കാവ്യാ വിളിച്ചു പറഞ്ഞു

കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു ഞാറയാഴ്ച്ച രാവിലെ ഒരു കരച്ചില്‍ ശബ്ദം കേട്ട് ഉണര്‍ന്ന മാധവന്‍ കണ്ടത്, സോഫയില്‍ സാരി വായില്‍ തിരുകി വിമ്മിക്കരയുന്ന ഭാര്യ വിലസാനി,അടുത്ത് ഇളയമകള്‍ കവിത കൈയില്‍ ഒരു വെള്ളപേപ്പര്‍ ,അതില്‍ എഴുതിയിരിക്കുന്നു

‘’അച്ഛാ..ഇതു നിങ്ങളോട് പറഞ്ഞ് അനുവാദം വാങ്ങിക്കാന്‍ മനസ്സ്തുടിച്ചിരുന്നു സത്യം.നിങ്ങളാരും എന്‍റെ ആഗ്രഹത്തിന് തടസ്സം നില്‍ക്കുകയില്ലെന്ന ഉറച്ച വിശ്വാസവമുണ്ട്,പക്ഷെ ഹരിയുടെ മാതാപിതാക്കള്‍ കാര്യങ്ങള്‍ മനസിലാക്കുവാനും ക്ഷമിക്കുവാനുമുളള ഒരു സാഹചര്യമല്ല ഇപ്പോള്‍.അത് കൊണ്ടാണ് ഈ തിരുമാനം എടുത്തത്‌.
ഹരി നല്ലവനാണ്,ഞങ്ങള്‍ രണ്ടുപേരും ഒരുമിക്കാന്‍ തിരുമാനിച്ചു,നിങ്ങളുടെ എല്ലാവരുടേയും സ്നേഹം ഉപേക്ഷിച്ചു പോകുന്നതല്ല,ഞങ്ങള്‍ വരും നിങ്ങളോട്ഒപ്പം ചേര്‍ന്ന് ജീവിക്കാന്‍
ഞങ്ങക്ക് നിങളുടെ അനുഗ്രഹങ്ങള്‍ ഉണ്ടാവുമെന്ന് പ്രതിക്ഷിച്ചുകൊണ്ട്
കാവ്യാ....’’
മാധവന്‍ പതുക്കെ സോഫയില്‍ നിന്ന് എഴുന്നേറ്റു ബാല്‍ക്കണിയില്‍ പോയി ആകാശത്തിലേക്ക് നോക്കികൊണ്ടിരുന്നു
ഇളയ മകള്‍ കവിത വല്ലാതെ ഭയന്നു,അച്ഛന്‍ ദേഷ്യപ്പെട്ടു ബഹളം ഉണ്ടാക്കുമെന്ന് പേടിച്ചുപോയി
വിലസാനി കരഞ്ഞു പുലമ്പികൊണ്ടിരുന്നു ‘’ എന്ത് പണിയാ ഇവള്‍ കാണിച്ചിട്ട് പോയത്.....അനിയത്തി ഒരുത്തി ഉള്ളവളെകുറിച്ച് പോലും ആലോചിക്കാതെ പോയല്ലോ’’

ഒന്നും മിണ്ടാതെ ദുരെയ്ക്ക് നോക്കി നിന്നു മാധവന്‍
‘’ഇങ്ങനെ നില്‍ക്കാതെ അവളെ കണ്ടുപിടിക്കാന്‍ എന്തെങ്കിലും ചെയ്യുന്നേയ്’’വിലാസിനി
അടുത്തുണ്ടായിരുന്ന കുരുവികുട്ടിലേക്ക് നോക്കി മാധവന്‍
ആണ്‍കുരുവിയും പെണ്‍കുരുവിയും കുട്ടില്‍ അരിമണികള്‍ കൊത്തിതിന്നുകൊണ്ടിരുന്നു,രണ്ടു കുഞ്ഞുങ്ങളെയും കാണാനില്ലായിരുന്നു.
വിലസിനിക്കടുത്തായി സോഫയില്‍ വന്നിരുന്ന മാധവന്‍
‘’വിലാസിനി കുഞ്ഞുങ്ങള്‍ക്ക് ചിറകു മുളച്ചിരിക്കുന്നു,അത് ആകാശം കാണാന്‍ പോയിരിക്കുകയാണ്,തിര്‍ച്ചയായും തിരിച്ചുവരും ...വിട് തേടി വരും’’

24 February 2014

അമ്മ
                                                                   22 February 2014

മർഡർ (മിനി കഥ)

മർഡർ (മിനി കഥ)ഒരു യുവതി വളരെയധികം വിഷമത്തോടെ തനിക്കു പരിചയമുള്ള  ഡോക്ടറെ കാണാന്‍ ചെന്നു

''ഡോക്ടര്‍ എനിക്ക് ഒരു പ്രോബ്ലം ...അത്  തിര്‍ക്കുവാന്‍ എന്നെ സഹായിക്കണം''''ഓക്കേ..ടെല്‍  മി ....എന്താണ് പ്രോബ്ലം''

'

'ഡോക്ടര്‍ എന്‍റെ  അദ്ദ്യത്തെ കുഞ്ഞിനു ഒരു വയസ്സ് ഇനിയും പുര്‍ത്തിയായിട്ടില്ല...ഞാന്‍ വിണ്ടും 
പ്രെഗ്നൻറ്റ് ആയിരിക്കുന്നു......ഇപ്പോള്‍ ഉടനെ ഒരു കുഞ്ഞുകുടി വേണ്ടാ എന്ന് വിചാരിക്കുന്നു''

''ഓക്കേ ...അതിന് ഞാന്‍ എന്ത്  സഹായമാണ് ചെയ്യേണ്ടത്''

''എനിക്ക്  ....അബോർഷൻ.....നടത്തിതരണം...പ്ലീസ് ഡോക്ടര്‍ ''

കുറച്ചു നേരത്തേയ്ക്ക് ഡോക്ടര്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു...മൌനം വെടിഞ്ഞ് ഡോക്ടര്‍ പറഞ്ഞു 
''നോക്കു കുട്ടി ..എന്‍റെ മനസ്സില്‍ ഒരു ഐഡിയ തോന്നുന്നു ... പ്രോബ്ലവും തിരും...നിങ്ങള്‍ക്കും ഒരു കുഴപ്പവും വരില്ല''

യുവതിയുടെ മുഖത്ത് സന്തോഷം...ഡോക്ടര്‍ തന്‍റെ ആവിശ്യം നടത്തിതരുവാന്‍ പോകുന്നു
''ഡോക്ടര്‍ എപ്പോഴാണ് ഞാന്‍ അബോർഷനു റെഡിയായി വരേണ്ടത്''

''കുട്ടി ഞാന്‍ പറയുന്നത്‌ ...രണ്ടു കുഞ്ഞുങ്ങളില്‍ ഒന്നിനെ കൊല്ലാനാണ് നിങ്ങള്‍ പറയുന്നത്...ഐ തിങ്ക്‌ ബെറ്റര്‍ ..ഇപ്പോള്‍ നിങ്ങളുടെ  കൈയിലുള്ള കുഞ്ഞിനെ അങ്ങ് കൊന്നേക്ക്...അടുത്ത കുഞ്ഞിനെ പ്രസവിക്കുന്നത് വരെ നന്നായിട്ട്  റസ്റ്റ്‌ എടുക്കുകയും ചെയ്യാം''

''ഡോക്ടര്‍ ''

''നിങ്ങളുടെ കൈയില്‍ ഇപ്പോള്‍ ഉള്ള കുഞ്ഞിനെ കൊല്ലാന്‍ തിരുമാനിച്ചാല്‍ ...നിങ്ങളുടെ ഹെല്‍ത്തിനും ഒരു കുഴപ്പുവും ഉണ്ടാവില്ല ...പറയ്യു...എന്താണ് നിങ്ങളുടെ ഡിസിഷൻ' ''

''അയ്യോ വേണ്ടാ ഡോക്ടര്‍ ...എന്‍റെ കുഞ്ഞിനെ കൊല്ലാന്‍ ...വിചാരിക്കുമ്പോള്‍ തന്നെ പേടിയാകുന്നു...ഞാന്‍ സമ്മതിക്കില്ല ...ക്രുരതയല്ലേ ഡോക്ടര്‍ ഒരു വയസ്സ്പോലും തികയാത്ത സ്വന്തം കുഞ്ഞിനെ കൊല്ലുന്നത്....പാപമല്ലേ ..?''

''നിങ്ങള്‍ കൊല ചെയ്യാന്‍ തിരുമാനിച്ച ശേഷമാണ് എന്‍റെ അടുക്കല്‍ വന്നത്...കൈയിലുള്ളതിനെ കൊന്നാലും ....വയറ്റില്‍ ഉള്ളതിനെ കൊന്നാലും ...മർഡർ ...ആണ്...പിന്നെ ഏതായാലും എന്താ....ഏതെങ്കിലും ഒരു കുഞ്ഞിനെ കൊന്നാല്‍ പോരെ '''

************************************************************************************************************


21 February 2014

''എനർജി ടോണിക്'' (മിനി കഥ )

''എനർജി ടോണിക്'' (മിനി കഥ )
=====================
നടപ്പാത..ഒരു യുവാവ്‌..കൈയില്‍ ബോട്ടില്‍

''ഇതു എനര്‍ജി ടോണിക് ...രാവിലെ ഒരു സ്പൂണ്‍..വൈകുന്നേരം ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി...ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കും ...!''എന്ന് വിളിച്ചു കുവി വില്പന നടത്തി
നിറയെ ആളുകള്‍ വന്നു ,പലരും വാങ്ങി..വാങ്ങിയവര്‍ കഴിച്ചുനോക്കി

കഴിച്ചവര്‍ക്ക് ഉന്മേഷം കിട്ടി...കൊടുത്ത കാശ് പാഴായില്ല
ടോണിക് തിര്‍ന്നപ്പോള്‍ ..ആളുകള്‍ വിണ്ടും വാങ്ങാന്‍ ടോണിക് വ്യാപാരിയെ അനേഷിച്ചു ചെന്നു.
പക്ഷെ ടോണിക് വ്യാപാരിയെ കണ്ടില്ല

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം
ഒരിടത്ത്...അതാ നില്‍ക്കുന്നു ആ ടോണിക് വ്യപാരി..ടോണിക്ക് അല്ല ഇപ്പോള്‍ അയാളുടെ കച്ചവടം ..ബലുണ്‍ ..ബലുണ്‍ വ്യാപാരി

അടുത്ത് ചെന്ന് ചോദിച്ചു ''ഹലോ ..നിങ്ങളെ എവിടെയൊക്കെ തേടി ..ആ എനര്‍ജി ടോണിക് ഇനിയും വേണം..കിട്ടുമോ..അല്ലാ..എവിടെയായിരുന്നു ഇത്രയും കാലം..?''

''ജയിലില്‍ ആയിരുന്നു ..!''

''എന്തിന്..?''

''വ്യാജ മരുന്ന് ഉണ്ടാക്കി വിറ്റതിനു ..രണ്ടു വര്‍ഷം തടവ്‌ ശിക്ഷ !''

''അപ്പോ നിങ്ങള് തന്ന ടോണിക് വ്യജനായിരുന്നോ ?....പക്ഷെ കുഴപ്പം ഒന്നുമുണ്ടായില്ല ...നല്ല ഉന്മേഷവും കിട്ടിയിരുന്നു !''

''ഞാന്‍ വിറ്റത് ടോണിക്കോ മരുന്നോ ഒന്നുമല്ല..പച്ചവെള്ളത്തില്‍ ..ഉപ്പ്,മുളക്,ജീരകം,ഉലുവ ..പൊടികള്‍ കലക്കിയതാണ് സാധനം''

''അങ്ങനെയെങ്കില്‍ അത് കുടിച്ചപ്പോള്‍ എനിക്ക് എങ്ങനെ ഉന്മേഷം കിട്ടിയത്...?''

''അത് നിങ്ങളുടെ വിശ്വാസം ..!വിശ്വാസമല്ലേ ജിവിതത്തെ മുന്നോട്ടു നയിക്കുന്ന ശക്തി...മരുന്നും മന്ത്രവും മാത്രമല്ലല്ലോ ചേട്ടാ...ശരിയല്ലേ ..?''

20 February 2014

VELAKANNI MATHA FEAST LONDON. PHOTOS

പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍ 2012 -LONDON
                        

READ FOR FULL STORY CLICK BELOW LINK :-http://marunadanmalayali.com/index.php?page=newsDetail&id=28898

എന്‍റെ കവിത ''കടലിന്‍റെ മക്കള്‍ ''
british മലയാളി പ്രസിദ്ധികരിച്ചത്
http://www.britishmalayali.co.uk/index.php?page=newsDetail&id=28635

19 February 2014

എന്‍റെ കഥ NRI MALAYALI പ്രസിദ്ധികരിച്ചത്
http://www.nrimalayalee.com/story-athmakkal.html

എന്‍റെ കവിത MALAYALA MANORAMA
പ്രസിദ്ധികരിച്ചത്


MALAYALA MANORAMA എന്‍റെ കഥ
 ''ബന്ധങ്ങള്‍ ബന്ധനങ്ങള്‍ '' പ്രസിദ്ധികരിച്ചത്

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15945095&programId=1074209518&tabId=11&categoryId=-107


BRITISH MALAYALI  എന്‍റെ കഥ പ്രസിദ്ധികരിച്ചത്
കഥ :-ബന്ധങ്ങള്‍ ബന്ധനങ്ങള്‍

http://www.britishmalayali.co.uk/index.php?page=newsDetail&id=32004

14 February 2014

ഇതു കഥയോ ,ചെറുകഥയോ ആയിരിക്കാം..അല്ലായിരിക്കാം......ഇതിനു ഞാന്‍ ഒരു പേര് ഇടുന്നു
നടപ്പ് (ചെറു കഥ )
===============
നല്ല മഴ പെയ്തു കൊണ്ടിരുന്ന ഒരു രാത്രി,കനത്ത ഇരുള്‍ ,ആ തെരുവില്‍കുടി ഇരുട്ടില്‍ നടന്നു.എനിക്ക് അറിയില്ലായിരുന്നു എതിര്‍വശത്ത് നിന്നും ഒരുത്തി ഇരുട്ടില്‍ വരുന്നുണ്ടായിരുന്നുവെന്ന്,എന്‍റെ കൈ അവളുടെ മുഖത്ത് ,എന്‍റെ മാറില്‍ അവളുടെ കൈ.

ആ സമയം മിന്നല്‍ മിന്നി,പെണ്ണ് സുന്ദരിതന്നെ
''സോറി''ഞാന്‍
''ചെ ...ഇരുട്ട്''അവള്‍ പറഞ്ഞിട്ട് നടന്നു പോയി
ഞാന്‍ രണ്ടടി മുന്നോട്ടു നടന്നപ്പോള്‍ ,പിന്നില്‍ നിന്നും ''ആ ..ആ''ഒരു ഞരക്കം,ഇരുള്‍ മുറിച്ചു ഞരക്കം കേട്ട ഇടത്തില്‍ കൈകള്‍ കൊണ്ട് തടവി''അവള്‍ '' ചേറില്‍ വിണുകിടക്കുന്നു.

''വഴുതി വിണ്‌പോയി...ഉടല്‍ മുഴുവന്‍ ചേറായി..ഉടനെ കഴുകണം''അവള്‍
വിണ്ടും മിന്നല്‍ മിന്നി,തെരുവോരത്ത് ഒരു കുഴല്‍ പെപ്പ് ,പെപ്പിന്റെ ഹാന്‍ഡില്‍ പിടിച്ചു ഞാന്‍ അടിച്ചപ്പോള്‍ ,അവള്‍ അഴുക്ക് കഴുകികളയാന്‍ തുടങ്ങി

''തിരിഞ്ഞു നിന്ന് അടിക്കുമോ...വസ്ത്രം ഊരി കഴുകണം''അവള്‍
ഇരുട്ടില്‍ എന്ത് കാണാനാ ?...എന്നാലും ഞാന്‍ തിരിഞ്ഞുനിന്നു
അവള്‍ ഒരു കുളിതന്നെ നടത്തി

ഒരു കുറുമ്പന്‍തവള ചാടിഅവളുടെമേല്‍ .ഓടിവന്നു എന്നെ കെട്ടിപിടിച്ചു
തവളയ്ക്ക് നന്ദി,ഇരുള്‍.. മഴ..മിന്നല്‍..എല്ലാത്തിനും നന്ദി പറയുന്ന സമയം
''പേടിയാകുന്നു, എന്നെ വിട്ടില്‍ കൊണ്ടുവിടുമോ..?''അവള്‍

അവളുടെ കൂന്തലില്‍ നിന്നും വെള്ളം ഇറ്റ്ഇറ്റ് എന്‍റെ മുഖത്ത് വിണു,ഞങ്ങള്‍ നടന്നു ,ഉടല്‍ ഉടലോടു ഉരസി ,ഇടയില്ലാതെ നടന്നു
തെരുവുകള്‍ പിന്നിട്ടു കുറച്ചു ദുരം നടന്നപ്പോള്‍
''അയ്യോ കാല്‍ വേദനിക്കുന്നു''അവള്‍
അവളെ ഇരുകൈകളാല്‍ തുക്കി മാറോടുചേര്‍ത്ത് ബഹുദുരം നടന്നു

വിടെത്തി..നോക്കിയപ്പോള്‍ അത് എന്‍റെ വിട്..കൈയില്‍ അവളില്ല
കതകിനരുകില്‍ നിന്ന അമ്മ എന്നെ ഉറ്റുനോക്കികൊണ്ടിരുന്നപ്പോള്‍
ഞാന്‍ തലതുവര്‍ത്തികൊണ്ടിരിക്കുകയായിരുന്നു.

12 February 2014

നുണ
==========
''ആ ...കാണിക്ക്,ആ ...കാണിക്ക് !''
''അച്ഛന് കൊടുക്കില്ല,ഇല്ല തരില്ല ട്ടോ !''
''കാക്ക എടുത്തിട്ട് പോകും,ശ്..! ശ്..! ശ്..!''

''ദേ..അമ്പിളി അമ്മാവനെ നോക്ക്...!''
''പോടാ നായെ നിനക്ക് തരില്ല...!''
''എന്‍റെ കുട്ടി കഴിക്കട്ടെ ആദ്യം !''
''അയ്യോ പുച്ച വരും..മ്യാവ് ..മ്യാവ്.. കഴിക്ക്...!''

''ബസ്സ്‌ ഓടിച്ചു കളിക്കാം ..ടുര്‍ ..ടുര്‍..കഴിക്ക് കുട്ടാ !''
''അമ്മ മിഠായി വാങ്ങിതരാം..കഴിക്ക് കുട്ടാ !''
''സുചി വെയ്ക്കും ..കഴിച്ചില്ലെങ്കില്‍ !''
''വേഗം..വേഗം..കഴിക്ക് !''

''ഉറങ്ങുമ്പോള്‍ ,സ്വാമി വരും !''
''വെറും വയറില്‍ കിടന്നാല്‍ !''
''കണ്ണ് രണ്ടും കുത്തിപ്പൊട്ടിക്കും !''
''കഴിക്ക് വയറു നിറയെ കഴിക്ക് !''

അന്ന് സ്നേഹത്തോടെ
ചോറ് ഊട്ടാന്‍
വിധ വിധമയായി
നുണ പറഞ്ഞവള്‍ അമ്മ !

ഇന്ന് സ്നേഹത്തോടെ
ചോറ് ഊട്ടാതെ
വൃദ്ധസദനത്തില്‍ ചേര്‍ക്കുന്നതിനു
വിധ വിധമായി
നുണ പറയുന്നു മകന്‍ !

10 February 2014

ചില സുഹൃത്തുക്കള്‍ !!! ...ചില പാഠങ്ങള്‍ !!!


ചില സുഹൃത്തുക്കള്‍ !!! ...ചില പാഠങ്ങള്‍ !!! (ഒരു പഴയ സംഭവം)
========================
നമ്മുടെ ജിവിതയാത്രയില്‍ കുറെ സുഹൃത്തുക്കളെ നമ്മുക്ക് കിട്ടുന്നു,അവരുമയായി ഇടപഴുകുമ്പോള്‍ നമ്മുക്ക് അറിയാന്‍ സാധിക്കും,ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സ്വഭാവ ഗുണഗണങ്ങളുടെ ഉടമകള്‍ ആണെന്ന്.അതില്‍ നന്മയും തിന്മയും ഉണ്ടായിരിക്കും.!

എന്‍റെ ചില സുഹൃത്തുക്കളുടെ ഗുണഗണങ്ങളില്‍ കണ്ടതില്‍ ചിലത് ഞാന്‍ എന്നില്‍ പകര്‍ത്തിയിട്ടുണ്ട് ,അത്തരം ഒരു സംഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായി ,അത് ഞാന്‍ ഇവിടെ കുറിക്കുന്നു !

വരാപ്പുഴ അതിരുപതയുടെ കിഴില്‍ ഉള്ള ഒരു സെമിനാരിയില്‍ കുറച്ചുകാലം ഞാന്‍ പഠിക്കുകയുണ്ടായി (ചില വ്യക്തിപരമായകാരണങ്ങളാല്‍ പഠനം പുര്‍ത്തിയാക്കാന്‍ സാധിച്ചില്ല )എനിക്ക് അന്ന് ആ സെമിനാരിയിലേക്ക് പോകാന്‍ വേണ്ട എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കിതന്നത്,
എന്‍റെ വിടുമായി അടുത്ത് ബന്ധമുണ്ടായിരുന്ന Fr. Andrew OFM Cap ആയിരുന്നു.അദ്ദേഹം ഞങ്ങളുടെ വിടിന് കുറച്ചു അകലെയുള്ള ഒരു Capuchin ആശ്രമത്തിലെ Superior ആയിരുന്നു.

ഞാന്‍ പഠിക്കാന്‍ പോയ സെമിനാരിയില്‍ കേരളത്തിലെ മിക്ക സ്ഥലങ്ങളില്‍നിന്നും കുറെ പേര്‍ ഉണ്ടായിരുന്നു.അതില്‍ അലക്സ്‌(കൊല്ലം)ജോളി(കൊച്ചി)പിറ്റര്‍ (ആലപ്പുഴ)പിന്നെ ഞാനും അടുത്ത സുഹൃത്തുക്കളായി.(ജോളിയും പിറ്ററും പഠനം പുര്‍ത്തിയാക്കി പില്‍കാലത്ത് പുരോഹിതരയായി സേവനം ചെയ്യുന്നു)

അന്ന് ഞങ്ങള്‍ നാലുപേരും എന്ത് കാര്യമുണ്ടെങ്കിലും പരസ്പരം ചര്‍ച്ച ചെയുകയും ,രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം Dormitory ഇരുന്ന് കുറെ നേരം സംസാരിക്കുകയും ചെയ്യും.
ഇന്നത്തെപ്പോലെ ആധുനിക സൌകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് വിടുകളിലേക്കും അവിടെ നിന്ന് ഞങ്ങള്‍ക്കും ലെറ്റര്‍ വഴിയാണ് സുഖവിവരങ്ങള്‍ അറിയിച്ചിരുന്നത്.

ഒരു ദിവസം രാത്രി Dormitory ഇരുന്ന് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ,അലക്സ്‌ മാത്രം ഒരു കത്ത് എഴുതി കൊണ്ടിരുന്നു. ഞങ്ങള്‍
മുന്നുപേരും ഓരോന്ന് പറഞ്ഞു സംസാരിച്ചു കൊണ്ടിരുന്നു.
അലക്സ്‌ വിട്ടിലേക്ക് കത്ത് എഴുതി കൊണ്ടിരിക്കുകയാണെന്ന് കരുതി അവനെ ശല്ല്യം ചെയ്യാന്‍ പോയില്ല.ഇടയ്ക്ക് അവനിരിക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോള്‍ കത്ത് എഴുതികൊണ്ടിരുന്നവന്‍ എഴുത്ത് നിര്‍ത്തി പെട്ടെന്ന് കണ്ണുമടച്ച് ,കൈകുപ്പി രണ്ടു മിനിട്ട് ഇരുന്നിട്ട് വിണ്ടും എഴുത്ത് തുടര്‍ന്നു.

എഴുതികൊണ്ടിരുന്നവന്‍ പെട്ടെന്ന് എന്താണ് ഇങ്ങനെ ചെയ്യാന്‍ കാരണം എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ (അടുത്തവന്റെ ജിവിതത്തെ കുറിച്ച്
------------------------------------
അറിയാനുള്ള അമിതആവേശം...മനുഷ്യസ്വഭാവങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്)
--------------------------------------------------------------------------------------

ഞാന്‍ അടുത്ത് പോയി ചോദിച്ചു ...ആര്‍ക്കാ ബ്രദര്‍ കത്ത് എഴുതുന്നത്‌ .....?
അവന്‍ കത്ത് എടുത്ത് എന്‍റെ കൈയില്‍ തന്നിട്ട് പറഞ്ഞു...ഇതില്‍ ഒളിക്കാന്‍ ഒന്നുമില്ല ബ്രദര്‍ വായിച്ചോ...!

ആ കത്ത് ഞാന്‍ വായിച്ചു നോക്കി ,അത് അവന്‍റെ കൂടെ നാട്ടില്‍ ഒന്നിച്ചു പഠിച്ച സുഹൃത്ത്‌ ഒരുവനുള്ള കത്ത് ആയിരുന്നു.
അവന്‍റെ ആ സുഹൃത്ത്‌ തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തിതിനാല്‍,നാട്ടിലുള്ള ഒരു മോട്ടോര്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോയി തുടങ്ങിയെന്നും മറ്റ് സുഖദുഃഖവിവരങ്ങളും അടങ്ങിയ ഒരു കത്ത് നേരത്തെ അലക്സിനു അയച്ചിരുന്നു.

അതിനുള്ള മറുപടിയാണ് അവന്‍ അന്ന് രാത്രി എഴുതികൊണ്ടിരുന്നത്...കത്തില്‍ അവന്‍റെ സുഹൃത്തിനു വേണ്ടി ''പ്രാര്‍ത്ഥിക്കുന്നു''എന്ന് എഴുതിയപ്പോള്‍...അത് എഴുത്തില്‍ മാത്രം ആയിപോകതിരിക്കാന്‍ ആണ് കണ്ണുകള്‍അടച്ചു കൈകുപ്പി 'ദൈവത്തോട് ആ സുഹൃത്തിന്‍റെ കഷ്ടപ്പാടുകളില്‍ തുണയായിരിക്കുവാന്‍' രണ്ടു മിനിട്ട് അപ്പോള്‍ തന്നെ പ്രാര്‍ത്ഥന ചെയ്തത്.

പ്രാര്‍ത്ഥനകള്‍ക്ക് ശക്തി ഉണ്ടെന്നതിനാല്‍ ആരോടെങ്കിലും ''ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു''എന്ന് വാക്കുകളാലോ എഴുത്തിലോ വെറുതെ പറയാതെ ...അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം...എന്ന കാര്യം അന്ന് മുതല്‍ ഞാന്‍ അലക്സില്‍ നിന്നും പഠിച്ചു !

പിന്‍കുറിപ്പ് :-വാക്കുകള്‍ കൊണ്ടും എഴുത്ത് കൊണ്ടും വെളിപ്പെടുത്തുന്ന നല്ല ഗുണങ്ങള്‍ പ്രവര്‍ത്തിയിലും പ്രകടിപ്പിക്കുന്നത് നല്ലത് !!!!

09 February 2014

ഉറുമ്പ് പാഠം

ഉറുമ്പ് പാഠം

ഇതു കഥയുമല്ല ,കവിതയുമല്ല ഒരു അനുഭവം

അന്നൊരുനാള്‍  
സായാഹ്നനേരം !
ഇളയരാജയുടെ സംഗിതത്തില്‍ !
ഹൃദയത്തില്‍ തട്ടുന്ന ഗാനങ്ങള്‍ !
ഗാനത്തില്‍ ലയിച്ചു് കണ്ണുകള്‍ മുടി !
ചുവരും ചാരി ഇരുപ്പിടത്തിലമര്‍ന്നിരുന്നു !

കഴുത്തില്‍ ഒരു കരുകരുപ്പ് !
തിരിഞ്ഞുനോക്കി !
ഉറുമ്പുകളുടെ നിര !
നാളത്തെ ആവിശ്യത്തിന് !
ഇന്ന് ഇര തേടി!
ഇടറാത്ത  യാത്ര!
ചുറുചുറുക്കോടെ നിങ്ങികൊണ്ടിരുന്നു!

ഉറുമ്പുകളിടം പാഠം പഠിക്കാമെന്ന് !
പള്ളിക്കുടം പാഠത്തിലും !
വിഞ്ജാനികള്‍ പലര്‍
എഴുത്തിലും,കവിതയിലും !
വായിച്ചറിഞ്ഞിരുന്നു !

നല്ല ചുറുചുറുപ്പ് !
വരുംകാലത്തിലേക്ക് സംഭരണം!
മധുരത്തില്‍ മണ്ണ് കലര്‍ന്നിരുന്നാലും!
മധുരം മാത്രം പിരിചെടുക്കും!
വഴിപിരിഞ്ഞു പോകാതെ
ഇടറാതെ ചെല്ലുന്നു പാതയില്‍ !


നിറയെ നന്മകള്‍
മുന്‍പ് അതിനിടം പഠിച്ചിരുന്നാലും!
പുതിയ പാഠം പഠിക്കാന്‍!
തടസ്സങ്ങള്‍ ഇല്ലാത്ത 
ഉറുമ്പിന്‍റെ പാതയില്‍!
തടസ്സമായി എന്‍റെ വിരല്‍ വെച്ചു!

പ്രശ്നങ്ങള്‍ ഇല്ലാത്ത !
അതിന്‍റെ പാതയില്‍
ഇപ്പോള്‍ പ്രശ്നമായി
എന്‍റെ വിരല്‍!
വരിവരിയായുള്ള യാത്രയില്‍ തടസ്സം!
വഴിയറിയാതെ ചിന്നിചിതറി ഉറുമ്പുകള്‍ !

അവരില്‍ ചില ഉറുമ്പുകള്‍
എന്‍റെ വിരല്‍കണ്ടു ഭയന്നു
യാത്രതുടരാതെ
പിന്തിരിഞ്ഞോടി!

ചില ഉറുമ്പുകളോ!
എന്‍റെ വിരല്‍വിട്ട് മാറി
ചുറ്റിവളഞ്ഞു മറുവശം
വന്നു   യാത്രതുടര്‍ന്നു!

മറ്റ് ചില ഉറുമ്പുകളോ!
എന്‍റെ വിരളിന്‍ തടസ്സം ലളിതമായി കരുതി!
വിരളിന്‍ മുകളില്‍ കയറിഇറങ്ങി
യാത്രതുടര്‍ന്നു!

ചില ഉറുമ്പുകളോ!
എന്‍റെ വിരല്‍ തടസ്സമായി കരുതാതെ
ധൈര്യമായി കയറി
വിരല്‍ കടിക്കാന്‍തുടങ്ങി!
വേദന വന്നപ്പോള്‍
വിരല്‍ ഞാന്‍ വലിച്ചെടുത്തു!

ഇത്രയും ചെറിയ ഉറുമ്പുകളില്‍
എത്രയോ വലിയ ഗുണവിശേഷങ്ങള്‍ !
അറിവ് ഉണര്‍ത്തുന്ന ഉറുമ്പുകള്‍ !


നമ്മളിലും ചിലരുണ്ട് ഇങ്ങനെ !
ജിവിതത്തില്‍ ചിലസത്യങ്ങള്‍
വിളിച്ചു പറയാതെ
തടസ്സങ്ങള്‍ക്ക് ഭയന്ന്
വാ മുടിയിരിക്കുന്നവര്‍ !

തടസ്സങ്ങള്‍ വിട്ട്
വഴിമാറി ചെല്ലുന്നവര്‍ !

തടസ്സങ്ങള്‍ പ്രശ്നനമല്ലെന്ന്
കരുതി പോരാടി
നേടുന്നവര്‍ !

തടസ്സമുണ്ടാക്കുന്നവനെ
ഇല്ലായ്മ ചെയ്തു
വിജയം നേടുന്നവര്‍ !

അറിവ് തന്ന ഉറുമ്പുകള്‍ക്ക് !
നന്ദി ചൊല്ലികൊണ്ട്
കണ്ണുകള്‍അടച്ച് 
വിണ്ടും സംഗിതത്തില്‍ മുഴുകി!


07 February 2014

FEAST OF ST JOSEPH -LONDON - 10 MARCH 2013 (+playlist)

ഒരു കേരളാബന്ദും ബന്ദിന്‍റെ വകയായി കിട്ടിയ അടിയും

കോളേജ് പഠനകാലത്ത് ഒരു രാഷ്ട്രിയപാര്‍ട്ടിയുടെ യുവജനസംഘടനയുടെ ജില്ലാസെക്രെട്ടറിയായും മാതൃഭൂമിസ്റ്റഡിസര്‍ക്കിളിന്റെ പ്രവര്‍ത്ത‍നങ്ങളുമായി നാട്ടിലും ജില്ലാആസ്ഥാനത്തും ചുറ്റിതിരിഞ്ഞിരുന്ന കാലം.അന്നു ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് മന്ത്രിയായി ഭരണത്തില്‍ ഇരിക്കുന്ന മുന്നണിയുടെ ഭാഗമായിരുന്നു.നാട്ടില്‍ ഒരു കുട്ടിനേതാവെന്നനിലയില്‍ കുറച്ച് ബഹുമാനമൊക്കെ കിട്ടികൊണ്ടിരുന്ന സമയം.


ഭരണമുന്നണിക്ക്‌ എതിരായി ഒരു കേരളാബന്ദ് അന്നത്തെ പ്രതിപക്ഷമുന്നണി പ്രഖ്യാപിക്കകയുണ്ടയായി,പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായിരുന്നു ഞങ്ങളുടെ പഞ്ചായത്തിലും ജില്ലയിലും ശക്തരായായിരുന്നത്.

ബന്ദ് ദിവസം എന്‍റെ അയല്‍കാരനും സുഹൃത്തുമായ അബു ഇക്ക പറഞ്ഞു അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനു പെട്ടെന്ന് സുഖമില്ലാതെ ആയതുകൊണ്ട് അവരുടെ വിട് വരെ അബുക്കയെ എത്തിച്ചുകൊടുക്കാമോ എന്ന്.....ഇങ്ങോട്ട് വന്ന്‌ ഒരു കുട്ടിനേതാവിന്‍റെ അടുത്ത് ആവിശ്യപ്പെട്ടപ്പോള്‍ രണ്ടും കല്‍പ്പിച്ചു എന്‍റെ നര്‍മ്മദ സ്കുട്ടറിന്റെ പിറകില്‍ അബുക്കയെയും ഇരുത്തി യാത്ര തിരിച്ചു.

ഞങള്‍ക്ക് പോകേണ്ടിയിരുന്ന പ്രദേശത്താണെങ്കില്‍ ഒരേഒരു രാഷ്ട്രിയപാര്‍ട്ടിപ്രവര്‍ത്തകര്‍ മാത്രമേയുള്ളൂ ..അത്‌ ബന്ദ് പ്രഖ്യാപിച്ച പാര്‍ട്ടിയുടെപ്രവര്‍ത്തകര്‍....ഒരു യുവജനസംഘടനയുടെ നേതാവിനെ അത്രപെട്ടെന്ന് കയ്യേറ്റം ചെയ്യില്ല എന്ന ധൈര്യവും ചെരുപ്പത്തിന്‍റെ ചോരത്തിളപ്പും എന്നെ അവിടേക്ക് ബന്ദ് ദിവസം അബുക്കയെ കൊണ്ടുപോകാന്‍ ഇടയാക്കിയത്.

ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്ന വിടിന് അടുത്ത് എത്താറായപ്പോള്‍ കുറച്ചുആളുകള്‍ സ്കൂട്ടര്‍ തടഞ്ഞു.പരിചയമുള്ളവരും അവരുടെ കുട്ടത്തില്‍ ഉണ്ടായിരുന്നു.അവരില്‍ ഒരാള്‍ ചോദിച്ചു...'''നാ.....മോനെ എനക്ക് എന്താടാ ഇന്ന് ബന്ദാന്നു അറിയുല്ലേ...നീ എടയാ സ്കൂട്ടറിമ്മ തിരിഞ്ഞുകളിക്കന്നു'''

പിറകില്‍ ഇരുന്ന അബുക്കയാണ് മറുപടി പറഞ്ഞത്'''ഞമ്മളെ ചങ്ങായിക്ക് സുഖമില്ല,ഓനെ നോക്കാന്‍ പോന്നതാ''

'''നിന്‍റെ ഒലക്കംമലെ ചാങ്ങായിനെ നോക്കാന്‍ പോക്ക്''ഇങ്ങനെ പറഞ്ഞു കൊണ്ട് ഒരാള്‍ എന്‍റെ മുഖമടച്ച് ശക്തിയുള്ള ഒരു ഇടി പാസ്സാക്കി
കുറച്ചുനേരത്തേക്ക് എനിക്ക് ഒന്നു കാണാന്‍ പറ്റാത്തതായി..സ്കൂട്ടറും അതില്‍ ഇരുന്ന ഞാനും അബുക്കയും ചരല്‍നിറഞ്ഞ പാതയില്‍ മറിഞ്ഞു വിണു.

വേദനസഹിച്ച് അല്‍പ്പം കണ്ണുതുറന്നു നോക്കിയപ്പോള്‍ അതാ വേരെരുത്തന്‍ ഒരു കല്ലുമെടുത്ത് എന്‍റെ നേരെ ഓടി വരുന്നു.മനസ്സില്‍ സകല പുണ്ണ്യവളന്മാരെയും വിളിച്ചു പോയി.പെട്ടെന്നാണ് ആ സ്ഥലവാസിയ എന്നെ അടുത്ത് പരിചയമുള്ള ഒരു ചേട്ടന്‍ അവിടേക്ക് വന്നത്.അയാള്‍ അവനെ തടഞ്ഞു.''ഓന്‍ പോയിക്കോട്ട്''

വല്ലവിധേനയും ആ ചേട്ടന്‍ ഞങ്ങളെ അവിടെ നിന്നും പ്രധാന കവലവരെ എത്തിച്ചു..

അതിനുശേഷം ബന്ദ് ...ഹര്‍ത്താല്‍ എന്നൊക്കെ കേട്ടാല്‍ അന്നു കിട്ടിയ അടിയും അതിന്‍റെ വേദനയുമാണ്‌ പെട്ടെന്ന് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്

അഹന്തയുടെ നിറം

================

നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും ''ഞാന്‍'' എന്ന അഹന്തയുടെ നിറം ഉണ്ടെങ്കില്‍ സത്യം അറിയാന്‍ സാധിക്കാത്ത രിതിയില്‍ നമ്മെ അത് തടയുന്നു.
മനസ്സ് എന്നത് ഉള്ളതുവരെ.....ചിന്തകള്‍ ഉണ്ടായിരിക്കുംചിന്തകള്‍ അവസാനിക്കാത്ത കാലംവരെ......പ്രവര്‍ത്തികള്‍
അവസാനിക്കുന്നില്ല
പ്രവര്‍ത്തികള്‍ക്ക് പരിണിതഫലവും ഉണ്ടാകുന്നു
പരിണിതഫലങ്ങള്‍ നമ്മുടെ ജിവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാക്കികൊണ്ടിരിക്കും
ദുഃഖവും പ്രയാസങ്ങളും നിറഞ്ഞ ജിവിതം
നമ്മുടെ മനസ്സില്‍ അശാന്തി വിതയക്കുന്നു
സന്തോഷം ചില സമയങ്ങളില്‍ ദുഃഖമായി മാറുന്നു
ദുഃഖം ചില സമയങ്ങളില്‍ സന്തോഷമായി മാറുന്നു
സന്തോഷവും ദുഃഖവും നിറഞ്ഞ നാളുകള്‍ മാറി മാറി വന്നു ജിവിതത്തില്‍ ഒരു സമരം തന്നെ നടക്കുന്നു.
ഈ സമരത്തിനിടയില്‍ മനുഷ്യബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാകുന്നു

സുഖവും ദുഃഖവും കുടികലര്‍ന്ന ജിവിതഅവസ്ഥവിട്ട് നിരന്തരമായസന്തോഷം മാത്രം നിറഞ്ഞ അവസ്ഥ തേടികൊണ്ടിരിക്കുന്നു മനുഷ്യന്‍
അത് എവിടെ ലഭിക്കും ? എങ്ങനെ നേടാന്‍ കഴിയും ?
ആ നിരന്തര സുഖജിവിതം തേടി ഓരോ മുനുഷ്യനും ജിവിതകാലം മുഴുവന്‍ അലയുന്നു
ആ യാത്രയില്‍ നിരാശകള്‍ ,നഷ്ടങ്ങള്‍ ,വേര്‍പാടുകള്‍ എത്രയോ ഉണ്ടാകുന്നു
ജീവിതകാലം പാഴാക്കികളയുകയും ചെയ്യുന്നു
സത്യത്തില്‍ ആ നിരന്തരസന്തോഷം നമ്മുടെഉള്ളില്‍ ഒളിഞ്ഞിരിക്കുന്നു എന്നത് അറിയുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കുന്നത്‌

സ്നേഹം

സ്നേഹം അത് നമ്മുടെ ഉള്ളില്‍ ഉണ്ടെന്ന് നാം അറിയാത്ത കാലത്തോളം ,നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ അഹന്തയുടെ നിറം കലര്‍ന്നിരിക്കും.
അത് നമ്മളെ പലരില്‍ നിന്നും അകറ്റുന്നു....പല സത്യങ്ങളും അറിയാന്‍ സാധിക്കാതെ'' ഞാന്‍'' എന്ന അഹന്തയുടെ ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി പോകുന്നു

                                                          ശ്രദ്ധ (ചെറുകഥ) 


ശ്രദ്ധ (ചെറുകഥ) 
=============================

ജോലി കഴിഞ്ഞു രാത്രി എട്ടു മണിക്കാണ് മോഹന്‍ വിട്ടിലെത്തിയത്,നല്ലവിശപ്പുണ്ടായിരുന്നു,വന്ന ഉടനെ ഭക്ഷണം വിളമ്പിതരാന്‍ ഭാര്യ മാലതിയെ തേടി.അവളെ വിട്ടിനകത്തു കാണാത്തത് കൊണ്ട് അവന്‍ ഉറക്കെ വിളിച്ചു ''മാലതി.....''വിടിന് മുകളില്‍ ടെറസ്സില്‍ നിന്ന് അവളുടെ ശബ്ദം''കുറച്ചു നേരം ക്ഷമിക്ക് ഇപ്പോള്‍ വരാം...!"

അകത്തെ മുറിയില്‍ അമ്മ കാല്‍മുട്ടിനു വേദന മാറാന്‍ കുഴമ്പ് പുരട്ടികൊണ്ടിരുന്നു.
''മാലതി വിശക്കുന്നു വന്നു ചോറ് വിളമ്പി താ.....''കുറച്ചു സമയം കഴിഞ്ഞ് അവന്‍ പറഞ്ഞു
''ആ ടേബിളില്‍ എടുത്ത് വച്ചിട്ടുണ്ട്....എടുത്ത് കഴിചോളു......!''
അവന് ദേഷ്യം വന്നു !...ഭര്‍ത്താവിനു ഭക്ഷണം എടുത്ത് തരാന്‍പോലും ഇവള്‍ക്ക് സമയമില്ലതയായി.ഓഫിസില്‍ ഒത്തിരി ജോലി ചെയ്തു തിര്‍ക്കാനുണ്ടായിരുന്നത്കൊണ്ട് ഉച്ചയ്ക്ക് ലഞ്ച് ബ്രെയ്ക്കിന് പോലും പോകാന്‍ നിന്നില്ല,ഉച്ചഭക്ഷണം മുടങ്ങിയത് കൊണ്ട് വിശന്നിട്ട് വയറു കാളുന്നു!
വന്ന ദേഷ്യത്തിനു തനിയെ പുലമ്പികൊണ്ട് ചോറ് പ്ലൈയിറ്റില്‍ ഇട്ടു കഴിക്കാന്‍ തുടങ്ങി.
കുറച്ചു കഴിച്ചുകഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ തടസ്സം തോന്നി ,വെള്ളം കുടിക്കുന്നതിനയായി ടേബിളില്‍ ഉണ്ടായിരുന്ന ജഗ്ഗ് കൈയെത്തിയെടുത്തു....ജഗ്ഗില്‍ ഒരുതുള്ളി വെള്ളമില്ല,
''മാലതി.....!''വലിയ ഒച്ചയില്‍ കുപിതനായി അവന്‍ വിളിച്ചു.
''ഒട്ടും ക്ഷമയില്ലാതെ പോയല്ലോ നിങ്ങള്‍ക്ക്...വരാമെന്ന് പറഞ്ഞില്ലേ...കുറച്ചു നേരംകുടി വെയിറ്റ് ചെയ്യു.....! ടെറസ്സില്‍ നിന്നും വിണ്ടും അവളുടെ ശബ്ദം.

''ഛെ ഛെ....ഭക്ഷണം കൊണ്ടുവന്നു ടേബിളില്‍ വയ്ക്കുമ്പോള്‍തന്നെ വെള്ളവും വയ്ക്കണമെന്ന് ഇവള്‍ക്ക് അറിയില്ലേ ! എത്ര പ്രാവിശ്യം പറഞ്ഞാലും തലക്കകത്ത് കയറില്ല...''ഇതും പറഞ്ഞുകൊണ്ട് അവന്‍ വെള്ളമെടുക്കുന്നതിനയായി എഴുന്നേറ്റു.

അപ്പോഴേയ്ക്കും അമ്മ ഒരു ഗ്ലാസില്‍ വെള്ളം കൊണ്ട് വന്ന് അവന് കൊടുത്തു
''ഭക്ഷണം കഴിക്കുമ്പോള്‍ ദേഷ്യപ്പെടാതെ കഴിക്ക് മോനെ...!എങ്കില്‍ മാത്രമേ അത് ശരിരത്തില്‍ പിടിക്കുകയുള്ളു ''നടക്കാന്‍ വളരെ പ്രയാസപ്പെട്ട് അമ്മ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോള്‍ അവന്‍ ചിന്തിച്ച്പോയി
''അമ്മമാര്‍ക്ക് മക്കളുടെകാര്യത്തില്‍ ഉള്ള അത്രപോലും ശ്രദ്ധ ഭാര്യമാര്‍ക്ക് എന്ത് കൊണ്ട് ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ ഇല്ലാത്തത്''
എന്തായാലും ഇപ്പോള്‍ തന്നെ മാലതിയോട് രണ്ടു പറഞ്ഞാലേ ,ഇനിയുള്ള സമയങ്ങളില്‍ ഇതുപോലെ കരുതല്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയുള്ളു !.
ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തിയിട്ടു കൈകഴുകാതെ അവളെ തേടി വിടിന്റെ ടെറസ്സിലേക്ക് സ്റെപ്പ് കയറിചെന്നു.

അവിടെ കുഞ്ഞുമായി മാലതി....!ഒരു കൈകൊണ്ട് ഒക്കത്തിരിക്കുന്ന കുഞ്ഞിനെ പിടിച്ചിരിക്കുന്നു,മറ്റേ കൈയില്‍ കുഞ്ഞിനുള്ള ചോറ് ഇരിക്കുന്ന പത്രം.ആകാശത്തില്‍ നിറഞ്ഞുനിന്നിരുന്ന അമ്പിളിഅമ്മാവനെ കാണിച്ചു ''ഇനി ഒരു ആ പറയു മോളെ അമ്പിളിഅമ്മാവനോട്.....''
''ആ ആ ''എന്ന് കുഞ്ഞു പറയാന്‍ വാ തുറന്നപ്പോള്‍ അവള്‍ ഒരുഉരുള ചോറ് കുഞ്ഞിന്‍റെ വായിലേക്ക് വെച്ചുകൊടുത്തു
''മോളെ നമ്മുക്ക് ഇനിയും ... ആ ആ എന്ന് പറഞ്ഞു കളിക്കാം...ഇതു മുഴുവന്‍ എന്‍റെ പൊന്നുമോള് ..ചക്കരകുട്ടി കഴിക്കണം ട്ടോ..!

അവനെ നോക്കി മാലതി പറഞ്ഞു''എത്ര നേരമായന്നോ മോളെ ഓരോന്ന് പറഞ്ഞ് കുറച്ചു ചോറ് കഴിപ്പിക്കാന്‍ നോക്കുന്നു ....വല്ലാത്ത ശാഠൃംകാണിക്കുന്നു ഇന്ന്....മോള് ഇപ്പോഴാ രണ്ടു പിടി കഴിച്ചത്...!
അത് കൊണ്ടാ പറഞ്ഞത് കുറച്ച് നേരം വെയിറ്റ് ചെയ്യാന്‍...ഞാന്‍ വന്നു എടുത്ത് തരുമായിരുന്നില്ലേ...നിറയെ കഴിച്ചോ ചേട്ടാ...''സ്നേഹത്തോടെ അവള്‍ അവന്‍റെ മാറിലേക്ക് തല ചായ്ച്ചു .

കോപിതനയായി ടെറസ്സില്‍ എത്തിയ മോഹന്‍ ശാന്തനായി ,മാലതിയും കുഞ്ഞിനേയും തന്നോട് ചേര്‍ത്തുനിര്‍ത്തി തലോടി.
അപ്പോള്‍ അവന്‍ കുറച്ചു നേരത്തെ പറഞ്ഞത് ഓര്‍ത്തു
''അമ്മമാര്‍ക്ക് മക്കളുടെകാര്യത്തില്‍ ഉള്ള അത്രപോലും ശ്രദ്ധ ഭാര്യമാര്‍ക്ക് എന്ത് കൊണ്ട് ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ ഇല്ലാത്തത്''
പിന്നെ മനസ്സില്‍ ഇങ്ങനെ തിരുത്തി
''ഭാര്യക്ക് ഭര്‍ത്താവിന്‍റെ മേല്‍ ഉള്ള ജാഗരുകതയെക്കാളും കുടുതല്‍ ഒരു അമ്മയ്ക്ക് തന്‍റെ കുഞ്ഞിനോട് ഉണ്ടായിരിക്കും''

02 February 2014

മറക്കാന്‍ കഴിയാത്ത നൊമ്പരങ്ങള്‍ - ഓര്‍മ്മകുറിപ്പ്
---------------------------------------------------------------------
സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുത്ത് ഒട്ടുമിക്ക രാജ്യങ്ങളെയും കോളനികളാക്കി ഭരണചക്രം തിരിച്ച ഗ്രേറ്റ്‌ബ്രിട്ടന്‍റെ ലണ്ടന്‍ നഗരത്തിലെ ഒരു കോണില്‍ തണുത്തുറഞ്ഞ രാത്രിയില്‍ ഉറക്കംകെടുത്തുന്നു ചിന്തകളെ എത്ര നിയന്ത്രിച്ചിട്ടും കടിഞ്ഞാണ്‍ ഇടാന്‍ സാധിക്കുന്നില്ല. ഒരു പതിറ്റാണ്ടില്‍ കുടുതലായി ഈ നഗരത്തിലെ അന്തേവാസിയായിട്ട്. അതിനു മുന്‍പ് അറേബ്യയിലെ
അഞ്ചാറുവര്‍ഷത്തെ ജിവിത അനുഭവങ്ങളും.

പുറത്ത് നല്ല തണുപ്പ്, മുറിയില്‍ ഹിറ്റര്‍ ഉണ്ടെങ്കിലും അതു മതിയാകാതെ വരുന്നു ഇപ്പോള്‍. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം മഞ്ഞിനേയും ശൈത്യത്തെയും പ്രതിരോധിക്കാനുള്ള ശക്തി ശരിരത്തിനു നഷ്ടപ്പെട്ടുവോ എന്നു തോന്നിതുടങ്ങിയിരിക്കുന്നു. അതുകൊണ്ട്തന്നെ ഒരു പൊര്‍ട്ട്‌ബിള്‍ ഇലക്ട്രിക്‌
ഹിറ്റര്‍ മുറിയില്‍ കരുതിയിട്ടുണ്ട്. ഈ രാത്രിയിലെ തണുപ്പിനു അതും പ്രവത്തിപ്പിക്കേണ്ടിവന്നു.

രാത്രി വളരൈ വൈകി ഉറങ്ങാന്‍ കിടന്നാലും ഇപ്പോള്‍ കുറച്ചു നാളുകളായി ഉറക്കം കണ്ണുകള്‍ക്ക് അന്യമായതുപോലെ. കണ്‍പോളകള്‍ അടച്ചാലും നാടും വിടും നഷ്ടപ്പെട്ട ബാല്യവും അങ്ങനെ ഓരോ ഓര്‍മ്മകള്‍ വന്നുപോയി. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ആ നാളുകളിലേക്ക്, എന്‍റെ ഗ്രാമത്തിലേക്ക്, തറവാട്ടിലേക്ക് ഒരു യാത്ര തുടങ്ങുന്നു, ഇടയക്ക് എപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു.
പാടങ്ങളും വൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന പറമ്പുകളും
കുളങ്ങളും തോടുകളും അങ്ങനെ ഒരു ഗ്രാമമാണ്‌ എന്‍റെ ജന്മദേശം. നിറയെ ക്ഷേത്രങ്ങലും, കാവുകളും, പള്ളികളും, മോസ്ക്കുകളും ഉള്ള ഞങളുടെ കൊച്ചു ഗ്രാമം. ചെമ്മണ്‍പാതയിലുടെ പോയി വയലുകളും തോടുകളും താണ്ടി വഴിയില്‍ കാണുന്നവരോട് കുശലം പറഞ്ഞും
എല്ലാ ഞാറയാഴ്ച്ചയും രാവിലെ നാലഞ്ചു കിലോമീറ്റര്‍ നടന്നു ഞങ്ങള്‍ പള്ളിയില്‍ പോകുമായിരുന്നു. ക്രിസ്തുമസ് രാവില്‍ രാത്രി ഏറെ വൈകിയുള്ള കുര്‍ബാനയ്ക്ക് പോകുന്നത് വളരെ രസകരവും ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യവുംമാണ്. രാത്രിയുടെ നിശബ്ധതയില്‍ എല്ലാ അയല്‍വിട്ടുകാരും ഉറങ്ങുമ്പോള്‍ ഞങ്ങള്‍ മാത്രം ഉണര്‍ന്നിരിക്കും.പള്ളിയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ നേരം പുലര്‍ന്നിരിക്കും. ക്രിസ്ത്യാനികളായി വളരെ കുറച്ചു പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അതില്‍ പ്രധാനമായും ഹൈസ്കൂള്‍ അധ്യാപകനായിരുന്ന മത്തായി മാസ്റ്റര്‍ ആയിരുന്നു. ഞാന്‍ അഞ്ചാം ക്ലാസ്സു മുതല്‍ പഠിച്ചതു വന്‍കുളത്തുവയലില്‍ ഉള്ള ഹൈസ്കൂളിലായിരുന്നു. സ്കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടപ്പാകെ നനഞ്ഞ് സ്കൂളിലെ ആടുന്ന ബഞ്ചിലിരുന്ന തുറന്നിട്ട ജനലിലൂടെ മഴയോട് കിന്നാരം പറഞ്ഞ പറഞ്ഞ നാളുകള്‍......
പെയ്തിറങ്ങുന്ന മഴയില്‍ നിന്ന് രക്ഷപെടാന്‍ വാഴയിലയുടെ തണലില്‍ അഭയം തേടിയത് ..... മഴ നനയാതിരിക്കാന്‍ പല്ലുകൊണ്ട് വാഴക്കൈ കടിച്ച് പറിച്ച് കുടയാക്കിയത്...
ആല്‍മരത്തിന്‍റെ തണലില്‍ കുട്ടുകരോടൊപ്പം മഴയില്‍ നിന്ന് ഓടിഒളിച്ചത്..... നിറഞ്ഞ് കിടക്കുന്ന പാടത്തെ ചേറ് വെള്ളത്തില്‍ ഓടിക്കളിച്ചത് .... പെയ്‌ത്തുവെള്ളം നിറഞ്ഞ തോടുകളില്‍ കണ്ണന്‍ ചെമ്പിലകൊണ്ട് വള്ളമുണ്ടാക്കി ഒഴുക്കിവിട്ടത് ...... ചേമ്പില വള്ളങ്ങള്‍ എങ്ങും തട്ടാതെ പോകാന്‍ അവയ്ക്ക് വഴി ഒരുക്കാന്‍ തോട്ടിലെ വെള്ളത്തിലൂടെ നടന്നു നീങ്ങിയത് ..... പുസ്തകങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഉടുപ്പിനുള്ളിലൂടെ നിക്കറിനകത്തേക്ക് പൂഴ്‌ത്തി പുസ്തകങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത്... കാറ്റടിക്കുമ്പോള്‍ കുടപിടച്ച് വരമ്പിലൂടെ നടക്കുന്ന പെണ്‍കുട്ടികളുടെ പാവാടപൊങ്ങുമ്പോള്‍ കൂവിവിളിച്ച നാളുകള്‍ ..... പാവം പെണ്‍കുട്ടികള്‍ പാവാടയെ അനുസരിപ്പിക്കുമോ കുടയെ അനുസരിപ്പിക്കുമോ ???? അവസാനം കുടമടക്കി അവരും
നനയുമ്പോള് ആര്‍പ്പുവിളികള്‍.... സൌഹൃദത്തിന്റെ ആര്‍പ്പുവിളികള്‍...

മഴയത്ത് പണ്ട് നടന്ന പാടത്തെ ചേറ്റു വരമ്പുകളിലൂടെ ഒരിക്കല്‍‌കൂടി നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു അറിയാതെ ആഗ്രഹിച്ചുപോയി. പാടത്തെ വരമ്പുകളില്‍ മഴയത്ത് ആര്‍പ്പുവിളിക്കുന്ന കുട്ടികള്‍ ഇന്നില്ല...പക്ഷേ മഴ ഇപ്പോഴും പെയ്യുന്നു... തന്റെ സൗന്ദര്യം ആരെങ്കിലും ഒക്കെ കാണുന്നുണ്ടന്നവള്‍ പ്രതീക്ഷിക്കുന്നുണ്ടാവാം..... വീടിനടുത്തുള്ള അനിവയല്‍കുളം മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞു ഒഴുകും അടുത്ത വിട്ടിലെ വിനോദും കാദറും അങ്ങനെ എല്ലാ പയ്യന്‍സും കുളത്തില്‍ നിന്തികളിക്കാന്‍ പോകുമായിരുന്നു, ആര്‍പ്പുവിളിച്ചു ഒച്ചപ്പാടുണ്ടാക്കി ഒരു ഉത്സവം പോലെത്തെ അനുഭവമാണ്‌ അതൊക്കെയും.

നാട്ടിലെ കാവുകളില്‍എല്ലാ വര്‍ഷവും തെയ്യം കെട്ടി കൊണ്ടാടുമായിരുന്നു. രാത്രിയിലാണ് മിക്ക തെയ്യങ്ങളും
കെട്ടിയാടുന്നത്‌. കുട്ടികള്‍ നേരത്തെ സ്ഥലം പിടിച്ചു മുന്നില്‍ത്തന്നെ ഇരിക്കുമായിരുന്നു. തറവാട്ടിലെ മുതിര്‍ന്നവരും മറ്റ് എല്ലാവരും തെയ്യം നടക്കുമ്പോള്‍ കാവില്‍ ഉണ്ടായിരിക്കും. ഞങ്ങള്‍ എല്ലാ കുട്ടുകാരും പുലരുവോളം അവിടെ നില്‍ക്കുമായിരുന്നു. ഇടയ്ക്ക് വാസുവേട്ടന്‍റെ ചായപിടികയില്‍ നിന്നു കട്ടന്‍ചായ ഒക്കെ കുടിച്ചു നേരം പോകുന്നതറിയില്ല. ആ രാത്രികളുടെ സുന്ദരനിമിഷങ്ങളിലേക്ക് തിരിച്ചു പോകാന്‍ ഇനി ഒരിക്കലും കഴിയില്ലെന്ന് ഓര്‍ക്കുമ്പോള്‍, വിലപ്പെട്ടത് എന്തക്കൊയോ നഷ്‌ടമായതുപോലെ!!.

പുഴയുടെ അഗാത ഗര്‍ത്തങ്ങള്‍ ജിവന്‍ കവര്‍ന്നെടുത്ത എന്‍റെ കൊച്ചുപെങ്ങളുടെ നിലവിളി. ഒരു എട്ടു വയസുകാരിയുടെ അവസാനത്തെ കരച്ചില്‍, കണ്‍മുന്‍പിലുടെ പുഴയുടെ അഗാധയിലേക്ക് ഒഴികി മറഞ്ഞവള്‍. ഒരു യാത്ര കഴിഞ്ഞു ഞങള്‍ തിരിച്ചു വരുന്ന സമയത്തായിരുന്നു ആ അപകടം സംഭവിച്ചത്. ആര്‍ക്കും അവളെ രക്ഷിക്കാന്‍ സാധിച്ചില്ല.

പുഴയ്ക്ക് കുറുകെയുള്ള റെയില്‍വേ പാലം വഴി ഞങ്ങള്‍ നടന്നു പോകുകയായിരുന്നു, രാത്രി ആയതുകൊണ്ട് നല്ല ഇരുട്ടുമായിരുന്നു. ആ സമയത്ത് ട്രെയിന്‍ ഒന്നുതന്നെ കടന്നുപോകാനില്ലായിരുന്നു, പക്ഷെ അപ്രതിക്ഷിതമായി തിവണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ മുതിര്‍ന്നവര്‍ കുട്ടികളായ ഞങളെ പാലത്തിന്‍റെ അരികില്‍ കൂടിയുള്ള നടപാതയിലേക്ക് മാറ്റുമ്പോള്‍ തിരക്കിനിടയില്‍ പെട്ട് അവള്‍ പുഴയിലേക്ക് വിഴുകയായിരുന്നു. പെങ്ങളുടെ നിലവിളി കേട്ട അമ്മച്ചി എന്‍റെ മോളെ നീ എവിടെ എന്ന് ഉച്ചത്തില്‍ ചോദിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് പേടിച്ചരണ്ട ഞാനും ജേഷ്ഠനും മിണ്ടാനാകാതെ ശബ്ദം നിലച്ചവരെ പോലെ വിങ്ങിവിറച്ചുകൊണ്ട് അപ്പനെ മുറുകെ കെട്ടിപിടിച്ചിരിക്കുകയായിരുന്നു!!. അടുത്ത നിമിഷം അമ്മച്ചി കുഴഞ്ഞു വിണിപോയി. ആരോക്കയോ ഓടികുടി ഞങളെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

തിരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ നിന്നും ആര്‍ക്കും തന്നെ പെങ്ങളെ കണ്ടെത്താനായില്ല. മുന്നാം ദിവസം ജിവനറ്റ ശരിരം കണ്ടെത്തി. വിട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ണുനീര്‍ വറ്റിയ അപ്പന്റെ കണ്ണുകള്‍ എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നോ..... ഒരു പത്ത് വയസ്സുകാരനായ എന്നില്‍ അന്നു പതിഞ്ഞ വേര്‍പാടിന്‍റെ വേദനയും വിങ്ങലും ഇപ്പോഴും എന്നെ നൊമ്പരപ്പെടുത്തുന്നു!!.


ഇടം
==============
നല്ല മഴ 
നടുറോഡില്‍ ഞാന്‍
പുതിയ ചെരുപ്പ്
പുതഞ്ഞുപോയി ചേറില്‍ !

ചേറില്‍ ചെരുപ്പ്
കളയില്ലെന്നു പറഞ്ഞ്
ഞാന്‍ 
വരുകയില്ലെന്ന് ചെരുപ്പ്....,

അവസാനം വിജയംനേടിയെങ്കിലും
കാലിനെ അലങ്കരിക്കാന്‍
വാങ്ങിയ ചെരുപ്പ്
ഇപ്പോള്‍ അലങ്കോലമായി
എന്‍റെ കൈയില്‍ !

ഭാഗ്യം
അടുത്ത്തന്നെ
സുഹൃത്തിന്റെ വിട്
ഒരു നാള്‍ തങ്ങാന്‍
അനുവാദം ചോദിച്ചു
രണ്ടു കൈയും നിട്ടി
സ്വികരിച്ചവന്‍
തന്‍റെ ചെരുപ്പും
ദാനമായി നല്കി !
==============
==============
നല്ല മഴ
നടുറോഡില്‍ ഞങ്ങള്‍
അപകടത്തില്‍ മരിച്ചുപോയ
ഒരുവന്റെ ശവവും തോളില്‍
ചുമന്ന് !

പെട്ടെന്ന് ഓര്‍മ്മയില്‍
ഓടിയെത്തിയത്
അടുത്തുള്ള അതെ സുഹൃത്തിനെ...

മടിച്ചു മടിച്ചു
ചോദിച്ചവനിടം
ശവത്തിനു
ഒരു നാള്‍ ഇടം
നല്കാന്‍ !

വായില്‍ വന്നതെല്ലാം
പാടി ,പടിഅടച്ചു
തുരത്തിയവന്‍ ഞങ്ങളെ.....

നല്ലവന്‍
എന്‍റെ സുഹൃത്ത്‌
ഒരു സത്യം മനസ്സിലാക്കി
തന്നു !

അലങ്കോലമായ ചെരുപ്പിന്
ലഭിക്കുന്ന ഇടം പോലും
ഈ ഭുമിയ്ക്ക് മുകളില്‍
ഉയിരില്ലാത്ത മനുഷ്യന്
ലഭിക്കുകയില്ല !FOBMA സാഹിത്യ സായാഹ്നം
____________________________________________
07/12/13 ശനിയാഴ്ച ഒരു യാത്ര പോകേണ്ടാതയായി വന്നു..യാത്ര എന്ന് പറയാന്‍ കാരണം ലണ്ടനില്‍ നിന്നും കുറെ അകലെയുള്ള ഒരു സ്ഥലത്താണ് പോകേണ്ടതായി വന്നത്...fedaration of british malayali association(FOBMA)...SALISBURY യില്‍ സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തില്‍ പങ്കെടുക്കുന്നതിനയായി ഞാനും സുഹൃത്തയായ അനിയന്‍ മാഷും കുടി അവിടെക്ക് പോകുകയുണ്ടായി.മറ്റൊരു സുഹൃത്തയായ ശ്രി മുരുകേഷ് പനയറയുടെയും ഫോബ്മ സെക്രട്ടറി ശ്രി അജിമോന്‍ ഇടക്കരയുടെയും ക്ഷണം സ്വികരിച്ചാണ് സാഹിത്യസായാഹ്നത്തിലെക്ക് ഞങ്ങള്‍ എത്തിയത്.അവിടെ നടന്ന പരുപാടികളില്‍ ഏറ്റവും കുടുതല്‍ എനിക്ക് സന്തോഷം തോന്നിയത്,salisbury മലയാളി സമുഹത്തിലെ കുഞ്ഞുകുട്ടികള്‍ വേദിയില്‍ കവിത ചൊല്ലുന്നത് കണ്ടപ്പോഴാണ്.UKയിലെപ്രവാസ ജിവിതത്തിലും മാതാപിതാക്കള്‍ മലയാളം കുഞ്ഞുകുട്ടികളെ പഠിപ്പിക്കുകയും,ആ കുഞ്ഞുമനസ്സുകളിലും മലയാളം മായാതെ നിലനില്‍ക്കുന്നു എന്നതും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.അതുകൊണ്ട്തന്നെ SALISBURY യിലെ FOBMA സാഹിത്യസായാഹ്നത്തിനു എത്തിയ എല്ലാ മാതാപിതാക്കളെയും കുഞ്ഞുമക്കളെയും ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
കുഞ്ഞുമക്കളെ നിങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത് ഒരു കവിത മാത്രമല്ല...uk യില്‍ മലയാളന്‍ മറന്നുകൊണ്ടിരിക്കുന്ന ജന്മദേശത്തിന്റെ ഭാഷയും സംസ്കാരവും നിങ്ങളിലൂടെ മറയാതെ നിലനില്‍ക്കുന്നു എന്നതിന്‍റെ ആവിഷ്കാരം കുടിയാണ്.FOBMA ആരംഭിക്കുവാന്‍ പോകുന്ന മലയാളംSupplementary Schools മറ്റൊരു വലിയ തുടക്കമായി ukയില്‍ വളരട്ടെയെന്നും ആശംസിക്കുന്നു. സാഹിത്യസദസ്സുകള്‍ സംഘടിപ്പിച്ചു ഭാഷയെയും സര്‍ഗ്ഗവാസനകളും വളര്‍ത്തുവാന്‍ മുന്‍പോട്ടു വന്നിട്ടുള്ള FOMBA PRESIDENT ശ്രി അജിത്ത് പാലിയത്ത്,ശ്രിഉമ്മന്‍ ഐസക്ക്,ശ്രിഅജിമോന്‍ ഇടക്കര,ശ്രിതോമസ്‌ പുത്തിരി,ശ്രിമുരുകേഷ് പനയറ,ശ്രി ടോമി സെബാസ്റ്യന്‍ എന്നിവര്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും ആശംസകള്‍ നേരുന്നു

SALISBURY FOBMA സാഹിത്യസദസ്സില്‍ ഞങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിനും പ്രോത്സാഹനത്തിനും അവിടെയുള്ള മലയാളി സമുഹത്തിന് നന്ദി അറിയിക്കുന്നു