13 October 2014

ലണ്ടന്‍ ലൈഫ് (അനുഭവം) By LASAR MULAKKAL / ഒന്നാം ഭാഗം


ലണ്ടന്‍ ലൈഫ് (അനുഭവം)
By LASAR MULAKKAL
ഒന്നാം ഭാഗം
==========================
ഗ്രേറ്റ്‌ ബ്രിട്ടന്‍റെ ലണ്ടന്‍ നഗരത്തില്‍ ജീവിച്ചിരുന്ന കാലത്ത്, 2008 നവംബര്‍ മാസത്തിലെ ഒരു അനുഭവമാണ്‌ ഇവിടെ എഴുതുന്നത്‌.

 ബ്രിട്ടനില്‍ ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരി വരെ WINTER(ശൈത്യം) കാലമാണ്.ഈ സമയത്ത് നല്ലതണുപ്പ് അനുഭവപ്പെടുകയും ഇടവിട്ടുള്ള മഴയും,ചിലപ്പോള്‍ മഞ്ഞുപൊഴിയുകയും ചെയ്യും.ഈ ശിശിരകാലത്തില്‍ പകല്‍ സമയത്ത് തന്നെ അന്ധകാരം വ്യാപിക്കും ,പകല്‍ ഏതാണ്ട് 3.00മണിയോട് കുടിതന്നെ നേരിയ തോതില്‍ ഇരുള്‍ വ്യാപിക്കുകയും,പതുക്കെപ്പതുക്കെ അത് കുടി വരികയും 5.00 മണിയോടുകുടി ഭുപ്രദേശം പുര്‍ണ്ണമായും ഇരുള്‍ പടരുകയും ചെയ്യും.ചുരുക്കിപ്പറഞ്ഞാല്‍ പകല്‍ കുറവും രാത്രി കുടുതലുമുള്ള സമയം ,WINTER കോട്ട്‌ അല്ലെങ്കില്‍ JACKET ഇല്ലാതെ പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സമയം. ഈ കാലഘട്ടത്തില്‍ വളരെ അപകടം പിടിച്ചതാണ് SNOW (മഞ്ഞ്)പെയ്തുകഴിഞ്ഞാല്‍ തെരുവോരങ്ങളില്‍ കുടി നടന്ന് യാത്ര ചെയ്യുന്നത്.സുക്ഷിചില്ലെങ്കില്‍ കാല്‍ വഴുതി വിഴുകയും ,ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്.കനത്ത മഞ്ഞു പെയ്തു കഴിഞ്ഞാല്‍ അത് കട്ടിയായി ഐസ് രൂപത്തില്‍ റോഡിലും നടപ്പാതകളിലും ഉറഞ്ഞു നില്‍ക്കും.

2008ല്‍ ഈസ്റ്റ്ലണ്ടനിലെ ''ഈസ്റ്റ് ഹാം(EASTHAM)'' എന്ന ദേശത്താണ് ഞാന്‍ താമസിച്ചിരുന്നതും ജോലി ചെയ്തുവന്ന സ്ഥാപനവും ഉണ്ടായിരുന്നത്.ഈ ദേശം ലണ്ടന്‍ നഗരത്തിലെ'' ന്യു ഹാം (NEWHAM)''കൌണ്‍സിലില്‍ ഉള്‍പ്പെട്ടതാണ്,NEWHAM കൌണ്‍സിലില്‍ ഉള്ള ജനങ്ങളില്‍ കുടുതലും ഏഷ്യന്‍രാജ്യങ്ങളില്‍ നിന്നും കുടിയേറിപാര്‍ക്കുന്നവരാണ് .കുടാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും .ഇവിടത്തെ കൌണ്‍സിലമാരില്‍ പലരും ഏഷ്യക്കാരും,മലയാളികള്‍വരെ ഉണ്ട്.

ഞാന്‍ അന്ന് ചെയ്തിരുന്ന ജോലി ഒരു DELIVERY BOY ആയിട്ടാണ്.COMPANY യില്‍ നിന്നും കസ്റ്റമറുടെഓര്‍ഡര്‍ അനുസരിച്ച്  സ്റ്റോക്ക്‌, കസ്റ്റമര്‍ക്ക്എത്തിച്ചുകൊടുക്കുകയും stockന്‍റെ തുക collect ചെയ്യുകയും വേണം.ഞങ്ങളുടെ കസ്റ്റമര്‍സ് എല്ലാം SHOPKEEPERS ആയിരുന്നു.അവരില്‍ പലരും ഇന്ത്യ,ശ്രിലങ്ക,നൈജിരിയ,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,തുര്‍ക്കി,സൌത്ത് ആഫ്രിക്ക,സിറിയ,സോമാലിയ,അല്‍ബേനിയ,അല്‍ ജിരിയ,കെനിയ,ടാന്‍സാനിയ തുടങ്ങിയ രാജ്യത്തുനിന്നുള്ളവരോ,അല്ലെങ്കില്‍ അവരുടെ പുര്‍വികര്‍ ആ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു.എനിക്ക് ജോലി കുടുതലും ലണ്ടന്‍ നഗരത്തിലാണ്‌,അതുകൊണ്ട് തന്നെ യാത്ര ട്രെയിനിലും ബുസ്സിലുമാണ്.വളരെ അത്യാവശ്യമായി എത്തിക്കേണ്ട ഡെലിവറിക്ക് മാത്രമേ കമ്പനി കാര്‍ അനുവധിചിരുന്നുള്ളു.

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു,winter കാലത്തേ തണുപ്പും,മഴയും ഉണ്ടായിരുന്നു,കുടാതെ ചെറുതായി മഞ്ഞും വിഴുന്നുണ്ടായിരുന്നു.ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നു.ജോലിയുടെ ഭാഗമായി പല ഷോപ്പിന്റെയും ഓര്‍ഡര്‍ ഡെലിവറിചെയ്തു കാഷ് കളക്ഷനും നടത്തി ,വൈകുന്നേരം 6.00 മണിയോടുകുടി രണ്ടു കസ്റ്റമര്‍ക്ക് ഡെലിവറി  ചെയ്യാനായി  ഈസ്റ്റ് ലണ്ടനിലെ ‘’plaistow’’ എന്ന സ്ഥലത്ത് എത്തിചേര്‍ന്നു.സമയം വൈകുന്നേരവും winter season ആയിരുന്നതുകൊണ്ടും ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു.MAIN STREET ല്‍ ഉള്ള ഷോപ്പിലെ STOCK കൊടുത്തിട്ട് PAYMENT വാങ്ങിയ ശേഷം ,STREET നിന്നുള്ള BY ROAD വഴി അടുത്ത ഷോപ്പിലേക്ക് പോകാനായി നടക്കാന്‍ തുടങ്ങി.സ്ട്രീറ്റില്‍ നിന്നും ബൈ റോഡ്‌ വഴി പോകുമ്പോള്‍ ഷോപ്പ് എത്തുന്നതുവരെയുള്ള ഇടവഴിയില്‍ ഹൌസിംഗ് ബില്‍ഡിംഗുകളാണ്,അതുകൊണ്ട്തന്നെ ആ പാതയില്‍ കുടുതല്‍ ആള്‍ സഞ്ചാരവുമില്ല.ചെറിയതോതില്‍ മഞ്ഞുപെയ്തുകൊണ്ടിരുന്നെങ്കിലും,ജോലി തിര്‍ക്കാനുള്ള തിരക്കില്‍ ഞാന്‍ വേഗത്തില്‍ നടന്ന് സ്റ്റോക്ക്‌ എത്തിക്കാനുള്ള ഷോപ്പിലേക്ക് പോയികൊണ്ടിരുന്നു.പെട്ടെന്നാണ് എന്‍റെ തലയ്ക്ക് പിന്നില്‍ അതിശക്തമായ പ്രഹരമേറ്റത്.ഒരു നിമിഷംനേരത്തേയ്ക്ക് ഒന്നും കാണാന്‍ പറ്റാത്തരിതിയില്‍ കണ്ണ് അടഞ്ഞുപോയി,അസഹ്യമായ വേദന,ഞാന്‍ തറയിലേക്ക് വിണു.വിഴ്ചയില്‍ കൈകള്‍ ഫ്ലാറ്റുകളുടെ മതിലില്‍ ഉരഞ്ഞു തൊലി നിങ്ങി രക്തം വരാന്‍ തുടങ്ങി,തറയിലേക്ക് കമിഴ്ന്ന് വിണ എന്‍റെ മുതുകില്‍ വിണ്ടും പ്രഹരം.തോളില്‍ തുക്കിയിട്ടിരുന്ന ബാഗ് ആരോ വലിച്ചെടുക്കുന്നു,ആ ബാഗിലാണ്‌ കാശും സ്റ്റോക്കും.കിടന്ന കിടപ്പില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ഹുഡ് ഉള്ള JACKET ധരിച്ച ഒരാള്‍ എന്‍റെ ബാഗുമായി ഓടി പോകുന്നു.ശരിരം കവര്‍ ചെയ്യുന്ന JACKET ന്‍റെ കൂടെ തലയുംകുടി മറയ്ക്കാന്‍ സാധിക്കുന്നതാണ് ഹുഡ്.  ബാഗുമായി ഓടുന്നവനെ പിന്തുടരാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ...... മനസ്സ്‌ പറയുന്നു ‘’എഴുന്നേറ്റ് ആ കവരച്ചകാരനെ പിന്തുടരു’’പക്ഷെ ശരിരം അനുസരിക്കാനുള്ള സ്ഥിതിയിലല്ല.ഓടിപോയവന്‍ ഫ്ലാറ്റുകളുടെ ഇടയിലേക്ക് മറയുന്നതിനുമുന്‍പ് തിരിഞ്ഞുഎന്നെ നോക്കി,ഞാന്‍ ഞെട്ടിപ്പോയി ‘’ദൈവമേ ഇത് അവനല്ലേ,....ആ സൈക്കോ’’

*********************************തുടരും********************************************************