Story


ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (കഥ) 
ആ പ്രഭാതത്തിലെ വെയിലിന് നല്ല ചൂട് ഉണ്ടായിരുന്നു. ഉടല്‍ ഉയരത്തിന്റെ മുക്കാല്‍ഭാഗത്തോളം നിളമുണ്ടായിരുന്ന യമുനയുടെ തലമുടി കാറ്റില്‍ പാറിപ്പറന്നുകൊണ്ടിരുന്നു. അവളുടെ അധരങ്ങള്‍ ഏതോ ഒരു പാട്ട് മുളികൊണ്ടിരുന്നു. അയാള്‍ വാങ്ങി കൊടുത്ത നീല ആകാശനിലനിറമുള്ള സാരിയാണ് അവള്‍ ധരിച്ചിരുന്നത്. നില നിറം യമുനയ്ക്ക് ഇഷ്ടമല്ലെങ്കിലും അയാള്‍ക്ക്  വേണ്ടി അവള്‍ അത് ധരിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നിര്‍വൃതി കൊള്ളുമ്പോലെ അവള്‍ക്ക് തോന്നി ! ആ വലിയ കെട്ടിടത്തിലെ രണ്ടാം നിലയിലെ മുറിയിലെ ജലകത്തോട് ചേര്‍ന്ന കട്ടിലില്‍ അയാളുടെ അടുത്തിരുന്നു കൊണ്ട് യമുനാ വെറുതെ പുറത്തെ തെരുവിലേക്ക് നോക്കികൊണ്ടിരുന്നു. റോഡിലുടെ തിരക്കുപിടിച്ച് പാഞ്ഞുപോയികൊണ്ടിരുന്നചെറുതും വലുതുമായ വാഹങ്ങള്‍, റോഡിന്‍റെ ഇരുവശങ്ങളിലുള്ള നടപാതയില്‍കുടി ആളുകള്‍ നടന്നുപോയികൊണ്ടിരുന്നു. അവര്‍ക്കിടയിലെ മൗനം ഭേദിച്ചുകൊണ്ട് പുറത്തേക്ക് നോക്കികൊണ്ടിരുന്നഅയാളുടെ മുന്നിലേക്ക് അവള്‍ ഏഴുന്നേറ്റു നിന്ന്‍ കൊണ്ട് ചോദിച്ചു ''ഈ സാരി എനിക്ക് നന്നായി ചേരുന്നുണ്ടോ?'' 'ഉം....ഉം'' അയാള്‍ മെല്ലെ മൂളി! നീല സാരിക്ക് ഇടയില്‍ ഇറുകിയ ബ്ലൌസിന് താഴെ അവളുടെ വെളുത്തു തുടുത്ത വയര്‍. അയാളുടെ അടുത്ത ചലനത്തിന് വേണ്ടി അവള്‍ കാത്തിരുന്നു. കട്ടിലില്‍ ഇരുന്ന് കൊണ്ട് തന്നെ തന്‍റെ ഇരുകൈകള്‍കൊണ്ട് അയാള്‍ അവളെ തന്നിലേക്ക് അടുപ്പിച്ചു, അവളുടെ വയറില്‍ അയാളുടെ മുഖമര്‍ന്നു, കണ്ണുകളില്‍ ഇരുള്‍ നിറഞ്ഞപ്പോള്‍ ഏതോ നദിയുടെ ആഴങ്ങളിലേക്ക് താണ്പോകുന്നത്പോലെ തോന്നി. രക്തവും മാംസവും ചേര്‍ന്ന ഈ ഉടലിലാണോ ജിവിതത്തിലെ വൈകാരികമായ സ്നേഹ വികാരങ്ങള്‍ പുതഞ്ഞുകിടക്കുന്നത്?...... ഉടലുകള്‍ തമ്മില്‍ പിണഞ്ഞു ഉന്മാദത്തിന്‍ ഉച്ചിയില്‍ എത്തി പുര്‍ത്തിയാകുന്നതാണോ സ്നേഹം?അവളുടെ വയറില്‍ അധരങ്ങള്‍ പതിപ്പിച്ചു കിടക്കവേ, ചിന്തകള്‍ അയാളെ അലട്ടി! ചോദ്യങ്ങള്‍...... ജിവിതത്തില്‍ അങ്ങനെ ഉത്തരം കിട്ടാത്ത എത്രയോ ചോദ്യങ്ങള്‍ !.
ഇന്നലെ രാവിലെ ഈ ഹോട്ടല്‍മുറിയിലേക്ക് വരുന്നതിനുമുന്‍പായി അയാള്‍ക്ക് ഒത്തിരി ജോലികള്‍ ചെയ്തുതിര്‍ക്കാനുണ്ടയായിരുന്നു. ചില സമയങ്ങളില്‍ ഒന്നും തന്നെ ചെയ്യാനുണ്ടാകില്ല.അപ്പോള്‍ പുസ്തകങ്ങളില്‍ മുഖംപുഴുത്തും.വായനയില്‍ ലയിച്ചിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. പുസ്തകതാളുകളിലെ അക്ഷരങ്ങളിളുടെ മറ്റൊരുലോകത്തേക്ക് പ്രയാണം ചെയ്യുമ്പോള്‍  ഓടികിതച്ച് വരുന്ന ഓര്‍മ്മകള്‍ ഉണ്ടാക്കുന്ന പ്രാണന്‍റെ പിടച്ചിലില്‍ നിന്നും രക്ഷപ്പെടുന്നു.
ആ ഹോട്ടല്‍ ഒരു വലിയ നഗരത്തിന്‍റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നതായിരുന്നു.അതിന്ചുറ്റും തിങ്ങിനിറഞ്ഞകെട്ടിടങ്ങളും . ഇന്നലെ രാത്രിയിലെ സുന്ദരനിമഷങ്ങള്‍ അവസാനിച്ചു ഇന്നത്തെ പുലരിയും വന്നു ചേര്‍ന്നിരിക്കുന്നു.രാത്രികള്‍ ചിന്തകള്‍ക്ക് ആക്കംകുട്ടുന്നു.ഓരോ പകലിന്‍റെ വൈകല്യവും കുറ്റബോധവും രാത്രികളില്‍ ഉറക്കം കെടുത്തുന്നു.സന്തോഷവും ദുഃഖവും മാറികൊണ്ടിരിക്കുന്ന ഒരു മാനസികനില മാത്രമെന്ന് ചിന്തിച്ച് അയാള്‍ സ്വയം സമാധാനിക്കാന്‍  ശ്രമിച്ചു..!
മുറിയുടെ കതകില്‍ ആരോ കൊട്ടുന്ന ശബ്ദം....യമുന എഴുന്നേറ്റുപോയി വാതില്‍തുറന്നു,റും സര്‍വിസ് ബോയ്‌ ഭക്ഷണവുമായി അകത്തേക്ക് കടന്ന് മേശപ്പുറത്ത് എടുത്ത് വച്ചതിന്ശേഷം ഇനി എന്തെങ്കിലും എന്ന ഭാവത്തില്‍  നിന്നു.....?
‘’ഇനി ഒന്നും വേണ്ടാ ‘’ യമുന പറഞ്ഞപ്പോള്‍  റുംബോയ് പുറത്തേയ്ക്ക് പോയി
അയാളുടെ മൊബൈല്‍ഫോണ്‍ റിംഗ്ചെയ്തുകൊണ്ടിരിന്നു....വിട്ടില്‍ നിന്നും നന്ദിനിയാണ്
‘’ഹലോ ‘’
‘’ഇന്ന് വരുമോ..?ഭക്ഷണം കഴിച്ചോ..?പോയ ജോലി തിര്‍ന്നോ..?’’നന്ദിനിയുടെ സ്ഥിരം ചോദ്യങ്ങള്‍.അയാള്‍ക്കും നന്ദിക്കുമിടയിലുള്ള ദുരം വളരെ കുടുതലാണ്.അതുകൊണ്ട്തന്നെ അവള്‍ സംസാരിക്കുന്നതും കുറച്ചുവാക്കുകളില്‍ ഒതുക്കുന്നു. ആഫിസിലെ കാര്യങ്ങള്‍ക്കായി യാത്ര പോകുന്നതെന്ന് പറഞ്ഞു ധരിപ്പിച്ചാണ്  ഇവിടെ ഈ നഗരത്തില്‍ യമുനയെ കാണാനെത്തുന്നത്.നന്ദിനി അമ്മാവന്റെ മകള്‍,ഇപ്പോള്‍ അയാളുടെ ഭാര്യ....!
അമ്മാവനോടുള്ള കടപ്പാടുകള്‍ക്ക്  അമ്മയുടെ തിരുമാനം മകന്‍ സഹോദരന്റെ മകളെ വിവാഹം ചെയ്യുട്ടെ.അച്ഛന്റെ വേര്‍പാടിന് ശേഷം അമ്മയെയും തന്നെയും നോക്കാനും പഠിപ്പിക്കാനും അമ്മാവന്‍ അനുഭവിച്ച കഷ്ടപ്പാട് പറയാത്ത ദിവസങ്ങള്‍ അമ്മക്കുണ്ടായിരുന്നില്ല.
ബന്ധങ്ങള്‍ മനുഷായുസ്സില്‍ ബന്ധനങ്ങള്‍ ആവുമ്പോള്‍ പ്രണയവും സൌഗന്ധക പ്രണയസ്വപ്നങ്ങളും ഇരുളില്‍ എവിടെയോ പോയിമറയുന്നു. പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്....! അതായിരുന്നു അയാളുടെപ്രണയം. യമുനയെ മറക്കാനും നന്ദിനിയെ വിവാഹം ചെയ്യാനും അമ്മയുടെകണ്ണുനീരിന്‍റെ മുന്നില്‍ അയാള്‍ക്ക് സമ്മതിക്കേണ്ടിവന്നു.എന്നിട്ടും യമുനയെ മറക്കാന്‍ കഴിഞ്ഞോ....?  വേറെ ആരോടും തോന്നാത്ത ഒരു ഇഷ്ടം.... മനസ്സില്‍ മറഞ്ഞു കിടന്നത് യമുനയോട് മാത്രമായിരുന്നു.
‘’വന്നു ഭക്ഷണം കഴിക്ക്....നമ്മുക്ക് പോകണ്ടേ...?’’യമുനയുടെ ശബ്ദം അവനെ ചിന്തകളില്‍ നിന്നുണര്‍ത്തി
‘’എനിക്ക് രണ്ടു ചപ്പാത്തി മാത്രം മതി’’
അവള്‍ ഭക്ഷണപൊതികളില്‍ ഒന്ന് അയാളുടെ നേര്‍ക്ക്‌നിട്ടി.ഭക്ഷണം കഴിച്ചശേഷം കൈകഴുകി വന്നപ്പോള്‍ അവളുടെ ഇരുകരങ്ങളും അയാളുടെ കവിളുകളില്‍ ചേര്‍ത്തു കൊണ്ട് പറഞ്ഞു’’ഇനി എന്ന് കാണാന്‍ കഴിയുമെന്ന് അറിയില്ല യമുനാ...?’’
ഹൃദയതുടിപ്പുകള്‍പോലും നിലച്ചതുപോലെ ഒരു നിശബ്ധത അവര്‍ക്കിടയില്‍ അനുഭവപ്പെട്ടു. അവളെ അയാള്‍തന്നോട്ചേര്‍ത്തു ചുംബനങ്ങള്‍കൊണ്ട് പൊതിഞ്ഞു.
അയാളില്‍നിന്നും മെല്ലെയകന്ന് യമുന പറഞ്ഞു‘’പോകാം’’....മുറി പുട്ടി കീ റിസപ്ഷനില്‍ ഏല്‍പ്പിച്ച് ബില്‍  അടച്ചശേഷം  അവര്‍ ബസ്‌നിലയത്തിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറി.അയാളുടെ കൈകള്‍ അമര്‍ത്തിപിടിച്ചു തോളില്‍ തല ചായ്ച്ച് കൊണ്ട്  അവള്‍

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വിട്ടില്‍ എത്തുമ്പോള്‍ നന്ദിനിയോട് പറയാനുള്ള നുണകഥകള്‍ മെനയുകയായിരുന്നു അയാള്‍ !!

________________________________________________________
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
വീട് (കഥ)
അന്ന് അവധിദിവസമായതിനാല്‍  ഉറക്കംഉണര്‍ന്നിട്ടും കിടക്കവിട്ട് മാധവന്‍ എഴുന്നേറ്റത് താമസിച്ചാണ്.പല്ല്തേപ്പും കുളിയും കഴിഞ്ഞു  ഭാര്യ  വിളമ്പികൊടുത്ത പ്രഭാതഭക്ഷണം കഴിച്ചിട്ട് ഒരു കപ്പ് കപ്പിയുമായി ഹാളിലെ സോഫയില്‍ വന്നു ഇരുന്ന്കൊണ്ട് ഇനിയും ചുളിവുകള്‍ വിണിട്ടില്ലാത്ത ദിനപത്രം കൈയിലെടുത്തു നിവര്‍ത്തി.പുറത്ത് കുട്ടികള്‍ ക്രിക്കറ്റ്കളിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന ബഹളം പത്രവായനയെ കുറച്ച്ആലോസരപ്പെടുത്തിയെങ്കിലും വായന തുടര്‍ന്നു.വായനക്കിടയില്‍ മറ്റൊരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ രണ്ടു കുരുവികള്‍ ബാല്‍ക്കണ്ണിയിലെ ഗ്രില്‍ കമ്പികളില്‍ ഇരുന്നുകൊണ്ട് ചുറ്റുപാടും വളരെ ശ്രദ്ധയോടെ വിക്ഷിക്കുന്നു.ഒരു കുരുവി അടുത്തിരുന്നതിനെനോക്കി ശബ്ദമുണ്ടാക്കികൊണ്ട് ബാല്‍ക്കണിയില്‍ ഉണ്ടായിരുന്ന ചെരുപ്പുകള്‍ വയ്ക്കുന്ന സ്റ്റാന്റിന്‍റെ അടിയിലേക്ക് പറന്നുപോയിരുന്നു.പിന്നാലെ മറ്റേകുരുവിയും സ്റ്റാന്റിന്‍റെ അടിയിലേക്ക് പറന്നു.രണ്ടു കുരുവികളും കഴുത്ത് നിട്ടി നിട്ടി അവിടെ മുഴുവന്‍ എന്തോ തേടികൊണ്ടിരിക്കുന്നതുപ്പോലെതോന്നി മാധവന്.വിണ്ടും കുരുവികള്‍ ഗ്രില്‍ കമ്പികളില്‍ വന്നിരിരുന്നു.പസ്പരം നോക്കികൊണ്ട് കുരുവികള്‍ ശബ്ദമുണ്ടാക്കികൊണ്ടിരുന്നു.ഇപ്പോള്‍ കുരുവികളുടെ നോട്ടം മേലെയുള്ള വെന്റിലേറ്ററിലായി.പെട്ടെന്ന് കുരുവികള്‍ അങ്ങോട്ട്‌ പറന്നുപോയി വെന്റിലേറ്ററിന്‍റെ കതകില്‍ഇരുന്ന് കുറച്ച്നേരം അവിടെ ശ്രദ്ധയോടെ വിക്ഷിക്കുന്നുണ്ടയായിരുന്നു.

രണ്ടു കുരുവികളുടെ ചലനങ്ങളുംനോക്കികൊണ്ടിരുന്നു മാധവന് കുരുവികള്‍ കുട് ഉണ്ടാക്കാനുള്ള സ്ഥലമാണ്‌ നോക്കികൊണ്ടിരിക്കുന്നതെന്ന് തോന്നി.കുറച്ചു നേരം അവരെ ശ്രദ്ധിച്ചിരുന്നപ്പോള്‍ ദൈവത്തിന്‍റെ സൃഷ്ടികള്‍ എത്രയോ അത്ഭുതങ്ങള്‍ നിറഞ്ഞതാണെന്ന് മനസ്സില്‍ ചിന്തിച്ച്പോയി.

അടുത്ത ദിവസം രാവിലെ  ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍  ഷൂഎടുക്കുന്നതിനയായി സ്റ്റാന്റിന്‍റെ അടുത്ത്പോയപ്പോള്‍  ഉണങ്ങിയ കുറച്ച് പുല്‍കൊടികള്‍ സ്റ്റാന്റിന്‍റെ അടിയില്‍ കിടന്നരുന്നത് മാധവന്‍ കണ്ടു.ഇന്നലെ കണ്ട കുരുവികള്‍ കുട് ഉണ്ടാക്കാനുള്ള പണി തുടങ്ങിയോ എന്ന് ചിന്തിച്ച്കൊണ്ട് തലയുര്‍ത്തി വെന്റിലേറ്ററിലേക്ക് നോക്കിയപ്പോള്‍  അവിടെ ഒരു ചെറിയ പുല്‍കുന ഉണ്ടായിരുന്നു.ചിന്തിച്ചത് ശരിയായിരുന്നു കുരുവികള്‍ അവരുടെ വിട് പണി ആരംഭിച്ചിരിക്കുന്നു.ശരി അവയുടെ ജോലി നടക്കട്ടെയെന്നു പറഞ്ഞ് ഓഫീസിലേക്ക് പുറപ്പെട്ടു.
‘’അതേയ്  മോളെ ഓഫീസില്‍ വിട്ടിട്ട് പോകുമോ’’ഭാര്യവിലാസിനി
‘’എന്താ  ഇന്നും കാവ്യാ താമസിച്ചോ....?’’
‘’അവള്‍  എഴുന്നേറ്റ് വന്നതേ താമസിച്ചാ ...എത്ര പ്രാവിശ്യം പറഞ്ഞാലും ഈ കുട്ടിക്ക് തലയില്‍ കയറില്ല....’’മകള്‍ താമസിച്ചു എഴുന്നേറ്റു ജോലിക്ക് പോകാന്‍ കാണിക്കുന്ന തിരക്കുകള്‍ കണ്ട് വിലാസിനിക്ക്  ദേഷ്യം കയറിയെന്നു തോന്നുന്നു.
‘’ശരി പെട്ടെന്ന് വരാന്‍ പറയു ‘’
കാറിന്റെ ഡോര്‍ തുറന്ന് ബാഗ്‌ പിന്‍സിറ്റില്‍ വെച്ച്  മുന്നിലേക്ക് വന്നപ്പോള്‍ ഓടിവരുന്നുണ്ടയയിരുന്നു മുത്തമകള്‍ കാവ്യാ
‘’ഇതാ നിന്‍റെ മൊബൈല്‍’’അവളുടെ മൊബൈല്‍ നിട്ടി പിടിച്ചുകൊണ്ട് പിറകെ വിലാസിനിയും വന്നു .ഒരു നൊടി നിന്നിട്ട് മൊബൈല്‍ അമ്മയുടെ കൈയില്‍ നിന്നും വാങ്ങി ,കാറില്‍ കയറി ‘’പോകാം അച്ഛാ..ലേറ്റ് ആയി’’
‘’ഓക്കേ ...’’മാധവന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.അച്ഛനും മകളും  വിലാസിനിക്ക് കൈവിശി ’’ബൈ ബൈ’’പറഞ്ഞു

ഒരു സോഫ്റ്റ്‌ വെയര്‍ കമ്പിനിയിലാണ് കാവ്യാ ജോലി ചെയ്യുന്നത്.കമ്പനിയുടെ വാഹനം  വരുമ്പോള്‍ അവള്‍ റെഡിയായില്ലെങ്കില്‍,മാധവന്‍ ഓഫീസില്‍ പോകുന്ന വഴിക്ക് അവളെ ജോലി സ്ഥലത്ത്  എത്തിച്ചു കൊടുക്കും.
അന്ന് വൈകുന്നേരം ജോലികഴിഞ്ഞു വന്നപ്പോള്‍ ഷു സ്റ്റാന്റില്‍ വയ്ക്കാന്‍ നേരം മാധവന്‍ കണ്ടു വെന്റിലേറ്ററിന്‍റെ അടുത്ത് ഉണക്കപുല്‍കൊടികള്‍ കുടുതലയായി കൊണ്ട് വന്നു ഇട്ടിരിക്കുന്നു.
‘’പാവം കുരുവികള്‍ കുട് കെട്ടാന്‍ ചുവരില്‍ ഒരു ഗ്രിപ്പ് കിട്ടാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇനിയും കുടിന്റെ പണി തുടങ്ങിയിട്ടില്ല’’എന്ന് ചിന്തിച്ച് കൊണ്ട് എത്തി നോക്കിയപ്പോള്‍,കുരുവികള്‍ രണ്ടും വെന്റിലേറ്ററില്‍ കുറുകി കുറുകി ഇരിക്കുന്നു.
വിടിനകത്തേക്ക്പോയി പ്ലസ്‌ ടു വിദ്യാര്‍ഥിനിയായ  ഇളയ  മകള്‍ കവിതയോട്’’മോളെ നിനക്ക് ഷു വാങ്ങിയപ്പോള്‍ കിട്ടിയ അതിന്‍റെ കാര്‍ബോര്‍ഡ് ബോക്സ്‌ എവിടെ’’

‘’അത് ടെറസ്സില്‍ ഇട്ടിരിക്കുന്നു അച്ഛാ’’
‘’മോള്‍ അത് പോയി എടുത്തിട്ട് വാ.....ഒരു കത്തിയും എടുത്തോളു’’
കവിത കൊണ്ടുവന്ന കാര്‍ബോര്‍ഡ്  പെട്ടിയില്‍ ഒരു ദ്വാരം ഉണ്ടാക്കിയി ട്ട്  അതിനകത്ത്  ഒരു തുണി വിരിച്ചു, കുറച്ചു അരിമണികളും വിതറിയിട്ട്,ഷു സ്റ്റാന്റിന്‍റെ അരികിലായി ഒരു കോണില്‍  അത് വച്ചു.
രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആ  കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ പുല്‍കൊടികള്‍ കൊണ്ട് ഒരുകുട് ഉണ്ടാക്കി കുരുവികള്‍ താമസം തുടങ്ങി.
വിട്ടില്‍ കുരുവികളുടെ ശബ്ദം മുഴങ്ങിയ  ദിനങ്ങളായിരുന്നു പിന്നിട്,
ദിവസവും ഒരു പാത്രത്തില്‍ വെള്ളവും മറ്റൊന്നില്‍ അരിമണികളും കുട്ടില്‍ കൊണ്ട്പോയി വയ്ക്കുന്നതും,കുരുവികളെ നോക്കി സമയം നിക്കുന്നതും കവിതയ്ക്ക് സന്തോഷമുള്ള ഒരു കാര്യമായിതിര്‍ന്നു
അവള്‍തന്നെയാണ്  ഒരിക്കല്‍ അത് കണ്ടത്
‘’അമ്മേ ,കുട്ടിനുള്ളില്‍ രണ്ടു മുട്ടകിടക്കുന്നു ‘’
‘’കവിതാ ...മോളെ ,അത് തൊടരുത് ട്ടോ...’’
പെണ്‍ കുരുവി അടയിരുന്നപ്പോള്‍ ആണ്‍കുരുവി ഇര തേടി കൊണ്ടുവന്നു
ഒരു ദിവസം രാവിലെ  കവിത ‘’അമ്മേ കുട്ടിനുള്ളില്‍ രണ്ടു കുഞ്ഞുങ്ങള്‍....’’
അമ്മകുരുവിയുടെ വയറിനു കിഴില്‍ ഇനിയും രോമങ്ങള്‍  മുളച്ചിട്ടില്ലാത്ത തല നിട്ടി ശബ്ദം ഉണ്ടാക്കികൊണ്ട് രണ്ടു പുതിയ ജിവനുകള്‍ നില്‍ക്കുന്നു.
കവിത അടുത്തേക്ക്പോകാന്‍ തുടങ്ങിയപ്പോള്‍ അമ്മകുരുവി’’കുയോ ..കുയോ..’’എന്ന് ശബ്ദമുണ്ടാക്കാന്‍ തുടങ്ങി,  ചിറകുകള്‍ വിരിച്ച് കുഞ്ഞുങ്ങളെ രണ്ടിനെയും ചിറകിനകത്ത് ഒതുക്കി നിര്‍ത്തി.
‘’ഏയ്‌ കവിത ,അതിന്‍റെ അടുത്ത് പോകണ്ടാ...അതിനെ വെറുതെ പേടിപ്പിക്കണ്ടാ മോളെ...’’

ദുരെ നിന്നും കുട്ടിനകത്തേക്ക് ഇട്ടുകൊടുത്ത അരിമണികളില്‍ ഒന്ന്കൊത്തിയെടുത്ത് ചുണ്ടുകളാല്‍ പൊടിയാക്കി ,അമ്മ കുരുവി കുഞ്ഞുങ്ങള്‍ക്ക് ഊട്ടുന്നത് കണ്ടപ്പോള്‍ മാധവന് വല്ലാത്ത ആശ്ചര്യം.ഈ ഭുമിലെ  ജിവജാലങ്ങളെ സൃഷ്ടാവ്  എത്ര മനോഹരമായിതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

 

കുറച്ചു ദിവസങ്ങള്‍ കൊണ്ട് കുഞ്ഞുങ്ങള്‍ അമ്മകുരുവിയെപ്പോലെ കരഞ്ഞുശബ്ദമുണ്ടാക്കാനും,അമ്മയുടെ ചിറകിനടയില്‍നിന്നും പുറത്ത് വന്നു കുട്ടിനകത്ത്‌ ഓടികളിക്കാനുംതുടങ്ങി.അവരുടെ ആ പ്രവര്‍ത്തികള്‍ വിക്ഷിക്കുന്നതില്‍ ഏറ്റവും കുടുതല്‍ താല്പര്യം കാണിക്കുന്നത് കവിതയായിരുന്നു,

രണ്ടു കുഞ്ഞുങ്ങളെയും തനിയെവിട്ട് അമ്മകുരുവിയും ഇരതേടിപോയിതുടങ്ങി,കുഞ്ഞുങ്ങള്‍ക്ക് ചിറകുവളര്‍ന്നുതുടങ്ങി.ചെറിയ ചിറകടിച്ചു കുട്ടിനകത്തു കുഞ്ഞുങ്ങള്‍ പറന്നു .രാത്രിയില്‍ കുട്ടിലെ  ആ കുഞ്ഞുപുല്‍വട്ടത്തില്‍ നാല്ജിവന്‍ ഉടല്‍ചുരുക്കി ഉറങ്ങുന്ന കാഴ്ച മാധവനു  സന്തോഷം നല്‍കി

 

 

മുത്തമകള്‍ കാവ്യയ്ക്ക് ഓഫീസില്‍ ഒരു പാര്‍ട്ടി ഉണ്ടെന്ന് പറഞ്ഞിട്ട് പോയവള്‍ രാത്രി എട്ടുമണിയായിട്ടും ഇതു വരെ വിട് എത്തിചേരാത്തതില്‍ വിഷമിച്ചു

വിലാസിനി മാധവനോട്’’ഒന്ന് പോയി നോക്കു..അവള്‍ പാര്‍ട്ടി തിര്‍ന്ന് വരാമെന്ന് പറഞ്ഞസമയം കഴിഞ്ഞിരിക്കുന്നു’’

‘’അവള്‍ പാര്‍ട്ടി കഴിഞ്ഞ് ഇങ്ങ് വന്നോളും..കൊച്ചുകുട്ടിയൊന്നുമല്ല..നീ വിഷമിക്കാതെ ഇരിക്കു’’

മാധവന്‍ വിലാസിനിയെ ആശ്വസിപ്പിച്ചു

അപ്പോള്‍ കാവ്യാ ഗേറ്റ്കടന്നു വന്നു,വന്ന ഉടനെ വേഗത്തില്‍ നേരെ മുറിയിലേക്ക് പോയി കതകടച്ചു

‘’ങ്ങാ ഈ കുട്ടിക്ക് എന്ത്പറ്റിയോ ആവോ’’വിലാസിനി മുറിയുടെകതകില്‍ തട്ടി’’മോളെ കാവ്യാ വാ വന്ന് വല്ലതും കഴിച്ചിട്ട് കിടക്ക്...’’

‘’എനിക്ക് ഒന്നു വേണ്ടമ്മേ...ഞാന്‍ അവിടെ നിന്നും കഴിച്ചു..വല്ലാത്ത തലവേദന ഒന്ന് കിടക്കട്ടെ’’അകത്തു നിന്നും കാവ്യാ വിളിച്ചു പറഞ്ഞു

 

കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു ഞാറയാഴ്ച്ച രാവിലെ  ഒരു കരച്ചില്‍ ശബ്ദം കേട്ട് ഉണര്‍ന്ന മാധവന്‍ കണ്ടത്, സോഫയില്‍ സാരി വായില്‍ തിരുകി വിമ്മിക്കരയുന്ന ഭാര്യ വിലസാനി,അടുത്ത് ഇളയമകള്‍ കവിത കൈയില്‍ ഒരു വെള്ളപേപ്പര്‍ ,അതില്‍  എഴുതിയിരിക്കുന്നു

 

‘’അച്ഛാ..ഇതു നിങ്ങളോട് പറഞ്ഞ് അനുവാദം വാങ്ങിക്കാന്‍ മനസ്സ്തുടിച്ചിരുന്നു സത്യം.നിങ്ങളാരും എന്‍റെ ആഗ്രഹത്തിന് തടസ്സം നില്‍ക്കുകയില്ലെന്ന ഉറച്ച വിശ്വാസവമുണ്ട്,പക്ഷെ ഹരിയുടെ മാതാപിതാക്കള്‍ കാര്യങ്ങള്‍ മനസിലാക്കുവാനും ക്ഷമിക്കുവാനുമുളള ഒരു സാഹചര്യമല്ല ഇപ്പോള്‍.അത് കൊണ്ടാണ് ഈ തിരുമാനം എടുത്തത്‌.

ഹരി നല്ലവനാണ്,ഞങ്ങള്‍ രണ്ടുപേരും ഒരുമിക്കാന്‍ തിരുമാനിച്ചു,നിങ്ങളുടെ എല്ലാവരുടേയും സ്നേഹം ഉപേക്ഷിച്ചു പോകുന്നതല്ല,ഞങ്ങള്‍ വരും നിങ്ങളോട്ഒപ്പം ചേര്‍ന്ന് ജീവിക്കാന്‍

ഞങ്ങക്ക് നിങളുടെ അനുഗ്രഹങ്ങള്‍ ഉണ്ടാവുമെന്ന് പ്രതിക്ഷിച്ചുകൊണ്ട്

കാവ്യാ....’’

മാധവന്‍ പതുക്കെ സോഫയില്‍ നിന്ന് എഴുന്നേറ്റു ബാല്‍ക്കണിയില്‍ പോയി ആകാശത്തിലേക്ക് നോക്കികൊണ്ടിരുന്നു

ഇളയ മകള്‍ കവിത വല്ലാതെ ഭയന്നു,അച്ഛന്‍ ദേഷ്യപ്പെട്ടു ബഹളം ഉണ്ടാക്കുമെന്ന് പേടിച്ചുപോയി

വിലസാനി കരഞ്ഞു പുലമ്പികൊണ്ടിരുന്നു ‘’ എന്ത് പണിയാ ഇവള്‍ കാണിച്ചിട്ട് പോയത്.....അനിയത്തി ഒരുത്തി ഉള്ളവളെകുറിച്ച് പോലും ആലോചിക്കാതെ പോയല്ലോ’’

 

ഒന്നും മിണ്ടാതെ ദുരെയ്ക്ക്  നോക്കി നിന്നു മാധവന്‍

‘’ഇങ്ങനെ നില്‍ക്കാതെ അവളെ കണ്ടുപിടിക്കാന്‍ എന്തെങ്കിലും ചെയ്യുന്നേയ്’’വിലാസിനി

അടുത്തുണ്ടായിരുന്ന കുരുവികുട്ടിലേക്ക് നോക്കി മാധവന്‍

ആണ്‍കുരുവിയും പെണ്‍കുരുവിയും കുട്ടില്‍ അരിമണികള്‍ കൊത്തിതിന്നുകൊണ്ടിരുന്നു,രണ്ടു കുഞ്ഞുങ്ങളെയും കാണാനില്ലായിരുന്നു.

വിലസിനിക്കടുത്തായി സോഫയില്‍ വന്നിരുന്ന മാധവന്‍

‘’വിലാസിനി കുഞ്ഞുങ്ങള്‍ക്ക് ചിറകു മുളച്ചിരിക്കുന്നു,അത് ആകാശം കാണാന്‍ പോയിരിക്കുകയാണ്,തിര്‍ച്ചയായും തിരിച്ചുവരും ...വിട് തേടി  വരും’’

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ശ്രദ്ധ (ചെറുകഥ) 
ഈ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രാദേശിക മാസികയില്‍ ഞാന്‍ അയച്ചു കൊടുത്തപ്പോള്‍ പ്രസിധികരിച്ചിട്ടുള്ളതാണ്....
=============================
ജോലി കഴിഞ്ഞു രാത്രി എട്ടു മണിക്കാണ് മോഹന്‍ വിട്ടിലെത്തിയത്,നല്ലവിശപ്പുണ്ടായിരുന്നു,വന്ന ഉടനെ ഭക്ഷണം വിളമ്പിതരാന്‍ ഭാര്യ മാലതിയെ തേടി.അവളെ വിട്ടിനകത്തു കാണാത്തത് കൊണ്ട് അവന്‍ ഉറക്കെ വിളിച്ചു ''മാലതി.....''വിടിന് മുകളില്‍ ടെറസ്സില്‍ നിന്ന് അവളുടെ ശബ്ദം''കുറച്ചു നേരം ക്ഷമിക്ക് ഇപ്പോള്‍ വരാം...!"

അകത്തെ മുറിയില്‍ അമ്മ കാല്‍മുട്ടിനു വേദന മാറാന്‍ കുഴമ്പ് പുരട്ടികൊണ്ടിരുന്നു.
''മാലതി വിശക്കുന്നു വന്നു ചോറ് വിളമ്പി താ.....''കുറച്ചു സമയം കഴിഞ്ഞ് അവന്‍ പറഞ്ഞു
''ആ ടേബിളില്‍ എടുത്ത് വച്ചിട്ടുണ്ട്....എടുത്ത് കഴിചോളു......!''
അവന് ദേഷ്യം വന്നു !...ഭര്‍ത്താവിനു ഭക്ഷണം എടുത്ത് തരാന്‍പോലും ഇവള്‍ക്ക് സമയമില്ലതയായി.ഓഫിസില്‍ ഒത്തിരി ജോലി ചെയ്തു തിര്‍ക്കാനുണ്ടായിരുന്നത്കൊണ്ട് ഉച്ചയ്ക്ക് ലഞ്ച് ബ്രെയ്ക്കിന് പോലും പോകാന്‍ നിന്നില്ല,ഉച്ചഭക്ഷണം മുടങ്ങിയത് കൊണ്ട് വിശന്നിട്ട് വയറു കാളുന്നു!
വന്ന ദേഷ്യത്തിനു തനിയെ പുലമ്പികൊണ്ട് ചോറ് പ്ലൈയിറ്റില്‍ ഇട്ടു കഴിക്കാന്‍ തുടങ്ങി.
കുറച്ചു കഴിച്ചുകഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ തടസ്സം തോന്നി ,വെള്ളം കുടിക്കുന്നതിനയായി ടേബിളില്‍ ഉണ്ടായിരുന്ന ജഗ്ഗ് കൈയെത്തിയെടുത്തു....ജഗ്ഗില്‍ ഒരുതുള്ളി വെള്ളമില്ല,
''മാലതി.....!''വലിയ ഒച്ചയില്‍ കുപിതനായി അവന്‍ വിളിച്ചു.
''ഒട്ടും ക്ഷമയില്ലാതെ പോയല്ലോ നിങ്ങള്‍ക്ക്...വരാമെന്ന് പറഞ്ഞില്ലേ...കുറച്ചു നേരംകുടി വെയിറ്റ് ചെയ്യു.....! ടെറസ്സില്‍ നിന്നും വിണ്ടും അവളുടെ ശബ്ദം.

''ഛെ ഛെ....ഭക്ഷണം കൊണ്ടുവന്നു ടേബിളില്‍ വയ്ക്കുമ്പോള്‍തന്നെ വെള്ളവും വയ്ക്കണമെന്ന് ഇവള്‍ക്ക് അറിയില്ലേ ! എത്ര പ്രാവിശ്യം പറഞ്ഞാലും തലക്കകത്ത് കയറില്ല...''ഇതും പറഞ്ഞുകൊണ്ട് അവന്‍ വെള്ളമെടുക്കുന്നതിനയായി എഴുന്നേറ്റു.

അപ്പോഴേയ്ക്കും അമ്മ ഒരു ഗ്ലാസില്‍ വെള്ളം കൊണ്ട് വന്ന് അവന് കൊടുത്തു
''ഭക്ഷണം കഴിക്കുമ്പോള്‍ ദേഷ്യപ്പെടാതെ കഴിക്ക് മോനെ...!എങ്കില്‍ മാത്രമേ അത് ശരിരത്തില്‍ പിടിക്കുകയുള്ളു ''നടക്കാന്‍ വളരെ പ്രയാസപ്പെട്ട് അമ്മ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോള്‍ അവന്‍ ചിന്തിച്ച്പോയി
''അമ്മമാര്‍ക്ക് മക്കളുടെകാര്യത്തില്‍ ഉള്ള അത്രപോലും ശ്രദ്ധ ഭാര്യമാര്‍ക്ക് എന്ത് കൊണ്ട് ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ ഇല്ലാത്തത്''
എന്തായാലും ഇപ്പോള്‍ തന്നെ മാലതിയോട് രണ്ടു പറഞ്ഞാലേ ,ഇനിയുള്ള സമയങ്ങളില്‍ ഇതുപോലെ കരുതല്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയുള്ളു !.
ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തിയിട്ടു കൈകഴുകാതെ അവളെ തേടി വിടിന്റെ ടെറസ്സിലേക്ക് സ്റെപ്പ് കയറിചെന്നു.

അവിടെ കുഞ്ഞുമായി മാലതി....!ഒരു കൈകൊണ്ട് ഒക്കത്തിരിക്കുന്ന കുഞ്ഞിനെ പിടിച്ചിരിക്കുന്നു,മറ്റേ കൈയില്‍ കുഞ്ഞിനുള്ള ചോറ് ഇരിക്കുന്ന പത്രം.ആകാശത്തില്‍ നിറഞ്ഞുനിന്നിരുന്ന അമ്പിളിഅമ്മാവനെ കാണിച്ചു ''ഇനി ഒരു ആ പറയു മോളെ അമ്പിളിഅമ്മാവനോട്.....''
''ആ ആ ''എന്ന് കുഞ്ഞു പറയാന്‍ വാ തുറന്നപ്പോള്‍ അവള്‍ ഒരുഉരുള ചോറ് കുഞ്ഞിന്‍റെ വായിലേക്ക് വെച്ചുകൊടുത്തു
''മോളെ നമ്മുക്ക് ഇനിയും ... ആ ആ എന്ന് പറഞ്ഞു കളിക്കാം...ഇതു മുഴുവന്‍ എന്‍റെ പൊന്നുമോള് ..ചക്കരകുട്ടി കഴിക്കണം ട്ടോ..!

അവനെ നോക്കി മാലതി പറഞ്ഞു''എത്ര നേരമായന്നോ മോളെ ഓരോന്ന് പറഞ്ഞ് കുറച്ചു ചോറ് കഴിപ്പിക്കാന്‍ നോക്കുന്നു ....വല്ലാത്ത ശാഠൃംകാണിക്കുന്നു ഇന്ന്....മോള് ഇപ്പോഴാ രണ്ടു പിടി കഴിച്ചത്...!
അത് കൊണ്ടാ പറഞ്ഞത് കുറച്ച് നേരം വെയിറ്റ് ചെയ്യാന്‍...ഞാന്‍ വന്നു എടുത്ത് തരുമായിരുന്നില്ലേ...നിറയെ കഴിച്ചോ ചേട്ടാ...''സ്നേഹത്തോടെ അവള്‍ അവന്‍റെ മാറിലേക്ക് തല ചായ്ച്ചു .

കുപിതനയായി ടെറസ്സില്‍ എത്തിയ മോഹന്‍ ശാന്തനായി ,മാലതിയും കുഞ്ഞിനേയും തന്നോട് ചേര്‍ത്തുനിര്‍ത്തി തലോടി.
അപ്പോള്‍ അവന്‍ കുറച്ചു നേരത്തെ പറഞ്ഞത് ഓര്‍ത്തു
''അമ്മമാര്‍ക്ക് മക്കളുടെകാര്യത്തില്‍ ഉള്ള അത്രപോലും ശ്രദ്ധ ഭാര്യമാര്‍ക്ക് എന്ത് കൊണ്ട് ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ ഇല്ലാത്തത്''
പിന്നെ മനസ്സില്‍ ഇങ്ങനെ തിരുത്തി

''ഭാര്യക്ക് ഭര്‍ത്താവിന്‍റെ മേല്‍ ഉള്ള ജാഗരുകതയെക്കാളും കുടുതല്‍ ഒരു അമ്മയ്ക്ക് തന്‍റെ കുഞ്ഞിനോട് ഉണ്ടായിരിക്കും''
=====================================================================
മര്‍ഡര്‍ (മിനികഥ ) 

::::::::::::::::::::::::::::::::::::::ഒരു യുവതി വളരെയധികം വിഷമത്തോടെ തനിക്കു പരിചയമുള്ള  ഡോക്ടറെ കാണാന്‍ ചെന്നു


''ഡോക്ടര്‍ എനിക്ക് ഒരു പ്രോബ്ലം ...അത്  തിര്‍ക്കുവാന്‍ എന്നെ സഹായിക്കണം''

''ഓക്കേ..ടെല്‍  മി ....എന്താണ് പ്രോബ്ലം''


'


'ഡോക്ടര്‍ എന്‍റെ  അദ്ദ്യത്തെ കുഞ്ഞിനു ഒരു വയസ്സ് ഇനിയും പുര്‍ത്തിയായിട്ടില്ല...ഞാന്‍ വിണ്ടും 
 പ്രെഗ്നൻറ്റ് ആയിരിക്കുന്നു......ഇപ്പോള്‍ ഉടനെ ഒരു കുഞ്ഞുകുടി വേണ്ടാ എന്ന് വിചാരിക്കുന്നു''

''ഓക്കേ ...അതിന് ഞാന്‍ എന്ത്  സഹായമാണ് ചെയ്യേണ്ടത്''

''എനിക്ക്  ....അബോർഷൻ.....നടത്തിതരണം...പ്ലീസ് ഡോക്ടര്‍ ''

കുറച്ചു നേരത്തേയ്ക്ക് ഡോക്ടര്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു...മൌനം വെടിഞ്ഞ് ഡോക്ടര്‍ പറഞ്ഞു 
''നോക്കു കുട്ടി ..എന്‍റെ മനസ്സില്‍ ഒരു ഐഡിയ തോന്നുന്നു ... പ്രോബ്ലവും തിരും...നിങ്ങള്‍ക്കും ഒരു കുഴപ്പവും വരില്ല''

യുവതിയുടെ മുഖത്ത് സന്തോഷം...ഡോക്ടര്‍ തന്‍റെ ആവിശ്യം നടത്തിതരുവാന്‍ പോകുന്നു
''ഡോക്ടര്‍ എപ്പോഴാണ് ഞാന്‍ അബോർഷനു റെഡിയായി വരേണ്ടത്''

''കുട്ടി ഞാന്‍ പറയുന്നത്‌ ...രണ്ടു കുഞ്ഞുങ്ങളില്‍ ഒന്നിനെ കൊല്ലാനാണ് നിങ്ങള്‍ പറയുന്നത്...ഐ തിങ്ക്‌ ബെറ്റര്‍ ..ഇപ്പോള്‍ നിങ്ങളുടെ  കൈയിലുള്ള കുഞ്ഞിനെ അങ്ങ് കൊന്നേക്ക്...അടുത്ത കുഞ്ഞിനെ പ്രസവിക്കുന്നത് വരെ നന്നായിട്ട്  റസ്റ്റ്‌ എടുക്കുകയും ചെയ്യാം''

''ഡോക്ടര്‍ ''

''നിങ്ങളുടെ കൈയില്‍ ഇപ്പോള്‍ ഉള്ള കുഞ്ഞിനെ കൊല്ലാന്‍ തിരുമാനിച്ചാല്‍ ...നിങ്ങളുടെ ഹെല്‍ത്തിനും ഒരു കുഴപ്പുവും ഉണ്ടാവില്ല ...പറയ്യു...എന്താണ് നിങ്ങളുടെ ഡിസിഷൻ' ''

''അയ്യോ വേണ്ടാ ഡോക്ടര്‍ ...എന്‍റെ കുഞ്ഞിനെ കൊല്ലാന്‍ ...വിചാരിക്കുമ്പോള്‍ തന്നെ പേടിയാകുന്നു...ഞാന്‍ സമ്മതിക്കില്ല ...ക്രുരതയല്ലേ ഡോക്ടര്‍ ഒരു വയസ്സ്പോലും തികയാത്ത സ്വന്തം കുഞ്ഞിനെ കൊല്ലുന്നത്....പാപമല്ലേ ..?''

''നിങ്ങള്‍ കൊല ചെയ്യാന്‍ തിരുമാനിച്ച ശേഷമാണ് എന്‍റെ അടുക്കല്‍ വന്നത്...കൈയിലുള്ളതിനെ കൊന്നാലും ....വയറ്റില്‍ ഉള്ളതിനെ കൊന്നാലും ...മർഡർ ...ആണ്...പിന്നെ ഏതായാലും എന്താ....ഏതെങ്കിലും ഒരു കുഞ്ഞിനെ കൊന്നാല്‍ പോരെ '''
==============================================================================
''എനർജി ടോണിക്'' (മിനി കഥ ) 
=====================

നടപ്പാത..ഒരു യുവാവ്‌..കൈയില്‍ ബോട്ടില്‍

''ഇതു എനര്‍ജി ടോണിക് ...രാവിലെ ഒരു സ്പൂണ്‍..വൈകുന്നേരം ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി...ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കും ...!''എന്ന് വിളിച്ചു കുവി വില്പന നടത്തി
നിറയെ ആളുകള്‍ വന്നു ,പലരും വാങ്ങി..വാങ്ങിയവര്‍ കഴിച്ചുനോക്കി

കഴിച്ചവര്‍ക്ക് ഉന്മേഷം കിട്ടി...കൊടുത്ത കാശ് പാഴായില്ല
ടോണിക് തിര്‍ന്നപ്പോള്‍ ..ആളുകള്‍ വിണ്ടും വാങ്ങാന്‍ ടോണിക് വ്യാപാരിയെ അനേഷിച്ചു ചെന്നു.
പക്ഷെ ടോണിക് വ്യാപാരിയെ കണ്ടില്ല

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 
ഒരിടത്ത്...അതാ നില്‍ക്കുന്നു ആ ടോണിക് വ്യപാരി..ടോണിക്ക് അല്ല ഇപ്പോള്‍ അയാളുടെ കച്ചവടം ..ബലുണ്‍ ..ബലുണ്‍ വ്യാപാരി

അടുത്ത് ചെന്ന് ചോദിച്ചു ''ഹലോ ..നിങ്ങളെ എവിടെയൊക്കെ തേടി ..ആ എനര്‍ജി ടോണിക് ഇനിയും വേണം..കിട്ടുമോ..അല്ലാ..എവിടെയായിരുന്നു ഇത്രയും കാലം..?''

''ജയിലില്‍ ആയിരുന്നു ..!''

''എന്തിന്..?''

''വ്യാജ മരുന്ന് ഉണ്ടാക്കി വിറ്റതിനു ..രണ്ടു വര്‍ഷം തടവ്‌ ശിക്ഷ !''

''അപ്പോ നിങ്ങള് തന്ന ടോണിക് വ്യജനായിരുന്നോ ?....പക്ഷെ കുഴപ്പം ഒന്നുമുണ്ടായില്ല ...നല്ല ഉന്മേഷവും കിട്ടിയിരുന്നു !''

''ഞാന്‍ വിറ്റത് ടോണിക്കോ മരുന്നോ ഒന്നുമല്ല..പച്ചവെള്ളത്തില്‍ ..ഉപ്പ്,മുളക്,ജീരകം,ഉലുവ ..പൊടികള്‍ കലക്കിയതാണ് സാധനം''

''അങ്ങനെയെങ്കില്‍ അത് കുടിച്ചപ്പോള്‍ എനിക്ക് എങ്ങനെ ഉന്മേഷം കിട്ടിയത്...?''

''അത് നിങ്ങളുടെ വിശ്വാസം ..!വിശ്വാസമല്ലേ ജിവിതത്തെ മുന്നോട്ടു നയിക്കുന്ന ശക്തി...മരുന്നും മന്ത്രവും മാത്രമല്ലല്ലോ ചേട്ടാ...ശരിയല്ലേ ..?''
=====================================================---------------

നാലു ഭാര്യമാര്‍ (ചെറുകഥ)

അയാള്‍ക്ക് നാലു ഭാര്യമാര്‍ ഉണ്ടായിരുന്നു.തന്റെ നാലാമത്തെ ഭാര്യയെ അയാള്‍ ഏറ്റവും കുടുതല്‍ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു.അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു.മുന്നാമാത്തെ ഭാര്യയോടു അയാള്‍ക്ക് സ്നേഹമുണ്ടായിരുന്നുവെങ്കിലും അവളെ തന്‍റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ കാണിക്കുവാന്‍
ഭയപ്പെട്ടിരുന്നു.അവളെ അവര്‍ കവര്ന്നെടുക്കുമോയെന്ന ഉല്‍ക്കണ്ഠ അയാള്‍ക്കുണ്ടാ
യിരുന്നു.
രണ്ടാമത്തെ ഭാര്യയെയും അയാള്‍ സ്നേഹിച്ചിരുന്നുവെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രംഅവളുടെ അടുത്ത് പോയി,പ്രശ്നങ്ങളില്‍ അവള്‍ അയാളെ സഹായിച്ചു.
ആദ്യത്തെ ഭാര്യയെ അയാള്‍ ഒരിക്കലും സ്നേഹിച്ചില്ല,അവളുടെ കാര്യങ്ങള്‍ ഒന്നു തന്നെ അനേഷിക്കുകയോ ചെയിതില്ല, എന്നാല്‍ ആദ്യഭാര്യ അയാളുടെ എല്ലാ കാര്യങ്ങളും നല്ല രിതിയില്‍ ചെയ്തു കൊടുക്കുകയും ശുശ്രുഷിക്കുകയും ചെയ്തു.

ഒരു ദിവസം
അയാളുടെ മരണസമയമായി,തന്‍റെ ജിവിതം അവസാനിക്കാന്‍ പോകുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി,താന്‍ മരിക്കുമ്പോള്‍ ഒരു ഭാര്യയെങ്കിലും തന്നോടൊപ്പം കൂടെ വരുമെന്നു അയാള്‍ ആഗ്രഹിച്ചു.തന്‍റെ കൂടെ മരിക്കാന്‍ നാലു ഭാര്യമാരില്‍ ആര്‍ക്കാണ്‌ താല്പര്യമെന്ന് അറിയാന്‍ അയാള്‍ ഒരു ശ്രമം നടത്തി

താന്‍ ഏറ്റവും കുടുതല്‍ സ്നേഹിച്ച നാലാമത്തെ ഭാര്യയെ തന്‍റെ കൂടെ മരിക്കാന്‍ അയാള്‍ അവിശ്യപ്പെട്ടു,ഇതു കേട്ട അവള്‍ ദേഷ്യപ്പെട്ടുകൊണ്ട് അകന്നു പോയി

അയാള്‍ തന്‍റെ മുന്നാമത്തെ ഭാര്യയെ വിളിച്ചു നോക്കി,അവള്‍ പറഞ്ഞു ''നീ മരിക്കാന്‍ പോകുന്നു ,ഞാന്‍ എന്തിനു ചാകണം ,വേറെ ഒരു ആളുടെ കൂടെ ഞാന്‍ ജിവിക്കും''

അയാള്‍ തന്‍റെ രണ്ടാം ഭാര്യയെയും വിളിച്ചുനോക്കി,അവള്‍ പറഞ്ഞു ''നീ മരിച്ചാല്‍ നിന്‍റെ ശവകുഴി വരെ വരും ,അതിനു അപ്പുറത്തേക്ക് നീ ഒറ്റയ്ക്ക് തന്നെ പോകണം''

മുന്നു ഭാര്യമാരും പറഞ്ഞത് കേട്ട് ഹൃദയം തളര്‍ന്നു പോയ അയാള്‍ ,തന്‍റെ ആദ്യഭാര്യയുടെ ശബ്ദം കേട്ടു'''നീ എവിടെ പോയാലും ഞാന്‍ നിന്‍റെ കൂടെ ഉണ്ടാകും,നീ മരിക്കുമ്പോള്‍ ഞാനും കൂടെ മരിക്കാന്‍ തയ്യാറാണ്'''അവള്‍ അയാളോട് പറഞ്ഞു.അവള്‍ എല്ലും തോലുമായി മരണാസന്നയായിരുന്നു.കാരണം അയാള്‍ അവളെ വേണ്ടരിതിയില്‍ പരിപാലിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല,അവളുടെ കോലം കണ്ട് അയാള്‍ വിലപിച്ചു ''ഞാന്‍ നന്നായായിരുന്നപ്പോള്‍ നിന്നെയും നോക്കി സംരക്ഷിക്കേണ്ടിയിരുന്നു,വലിയ അപരാധമാണ് ചെയ്തത്'' എന്ന് പറഞ്ഞു കൊണ്ട് അയാള്‍ കരഞ്ഞു പുലമ്പി.ആ വേദനയില്‍ അയാള്‍ മരണമടഞ്ഞു.

നമ്മുക്ക് ഓരോര്‍ത്തര്‍ക്കും ഈ നാലു ഭാര്യമാര്‍ ഉണ്ട്

1.നാലാമത്തെ ഭാര്യ നമ്മുടെ ശരിരം ,നമ്മള്‍ എത്ര കാത്തു പരിപാലിച്ചാലുംഅതു നമ്മുടെ കൂടെ വരാന്‍ പോകുന്നില്ല,നമ്മള്‍ മരിച്ചാല്‍ ശരിരവും അഴുകി ദ്രവിച്ചു പോകും

2.മുന്നാമത്തെ ഭാര്യ നമ്മുടെ സ്വത്തുവകകള്‍ ,നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ അതെല്ലാം വേറെ ആരുടെയെങ്കിലും കൈയിലേക്ക് പോയിചേരും

3.രണ്ടാമത്തെ ഭാര്യ നമ്മുടെ കുടുംബവും സുഹൃത്തുക്കളും ,നമ്മള്‍ മരിച്ചാല്‍ ശവകുഴിവരെ അവര്‍ കൂടെ വരും ,അതിനപ്പുറത്തെയ്ക്ക് അവരാരും വരാന്‍ പോകുന്നില്ല

4.നമ്മള്‍ ശ്രദ്ധിക്കാത്ത ഒന്നാമത്തെ ഭാര്യ നമ്മുടെ ആത്മാവ്.നാം നന്നായിരിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കാതെ ഉടഞ്ഞു ചുരുങ്ങിപ്പോയിരുന്നാലും നമ്മോടപ്പം അവസാനം വരെ ഉണ്ടാവാന്‍ പോകുന്നത് ആത്മാവ് മാത്രം

:::::::::::::::::::::::::::::::::::::::::::
കഥ
ആത്മാക്കള്‍


ഒരാശുപത്രിയുടെ ചുവരുകൾക്കുള്ളിൽ വെളുത്ത പുതപ്പ്‌ വിരിച്ച കിടക്കയിൽ 
മണിക്കുറുകള്‍ നിണ്ട സമരത്തിനെടുവില്‍  മരണം എന്നെ കിഴ്പ്പെടുത്തികളഞ്ഞു.
എന്‍റെ മൃതദേഹം കുഴിയില്‍ വെച്ചു എല്ലാവരും മണ്ണ് വാരി ഇട്ടു തിരിഞ്ഞു നടന്നുപോയി.അവര്‍ ഏഴു ചുവടു
വെച്ചപ്പോള്‍, ഉറക്കെ നിലവിളിച്ചു എന്നെ തനിച്ചാക്കി പോവല്ലേ എന്നു അലമുറയിട്ടു കരഞ്ഞു... ഒന്നു തിരിഞ്ഞു
നോക്കുക പോലും ചെയ്യാതെ തനിയെ വിട്ടു അകന്നുപോയി. ആ ശവപ്പെട്ടിക്കുള്ളില്‍ കിടന്നു ഞാന്‍ വിര്‍പ്പുമുട്ടി........
ശ്വാസം പോലും വിടാനാവാതെ കിടന്നു പിടഞ്ഞു.  കുറെ ചിതലുകള്‍ ശവകുഴിയില്‍ ജന്മമെടുത്തു.
എന്‍റെ ശരിരം അവരുടെ വിശപ്പിനു ആശ്വാസമായി.
നിലാവ് പരക്കുന്ന രാത്രികളിൽ, ശവക്കല്ലറകളിൽ ഒരിക്കലും ഉണരാത്ത മയക്കത്തിൽ 
ആണ്ടുകിടക്കുന്ന  ശരീരത്തെ വിട്ട്  ഇറങ്ങുകയും
ശാന്തിമന്ത്രങ്ങൾ ജപിച്ചു വരുന്ന തെക്കൻകാറ്റ് കല്ലറകളിൽ കരിയിലകളെ പുഷ്പ്ങ്ങളായി 
അർച്ചന നടത്തുമ്പോൾ തുറിച്ചകണ്ണുകളോടെ ഞാന്‍ പൊട്ടിച്ചിരിച്ചു.ഗതികിട്ടാതെ അലയുന്ന 
ആത്മാക്കൾ ഭൂമിയിലെ പാതയോരങ്ങളിലൂടെ നടന്നു പോവുന്ന മനുഷ്യരെ പേടിപ്പിക്കുന്നതു കണ്ടു.
രാവ് ഉറങ്ങുമ്പോള്‍ ആത്മാക്കള്‍ ഉണര്‍ന്നു ഇരിക്കാറുണ്ട്..കടല്‍ കാറ്റിന്‍റെ ഇരമ്പലിനു കാതോര്‍ക്കാറുണ്ട്...തെരുവ് 
നായ്കളുടെ ഓളി ഇടല്‍ ശബ്ദവും വവാലുകളുടെ ചിറകടി ശബ്ദവും മൂങ്ങയുടെ കരിച്ചിലും കേട്ട് ഭയപ്പെടാത്ത
 ഞങ്ങള്‍ രാത്രി കാലങ്ങളില്‍  സ്വൈര വിഹാരം നടത്തുന്നു.
ഏതൊരു പെണ്ണിനേയും പോലെ വര്‍ണ്ണചിറകുള്ള സ്വപ്നങ്ങളുമായി ജിവിച്ച എന്നെ  അകാലത്തില്‍ മരണമെന്ന  
ജിവിതാന്ത്യത്തിലേക്ക്പറഞ്ഞയച്ച കൊലപാതകികള്‍ സുഖമായി ഉറങ്ങുന്നത് ഗതി കിട്ടാതെ അലയുന്ന എനിക്ക് കാണാന്‍ 
കഴിയുന്നു.  ആ ദിവസം ഇരുള്‍ വിണ വിജനമായ തെരുവില്‍ പ്രയാണം ചെയ്ത എന്‍റെ  മുന്നില്‍ മാളത്തില്‍ നിന്നും ഇഴഞ്ഞു 
വന്ന കാമവെറി പൂണ്ട കരിനാഗങ്ങള്‍ഫണം വിടര്‍ത്തി നിന്നു. വര്‍ണ്ണചിറകുള്ള എന്‍റെ സ്വപനങ്ങളെല്ലാം ആ കാള രാത്രിയില്‍ 
അവര്‍ തച്ചുടച്ചു.
അലറിവിളിച്ച എന്‍റെ വായിലേക്ക് അവര്‍ തെരുവില്‍ കിടന്ന
പഴയ തുണികള്‍ കുത്തിതിരുകിക്കയറ്റി.കുതറിയോടാനുള്ള എന്‍റെ ശ്രമം വിജയിച്ചില്ല.അവരില്‍ ഒരുത്തന്‍ കാളകുറ്റന്‍റെ
ശക്തിയോടുകുടി മുഖത്ത് ഏല്‍പ്പിച്ച ആഘാതം  താങ്ങാനാകാതെ  തറയിലേക്ക് വിണുപോയി.
ഉടയാടകള്‍ അവര്‍ കിറിപറിച്ചു തെരുവിലേക്ക് വലിച്ചെറിഞ്ഞു.എന്‍റെ നഗ്നമായ മേനിയിലേക്ക്  ആര്‍ത്തിയോടെ
നോക്കുന്ന അവരുടെ കണ്ണുകളില്‍ കാമത്തിന്റെ തിജ്വാലകള്‍ ഉണ്ടായിരുന്നു.
 ഓരോരുത്തരായി എന്‍റെ മാറിലേക്ക് ദംഷ്ട്രം കുത്തിയിറക്കി കാമശമനത്തിനായി വിഷം ചിറ്റി.
സ്വപനങ്ങളിലെ രാജകുമാരനു വേണ്ടി ഞാന്‍ കാത്തുവെച്ചിരുന്നതെല്ലാം ആ തെരുവില്‍ മൃഗിയമായി  കാട്ടാളന്മാര്‍
തകര്‍ത്തെറിഞ്ഞു.
 ഉടലില്‍ മാറിമാറി ചുറ്റിപടര്‍ന്നു പുളകം കൊണ്ട അവരുടെ സുരതക്രിയകള്‍ തുടര്‍ന്ന് കൊണ്ടിരുന്നു.
ഹൃദയത്തില്‍ ഏറ്റ മുറിവും ശരിരത്തിലെ അസഹ്യമായ വേദനയും കാരണം ഞാന്‍ ബോധരഹിതയായി.
 ശരിരത്തില്‍ നിന്നും ഒഴുകിപറന്ന ചോരതുള്ളികള്‍ വരണ്ടുണങ്ങിയ മണ്ണില്‍ പടര്‍ന്നുപിടിച്ചു.
പിന്നെ  ഉണര്‍ന്നത് വെളുത്ത പുതപ്പ് വിരിച്ച ആശുപത്രി കിടക്കയില്‍, മങ്ങിയ കാഴ്ച്ചയില്‍ നിഴല്‍ പോലെ 
ആരോക്കയോ ചുറ്റിലും, വാര്‍ത്തകള്‍ക്ക് ഇരകളെ തേടുന്ന ക്യാമറയുടെ മിന്നിത്തെളിഞ്ഞ വെളിച്ചങ്ങള്‍ എന്നെ അലോസരപ്പെടുത്തി.
അമ്മയുടെ നേര്‍ത്ത വിതുമ്പലുകള്‍ കതോളമെത്തി, ആരവങ്ങളും ആട്ടഹാസങ്ങളുമില്ലാതെ ഞാന്‍ മരണത്തിനു കിഴ്പ്പെട്ടു.
എന്‍റെ കൊലയാളികള്‍ ഉടയാടകള്‍ക്ക് പുറത്തേക്ക് തുറിച്ചുനില്‍ക്കുന്ന നാരിയുടെ മാറുകള്‍ ഭരണാധിവര്‍ഗ്ഗത്തിന് കാഴ്ചവെച്ചു,
ഭരണസിരാകേന്ദ്രത്തിലെ കോട്ടകൊത്തളങ്ങളിലെ അടച്ചിട്ട മുറികളില്‍ അവര്‍ കൊലയാളികളെ രക്ഷപ്പെടുത്താന്‍   
കുടിയലോചനകള്‍ നടത്തി.
_________________________________
ഭ്രാന്തന്‍ ------- ചെറുകഥ 
_________________________________

______________________________________

ആ മാനസികരോഗചികില്‍സാ കേന്ദ്രത്തില്‍ സന്ദര്‍ശകനായി എത്തിയതായിരുന്നു അയാള്‍ ,അവിടത്തെ പൂത്തോട്ടത്തില്‍ 
ഉണ്ടായിരുന്ന സിമന്റ് ഇരിപ്പിടങ്ങളില്‍ ഒന്നില്‍ സുമുഖമായ ഒരു യുവാവ്‌ ഇരിക്കുന്നത് കണ്ട അയാള്‍
അവിടേക്ക് പോയി യുവാവിനു അടുത്തായി ഇരുന്നു
യുവാവിനോട് അയാള്‍ ചോദിച്ചു ''നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്''
അയാളെ ഒന്നു സുക്ഷിച്ചുനോക്കിയ ശേഷം യുവാവ്‌ പറഞ്ഞു
''ഇതു നിങ്ങള്‍ക്ക് ആവിശ്യമില്ലാത്ത ചോദ്ദ്യമാണ്,എങ്കിലും പറയാം''
''എന്‍റെ അച്ഛന്‍ പറഞ്ഞു ഞാന്‍ അച്ഛനെപ്പോലെ ഡോക്ടര്‍ ആയിതിരണമെന്ന്,അമ്മ പറഞ്ഞു അമ്മയുടെ അച്ഛന്‍ പണ്ടു
കാലത്ത് പേര് കേട്ട വലിയ ആള്‍ ആയിരുന്നത്പ്പോലെ ഞാനും ആകണമെന്ന്,അമ്മാവന്‍ കരുതുന്നു ഞാന്‍ അമ്മാവനെപ്പോലെ
വലിയ ഒരു വക്കിലായിമാറണമെന്ന്,സഹോദിരി വിചാരിക്കുന്നു അവളുടെ ഭര്‍ത്താവിനെപ്പോലെ ഞാനും ഒരു
ബിസിനസ്സുകാരന്‍ ആയിതിരണമെന്ന്,സഹോദരന്‍ ആഗ്രഹിക്കുന്നു ഞാനും അവനെപ്പോലെ സ്പോര്‍ട്സ്മാന്‍ 
ആകണമെന്ന്,എന്‍റെ അദ്ധ്യാപകന്‍ പറഞ്ഞു അദ്ദേഹത്തെപ്പോലെ ഞാനും ഒരു അദ്ധ്യാപകന്‍ ആയിതിരണമെന്ന്'''

'''അവര്‍ ഓരോരുത്തരും എന്നെ അവരെപ്പോലെ ആക്കാന്‍ പണിപ്പെട്ടു കഠിനശ്രമം നടത്തി
പക്ഷെ എനിക്ക് അവരെ ആരെയും പോലെ ആയിത്തിരാന്‍ സാധിച്ചില്ല
എന്‍റെ ആഗ്രഹങ്ങള്‍ക്കും ചിന്തകള്‍ക്കും അനുസരിച്ചു ജീവിക്കാന്‍ എനിക്ക് ഇവിടെ വരേണ്ടി വന്നു
ഇവിടെ ഞാന്‍ ഞാനായിട്ട് മാത്രമാണ് ജീവിക്കുന്നത്,ശാന്തമായ ഒരു മനസ്സോടുകുടി ഞാന്‍ സുഖമായി കഴിയുന്നു''''

യുവാവിന്‍റെ മറുപടികേട്ടപ്പോള്‍ അയാള്‍ ഏതോ ചിന്തകളിലേക്ക് വ്യാപരിച്ചു 
'നിങ്ങളെ ആരാണ് ഇങ്ങോട്ട് അയച്ചത്''യുവാവ്‌ ചോദിച്ചു
അയാള്‍ പറഞ്ഞു '''ഞാന്‍ ഒരു സന്ദര്‍ശകന്‍ മാത്രമാണ്''

ഒന്നു ആര്‍ത്തുചിരിച്ചുകൊണ്ട് യുവാവ്‌ പറഞ്ഞു
''പുറത്തെ വലിയ ലോകത്തിലെ ഭ്രാന്തന്മാരില്‍ ഒരുവന്‍''''

##############################################################


യമുന -കഥ ------------------------------------------------------------------------
എല്ലാവരുടെ മുന്നിലും യമുന ഭാഗ്യവതിയായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ചവള്‍ ....
വിദ്യാഭ്യാസത്തിലും കലയിലും ഒന്നാംസ്ഥാനക്കാരി....സംഗിതത്തിലും നൃത്തത്തിലും പ്രാവിണ്യമുള്ള കുട്ടി.
വിട്ടുകാര്‍ക്കും കുട്ടുകാരികള്‍ക്കും എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ ....
 കുട്ടുകാരികള്‍ എല്ലാം നല്ല നിലയില്‍ വിവാഹം കഴിച്ചു പോയപ്പോള്‍ ,യമുനയും തന്‍റെ ഭാവിവരനെ കുറിച്ചുള്ള
സ്വപ്നങ്ങളില്‍ വര്‍ണ്ണചിത്രങ്ങള്‍ നെയ്തുകുട്ടി.
അമ്മാവന്‍ കൊണ്ടുവന്നതാണ് രഘുവേട്ടന്റെ  വിവാഹാലോചന.''' ചെറുക്കന്‍ ഡോക്ടറാണ് ഭാവിയില്‍ വിദേശത്ത്
ജോലിസാധ്യതയുള്ള പയ്യന്‍'' അമ്മാവന്‍ പറഞ്ഞപ്പോള്‍ ,പിന്നെ ഒന്നും ആലോചില്ല , കുട്ടുകാരികളെപോലെ തനിക്കും 
വേണം ഒരു ഉയര്‍ന്ന ജോലിക്കാരനായ ഭര്‍ത്താവ്‌.. .... രഘുവേട്ടന്‍ വന്നു തന്നെ കണ്ടു പിന്നെ രണ്ടു പേരും ഇഷ്ടമാണെന്ന് 
ഇരു വിട്ടുകാരെയും അറിയിച്ചു..വിവാഹപ്രായമായപ്പൊള്‍ തന്നെ മകളെ വിവാഹം കഴിച്ചയചതില്‍ 
  അച്ഛനും അമ്മയും   മറ്റുള്ളവരുടെ മുന്‍പില്‍ അഭിമാനിചു...
വിവാഹശേഷം ഭര്‍ത്താവിന്‍റെ ആദ്യകാല പ്രണയവും ,അദ്ദേഹത്തിന്‍റെ അമ്മയുടെ നിര്‍ബന്ധം കാരണമാണ്
ഈ വിവാഹം എന്നും അറിഞ്ഞപ്പോള്‍ ...യമുനയുടെ സങ്കല്പങ്ങള്‍ ചിന്നിച്ചിതറി.

യമുനക്ക് ഉറപ്പായി അദ്ദെഹം തന്നെക്കാളുമധികം പൂര്‍വ കാമുകിയെ സ്നെഹിക്കുന്നു....
അന്യമതസ്തര്‍ എന്ന കാരണത്തെ തുടര്‍ന്നു യഥാസ്തിതികരായ വീട്ടുകാരുടെ നിര്‍ബന്ധത്തിനു
വഴങ്ങി പക്വതയെത്തിയ രണ്ടാളും പരസ്പരം ആലോചിച്ചു മനസില്ലാ മനസോടെ ബന്ധം
ഉപേക്ഷിച്ചവരത്രെ,പക്ഷെ സ്നെഹം ഉപേക്ഷിക്കാനായില്ല..അതാവും ആ കുട്ടി ഇപ്പൊഴും
വിവാഹിതയാവത്തതും അമ്മയുടെ നിര്‍ബന്ധം മൂലം അദ്ദെഹം എന്നെ വിവാഹം കഴിച്ചതും ....ഒരു
ദിവസം മറ്റൊരു പുരുഷന്റെ കയ്യും പിടിച്ചു ആ കുട്ടി എന്റെ ഭര്‍ത്താവിന്റെ മുന്നിലൂടെ ഒന്നു
നടന്നിരുന്നെങ്കില്‍, എല്ലാം ഒന്നു നേരെയായെനെ, എനിക്കൊരു ആത്മസംത്രിപ്തിയെങ്കിലും
കിട്ടിയെനെ,ഞങ്ങള്‍ തനിച്ചാവുന്ന പകലുകളില്‍ ഒരു പാടു തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്
എന്നെ വന്നു വാരിപുണരുമെന്നും...പ്രണയപൂര്‍വം സംസാരിക്കുമെന്നും .പിന്നെ ..ആ നിമിഷങങള്‍
പുതിയ പുതിയ തലങ്ങള്‍ തൊടുമെന്നും.
.ആ കുട്ടിയെ ക്കുറിച്ചുള്ള ഓര്‍മകള്‍ ആദ്ദെഹത്തെ വിട്ടു
പോകില്ലാന്നെനിക്കറിയാമായിരുന്നു....


   

സ്നേഹം പിടിച്ചു വാങ്ങാന്‍ പറ്റുന്നതെല്ലന്ന്‍ അറിയാമായിരിന്നിട്ടും ,എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തെ
സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വൈകിവരുന്ന ദിവസങ്ങളില്‍ രഘുവേട്ടനു വേണ്ടി രാത്രി എത്ര നേരം
വേണമെങ്കിലും കാത്തിരിക്കുക...പടിക്കളോളം ചെന്ന് യാത്രയക്കുക..ഇഷ്ടപ്പെട്ട കറികള്‍ ഉണ്ടാക്കുക...
അങ്ങനെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും ആവിശ്യത്തില്‍ കുടുതല്‍ ശ്രദ്ധ കാണിച്ചു.
എന്നിട്ടും എനിക്ക് രഘുവെട്ടനെ കിഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം ഞാന്‍ ചെയ്യുന്നതൊന്നും
ഒരു കാര്യമായി കണക്കില്‍ എടുക്കന്നതെയില്ലായിരുന്നു. എത്ര വേണ്ടാന്നു വെച്ചാലും എന്‍റെ സ്വാര്‍ത്ഥത
കൊണ്ട് ഞാന്‍ വഴക്ക് ഉണ്ടാക്കുമായിരുന്നു. ഞാന്‍ ആഗ്രഹിച്ചതുപോലെ അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നു
എങ്കില്‍ ....എന്നെ മാത്രം എല്ലാ സ്നേഹവും വാത്സല്യയവും കൊണ്ട് വിര്‍പ്പുമുട്ടിച്ചുരുന്നെങ്കില്‍.....
അങ്ങനെ പലതും ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നതുപോലെ ഞാനും ആശിച്ചുപോയി.
അതിനുവേണ്ടി അദ്ദേഹത്തിന്റെ മുന്നില്‍  കോമാളിയെപോലെ എന്തക്കൊയോ നാട്യങ്ങള്‍.....
ഒക്കെയും വെറുതെ.... രാത്രിയില്‍ രഘുവെട്ടനെ ഇറുകെ പുണര്‍ന്നു കൊണ്ട് കിടക്കുമായിരുന്നു
അപ്പോള്‍  ഒരിക്കല്‍പോലും സ്നേഹപുര്‍വം ഒന്നു തലോടിയിട്ടുപോലുമില്ല .
ആ ഉദാരമതിയുടെ ആകെയുള്ള ദയ നിട്ടിവക്കുന്ന കൈകള്‍ക്ക് മുകളില്‍ തല വച്ച് കിടക്കാം....
ആഗ്രഹങ്ങളും സ്വപനങ്ങളും നടക്കാത്ത മോഹങ്ങളായി  യമുനയുടെ മനസ്സില്‍ നിറികൊണ്ടിരിന്നു.....
കിടപ്പറയില്‍ എപ്പോഴെങ്കിലും ഭര്‍ത്താവെന്ന കടമ നിറവേറ്റുന്നതിന് കാട്ടികുട്ടുന്ന പരക്രമാങ്ങള്‍ക്ക്
ഇടയില്‍ ഒരു തവണപോലും എന്നെ സ്നേഹിക്കിന്നതായി തോന്നിയിട്ടുമില്ല.... അനുഭവിച്ചിട്ടുമില്ല.....
അദ്ദെഹത്തിന്റെ ക്രമാതീതമുള്ള ശ്വാസഗതിക്കുമപ്പുറം ഞാനതെത്രയൊ തവണ അങ്ങനെ കൊതിച്ചിരുന്നു..
.അങ്ങനെയൊന്നും ഇല്ലാന്നുണ്ടൊ ..അതൊക്കെ ഉണ്ടായിരിക്കേണ്ടതെല്ലേ....എന്നൊടതാവാമായിരുന്നു.......
.എന്നാലും ആശ്വസിക്കാം  ഭര്‍ത്താവെന്ന കടമ ഇടക്കിടെ നിറവെറ്റാറുണ്ടല്ലോ....
പ്രക്രിതി നല്‍കിയ ത്രിഷ്ണകളെ ഇറക്കിവെയ്ക്കാന്‍ പുരുഷന് അവന്‍ സ്നേഹിക്കുന്ന സ്ത്രി തന്നെ വേണമേന്നില്ലല്ലോ....
എല്ലാവരും അവരവരുടെ കടമകള്‍ ഭംഗിയായി നിര്‍വഹിക്കുന്നു .അച്ഛനും അമ്മയും മകള്‍ക്ക്
കിട്ടാവുന്നതിലും ഏറ്റവുംവലിയ ജിവിതം കണ്ടുപിടിച്ചുതന്നതിലുടെ കടമ നിറവേറ്റിയ
സന്തോഷവും നിര്‍വൃതിയും അവരുടെ മുഖത്തു ജ്വലിച്ചുനിന്നിരുന്നു. ആരോടും തന്‍റെ അവസ്ഥ പറയാന്‍
ദുരഭിമാനം അനുവദിച്ചില്ല. എല്ലാവരുടെ മുന്നിലും സൌഭാഗ്യവതിയായി തോന്നിക്കാന്‍ കോമാളിയായി മാറുകയായിരുന്നു....
ചിലപ്പോള്‍ ആഴ്ചകളോളം അദ്ദേഹം എന്‍റെ സാമിപ്യം ഒഴിവാക്കുമായിരുന്നു. ആ സമയങ്ങളില്‍ എന്‍റെ നിരാശ
വളര്‍ന്നു ഒച്ചപ്പാടുണ്ടാക്കും... അതു കലഹങ്ങളില്‍ കൊണ്ടെത്തിക്കും.... പിന്നിടങ്ങോട്ട് എന്നെ തിര്‍ത്തും ശ്രദ്ധിക്കാതെ
പോകും... രാത്രിയില്‍ ഭര്‍ത്താവിന്‍റെ സാമിപ്യം കൊതിച്ചു കിടക്കെണ്ടിവരുന്ന അവസ്ഥ....

അതൊരു ദുരവസ്ഥ തന്നെയാണു..അദ്ദെഹത്തിന്റെ ചെറിയ ചലനം പൊലും ഒരു വലിയ
പ്രതീക്ഷയാണ്....നെഞ്ചിനുള്ളില്‍ അപ്പൊള്‍ ഒരു അഗ്നി കുണ്ടം എരിയുകയാവും..അറിയാതെ
എങ്കിലും ഒന്നു സ്പര്‍ശിച്ചിരുന്നെങ്കില്‍.. ...പ്രത്യേകിച്ചൊന്നുമായില്ല  എങ്കിലും....എന്തെങ്കിലും
ഒക്കെ സ്ത്രീകള്‍ ആഗ്രഹിക്കുന്നു....അതൊരു വലിയ ആശ്വാസം തന്നെയാണു..ഒന്നുമാവാതെ 
വിണ്ടും എരിയുന്ന കനലുമായി ഒരു പ്രഭാതത്തിലെക്കു...കടുത്ത നിരാശ ..മറ്റെന്തൊക്കെയൊ
അസ്വസ്തതകള്‍..എപ്പൊഴക്കെയൊ അതു ഞാന്‍ ആളിക്കത്തിക്കുമായിരുന്നു...അതിന്റെ 
 പരിണിതഫലം അദ്ദെഹത്തില്‍ നിന്നു എനിക്ക് കിട്ടിയിരുന്ന ചെറിയ പരിഗണനകള്‍ പോലും  ക്രമാനുഗതമായി
 കുറച്ചുതന്നു..വിവാഹത്തിനു
മുന്‍പ്കാത്തിരുന്ന സിനമക്കു മുന്‍പ് കറന്റ്‌ പോയാലൊ...എന്നെക്കള്‍ ഭംഗിയുള്ള ഡ്രസ്സ്‌
ആരെങ്കിലും ധരിച്ചാലോ ..ഭക്ഷണം കിട്ടാന്‍ താമസിച്ചാലോ മാത്രം ദുഖിച്ചിരുന്ന ഞാന്‍
ഇന്നു..ദുഖത്തിന്റെ കടലിലാണു,ആശ്വാസമായി ഒരു അമ്മയാകാനുള്ള അവസരം പോലും  
 ദൈവം എനിക്കു വെണ്ടാന്നു വച്ചു ...
പരസ്പരം ആത്മാര്‍ഥമായി സ്നേഹിച്ചുജിവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കുറിച്ച് ഓര്‍ത്തപ്പോള്‍....
അവിടെ സ്ത്രികള്‍ എത്ര ഭാഗ്യവതികള്‍.... യമുനക്ക് അവരോടു അസുയ തോന്നി.
രഘുവേട്ടന്‍ ലണ്ടനില്‍ ജോലി കിട്ടിപോയി....യാത്ര തിരിക്കുമ്പോള്‍ ഒരു കടമയക്കുയെന്നോണം പറഞ്ഞു
''ഞാന്‍ അവിടെ ചെന്നിട്ട് നിനക്കുള്ള വിസയുടെ കാര്യങ്ങള്‍ ശരിയാക്കിട്ട് അറിയിക്കാം'''
അദ്ദേഹം ചിലപ്പോള്‍ ആത്മാര്‍ഥമായി ഞാന്‍ കൂടെ വേണമെന്ന് ആഗ്രഹിച്ചു പറഞ്ഞതായിരിക്കില്ല.
പോകുന്നതിനു മുന്‍പായി രഘുവേട്ടന്റെ പ്രവര്‍ത്തികളില്‍ വേര്‍പാടിന്റെ  പ്രത്യേകിച്ചു എന്തെങ്കിലും 
വിഷമമോ പ്രയാസമോ കാണാന്‍ സാധിച്ചില്ല.... ഒരു പക്ഷെ എന്നില്‍ നിന്നും ഒരു രക്ഷപെടലിന്റെ...
സന്തോഷം അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉണ്ടോയെന്ന് തോന്നിയിരുന്നു.പോകുന്നതിനു മുന്‍പെങ്കിലും തുറന്ന്
സംസാരിക്കാന്‍ സാധിച്ചില്ല. ഭര്‍ത്താവിനടുത്തുള്ള ഒരു പ്രത്യേക രിതിയിലുള്ള എന്‍റെ അഭിമാനമോ ദുരഭിമാനമോ
കാരണം എല്ലാം തുറന്ന് പറയാനുള്ള ശ്രമത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു കൊണ്ടിരിന്നു.
ഒരു പക്ഷെ  തുറന്ന് സംസാരിച്ചിരുന്നു എങ്കില്‍  എല്ലാം ശരിയായിപോകുമായിരുന്നു... എന്ന് തോന്നിയ
നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. താന്‍ ഇഷ്ട്ടപ്പെട്ട പെണ്ണിന്റെ കൂടെ ജീവിക്കാന്‍ പറ്റാത്തിലുള്ള നിരാശയും
ദേഷ്യവും എന്നിലുടെ അദ്ദേഹം തിര്‍ക്കുകയാണോ എന്ന് ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കില്‍
എല്ലാം അവസാനിപ്പിച്ചുകൊണ്ട് പടിയിറങ്ങമായിരുന്നു.രഘുവിന്‍റെ യാത്രയക്ക് ശേഷം യമുന ഏകാന്തതയുടെ
തടവുകാരിയായി...പിന്നിടുള്ള ഓരോ നിമിഷവും ഭ്രാന്തമായ ഏതോ ലോകത്തിലുടെ യാത്ര ചെയ്തു കൊണ്ട് സ്നേഹത്തിന്റെ
ഒരു തുള്ളിയെങ്കിലും പ്രതിക്ഷിച്ചു അവള്‍ കാത്തിരുന്നു.
വേലക്കാരന്‍ ---കഥ
----------------------------------------


ഞാന്‍ ടോണി വയസ്സു പത്തായി‍. അത്രയൊന്നും പൊക്കമില്ലാത്ത കുള്ളനായ രൂപമാണ് എനിക്ക്.
എന്‍റെ സ്വന്തം നാട് അങ്ങു ദുരെ ഒരു ദേശം‌. സ്ഥലത്തിന്‍റെ പേര്ഓര്‍മ്മയില്ല . ഓര്‍മ്മയില്‍ വരുമ്പോള്‍ പറയാം.
അവിടെ ഭയങ്കര കഷ്ടപ്പാടും പട്ടിണിയും ആയതിനാല്‍ എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഈ വിട്ടുകാര്‍....
അതായതു എന്‍റെ മുതലാളി ഇങ്ങോട്ട് കൊണ്ടു വന്നു. ഈ പട്ടണത്തിലേക്ക് കൊണ്ടു വരുമ്പോള്‍ ഇവര്‍ പറഞ്ഞു
 കഷ്ടപ്പെട്ട് ജിവിക്കാതെ ഞങ്ങള്‍ ഇവനെ നല്ല രിതിയില്‍ പട്ടണത്തില്‍ കൊണ്ട്പോയി വളര്‍ത്താം.
കേട്ടപ്പോള്‍ നല്ല  സുഖകരമായ ഒരു ജിവിതം പ്രതിക്ഷിച്ചു. ഈ പട്ടണത്തിലെ വിട്ടില്‍ എന്നെ കൊണ്ടുവന്നത്
ഒരു വേലക്കാരന്‍റെ പോസ്റ്റിലെക്കാനെന്നു ഇവിടെ എത്തിയതിനു ശേഷമാണു മനസ്സിലായത്.
എട്ടു വര്‍ഷമായിട്ടു എന്നെ ഇവര്‍ വെറും ഒരു നികൃഷ്ടജിവിയായിട്ടാണ് നോക്കി കാണുന്നത്.
എന്‍റെ അമ്മ പറയുമായിരുന്നു നമ്മുടെ ജാതിയില്‍ നിന്നെപ്പോലെ ഇത്രയും കഴിവും അറിവും ഉള്ളവര്‍ വേറെയില്ലെന്ന്.
ഇനി അതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം....എനിക്ക് ഒരു മര്യാദയും ബഹുമാനവും ഈ വിട്ടില്‍ നിന്നും ലഭിക്കുന്നില്ല.

ഒരു ഉച്ചമയക്കത്തിനായി എന്‍റെ മുതലാളിയുടെ ഭാര്യ ഹാളിലെ സോഫയില്‍ കിടക്കുകയായിരുന്നു....ഞാന്‍ അതിനു
അടുത്തായി തറയില്‍ ഇരിക്കുകയായിരുന്നു....ജോലികാരന്‍ തറ ആയതുകൊണ്ട് തറയില്‍ മാത്രമല്ലെ ഇരിക്കാന്‍
പറ്റുകയുള്ളു. അപ്പോള്‍ കോളിംഗ്ബെല്‍ അടിച്ചു...  മുതലാളിയുടെ സഹധര്‍മ്മിണി സോഫയില്‍ മലര്‍ന്നു കിടന്നു
കൊണ്ട് എന്‍റെ നേരെ നോക്കി...അതിന്‍റെ അര്‍ത്ഥം '''എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കാതെ പോയി കതകു തുറന്നു 
കൊടുക്കടാ  എന്നാണ്'''....അവരുടെ സ്വഭാവം എട്ടു വര്‍ഷമായി നന്നായിട്ട് അറിയാവുന്നത് കൊണ്ട്  നോക്കുമ്പോള്‍
തന്നെ കാര്യം മനസ്സിലാകും... എനിക്ക് സ്ത്രികളോടു കയര്‍ത്തു സംസാരിക്കുന്നതു ഒട്ടും ഇഷ്ടമുള്ള കാര്യമല്ല.
എന്നാലും അവരുടെ അഹങ്കാരത്തിനു മറുപടിയായി ചോദിക്കാന്‍ തുനിഞ്ഞതാണ് ''''എന്താടി നിനക്ക് പോയി 
ഡോര്‍ തുറന്നാല്‍''''എന്ന്..പക്ഷെ എന്‍റെ ജാതിയില്‍ എനിക്കു മാത്രമായി കുടുതലായി കിട്ടിയിരിക്കുന്ന വിവേകവും
അറിവും എന്നെ അതില്‍നിന്നും തടഞ്ഞുനിര്‍‍ത്തി .കാരണം  അവഗണകള്‍ക്കും  അടിമപ്പണിക്കും 
അറുതിവരുത്താന്‍ ഇന്നു മുതല്‍ ഒരു തിരുമാനം ഉണ്ടാക്കാന്‍ പോകുകയാണ്. ഇനിയും താമസിച്ചാല്‍ ആ സ്ത്രി 
കൈയില്‍ കിട്ടുന്നത് വെച്ചു എന്നെ പ്രഹരിക്കും.അതുകൊണ്ട് ഒന്നു മിണ്ടാതെഡോര്‍ തുറക്കുന്നതിനായി ഓടി

വാതില്‍ തുറന്ന ഉടന്‍ എന്‍റെ മുതുകില്‍ ഒരു ചവിട്ടു കിട്ടി ''അയ്യോ അമ്മേ'''എന്നു വിളിച്ചു കൊണ്ട് ഞാന്‍ തറയിലേക്ക്
വിണു....മുതലാളിയുടെ മകനാണ് ''എന്താടാ  ഇത്ര താമസം ''' വാതില്‍ തുറക്കാന്‍ താമസിച്ചതിനു കിട്ടിയ 
സമ്മാനമാണ്.വേദന സഹിക്കാന്‍ പറ്റുന്നില്ല.....വന്ന ദേഷ്യത്തിനു അവനിട്ടു പണി കൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല
ഇവിടെ നിന്നു ഇന്നു രക്ഷപെടാനുള്ള പ്ലാന്‍ റെഡിയാക്കി വെച്ചിട്ടുണ്ട്....വല്ല കുഴപ്പവും ഇപ്പോള്‍ കാണിച്ചാല്‍
മുതലാളി പിടിച്ചു പുട്ടിയിട്ടുകളയും....ക്ഷമ വിജയത്തിലേക്ക് നയിക്കും എന്നാണല്ലോ പറയുന്നത്.....
അതുകൊണ്ട് ഞാന്‍ വേദന കടിച്ചമര്‍ത്തി സഹിച്ചു.

എന്‍റെ മുതുകില്‍ യാതൊരു ദയയും ഇല്ലാതെ ചവിട്ടിയ ദ്രോഹി നേരെ കുളിമുറിയിലേക്ക് പോയി 
കൈകാല്‍ കഴുകാന്‍ എന്ന ഭാവേനയാണ്‌ പോയത്.....അമ്മയെ ബോധിപ്പിക്കാന്‍...അവന്‍ വിട്ടിനു മുന്‍പിലുള്ള റോഡില്‍
നിന്നു സിഗരറ്റ് വലിചിട്ടാണ് വരുന്നത്.... സിഗരറ്റ് മണം അവന്റെ അമ്മ കണ്ടുപിടിക്കാതിരിക്കാന്‍ നല്ലവണ്ണം
വാസനസോപ്പിട്ട് കൈയുംമുഖവും കഴുകിയിട്ട് വരും. ഇവന്‍ എന്‍ജിനിയറിംഗ് പഠിച്ചിട്ടു ഉരുചുറ്റിനടക്കുകയാണ്
മടിയന്‍...വെറുതെ ടെലിവിഷനില്‍ സിനിമ കാണലും കിടന്നുറങ്ങുന്നതും സമയാസമയം വെട്ടിവിഴുങ്ങുന്നതുമാണ്
പ്രധാനജോലി.എവിടെയോ ജോലി കിട്ടിയപ്പോള്‍ അവനു ജോബ്‌സാറ്റിസ്ഫിക്ഷന്‍ ഇല്ലത്രേ...അലസനാണ്...ഇപ്പോള്‍
ജോലി ഇല്ലാത്തതുകൊണ്ട് ഭയങ്കര സാറ്റിസ്ഫിക്ഷന്‍ ആണ്. മനുഷ്യജന്മങ്ങളില്‍ പലവക.... അതില്‍ ഇവനും ഒരു ജന്മം

ടി വിയില്‍ ഒരു തടിച്ചുകൊഴുത്ത ഒരു സുന്ദരി വാര്‍ത്തകള്‍ വായിക്കാന്‍ തുടങ്ങി....ഈ സമയത്ത് ഒരു ചെറിയ ഒച്ച   
ഉണ്ടാക്കിയാല്‍ മതി മുതലാളിക്ക് ഭയങ്കര ദേഷ്യം വരും. മുതലാളി വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നതു കണ്ടാല്‍ തോന്നും
അങ്ങേരുടെ ജിവിതത്തില്‍ പ്രധാനപ്പെട്ട എന്തൊക്കയോ വാര്‍ത്തയില്‍ അടങ്ങിയിട്ടുണ്ടെന്ന്. വാര്‍ത്തകള്‍ക്ക് ഇടയില്‍
ബ്രേക്കിംഗ് ന്യൂസ്‌ ....ബാലവേല ചെയ്യിപ്പിച്ച കമ്പനിക്ക് എതിരെ സര്‍ക്കാര്‍ നടപടി
സ്വികരിച്ചു എന്ന്......'''എന്ത് കഷ്ടം കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ച ആ പന്നിയെ ജയിലില്‍ ഇടണം'''വാര്‍ത്ത‍ കേട്ടപ്പോള്‍
മുതലാളി ഭാര്യയോടും മക്കളോടും പറഞ്ഞു....അവരും അതു അംഗികരിക്കും മട്ടില്‍ തലയാട്ടി. പത്തു വയസ്സു മാത്രം
പ്രായമുള്ള എന്നെ ഈ വിട്ടിലുള്ള എല്ലാ പണിയും ചെയ്യിക്കുന്ന ഇവരാണ് ബാലവേലയ്ക്ക് എതിരെ മുതലകണ്ണീര്‍
പൊഴിക്കുന്നത്...എന്തൊരു നയവഞ്ചകര്‍.....

മുതലാളിയും ഭാര്യയും മക്കളും ഭക്ഷണം കഴിക്കാന്‍ പോകുകയാണ്. അവര്‍ കഴിച്ചതിന്റെ ബാക്കി എച്ചിലാണ്
എനിക്ക് കഴിക്കാന്‍ കിട്ടുന്നത്,ചില സമയം അതും കാണത്തില്ല .എനിക്ക് വല്ലാത്ത വിഷമം തോന്നി.രാവിലെ മുതല്‍
തുടങ്ങിയ പണിയാ ഈ വിട്ടില്‍. ഇതു വരെ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല.മുതലാളിയുടെ കൂടെ രാവിലെ
നടക്കാന്‍ പോകുന്നത് മുതല്‍ ജോലി ആരംഭിക്കും.പിന്നെ പാല്‍ വാങ്ങിവരണം...പച്ചകറിക്കാരന്‍ തരുന്ന കവര്‍ വിട്ടില്‍
എത്തിക്കണം....ന്യൂസ്‌ പേപ്പര്‍ ബോയ്‌ മുറ്റത്ത് ഏറിഞ്ഞിടുന്ന പത്രങ്ങള്‍ എടുത്തു ഹാളില്‍ കൊണ്ടുവയ്ക്കണം...
മുതലാളിയുടെ ഭാര്യ വിടും മുറ്റവും വൃത്തിയാക്കുമ്പോള്‍ വിളിച്ചു പറയും ''''എടാ ടോണി അതു കൊണ്ടുവാ ഇതു
കൊണ്ടുവാ'''' എനിക്ക് ഭ്രാന്തു പിടിക്കും തോന്നുമ്പോള്‍ വിളിച്ചുപറയും നുറു പ്രാവിശ്യം അങ്ങോട്ടും ഇങ്ങോട്ടും
നടത്തിക്കും....ആ സ്ത്രി കിച്ചനില്‍ കേറിയാല്‍ ഞാനില്ലാതെ പോകത്തില്ല...സ്നേഹം കൊണ്ട് വിളിക്കുന്നതല്ല കേട്ടോ......
ചുമ്മാതെ എന്നെ കിച്ചനില്‍ ഇരുത്തി ഓരോ വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും...എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍
''''എടാ ടോണി നിന്നോടാ അവിടെ ഇരിക്കാന്‍ പറഞ്ഞത്''''അവര്‍ ഗര്‍ജ്ജിക്കും. ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ജിവിതം.
ഞാന്‍ കുറച്ചു കുടി വളര്‍ന്നിരുന്നെങ്കില്‍ ഇവര്‍ വേറെ പല പണിയും എന്നെ കൊണ്ട് ചെയ്യിപ്പിച്ചേനേ...ഭാഗ്യം
ഞാന്‍ പത്തു വയസ്സുകാരന്‍ ആയതുകൊണ്ട്  രക്ഷപെട്ടു.


പാല്‍ വാങ്ങാന്‍ പോകുന്നത് എനിക്ക് ഇഷ്ടമുള്ള ജോലിയാണ്.അവിടെ വെച്ചാണ്‌ ഞാന്‍ റാണിയെ കാണുന്നത്.
റാണി ഇതേ തെരുവില്‍ നാലാമത്തെ വിട്ടിലാണ്‌,നിചനും വഞ്ചകനുമായ അവളുടെ മുതലാളി മുന്നു വയസ്സു മാത്രം
പ്രായമുണ്ടായിരുന്ന റാണിയെ അവളുടെ അമ്മ അറിയാതെ കടത്തി കൊണ്ടു വന്നതാണ്‌.അഞ്ചു വര്‍ഷമായി അവള്‍
ഈ പട്ടണത്തില്‍ എത്തിയിട്ട്. എല്ലാ ദിവസവും പാല്‍ വാങ്ങാന്‍ വരുമ്പോള്‍ ഞങ്ങള്‍ പരസ്പരം സങ്കടങ്ങള്‍ പറഞ്ഞു
കരയും....ഇതൊന്നും മനസ്സിലാക്കാത്ത പാല്‍ ബുത്തുകാരനും മറ്റുള്ളവരും'''ഒച്ച വെയ്ക്കാതെ പോ '''' എന്നു
ശകാരിക്കും. ഞങ്ങള്‍ രണ്ടു പേരും ചുട്ട അടി കിട്ടുമെന്ന് അറിയാവുന്നത്കൊണ്ട് മിണ്ടാതെ വരും,
നോക്കണേ സ്വന്തം ദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ കുടി ഇവിടെ അനുവാദം ഇല്ല.....എന്തൊരു ജിവിതം.
ഇതിനെല്ലാം അറുതിവരുത്താന്‍ കുടിയാണ് ഞാനും റാണിയും കുടി ഇവിടം വിടാന്‍ തിരുമാനിചിരിക്കുന്നത്
എവിടെയെങ്കിലും പോയി തെണ്ടി ജിവിച്ചാലും ഇവിടെ ഇനി ഈ അടിമത്തവും മര്‍ദനവും ആട്ടും തുപ്പും സഹിച്ചു
ജീവിക്കാന്‍ സാധിക്കില്ല.ഇന്നു വൈകുന്നേരം പാല്‍ ബുത്തില്‍ പോകുന്ന വഴിക്ക് രക്ഷപ്പെടുക എന്നതാണ് പ്ലാന്‍
ഇന്നലെ പാല്‍ബുത്തില്‍വച്ച് റാണിയുംഞാനും എല്ലാംപറഞ്ഞ്ഉറപ്പിച്ചിട്ടുണ്ട്. വൈകുന്നേരം ആകുവാന്‍ കാത്തിരിക്കുകയാണ്‌

മുതലാളിയുടെ മകള്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റു...വല്ലതും ബാക്കിയുണ്ടെങ്കില്‍ കിട്ടും...ലക്ഷണം കണ്ടിട്ട് അവള്‍ ഒന്നു
ബാക്കി വച്ചതുപോലെ തോന്നുന്നില്ല...എല്ലാം വെട്ടി വിഴുങ്ങിയെന്നു തോന്നുന്നു...ഇവള്‍ എന്നെ അടിക്കാറില്ല..ഈ വിട്ടില്‍
കുറച്ചു മര്യാദയും സ്നേഹവും ഉള്ളതു അവള്‍ക്ക് മാത്രമാണ്...എന്നോടെപ്പം അവള്‍ കളിക്കും...എന്നെ തലോടും...
അവളുടെ കിടക്കയില്‍ കയറിഇരുന്നാലും വഴക്കുപറയില്ല...ചിലപ്പോള്‍ എന്നെ കെട്ടിപിടിച്ചു ഉമ്മയും തരും.
പക്ഷെ ഒരു രണ്ടു മാസമായി എന്നെ അവള്‍ കണ്ടതായിപോലും നടിക്കാറില്ല...ഒരു ബോയ്‌ഫ്രണ്ട് കിട്ടിയിട്ടുണ്ട് ഇപ്പോള്‍
....അവന്‍ കൊടുത്ത കരടിബൊമ്മയക്ക് അവള്‍ മുത്തം കൊടുക്കുന്നത് കാണാം....കട്ടിലില്‍ കരടിബൊമ്മയെ
കെട്ടിപിടിച്ചു കിടക്കും...ഞാന്‍ അടുത്ത് പോയാല്‍ '''ടോണി ഗോ ഗോ'''എന്ന് പറയും


വാതിക്കല്‍ ഒരു അനക്കം കേട്ട് ഞാന്‍ നോക്കി...റാണി നില്‍ക്കുന്നു അവളുടെ കണ്ണുകള്‍ രണ്ടും നിറഞ്ഞിരിക്കുന്നു.
''അയ്യോ എന്തു പറ്റി റാണിമോളെ'''എന്നു ചോദിച്ചുകൊണ്ട് ഞാന്‍ അങ്ങോട്ടു കുതിച്ചു.അവള്‍ പറഞ്ഞതുകേട്ടു
എനിക്കും കരച്ചില്‍ വന്നു....റാണി പറഞ്ഞത് എന്തെന്നാല്‍... കോര്‍പറേഷന്‍ ഇപ്പോള്‍ ഭയങ്കര സ്ര്ടിക്റ്റ് ആക്കിയിരിക്കുന്നു
വെളിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായക്കളെ കണ്ടാല്‍ ഉടനെ പിടിച്ചു കൊന്നുകളയുമെന്നു.അതുകൊണ്ട് ഇപ്പോള്‍
ഇവിടെ നിന്നു പോകുന്നത് സുരക്ഷിതമല്ല.രണ്ടു മുന്ന് മാസങ്ങള്‍ക്ക് ശേഷം ഓടി പോകാം...ഞങ്ങളുടെ കഷ്ടകാലം
അല്ലാതെ എന്തു പറയാന്‍ ....നായക്കള്‍ക്ക് സ്വതന്ത്രസഞ്ചാരത്തിന് കോര്‍പറേഷനും അനുവദിക്കാത്ത സ്ഥിതി വളരെ
കഷ്ടമാണ്....ഞങ്ങള്‍ രണ്ടു പേരും വാതിക്കല്‍ തന്നെ നിന്നു സങ്കടം പറഞ്ഞു കരയാന്‍ തുടങ്ങി...ഇതു കേട്ട മുതലാളി
''ഓ തുടങ്ങി ആശകുനം പിടിച്ച ഓരിയിടല്‍  നിര്‍ത്തടാ പട്ടി''''എന്ന് പറഞ്ഞു കൊണ്ട് കൈയ്യില്‍ കിട്ടിയ ഒരു വലിയ
തടികഷണവുമായി അടിക്കാന്‍ ഓടി വന്നു ....ഇതു കണ്ട റാണി ഓടി രക്ഷപ്പെട്ടു.ഇവര്‍ക്ക് ഒക്കെ എങ്ങനെ മനസിലാക്കി
കൊടുക്കും പാവം നായ്ക്കളായ ഞങ്ങളുടെ ദുഃഖം

ആ സ്ഥലത്തിന്‍റെ പേരു ഓര്‍മ്മയില്‍ വന്നു ....അതായതു എന്‍റെ ജന്മദേശം രാജപാളയം.
ഇന്ത്യൻ നാടൻ നായ്ക്കളുടെ വർഗ്ഗത്തിൽപ്പെട്ടതും, വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നതമായ
നായ വർഗ്ഗമാണ്‌ രാജപാളയം നായ്ക്കള്‍ .തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ
ഉൾപ്പെടുന്ന രാജപാളയം എന്ന സ്ഥലമാണ്  ഞങ്ങളുടെ ജന്മദേശം. അതിനാൽ അവിടത്തെ നായവര്‍ഗ്ഗവും അറിയപ്പെടുന്നത്
രാജപാളയം എന്ന പേരില്‍തന്നെ.
കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് പാളയത്തിലേക്ക് ആക്രമണം നടത്താൻ രാജപാളയത്തേയും ഉപയോഗിച്ചു എന്നാണ് 
പറയപ്പെടുന്നത്. പക്ഷേ പിന്നീട് നാടൻ ഇനമായതിനാല്‍ അവഗണനയിലായി ഞങ്ങളുടെ നായ ജനുസ്സ്.