24 April 2015

മഴ 
======
നിണ്ടുകിടന്നിരുന്ന നെടുനിഴലുകള്‍ 
പതുക്കെപ്പതുക്കെ ഭുമിയില്‍നിന്നും
മങ്ങിതുടങ്ങിയനേരം

നിലയറ്റുയുലന്ന വെണ്മേല്ഘങ്ങള്‍ 
നീലവാനപരപ്പില്‍
ഒന്നുചേര്ന്ന പ്പോള്‍
ഒതുങ്ങിമറയുന്നു പകല്‍ സുര്യന്‍

മഴയെന്ന പെണ്ണിന്‍
വറ്റാത്ത ഈറതലാട്ടില്‍
നനയാന്‍ തുടങ്ങിയിരിക്കുന്നു
വരണ്ടുണങ്ങിയഭൂമി

മഴത്തുള്ളികള്‍ ഈറണിയിച്ച
മരങ്ങളെ ഇടവിടാതെ
തലതുവര്‍ ത്തി കൊടുക്കുന്ന
കാറ്റ് 
നിര്‍ത്തു ,മതി ,എന്നിങ്ങനെയുള്ള
കാറ്റിന്റെ പുലമ്പല്‍ കേട്ട്
കൈകൊട്ടി ചിരിച്ചുകൊണ്ടിരിക്കുന്ന
ആകാശം

വിണുകൊണ്ടിരിക്കുന്ന
മഴുതുള്ളിയുടെ
നനഞ്ഞനിനവുകളില്‍
ഇരിപ്പിടം തുലച്ചു
ലക്ഷ്യമില്ലാതെ
അലയുന്ന മനസ്സ്

പതുക്കെപ്പതുക്കെ
നേര്‍ത്ത് നേര്‍ത്ത്
ഇല്ലാതാവുന്ന
മഴചാറ്റലിന്‍ സംഗിതം

ഇനിയും ഒരുനാള്‍
മലയും മരവും
കുന്നും കാടും
തഴുകിയുണര്‍ത്തി
വിണ്ടും ഭൂമിതേടിയെത്തട്ടെ
ഈ ചാറ്റല്‍ പെണ്ണിന്‍
സമത്വസംഗിതം
===============================

ലാസര്‍ മുളക്കല്‍