18 August 2015

കവിത

കവിത
--------------
അറുതിയില്‍
അധികാരി
അയാളുടെ കവിതയെ പിടിച്ചുകൊണ്ട്പോയി


കവിതയെ വിചാരണചെയ്തപ്പോള്‍
അവര്‍കണ്ണുകള്‍കെട്ടിയിരുന്നു
നഗനയായ
കവിതയെ നോക്കാന്‍
അവര്‍ ഭയന്നു


കുറ്റങ്ങള്‍ വെളിപ്പെടുത്തുന്നതാണ്
തന്‍റെ പ്രധാനപ്പെട്ട
ജോലിയെന്ന് കവിത സമ്മതിച്ചതിനാല്‍
ജാമ്യത്തില്‍ വിടാന്‍ വകുപ്പില്ലെന്നും
പിഴയടച്ചിലെങ്കില്‍ ജയില്‍വാസമെന്ന്
ഉത്തരവിട്ട നീതിപതി

തന്‍റെ കണ്ണുകളും കാതുകളുംപൊത്തിയിരുന്നു


കവിത പറഞ്ഞവാക്കുകളുടെ പുതിയ അര്‍ത്ഥങ്ങളെ
അവര്‍ ഭയന്നു
പിഴയടക്കാന്‍ പണംഇല്ലാത്തതുകൊണ്ട്
ജയിലടയ്ക്കപ്പെട്ട കവിത
കമ്പികളില്‍ താളമടിച്ചു
എപ്പോഴും പാട്ടുകള്‍ പാടികൊണ്ടിരുന്നു
നാളുകള്‍ക്ക് ഒടുവില്‍
മറ്റ് തടവുകാരും വസ്ത്രങ്ങള്‍
പിഴുതെറിഞ്ഞു നഗ്നരായ്
അവര്‍ സംസാരിച്ച പുതിയ മൊഴി
അധികാരികള്‍ക്ക് അരോചകമായി

കരാഗൃഹത്തിന് പിടിച്ച ഭ്രാന്ത്
പതുക്കെപ്പതുക്കെ നഗരമെങ്ങുംപടര്‍ന്നുപിടിച്ചു

ആ നഗരത്തില്‍ അതിന്ശേഷം
ഭരണമില്ല
കുടുംബമില്ല
സംസ്കാരമില്ല
നാണയങ്ങളില്ല,വ്യപാരമില്ല
കുറ്റങ്ങളില്ല
ശിക്ഷകളുമില്ല !!!

15 August 2015

സ്വാതന്ത്ര്യംസ്വാതന്ത്ര്യം
--------------------------------------------------------------
‘’എടാ വാസു ഇന്നു രാത്രി മാധവനെയും രാധയെയും ഇവിടെ നിന്നും രക്ഷപ്പെടുത്തണം’’ദാമു വാസുവിനോടായി പറഞ്ഞു
‘’എന്താണഡാ നീ പറയുന്നത്’’പേടിയോടെ വാസു ദാമുവിനോട് ചോദിച്ചു
‘’ഇന്ന് മാത്രമേ അവരെ ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ ,മറ്റ് ദിവസങ്ങളില്‍ സാധിക്കില്ല’’
’അതെല്ലാം ശരി ,എങ്ങനെ....എന്തെങ്കിലും പ്ലാന്‍ ഉണ്ടോ മനസ്സില്‍’’
‘’മ്...മ്..ഉണ്ട്,ഇന്നു നൈറ്റ്‌ വാര്‍ഡന്‍...നാളെ നടക്കാന്‍ പോകുന്ന സ്വാതന്ത്ര്യംദിന ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ നോക്കാന്‍ പോകുന്ന സമയത്ത് അവരെ ഇവിടെ നിന്നും പുറത്ത്കടക്കാന്‍ സഹായിക്കണം’’
‘’പ്ലാന്‍ കൊള്ളാം...വര്‍ക്ക് ഔട്ട്‌ ആകുമോ.....?’’
‘’അതെല്ലാം നടക്കും...നീ പോയ്‌ രാധയുമായി ബാക്ക് എന്റര്‍ന്സ്’ ഡോറിന്‍റെ അവിടെ വരൂ....ഞാന്‍ മാധവനുമായി വരാം’’
’’ശരിയെടാ............!’’
===================================
രാത്രി 11.00 മണി
വാര്‍ഡനും മറ്റ് എല്ലാ സ്റ്റാഫും സ്വാതന്ത്ര്യംദിനാഘോഷങ്ങളുടെ ഏര്‍പ്പാടുകള്‍ നോക്കുന്നതിനായി സ്റ്റേജ് തയ്യാറാക്കുന്ന സ്ഥലത്തേയ്ക്ക് പോയി.അപ്പോള്‍ വാസുവും ദാമുവും ,മാധവനെയും രാധയെയും കുട്ടികൊണ്ട് ബാക്ക് എന്റര്‍ന്സ്റ ഡോറിന്‍റെ അടുത്തെത്തി.അപ്പോള്‍ ദാമു തന്‍റെ മൊബൈല്‍ഫോണ്‍ എടുത്ത് കാള്‍ ചെയ്തു.
‘’ഹലോ ...ഞങ്ങള്‍ ബാക്ക് എന്റര്‍ന്സ്‍ ഡോറിന്‍റെ അടുത്തുണ്ട്...നീ എത്തിയോ
‘’ഞാന്‍ എത്തി ദാമുസാര്‍... ബാക്ക് എന്റര്‍ന്സ്ാ ഡോറിന്‍റെ അടുത്തുള്ള മതിലില്‍ ഏണി വച്ചിട്ടുണ്ട്,നിങ്ങള്‍ അവരെ രണ്ടുപേരെയും അകത്തുനിന്നും മതിലിന്റെ മുകളില്‍ കയറ്റിവിട്,പുറത്ത് വച്ചിട്ടുള്ള ഏണി വഴി അവരെ ഞാന്‍ താഴെ ഇറക്കാം,’’
അവന്‍ പറഞ്ഞത്പോലെ രാധയെയും മാധവനെയും അവര്‍ മതിലിന്‍റെ മുകളിലേക്ക് കയറ്റിവിട്ടു,മതിലിന്‍റെ പുറത്ത് വച്ചിരുന്ന ഏണി വഴി അവന്‍ അവരെ രണ്ടുപേരെയും താഴെ എത്തിച്ചു
‘’നിങ്ങളാണോ മാധവന്ചേപട്ടനും രാധചേച്ചിയും.....?’’
‘’അതെ...ഞങ്ങളാണ്.....നിങ്ങള്‍ ആരാണ്.?’
‘’ഞാനാണ്‌ ദാമു സാറിനോട് ഫോണില്‍ സംസാരിച്ചത്...നിങ്ങളെ ഞാന്‍ എവിടെയാണ് എത്തിക്കേണ്ടത്‌......?’’
‘’ഈ അഡ്രസിലാണ് ഞങ്ങള്ക്ക് പോകേണ്ടത്’’മാധവന്‍ ഒരു മേല്വിവലാസം എഴുതിയ പേപ്പര്തുളണ്ട് അവന്‍റെ കൈയ്യില്‍ കൊടുത്തു.
========================================
രാത്രി 12.00 മണി
മാധവന്‍ നല്കിതയ അഡ്രസ്സില്‍ അവരെ രണ്ടുപേരെയും അവന്‍ എത്തിച്ചു.
അവര്‍ ആ വിട്ടിന്റെ ഡോറില്‍ തട്ടി.ആ വിട്ടിലെ ഗൃഹനാഥനും ഭാര്യയും ഉറക്കത്തിലായിരുന്നുവെങ്കിലും,അവരുടെ അഞ്ചുവയസ്സായ മകന്‍ നാളെ വരാന്പോതകുന്ന തന്റെല പിറന്നാള്‍ ദിനത്തിന്റെി ചിന്തയില്‍ ഉറക്കംവരാതെ കണ്ണ്തുതറന്ന് കിടക്കുകയായിരുന്നു.വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് ആ അഞ്ചു വയസ്സുകാരന്‍ കതക് തുറന്നു.വെളിയില്‍ നില്ക്കു ന്ന തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ടപ്പോള്‍ അവന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി.
അതെ...മാധവനെയും രാധയെയും മക്കള്‍ വൃദ്ധസദനത്തില്‍ താമസിപ്പിച്ചതായിരുന്നു.സ്വാതന്ത്ര്യ ദിനത്തില്‍ പിറന്ന അവരുടെ കൊച്ചുമകന്,പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നതിനായി, വൃദ്ധസദനത്തിലെ തങ്ങളുടെ കുട്ടുകാരയായ വാസുവിന്റെയും ദാമുവിന്റെയും സഹായത്തോടെ മകന്റെക വിട്ടില്‍ എത്തിയതാണ് അവര്‍. കൊച്ചുമകനെ കണ്ട് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കരുതിവച്ചിരുന്ന സമ്മാനവും നല്കിി.
ഈ കഥയിലെ മാധവനെയും രാധയെയും പോലെ വൃദ്ധസദനങ്ങളില്‍ കഴിയുന്ന എല്ലാ മാതാപിതാക്കള്ക്കും സ്വാതന്ത്യം നല്ക്കു മെന്ന് പ്രതിക്ഷിച്ചു കൊണ്ട് നിങ്ങള്ക്ക് ഏവര്ക്കും എന്റെ് സ്വാതന്ത്യ ദിനാശംസകള്‍ നേരുന്നു --ലാസര്‍ മുളക്കല്‍
=========================================================
STORY CREATED BY - LASAR MULAKKAL

11 August 2015

LONDON LIFE (അനുഭവം) MATHRUBHUMI- മാതൃഭൂമി

http://www.mathrubhumi.com/nri/blog/London%20life/
MATHRUBHUMI(മാതൃഭൂമി) പ്രസിദ്ധികരിച്ച എന്‍റെ LONDON LIFE (അനുഭവം) വായിക്കുവാന്‍ Click Below Link
http://www.mathrubhumi.com/nri/blog/London%20life/