25 November 2014

ദൈവമെന്ന ഒരു ശക്തിയുണ്ടോ ?? .......ഈ ചോദ്യത്തിന് ഉത്തരം അറിയാമോ ??


ഈ ചോദ്യത്തിന് ഉത്തരം അറിയാമോ ??
==============================
ദൈവമെന്ന ഒരു ശക്തിയുണ്ടോ ??
==============================
ഉത്തരം പലരും പലതരത്തില്‍ പറയും
നിങ്ങളുടെ ഉത്തരം എന്ത് തന്നെയാലും ഇതു മുഴുവന്‍ വായിക്കുവാന്‍ ക്ഷമ കാണിക്കുക !!!
തിവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന ഒരാള്‍ ബൈബിള്‍ വായിച്ച്കൊണ്ടിരുന്നു ,അദ്ദേഹത്തിന്റെല അടുത്തിരുന്ന് യാത്ര ചെയ്തിരുന്ന ഒരുഗവേഷകന്‍ അയാളോടു എന്തെങ്കിലുമൊക്കെ പറഞ്ഞ് വായന തടസ്സപ്പെടുത്തികൊണ്ടിരുന്നു.
‘’ ശാസ്ത്രം ഇത്ര വളര്ന്ന ഈ കാലഘട്ടത്തിലും, താങ്കള്‍ ഇപ്പോഴും ,ബൈബിള്‍ ,മതം ,ദൈവം തുടങ്ങിയ കാര്യങ്ങളില്‍ വിശ്വസിച്ചു ജിവിക്കുന്നത് കാണുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു ‘’ ഗവേഷകന്‍ ബൈബിള്‍ വായനയില്‍ വ്യാപ്രതനായിരുന്നയാളോട് കളിയാക്കികൊണ്ട് പറഞ്ഞിട്ട് ,തന്റെ വിസിറ്റിംഗ് കാര്ഡ് കൊടുത്തിട്ട് പറഞ്ഞു
‘’ താങ്കള്ക്ക്റ താല്പ്പ ര്യമുണ്ടെങ്കില്‍ ഒരു appoinment എടുത്തിട്ട് എന്നെ വന്നുകാണുകയാണെങ്കില്‍ ,ജിവിതം എന്താണെന്നും ,എങ്ങനെയാണ് ജീവിക്കേണ്ടെതെന്നും ,ശാസ്ത്രത്തിന്റെ അറിവില്‍ നിന്നും കിട്ടിയ വിജ്ഞാനപരമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ എനിക്ക് വിശദികരിച്ചു തരുവാന്‍ സാധിക്കും !’’
ബൈബിള്‍ വായിച്ചുകൊണ്ടിരുന്നയാള്‍ ഗവേഷകന്‍ കൊടുത്ത വിസിറ്റിഗ് കാര്ഡ് വളരെ ശാന്തതയോടുകുടി വാങ്ങി
റയില്‍ യാത്ര കഴിഞ്ഞ് ഇറങ്ങാന്‍ നേരം ഗവേഷകന്‍ ,ബൈബിള്‍ വായിച്ച്കൊണ്ടിരുന്നയാളോട് ചോദിച്ചു
‘’താങ്കളെപ്പറ്റി ഒന്നും പറഞ്ഞില്ല ....നിങ്ങളുടെ പേര് എന്താണ്’’
‘’എന്റെ പേര് Thomas Alva Edison ‘’വിനയപുരസരം എഡിസണ്‍ പറഞ്ഞു
അയാള്‍ അമ്പരന്നുപോയി ,തന്റെ കൂടെ യാത്ര ചെയ്തതും ബൈബിള്‍ വായിച്ച്കൊണ്ടിരുന്നതും പല കണ്ടുപിടുത്തങ്ങളുടെയും പിതാവും പ്രശസ്തനുമായ തോമസ്‌ അല്വവ എഡിസണ്‍ ആണെന്ന്‍ അറിഞ്ഞപ്പോള്‍........അമ്പരപ്പോടെ അയാള്‍ എഡിസനോട് “സാര്‍ എനിക്ക് താങ്കളെ വന്നു കാണുവാന്‍ കുറച്ച് സമയം അനുവദിച്ചു തരണം ‘’
അടുത്ത ഒരു ദിവസം തന്നെ വന്നു കാണുവാന്‍ അയാള്ക്ക് എഡിസന്‍ സമയം അനുവദിച്ചു.അനുവദിച്ച സമയത്ത് തന്നെ അയാള്‍ തോമസ്‌ അല്‍വ എഡിസന്റെക പരിക്ഷണശാലയില്‍ എത്തി.
പരിക്ഷണശാലയില്‍ വച്ചിരുന്ന മോഡല്‍ ഓഫ് സോളാര്‍ സിസ്റ്റം കണ്ടപ്പോള്‍.... അയാള്‍ എഡിസനോട് ചോദിച്ചു ‘’ഇതു ചെയ്തത് ആരാണെന്ന് പറയാമോ ‘’
ചിരിച്ചുകൊണ്ട് എഡിസണ്‍ ‘’അത് ആരും ഉണ്ടാക്കിയതല്ല...ഇന്നെലെ രാത്രിവരെ ഇതു ഇവിടെ ഇല്ലായിരുന്നു ...ഇന്ന് രാവിലെ പെട്ടെന്ന് ഇവിടെ വന്നതാണ്‌’’
എഡിസന്റെ വാക്കുകള്‍കേട്ട് അയാള്‍ വിനയപുര്‍വം. വിണ്ടും ചോദിച്ചു ‘’ സാര്‍ സത്യമായിട്ടും എനിക്ക് അറിയാന്‍ വേണ്ടിയാണ് .........ഈ mechian ഉണ്ടാക്കിയത് ആരാണ് ‘’
‘’ഞാനും സത്യമായിട്ടും പറയുന്നു രാവിലെ ഞാന്‍ ഇവിടെ വന്നപ്പോള്‍ ഇത് പെട്ടെന്നാണ് ഇവിടെ വന്നത് ‘’എഡിസണ്‍ ശാന്തനായി അയോളോട് പറഞ്ഞു
ക്ഷമ നശിച്ച അയാള്‍ എഡിസനോട് ‘’സാര്‍ ആരും നിര്മ്മി ക്കാതെ ഒന്നും തന്നെ ഇവിടെ സാധ്യമല്ലെന്ന് എനിക്കും താങ്കള്ക്കും നന്നായി അറിയാവുന്ന കാര്യമാണ്’’
‘’നിങ്ങളെപോലുള്ള ഗവേഷകരെല്ലാം ഈ പ്രപഞ്ചംതന്നെ തനിയെ ഉണ്ടായതാണെന്ന് കരുതുമ്പോള്‍ ,ഒരു ചെറിയ mechain തനിയെ ഉണ്ടാവാന്‍ സാധ്യതയില്ലേ ?’’ എഡിസണ്‍ ഗവേഷകനോട് ചോദിച്ചു
‘’ഒരു സൃഷ്ടി ഉണ്ടെങ്കില്‍ ഒരുസൃഷ്ടാവും ഉണ്ടായിരിക്കും.’’എന്ന് എഡിസണ്‍ പറഞ്ഞു
ലോകത്ത് എന്ത് നടന്നാലും അതിനു ഒരു കാരണം ഉണ്ടായിരിക്കും ,ആ കാരണത്തിന് തിര്ച്ചരയായും ഒരു കര്ത്താ വ് ഉണ്ടാവും.നമ്മുടെ ചുറ്റിലും ഇത്രയധികം സൃഷ്ടികള്‍ ഉള്ളപ്പോള്‍ സൃഷ്ടാവ്(കര്ത്താരവ്)ഉണ്ടായിരിക്കും എന്നത് സത്യമല്ലേ !!’’
‘’we don’t know what it is...........but we know it is’’

15 October 2014

പോലീസും ഞാനും(ലണ്ടന്‍ ലൈഫ്) രണ്ടാം ഭാഗം by Lasar Mulakkal

ലണ്ടന്‍ ലൈഫ്...ഒന്നാം ഭാഗത്തില്‍ നിന്ന്
==========================================

വിഴ്ചയില്‍ കൈകള്‍ ഫ്ലാറ്റുകളുടെ മതിലില്‍ ഉരഞ്ഞു തൊലി നിങ്ങി രക്തം വരാന്‍ തുടങ്ങി,തറയിലേക്ക് കമിഴ്ന്ന് വിണ എന്‍റെ മുതുകില്‍ വിണ്ടും പ്രഹരം.തോളില്‍ തുക്കിയിട്ടിരുന്ന ബാഗ് ആരോ വലിച്ചെടുക്കുന്നു,ആ ബാഗിലാണ്‌ കാശും സ്റ്റോക്കും.കിടന്ന കിടപ്പില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ഹുഡ് ഉള്ള JACKET ധരിച്ച ഒരാള്‍ എന്‍റെ ബാഗുമായി ഓടി പോകുന്നു.ശരിരം കവര്‍ ചെയ്യുന്ന JACKET ന്‍റെ കൂടെ തലയുംകുടി മറയ്ക്കാന്‍ സാധിക്കുന്നതാണ് ഹുഡ്.  ബാഗുമായി ഓടുന്നവനെ പിന്തുടരാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ...... മനസ്സ്‌ പറയുന്നു ‘’എഴുന്നേറ്റ് ആ കവരച്ചകാരനെ പിന്തുടരു’’പക്ഷെ ശരിരം അനുസരിക്കാനുള്ള സ്ഥിതിയിലല്ല.ഓടിപോയവന്‍ ഫ്ലാറ്റുകളുടെ ഇടയിലേക്ക് മറയുന്നതിനുമുന്‍പ് തിരിഞ്ഞുഎന്നെ നോക്കി,ഞാന്‍ ഞെട്ടിപ്പോയി ‘’ദൈവമേ ഇത് അവനല്ലേ,....ആ സൈക്കോ’’

ലണ്ടന്‍ ലൈഫ്...രണ്ടാം ഭാഗം

പോലീസും ഞാനും
by Lasar Mulakkal
====================================
അത് അവനായിരുന്നു,ഈ മനുഷ്യനെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്,plaistow യിലെ മെയിന്‍ സ്ട്രീറ്റിലുള്ള തുര്‍ക്കികാരന്റെ ഷോപ്പില്‍ ഇയാളെ കാണാറുണ്ട്.അവിടെ ഡെലിവറി ചെയ്യാന്‍ പോകുന്ന സമയങ്ങളില്‍ എന്നോട് കാശു അവിശ്യപ്പെട്ടിട്ടുണ്ട്,ബിയര്‍ വാങ്ങികുടിക്കാന്‍.അപ്പോള്‍ത്തന്നെ ഷോപ്പ് ഉടമയായ തുര്‍ക്കിക്കാരനോട് പരാതിപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു
’’അവന്‍ ഒരു സൈക്കോ ആണ്...നീ മൈന്‍ഡ് ചെയ്യണ്ട...വന്ന ജോലി ചെയ്തിട്ട് പൊയ്ക്കൊള്ളു...അവന് പോലിസ് കേസും ജയിലില്‍ പോക്കും സ്ഥിരം പണിയാണ്...അവനോട് എതിര്‍ക്കാന്‍ പോയാല്‍ നമ്മുടെ സമയവും ആരോഗ്യവും കളയണം’’
ഇവന്‍ ഇങ്ങനെ പതിയിരുന്ന് ആക്രമിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതിക്ഷിച്ചില്ല.എന്നെ ദിവസങ്ങളായി ഇയാള്‍ നിരിഷിച്ചിട്ടുണ്ടാവണം,ഞാന്‍ എന്തിനാണ് ഷോപ്പില്‍ വരുന്നതെന്നും എന്താണ് ചെയ്യുന്നതെന്നുമൊക്കെ,പലപ്പോഴും ബിയറോ സിഗരറ്റോ വാങ്ങിക്കാന്‍ വന്നിരുന്ന ഇയാള്‍ ഷോപ്പില്‍ വളരെനേരം നില്‍ക്കുന്നതായി കണ്ടിട്ടുണ്ട്.ഇയാളുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ ഒരു പന്തികേട്‌ തോന്നുകയും ചെയ്യും.

തറയില്‍ വിണു കിടന്ന കിടപ്പില്‍തന്നെ jacketന്‍റെ അകത്തെപോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കമ്പനിയിലേക്ക് വിവരം അറിയിച്ചു.കമ്പനി മാനേജര്‍ എത്തിയ ശേഷം ഞാനും അദ്ദേഹവും കുടി അടുത്ത പോലിസ് നിലയത്തില്‍പോയി പരാതിപ്പെട്ടു.
എത്രതന്നെ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായാലും ഇത്തരം ചില ആളുകളെ ലണ്ടനില്‍ വളരെ സുക്ഷിക്കേണ്ടിയിരിക്കുന്നു.അപ്രതിക്ഷിതമായി നമ്മളെ ആക്രമിച്ചു കൈയില്‍ കിട്ടുന്ന സാധനങ്ങളുമായി കടന്ന്കളയും.ഈ സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ നമ്മളുടെ ജിവന്‍പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.ഇതൊന്നും ആക്രമിക്കു പ്രശനമല്ല , മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കനോ,അല്ലെങ്കില്‍ കസിനോകളില്‍ കളിക്കുന്നതിന് കാശു ലഭിക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇതു ചെയ്യുന്നത്.മയക്കുമരുന്നുകള്‍ക്ക് അടിമകളായവരാണ് കുടുതലും ഇത്തരം അക്രമസ്വഭാവമുള്ളവര്‍.
പോലിസ് സംഭവം നടന്ന സ്ഥലത്ത് ഞങ്ങളെയുംകൊണ്ട് പോകുകയുണ്ടയായി,അവിടെ നടന്ന കാര്യങ്ങള്‍ വിശദമായിപറയാന്‍ ആവിശ്യപ്പെട്ടു.ഞാന്‍ സംഭവിച്ചത് മുഴുവന്‍ പോലീസിനോട് പറഞ്ഞു,കവര്‍ച്ച നടത്തിയവനെ കാണാറുള്ള ഷോപ്പിന്റെ details ഉം നല്‍കി.പോലിസ് ഓഫീസര്‍മാര്‍ ഞങ്ങളെയും കൊണ്ട് plaistow മെയിന്‍സ്ട്രീറ്റിലുള്ള തുര്‍ക്കികാരന്റെ കടയിലേക്ക് പോയി.അവിടെയുള്ള ജോലിക്കാരോട് അയാളെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയും,അയാള്‍ അവിടെ സ്ഥിരം വരാറുണ്ടെന്നും,സമിപപരിസരങ്ങളില്‍ എവിടെയോ ആണ് താമസിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ഷോപ്പിലെ സി സി ടിവിയില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട വീഡിയോയുള്ള ഡിസ്ക്കും പോലിസ് എടുത്ത്കൊണ്ട്പോയി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍  ഒരു പോലിസ് ഓഫീസറുടെ call എന്‍റെ മൊബൈല്‍ഫോണിലേക്ക് വന്നു.അദ്ദേഹം പറഞ്ഞു
’’താങ്കളുടെ കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്..... ആളെ identify ചെയ്യാന്‍ ഓഫീസില്‍ എത്തണം’’ഓഫീസിന്റെ അഡ്രസ്സും അദ്ദേഹം നല്‍കി.പിറ്റേദിവസം ബാര്‍ക്കിംഗ് സൈഡ്(റെഡ് ബ്രിഡ്ജ് കൌസില്‍)ലെ ഒരു സ്റെഷനില്‍ ഞാന്‍ പോയി.സ്റ്റേഷന്‍ സ്വികരണഹാളില്‍ ഇരിക്കുമ്പോള്‍ ഒരു ലേഡി വന്ന് എന്‍റെ പേര് ചോദിച്ചു, ഞാന്‍ പേര് പറഞ്ഞു,എന്തിനാണ് ഇവിടെ വന്നതെന്നും ചോദിച്ചു,അപ്പോള്‍ അവരോടു ഞാന്‍ ......നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചു.......അവര്‍ ഒരു വക്കിലാണെന്നും.., അവിടത്തെ നിയമനുസരിച്ച് അറസ്റ്റുചെയ്യപെട്ട വ്യക്തിക്ക്  വക്കില്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഫ്രീ ആയി അഡ്വക്കേറ്റിനെ അനുവദിക്കും.അതുകൊണ്ട് അറസ്റ്റുചെയ്യപ്പെട്ട ആള്‍ക്ക് വക്കില്‍ ഇല്ലാത്തത്കൊണ്ട് ,സര്‍ക്കാര്‍ അയാള്‍ക്ക് അനുവദിച്ച വക്കിലാണ് താനെന്നും,identification പ്രോസിജര്‍ നടക്കുമ്പോള്‍ തന്‍റെ സാന്നിധ്യം ഉണ്ടാകേണ്ടത് നിയമപരമായ നടപടിക്രമാണെന്നും അവര്‍ പറഞ്ഞു.

കുറച്ചുനേരത്തെ കാത്തിരിപ്പിന്ശേഷം ഒരു ഓഫീസര്‍ ഞങ്ങളെ അകത്തേയ്ക്ക് വിളിപ്പിച്ചു.ഞങ്ങളെ ഒരു ചെറിയ ഹാളിലേക്ക് കൊണ്ട്പോയി,അവിടെ ഒരു വെള്ളസ്ക്രീനും പ്രോജെക്ടറും ഉണ്ടായിരുന്നു.സ്ക്രീനിന്‍റെ രണ്ടു വശങ്ങളുമായി കസേരകള്‍ നിരത്തിയിട്ടിരുന്നു,അവിടെ ഇരുന്നാല്‍ സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങള്‍ കാണാന്‍ കഴിയും,ഒരു വശത്തായി അയാളുടെ വക്കിലും കുറച്ചു ഓഫീസര്‍മാരും ഇരുന്നു,മറുവശത്തായി ഞാനും ഒരു ഓഫീസ്സറും ഇരുന്നു.എന്‍റെ അടുത്ത് ഉപവിഷ്ടനയായിരുന്ന ഓഫീസര്‍ പറഞ്ഞു...നോക്കു ഞങ്ങള്‍ ഇപ്പോള്‍ ഈ സ്ക്രീനില്‍ കുറച്ചു ആളുകളുടെ ചിത്രങ്ങള്‍ കാണിക്കും...അതില്‍ നിങ്ങളെ അക്രമിച്ചവന്‍ ഉണ്ടെങ്കില്‍ പറയുക...ആ വ്യക്തിയുടെ ചിത്രം സ്റ്റില്‍ ചെയ്തു നിര്‍ത്തും...അപ്പോള്‍ നിങ്ങള്‍ക്ക് അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടും....എന്‍റെ സമ്മതത്തിനായി ആ ഓഫീസര്‍ വെയിറ്റ് ചെയ്തു.കുറച്ചുനേരത്തെ മൌനത്തിന് ശേഷം ഞാന്‍ ഓക്കേ പറഞ്ഞു.
സ്ക്രീനില്‍ കുറെ മുഖങ്ങള്‍ മിന്നിത്തെളിഞ്ഞു.ഞാന്‍ സ്ക്രീനില്‍ നോക്കിയിരപ്പാണ്.ഓരോ ചിത്രങ്ങളും രണ്ടോമൂന്നോ second മാത്രമാണ് സ്ക്രീനില്‍ തെളിഞ്ഞുനില്‍ക്കുന്നത്.ആദ്യത്തെ തവണ എനിക്ക് ആളെ identify ചെയ്യാന്‍ പറ്റിയില്ല.വിണ്ടും അവര്‍ ചിത്രങ്ങള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങി.ഇത്തവണ ആറാമത്തെ ചിത്രം അയാളുടെതായിരുന്നു...എന്നെ ആക്രമിച്ചു കവര്‍ച്ച നടത്തിയവന്റെ.
ഞാന്‍ ആ ചിത്രത്തിലേക്ക് കൈചുണ്ടിപറഞ്ഞു ‘’this man attack me’’
ഓഫീസര്‍’’are you sure.....did you see him before ‘’
ഞാന്‍’’ya...i seen him... plaistow ''
ഓഫീസിര്‍മാര്‍ അയാളുടെ വക്കിലുമായി എന്തോ സംസാരിച്ചശേഷം ,ഞങ്ങളോട്പറഞ്ഞു...’’നിങ്ങളെ ഇനി കോടതിയില്‍ വിളിപ്പിക്കുമ്പോള്‍ വന്നാല്‍ മതി’’
അങ്ങനെ തിരിച്ചറിയല്‍ പരുപാടിയുംക്കഴിഞ്ഞ്...അടുത്ത ദിവസംമുതല്‍ സാധാരപോലെ ജോലി തുടങ്ങി.പതിവുപോലെ വിണ്ടും അടുത്ത ആഴ്ച സംഭവംനടന്ന plaistow യിലേക്ക് ഡെലിവറി കൊണ്ട്പോയി.ഡെലിവറി ചെയ്യാനുള്ള ഷോപ്പിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവിടെ നിന്ന ഒരുവനെക്കണ്ട് ഞാന്‍ ഞെട്ടി...കൈകാലുകള്‍ അനങ്ങുന്നില്ല...ശരിരം മൊത്തം വിറയല്‍ തുടങ്ങി...ആരായിരുന്നു അവന്‍ അടുത്ത അധ്യായത്തില്‍ വായിക്കുക....അത് വരെ കാത്തിരിക്കുക
******************************തുടരും************തുടരും*****************************************

13 October 2014

ലണ്ടന്‍ ലൈഫ് (അനുഭവം) By LASAR MULAKKAL / ഒന്നാം ഭാഗം


ലണ്ടന്‍ ലൈഫ് (അനുഭവം)
By LASAR MULAKKAL
ഒന്നാം ഭാഗം
==========================
ഗ്രേറ്റ്‌ ബ്രിട്ടന്‍റെ ലണ്ടന്‍ നഗരത്തില്‍ ജീവിച്ചിരുന്ന കാലത്ത്, 2008 നവംബര്‍ മാസത്തിലെ ഒരു അനുഭവമാണ്‌ ഇവിടെ എഴുതുന്നത്‌.

 ബ്രിട്ടനില്‍ ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരി വരെ WINTER(ശൈത്യം) കാലമാണ്.ഈ സമയത്ത് നല്ലതണുപ്പ് അനുഭവപ്പെടുകയും ഇടവിട്ടുള്ള മഴയും,ചിലപ്പോള്‍ മഞ്ഞുപൊഴിയുകയും ചെയ്യും.ഈ ശിശിരകാലത്തില്‍ പകല്‍ സമയത്ത് തന്നെ അന്ധകാരം വ്യാപിക്കും ,പകല്‍ ഏതാണ്ട് 3.00മണിയോട് കുടിതന്നെ നേരിയ തോതില്‍ ഇരുള്‍ വ്യാപിക്കുകയും,പതുക്കെപ്പതുക്കെ അത് കുടി വരികയും 5.00 മണിയോടുകുടി ഭുപ്രദേശം പുര്‍ണ്ണമായും ഇരുള്‍ പടരുകയും ചെയ്യും.ചുരുക്കിപ്പറഞ്ഞാല്‍ പകല്‍ കുറവും രാത്രി കുടുതലുമുള്ള സമയം ,WINTER കോട്ട്‌ അല്ലെങ്കില്‍ JACKET ഇല്ലാതെ പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സമയം. ഈ കാലഘട്ടത്തില്‍ വളരെ അപകടം പിടിച്ചതാണ് SNOW (മഞ്ഞ്)പെയ്തുകഴിഞ്ഞാല്‍ തെരുവോരങ്ങളില്‍ കുടി നടന്ന് യാത്ര ചെയ്യുന്നത്.സുക്ഷിചില്ലെങ്കില്‍ കാല്‍ വഴുതി വിഴുകയും ,ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്.കനത്ത മഞ്ഞു പെയ്തു കഴിഞ്ഞാല്‍ അത് കട്ടിയായി ഐസ് രൂപത്തില്‍ റോഡിലും നടപ്പാതകളിലും ഉറഞ്ഞു നില്‍ക്കും.

2008ല്‍ ഈസ്റ്റ്ലണ്ടനിലെ ''ഈസ്റ്റ് ഹാം(EASTHAM)'' എന്ന ദേശത്താണ് ഞാന്‍ താമസിച്ചിരുന്നതും ജോലി ചെയ്തുവന്ന സ്ഥാപനവും ഉണ്ടായിരുന്നത്.ഈ ദേശം ലണ്ടന്‍ നഗരത്തിലെ'' ന്യു ഹാം (NEWHAM)''കൌണ്‍സിലില്‍ ഉള്‍പ്പെട്ടതാണ്,NEWHAM കൌണ്‍സിലില്‍ ഉള്ള ജനങ്ങളില്‍ കുടുതലും ഏഷ്യന്‍രാജ്യങ്ങളില്‍ നിന്നും കുടിയേറിപാര്‍ക്കുന്നവരാണ് .കുടാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും .ഇവിടത്തെ കൌണ്‍സിലമാരില്‍ പലരും ഏഷ്യക്കാരും,മലയാളികള്‍വരെ ഉണ്ട്.

ഞാന്‍ അന്ന് ചെയ്തിരുന്ന ജോലി ഒരു DELIVERY BOY ആയിട്ടാണ്.COMPANY യില്‍ നിന്നും കസ്റ്റമറുടെഓര്‍ഡര്‍ അനുസരിച്ച്  സ്റ്റോക്ക്‌, കസ്റ്റമര്‍ക്ക്എത്തിച്ചുകൊടുക്കുകയും stockന്‍റെ തുക collect ചെയ്യുകയും വേണം.ഞങ്ങളുടെ കസ്റ്റമര്‍സ് എല്ലാം SHOPKEEPERS ആയിരുന്നു.അവരില്‍ പലരും ഇന്ത്യ,ശ്രിലങ്ക,നൈജിരിയ,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,തുര്‍ക്കി,സൌത്ത് ആഫ്രിക്ക,സിറിയ,സോമാലിയ,അല്‍ബേനിയ,അല്‍ ജിരിയ,കെനിയ,ടാന്‍സാനിയ തുടങ്ങിയ രാജ്യത്തുനിന്നുള്ളവരോ,അല്ലെങ്കില്‍ അവരുടെ പുര്‍വികര്‍ ആ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു.എനിക്ക് ജോലി കുടുതലും ലണ്ടന്‍ നഗരത്തിലാണ്‌,അതുകൊണ്ട് തന്നെ യാത്ര ട്രെയിനിലും ബുസ്സിലുമാണ്.വളരെ അത്യാവശ്യമായി എത്തിക്കേണ്ട ഡെലിവറിക്ക് മാത്രമേ കമ്പനി കാര്‍ അനുവധിചിരുന്നുള്ളു.

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു,winter കാലത്തേ തണുപ്പും,മഴയും ഉണ്ടായിരുന്നു,കുടാതെ ചെറുതായി മഞ്ഞും വിഴുന്നുണ്ടായിരുന്നു.ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നു.ജോലിയുടെ ഭാഗമായി പല ഷോപ്പിന്റെയും ഓര്‍ഡര്‍ ഡെലിവറിചെയ്തു കാഷ് കളക്ഷനും നടത്തി ,വൈകുന്നേരം 6.00 മണിയോടുകുടി രണ്ടു കസ്റ്റമര്‍ക്ക് ഡെലിവറി  ചെയ്യാനായി  ഈസ്റ്റ് ലണ്ടനിലെ ‘’plaistow’’ എന്ന സ്ഥലത്ത് എത്തിചേര്‍ന്നു.സമയം വൈകുന്നേരവും winter season ആയിരുന്നതുകൊണ്ടും ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു.MAIN STREET ല്‍ ഉള്ള ഷോപ്പിലെ STOCK കൊടുത്തിട്ട് PAYMENT വാങ്ങിയ ശേഷം ,STREET നിന്നുള്ള BY ROAD വഴി അടുത്ത ഷോപ്പിലേക്ക് പോകാനായി നടക്കാന്‍ തുടങ്ങി.സ്ട്രീറ്റില്‍ നിന്നും ബൈ റോഡ്‌ വഴി പോകുമ്പോള്‍ ഷോപ്പ് എത്തുന്നതുവരെയുള്ള ഇടവഴിയില്‍ ഹൌസിംഗ് ബില്‍ഡിംഗുകളാണ്,അതുകൊണ്ട്തന്നെ ആ പാതയില്‍ കുടുതല്‍ ആള്‍ സഞ്ചാരവുമില്ല.ചെറിയതോതില്‍ മഞ്ഞുപെയ്തുകൊണ്ടിരുന്നെങ്കിലും,ജോലി തിര്‍ക്കാനുള്ള തിരക്കില്‍ ഞാന്‍ വേഗത്തില്‍ നടന്ന് സ്റ്റോക്ക്‌ എത്തിക്കാനുള്ള ഷോപ്പിലേക്ക് പോയികൊണ്ടിരുന്നു.പെട്ടെന്നാണ് എന്‍റെ തലയ്ക്ക് പിന്നില്‍ അതിശക്തമായ പ്രഹരമേറ്റത്.ഒരു നിമിഷംനേരത്തേയ്ക്ക് ഒന്നും കാണാന്‍ പറ്റാത്തരിതിയില്‍ കണ്ണ് അടഞ്ഞുപോയി,അസഹ്യമായ വേദന,ഞാന്‍ തറയിലേക്ക് വിണു.വിഴ്ചയില്‍ കൈകള്‍ ഫ്ലാറ്റുകളുടെ മതിലില്‍ ഉരഞ്ഞു തൊലി നിങ്ങി രക്തം വരാന്‍ തുടങ്ങി,തറയിലേക്ക് കമിഴ്ന്ന് വിണ എന്‍റെ മുതുകില്‍ വിണ്ടും പ്രഹരം.തോളില്‍ തുക്കിയിട്ടിരുന്ന ബാഗ് ആരോ വലിച്ചെടുക്കുന്നു,ആ ബാഗിലാണ്‌ കാശും സ്റ്റോക്കും.കിടന്ന കിടപ്പില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ഹുഡ് ഉള്ള JACKET ധരിച്ച ഒരാള്‍ എന്‍റെ ബാഗുമായി ഓടി പോകുന്നു.ശരിരം കവര്‍ ചെയ്യുന്ന JACKET ന്‍റെ കൂടെ തലയുംകുടി മറയ്ക്കാന്‍ സാധിക്കുന്നതാണ് ഹുഡ്.  ബാഗുമായി ഓടുന്നവനെ പിന്തുടരാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ...... മനസ്സ്‌ പറയുന്നു ‘’എഴുന്നേറ്റ് ആ കവരച്ചകാരനെ പിന്തുടരു’’പക്ഷെ ശരിരം അനുസരിക്കാനുള്ള സ്ഥിതിയിലല്ല.ഓടിപോയവന്‍ ഫ്ലാറ്റുകളുടെ ഇടയിലേക്ക് മറയുന്നതിനുമുന്‍പ് തിരിഞ്ഞുഎന്നെ നോക്കി,ഞാന്‍ ഞെട്ടിപ്പോയി ‘’ദൈവമേ ഇത് അവനല്ലേ,....ആ സൈക്കോ’’

*********************************തുടരും********************************************************

08 October 2014

ട്രെയിനിലെ കമ്മ്യൂണിസ്റ്റുകാരന്‍ (കഥ)

ട്രെയിനിലെ കമ്മ്യൂണിസ്റ്റുകാരന്‍ (കഥ) 
================================
നിണ്ട 20 വര്ഷത്തെ പ്രവാസജീവിതത്തിന് ശേഷം അയാള്‍ ജന്മ നാട്ടിലേക്ക് ഒരു യാത്ര പോകുകയുണ്ടയായി,നാഗര്കോ്വിലില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സില്‍ തിരുവനന്തപുരം റെയില്‍ നിലയത്തില്‍ നിന്നും തുടങ്ങി....പകല്‍ യാത്ര ആയതുകൊണ്ട് വായിക്കാന്‍ കുറച്ച് പുസ്തകങ്ങള്‍ കൈയ്യില്‍ കരുതിയിരുന്നു. തിരുവനന്തപുരത്ത് നിന്നും അതിരാവിലെ 6.15 ന് യാത്ര തിരിക്കുന്ന ട്രെയിന്‍ വൈകുന്നേരം 5മണിക്ക് ശേഷമാണ് അയാളുടെ നാട്ടില്‍ 
എത്തിചേരുന്നത്.പുസ്തകങ്ങളിലെ അക്ഷരങ്ങളില്‍ മുഖം പുഴ്ത്തിയും പുറം കാഴ്ചകള്‍ കണ്ടും സമയം പോയികൊണ്ടിരുന്നു.ഇടയ്ക്ക് വര്ഷപങ്ങള്ക്ക്ക പുറകിലേക്ക് പോയി,സുഹൃത്തുക്കളുടെ ,ബന്ധുക്കളുടെ,കൂടെ പ്രവര്ത്തി്ച്ച കുട്ടുകാരുടെ മുഖം കണ്ണിനു മുന്പില്‍ മിന്നിത്തെളിഞ്ഞു.ആരൊക്കെ ,എവിടെയൊക്കെ ആയിരിക്കും ഇപ്പോള്‍ ഉള്ളതെന്ന് അറിയില്ല ,എല്ലാം വിണ്ടും കുട്ടിചേര്ക്കകണം.നിണ്ട ഇടവേള ഒരു പക്ഷെ ചില ബന്ധങ്ങള്‍ കുട്ടിചേര്ക്കാ്ന്‍ പറ്റാത്ത അത്രയും ദുരത്ത് എത്തിയിട്ടുണ്ടാവും.
ട്രെയിന്‍ വടകര റയിവേസ്റ്റേഷന്‍ എത്തിയിരിക്കുന്നു,സമയം വൈകുന്നേരം 4മണി കഴിഞ്ഞിരിക്കും.ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.ഓരോ കംപാര്ട്ടു്മെന്റും് നിന്നുതിരിയാന്‍ ഇടമില്ലാതെ ജനനിബിഡമായിരിക്കുന്നു.ഏതാണ്ടെല്ലാവരും അസ്വസ്ഥരാണ്.ദിര്‍ഘയാത്രയുടെ തളര്ച്ചയിലാണ് ചിലര്‍.അസഹ്യതയോടെ കരയുന്ന കുഞ്ഞുങ്ങള്‍.ചിലര്‍ ഉദാസിനരായി പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചുകൊണ്ട് വിയര്പ്പു് തുടയ്ക്കുന്നു.ചിലര്‍ അസഹ്യമായചുട് അകറ്റാന്‍ കയിലുള്ള പേപ്പര്‍ കൊണ്ട് വിശുന്നു.പെട്ടെന്നാണ് വാതിലിനടുത്ത് നിലയുറപ്പിച്ച ഒരാള്‍ അങ്ങേയറ്റം പരുക്കനായ ശബ്ധത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങി.അറുപതിനുമേല്‍ പ്രായമുണ്ട് അയാള്ക്ക് ,നിണ്ടുവളര്ന്ന മുടിയും താടിയും,ചുമലില്‍ ഒരു തുണിസഞ്ചി,വിയര്ത്ത നെറ്റിത്തടം.
“”സ്നേഹിതരെ”” അയാള്‍ പ്രേത്യകിച്ചു ആരോടെന്നില്ലാതെ പറഞ്ഞുതുടങ്ങി,തിഷ്ണമായസ്വരം.
“”എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം....എന്നിട്ടും മിണ്ടാതെ പ്രതിമകണക്കെ ഇരിക്കുകയാണ്എല്ലാവരും....എപ്പോഴും നിങ്ങളുടെ കാല്ച്ചു വട്ടിലെ മണ്ണ് ഇളകാതെയുണ്ടാകും എന്നതിന് എന്താണ് ഉറപ്പ് ??.....’’
‘’താങ്കള്ക്ക്ന ഉറപ്പുണ്ടോ??’’.....അയാള്‍ തൊട്ടുമുന്നിലുള്ള ആളുടെ മുഖത്തേയ്ക്ക് നോക്കികൊണ്ട് ചോദിച്ചു
കേള്‍വിക്കാര്‍ അയാളെ നിര്‍വികാരമായ മുഖം കാട്ടി അവഗണിച്ചു !.
‘’ഉണ്ടെന്നോ ഇല്ലെന്നോ പറയണം,അല്ലാതെ കേള്ക്കാ ത്ത ഭാവത്തില്‍ ഇങ്ങനെ എത്ര നാള്‍ നിങ്ങളിരിക്കും’’.....അസംതൃപ്തിയോടെ പിറുപിറുത്തുകൊണ്ട് അയാള്‍ പ്രസംഗംതുടര്ന്നു .
‘’വിശപ്പ്‌ മാറ്റാനായി വല്ലതും കിട്ടുമോയെന്നു നോക്കാനായി ,റോഡുവക്കിലുള്ള കുപ്പത്തൊട്ടിയില്‍ ചികയുമ്പോള്‍ എന്റെന അടുത്ത്കുടി ചില വാഹനങ്ങള്‍ കടന്ന്പോകാറുണ്ട്,കോടി വെച്ചകാറുകള്‍,മുന്നിലും പിന്നിലും എസ്കോര്ട്ട് വണ്ടികളും,വലിയ അധികാരമുള്ള ആളുകളാണ് പോകുന്നത്.......കുപ്പത്തൊട്ടിയില്‍ ചികയുന്ന എന്റെട ദേഹത്തെ നാറ്റം ,കോടി വച്ച കാറില്‍ പോകുന്നവര്ക്ക്ട അറിയാന്‍ പറ്റില്ലല്ലോ......മനുഷ്യനെ സ്നേഹിക്കാത്ത,മനസിലാക്കാത്ത ഒരു പ്രസ്ഥനവുമില്ല....പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അല്ല കുഴപ്പം...അത് മനസ്സിലാക്കാന്‍ ശ്രമിക്കാത്ത മനുഷ്യര്ക്കാ ണ് കുഴപ്പം’’’
അയാള്‍ മാര്കി്സിനെ ഓര്മ്മിപച്ചു.പാവപ്പെട്ടവന്റെ നേതാവായ എ കെ ജിയെ ഓര്മ്മിാച്ചു.വിറോടെ മുഷ്ടിചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.അയാളുടെ ശബ്ദം തിവണ്ടിയുടെ ഒച്ച അവ്യക്തമാക്കി.
‘’പഴയ കമ്മ്യൂണിസ്റ്റുകാരനു എ സി മുറിയില്ല,തന്തുരിചിക്കനും കൊക്കോകോളയും കഴിക്കാനുള്ള ആഗ്രഹമില്ലായിരുന്നു.........അവന്‍ പട്ടിണി കിടക്കുന്നവനയായിരുന്നു....സ്നേഹിതരുടെ സങ്കടം കണ്ടാല്‍ നെഞ്ച്പൊട്ടികരയുന്നവന്‍.....ഹൃദയമുള്ളവന്‍.....അന്ധകാരത്തില്‍ വെളിച്ചമായി കത്തി നില്‍ക്കുന്നവന്‍....അങ്ങനെയുള്ളവര്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നു....അവരെ സ്നേഹിച്ചുനടന്നവനാ ഞാന്‍....ഓര്ത്തളപ്പോള്‍ കണ്ണ്നിറഞ്ഞുപോയി സുഹൃത്തുക്കളെ’’’കണ്ണുകള്‍ നിറഞ്ഞു വിതുമ്പുന്ന ആ പഴയ കമ്മ്യൂണിസ്റ്റ്കാരനേയും വഹിച്ചുകൊണ്ട് ട്രെയിന്‍ പാഞ്ഞു. 

22 September 2014

സകലകഴിവുകളുമുള്ളയാള്‍

ഒരാള്‍ ഫേസ് ബുക്കില്‍ ഇടുന്ന പോസ്റ്റിനു ലഭിക്കുന്ന ലൈക്കിന്റെ എണ്ണക്കുടുതലും ,ആ പോസ്റ്റുകളുടെ അല്ലെങ്കില്‍ അയാളുടെPopularityയും മാത്രം കണക്കിലെടുത്തുകൊണ്ട് ,അയാള്‍ എല്ലാം തികഞ്ഞ സകലകഴിവുകളുമുള്ളയാള്‍ എന്ന് തിരുമാനിക്കുവാന്‍ പറ്റുമോ ???

.ഫേസ് ബുക്കില്‍ ഇടുന്ന ചില പോസ്റ്റുകളെങ്കിലും മറ്റു ഭാഷകളില്‍ നിന്നും , അടിച്ചുമാറ്റി തനതുശൈലിയില്‍ എഴുതുന്നവായാണെന്ന് പണ്ടേ ഒരു പിന്നാമ്പുറ സംസാരം ഉള്ളതാണ്.ഇത്തരം പരുപാടികള്‍ ചെയ്യുന്ന പലരും തങ്ങള്‍ ബുദ്ധിരാക്ഷന്‍മാരും ,ബുദ്ധിരാക്ഷസികളുമാണെന്ന് തെളിയിക്കാനുള്ള തിരക്ക്പിടിച്ച ഓട്ടത്തിനിടയില്‍ കാണിക്കുന്ന പൊടികൈകളാണെന്നും ഒരു അഭിപ്രായം ചിലര്‍ക്ക് ഇല്ലാതില്ല.

അതുകൊണ്ട് വെറുതെ കേറി ആരുംതന്നെ ഒരാളെ അങ്ങനെവലുതാക്കി നശിപ്പിക്കരുത്,അയാളുടെ കഴിവിനെ സുഷ്മനിരിഷണം നടത്തി അര്‍ഹമായ പ്രാധാന്യം കൊടുക്കണം ,അല്ലെങ്കില്‍ പഴമക്കാര്‍ പറഞ്ഞ പോലെ ''അന്ധന് അര്‍ദ്ധരാത്രി കുട കിട്ടിയാലും പിടിക്കും ''എന്ന നിലയ്ക്കായിപോകും കാര്യങ്ങള്‍ !!!!

30 August 2014

വഴി

ദുഃഖങ്ങളടയ്ക്കാന്‍

വഴിതേടി

==========

അറുതിയില്‍ ദുഃഖങ്ങളടയ്ക്കാന്‍

ഒരു വഴിതേടി, ഇരുട്ടിന്‍റെ

ചോരവാര്‍ന്നു ഇറങ്ങുമീ

രാത്രിയില്‍പടിയിറങ്ങിയപ്പോള്‍

മുന്നിലുഴറിപ്പിടയ്ക്കുന്നു

പിണയുന്നവഴികള്‍

വേതാളംതുങ്ങിയലറുന്നവഴികള്‍

ശവങ്ങള്‍ മഴയിഴയുന്നവഴികള്‍

ഇന്ദ്രജാലങ്ങള്‍ പുളയുന്നവഴികള്‍

നായാട്ടുനായ്ക്കളെ പുട്ടിയ

തേരുകള്‍ ഗമിക്കുന്നവഴികള്‍

നിറുന്നോരുവന്റെ നെഞ്ചിലേക്ക്‌

ഉതിര്‍ത്തവെടിയൊച്ചയില്‍

ആര്‍ത്തനാദത്തിന്‍കരിനിഴല്‍

ചോരയുരച്ചു കറുപ്പിച്ചവഴികള്‍

പിഞ്ചുകുഞ്ഞുങ്ങളെ വേട്ടയാടാന്‍

കോപ്പുകുട്ടി പാഞ്ഞടുക്കുന്നവരുടെ

വഴികള്‍,മംഗല്യസുത്രമണിഞ്ഞവള്‍

നഖമാഴ്ത്തിമാന്തിപൊളിച്ച്

മുടിയിഴകള്‍ പിഴുതടിച്ചലറുന്ന

വഴികള്‍,മൃത്യുവിനെനോക്കി

അനാഥരായിചിറകറ്റുവിണു

പിടയുന്നവരുടെ വഴികള്‍

അര്‍ദ്ധബോധത്തില്‍ ഉന്നുവടിയില്ലാതെ

പിണഞ്ഞാടുന്നഅച്ഛനമ്മാരുടെ

വഴികള്‍,ഏതുവഴിയിലാണ്

ദുഃഖമൊളിപ്പിക്കേണ്ടതെന്നറിയാതെ

ബോധിവൃഷചുവട്ടില്‍ ബോധോദയം

കാത്തിരിക്കുന്നു ഞാന്‍

09 May 2014

മനുഷ്യനും ദൈവ വിശ്വാസവും


മനുഷ്യരും ദൈവ വിശ്വാസചിന്തകളും

മനുഷ്യന്‍റെ യുക്തിപരമായ വിവാദങ്ങളില്‍ ഒന്നാമതായി എത്തുന്ന വിഷയം ദൈവത്തെകുറിച്ചുള്ളതായായിരിക്കും.പാരമ്പര്യം ദൈവവിശ്വാസത്തില്‍ വലിയ പങ്കുവഹിക്കുന്നുവെങ്കിലും,മനുഷ്യര്‍ വേരുകള്‍ ഉറപ്പിച്ചു ജിവിതയാത്ര തുടങ്ങുമ്പോള്‍ അവന്‍റെ അറിവിന്‌ വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്ദ്യം തിര്‍ച്ചയായും ദൈവത്തെവിശ്വാസത്തെപ്പറ്റിയായിരിക്കും. അവന്‍റെ വിശ്വാസങ്ങളില്‍ ഏറ്റവും കുടുതലയായി നല്ലവഴിക്ക് അവനെ നയിക്കുന്നതും ദൈവവിശ്വാസം എന്നതും വസ്തുത.ആസ്തികനയാലും നാസ്തികനയാലും അവന്‍റെ ഗുണഗണങ്ങളില്‍ നിന്നാണ് സമുഹം അവനെ മനസ്സിലാക്കുന്നത്‌.


ഒരു ദേശത്ത് വയസ്സായ ഒരാള്‍ രോഗബാധിതനയായി കിടപ്പിലായി,കിടപ്പിലയായ അയാളുടെ ചികിത്സനടത്തുന്നതിനയായി വിടിന്റെ ഒന്നാം നിലയില്‍ ഒരു മുറിഒരുക്കി അയാളെ അവിടെ കിടത്തി .അയാളുടെ ജിവന്‍ ഏതു നിമിഷവും പോകുമെന്ന അവസ്ഥയിലായിരുന്നു.ഒരു നാള്‍ അയാളുടെ ഭാര്യ  താഴെ അടുക്കളയില്‍ എന്തോ പലഹാരം ഉണ്ടാക്കികൊണ്ടിരുന്നു,പലഹാരത്തിന്റെ മണംഅയാളുടെ മുക്കില്‍ തുളച്ചുകയറിയപ്പോള്‍,പലഹാരം കഴിക്കണമെന്ന് അയാള്‍ക്ക് അതിയായ ആഗ്രഹം.കിടന്ന കിടപ്പില്‍ അയാള്‍ ഭാര്യയെ വിളിച്ചെങ്കിലും അടുക്കളയില്‍നിന്നും മറുപടി ഇല്ല,അയാള്‍ക്ക് ആഗ്രഹം ഉപേക്ഷിക്കാനും പറ്റുന്നില്ല.എങ്ങനെയെങ്കിലും ഉരുണ്ട്പിരണ്ട് അയാള്‍ മുകളിലത്തെ നിലയിലുള്ള തന്‍റെ മുറിയില്‍നിന്നും താഴെയുള്ള അടുക്കളയില്‍ എത്തി.
രോഗിയായി കിടപ്പിലായ ഭര്‍ത്താവ് അടുക്കളയില്‍ എത്തിയപ്പോള്‍,അത് കണ്ട ഭാര്യ ഞെട്ടി.
ഭാര്യ ചോദിച്ചു...നിങ്ങള്‍ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് താഴെ വന്നത് ?....പലഹാരം കഴിക്കാനാണ് വന്നെതെന്നു ! ...അയാള്‍ പറഞ്ഞു.
ഈ പലഹാരങ്ങള്‍ വേറെ ഒരു കാര്യത്തിനാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ,ഇതില്‍ തൊടാന്‍ പാടില്ലയെന്നും.... ഭാര്യ
അയാള്‍ ഇതു കേട്ടപ്പോള്‍ കുപിതനായി ചോദിച്ചു...എന്തിനാണ് ഈ പലഹാരങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്നത് ?
അപ്പോള്‍ ഭാര്യ പറഞ്ഞു ...നിങ്ങളെ ചികിത്സിക്കുന്ന വൈദ്ദ്യര്‍പറഞ്ഞു നാളെ രോഗി മരിക്കുമെന്ന്,ശവസംസ്‌ക്കാരത്തിനു ശേഷം നടത്തുന്ന സദ്യയില്‍ വിളമ്പുന്നതിനാണ് ഈ പലഹാരങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്നത്.
ഭാര്യയുടെ വാക്കുകള്‍ കേട്ട വൃദ്ധന്‍ അപ്പോള്‍ തന്നെ മരിച്ചുപോയി എന്നാണ് കഥയില്‍ പറയുന്നത്

 ഒരു മനുഷ്യന്‍ ജിവിചിരിക്കുമ്പോള്‍ ആഗ്രഹിച്ചത് കൊടുക്കാതെ മരണശേഷം വിലപിച്ചിട്ടെന്തു കാര്യം എന്നത് സുചിപ്പിക്കുന്നതാണ് മേല്‍ പറഞ്ഞ കഥയില്‍ എങ്കിലും അതില്‍ മറ്റൊരു വിഷയം കുടി നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്‌ ...മനുഷ്യന്‍ മരണക്കിടക്കയില്‍ ആയിരുന്നാല്‍പ്പോലും തന്‍റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്.

ആല്‍ബെര്‍ട്ട് ഐന്‍സ്റ്റിനെ കുറിച്ച് കേള്‍ക്കാത്തവര്‍ നമ്മുടെയിടയില്‍ അപൂര്‍വമായിരിക്കും.മരണകിടക്കയില്‍ കിടക്കുമ്പോഴും ഇദ്ദേഹവും ഒരു ശരാശരി മനുഷ്യനെപ്പോലെ തന്‍റെ ആശകള്‍ക്ക് തന്നെയാണ് മുഖ്യപ്രാധാന്യം നല്‍കിയത്.എന്നാല്‍ ഇദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു.ആഗ്രഹിക്കുന്നതിലും ഐന്‍സ്റ്റിനു സമം ഐന്‍സ്റ്റിന്‍ മാത്രം.മരണക്കിടക്കയിലായിരുന്നപ്പോഴും ,തന്‍റെ കണ്ണട,കുറിപ്പുകള്‍,  ഇക്വേഷന്‍സ് തുടങ്ങിയവയാണ് അദ്ദേഹം ആവിശ്യപ്പെട്ടത് .ബോധം വന്നുപോയി നിന്ന നിലയിലും, തന്‍റെ പരിക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതെന്ന് വിചാരിച്ചിരുന്ന ദൈവാസ്തിക്യത്തെ കുറിച്ചുള്ള ഗവേഷണത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.

‘’എനിക്ക് ദൈവത്തിന്റെ ചിന്തകള്‍ അറിയണം’’ഇതായിരുന്നു ആല്‍ബെര്‍ട്ട് ഐന്‍സ്റ്റിന്‍റെ അവസാനത്തെ ആഗ്രഹം.ഇത്തരത്തിലുള്ള ചിന്തകള്‍  ഉണ്ടായിരുന്നതിനാല്‍ ശാസ്ത്രലോകത്തെ മറ്റ് ശാസ്ത്രജ്ഞമാര്‍ക്കും അദ്ദേഹത്തിനുമിടയില്‍ ഒരു അകലം  സൃഷ്ടിക്കപ്പെട്ടു.ഇരുപതാം വയസ്സ് മുതല്‍ ശാസ്ത്രലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരുന്ന ഐന്‍സ്റ്റിന്‍ 1905 ല്‍  ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിച്ചതിലുടെ വലിയ ഒരു വഴിത്തിരിവാണ് ഉണ്ടായത്. ഇപ്പോഴും ഗണിതത്തിലും ശാസ്ത്രത്തിലും ഏറ്റവും ഉയര്‍ന്ന സിദ്ധാന്തമായി ഇതു നിലനില്‍ക്കുന്നു.ആപേക്ഷിക സിദ്ധാന്തം പ്രപഞ്ചശാസ്ത്രത്തില്‍ പ്രയോഗിച്ചു അലക്സാണ്ടര്‍ ഫ്രിഡ്മാന്‍ എന്ന റഷ്യന്‍ ശാസ്ത്രഞ്ജന്‍ നടത്തിയ പഠനത്തില്‍ പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്ന് ഇരുപതാം നുറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ തെളിയിക്കപ്പെട്ടു.പിന്നിടുണ്ടായ ഗോളശാസ്ത്രനിരിക്ഷണങ്ങള്‍ പ്രപഞ്ചം അനാദിയെന്ന സങ്കല്‍പ്പം ഉപേക്ഷിക്കുകയാണ്ചെയ്തത്.

ദൈവത്തില്‍ വിശ്വസിക്കുന്നവരും ,ദൈവത്തിന്‍റെ അസ്തിത്വത്തിനു മുര്‍ത്തമായ തെളിവുകള്‍ ഇല്ലാതെ ദൈവത്തില്‍ വിശ്വസിക്കുകയില്ലെന്ന് പറയുന്നവരും നമ്മുടെ സമുഹത്തിലുണ്ട്.

പ്രപഞ്ചാതീതവും പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരീഭവിക്കാത്തതുമായ ദൈവാസ്തിത്വം ശാസ്ത്രിയമായി തെളിയിക്കുന്നതെങ്ങിനെ.ദൈവം ഉണ്ട് എന്നതിന് ശാസ്ത്രിയമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലയെന്നാണ് ഒരു കുട്ടര്‍ പറയുന്നതെങ്കില്‍,മറ്റൊരു കുട്ടര്‍ ഉന്നയിക്കുന്നചോദ്യം  ദൈവമില്ല എന്നതിന് തെളിവുണ്ടോ എന്നതാണ്. ത്ത്വചിന്തകനായ തോമസ് അക്വിനാസ് മുതല്‍ ബയോകെമിസ്റായ മൈക്കള്‍ ബെഹെ വരെ നീളുന്ന പ്രഗല്‍ഭരായ ദാര്‍ശനികരും ശാസ്ത്രജ്ഞരും അടങ്ങുന്നവര്‍ ദൈവാസ്തിക്യക്കുറിച്ച് അവതരിപ്പിച്ച തെളിവുകള്‍ നമ്മുടെ മുന്‍പിലുണ്ടെങ്കിലും മനുഷ്യന്‍റെ അറിവിന്‌ വെല്ലുവിളി ഉയര്‍ത്തികൊണ്ട് ദൈവവിശ്വാസത്തെ കുറിച്ചുള്ള ചിന്തകള്‍ അവസാനിക്കാതെ തുടരുന്നു
==============================================================
കടപ്പാട്
ഐന്‍സ്റ്റിനെകുറിച്ച് വായിച്ചപുസ്തകം
ഐന്‍സ്റ്റിന്‍(ലൈഫ് &ടൈംസ്‌)പി ഡി സ്മിത്ത്

06 May 2014

രാഷ്ട്രശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിനു ശേഷമുള്ള 50 വര്‍ഷങ്ങള്‍


ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചിട്ട് അന്‍പതു വര്‍ഷങ്ങളാകുന്നു.1964 ല്‍ ഇഹലോകവാസം വെടിയുംവരെ 18 ആണ്ടുകള്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.

സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷമുള്ള  67 വര്‍ഷങ്ങളില്‍,ഏറ്റവും കുടുതല്‍ക്കാലം ഇന്ത്യയുടെ ഭരണചക്രം തിരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.ഇന്ദിരാഗാന്ധി 16 വര്‍ഷവും രാജിവ്ഗാന്ധി 5 വര്‍ഷവും പ്രധാനമന്ത്രിയായി ഭരണം നടത്തി.ഇപ്പോള്‍ 10 ആണ്ടുകളായി മന്‍മോഹന്‍സിംഗ് പ്രധാനമന്തിയായി ഭരണം നടത്തുമ്പോഴും ഗാന്ധികുടുംബത്തില്‍ മരുമകളായി വന്ന സോണിയഗാന്ധിയുടെ കൈയില്‍തന്നെ സുപ്പര്‍പവര്‍.

നെഹ്‌റുവിന്‍റെ കാലഘട്ടത്തിലും അതിന്ശേഷം1950 ജനുവരിയിലും നടപ്പിലായ നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ഭരണനിര്‍വാഹവുംജൂഡിഷെറികളും തിരഞ്ഞെടുപ്പുകളും നടന്നുവരുന്നത്.നെഹ്രുവിന്റെ കാലശേഷമുള്ള കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ഇന്ത്യന്‍സമ്പദ്ദ്ഘടന,സാമുഹികജിവിതം തുടങ്ങിയ മേഘലകളില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ മാറ്റങ്ങള്‍ക്ക് കാരണം രാഷ്ട്രിയപാര്‍ട്ടികളും ഭരണത്തില്‍ഇരുന്നവരും ആണെങ്കിലും ലോകമൊട്ടാകെയുണ്ടായ സംഭവങ്ങളും മാറ്റങ്ങളും ഇന്ത്യയുടെമേലും വലിയ സമ്മര്‍ദ്ദം ഉണ്ടാക്കിയ സാഹചര്യത്തില്‍ നെഹ്രുവിന് ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് നാം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

രണ്ടാംലോക യുദ്ധത്തിന്(1939 -45 ) ശേഷം ബ്രിട്ടീഷ്‌ ഭരണത്തിന്‍ കിഴിലായിരുന്ന ഇന്ത്യയ്ക്കും മറ്റ്നാടുകള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു.സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമെന്ന് പെരുമകൊണ്ടാടിയ ബ്രിട്ടന്‍റെ ആധിപത്യം തകര്‍ന്നു.അമേരിക്കയും സോവിയറ്റ്റഷ്യയും ലോകത്തിലെ രണ്ടു വലിയ ശക്തികളായി വളര്‍ന്നു വന്നു.വ്യവസായവും തൊഴില്‍മേഖലയും ഓരോ രാജ്യത്തും സ്വയംപര്യാപ്തയോടുകുടി വേഗത്തില്‍ പുരോഗമിച്ചു.1950-70 കാലഘട്ടത്തിലെ സമ്പദ്ദ്ഘടനയില്‍ ഉണ്ടായ വളര്‍ച്ചയെ ചരിത്രകരന്മാര്‍ സുവര്‍ണ്ണകാലമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ആ കാലഘട്ടത്തില്‍ ജനങ്ങളുടെ അടിസ്ഥാനആവിശ്യങ്ങളായ വിദ്യാഭ്യാസം,വൈദ്യസഹായം,വൈദ്യുതി പോലുള്ളവ നല്‍കേണ്ടത് ഭരണകുടത്തിന്റെ കടമയാണെന്നുള്ള അഭിപ്രായം ശക്തമായി ഉയര്‍ന്നു.ഇന്ത്യയില്‍ വലിയ മുലധനം ആവിശ്യമായുള്ള തൊഴില്‍സംരഭങ്ങള്‍ സര്‍ക്കാരിന്റെ പൊതുവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു

1970ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കുത്തനെയുള്ള വിലവര്‍ദ്ധനവ് സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ലോകവ്യപകമയായി ഒരു ഞെരുക്കം ഏര്‍പ്പെടുത്തി.അതിനാല്‍ മുന്നാം ലോകനാടുകള്‍ക്ക്,വേള്‍ഡ് ബാങ്ക് ,ഐ എം എഫ് തുടങ്ങിയവരിടം അവരുടെ നിബന്ധനകള്‍ക്ക് വഴങ്ങി കടം വാങ്ങേണ്ട നിലയുണ്ടയായി.ഭരണകുടം പൊതുമേഖലയ്ക്ക് നല്‍കിവന്നിരുന്ന സഹായവും പ്രോത്സാഹനങ്ങളും കുറഞ്ഞുവന്നു.സ്വകാര്യമേഖലയുടെവളര്‍ച്ചയ്ക്ക് പ്രാധന്യം നല്‍ക്കുകയെന്നതായിരുന്നു കടം വാങ്ങുമ്പോള്‍ അംഗികരിച്ച നിബന്ധനകളിലെ ഉള്ളടക്കം.ഇതേ തുടര്‍ന്നു വിദേശവ്യാപാരികള്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയില്‍ നിരോധനം നിക്കംചെയ്തു അനുവാദം നല്‍കുകയുണ്ടായി.1980 മുതല്‍ ബ്രിട്ടനില്‍ മാര്‍ഗര്‍റ്റ് ടാച്ചരും അമേരിക്കയില്‍ റൊണാഡ് റിഗനും തുടര്‍ച്ചയായി രണ്ടുതവണ ഭരണത്തില്‍ വന്നു.ഇവരുടെ കാലത്താണ് ഉദാരവല്‍ക്കരണം,സ്വകാര്യവല്‍ക്കരണം,തുടങ്ങിയവ മറ്റ് നാടുകളിലും വ്യാപിച്ചത്.1989 ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടു.സേവിയറ്റ് യുണിയന്‍ പതിനഞ്ചു നാടുകളായായി പിളര്‍ന്നു.


05 May 2014

ആദരിക്കപ്പെടാത്ത പൂന്തോട്ടമൊന്നില്‍

ആദരിക്കപ്പെടാത്ത
പൂന്തോട്ടമൊന്നില്‍
കൃകം ചതയ്ക്കപ്പെട്ട്
ബോധമില്ലാത്ത
കുയിലുകളായി
വിണുകിടക്കുന്നു
ഞാനും ചുറ്റുമുള്ളവരും

കാതുകളടച്ച്
ഏകാധിപതികളുടെ
സദസ്സില്‍
വാഴ്ത്തുന്നനാടകം
അരങ്ങേറ്റംനടത്തുന്നു
നാള്‍മുഴുവന്‍

കാഴ്ച നഷ്ടപ്പെട്ട
കപടചുതാട്ടത്തില്‍
കരുക്കളായിമാറിപോയിരിക്കുന്നു
ഞാനും ചുറ്റുമുള്ളവരും

22 April 2014

കലാപഭുമിയില്‍ നിന്നും വന്നവള്‍പറഞ്ഞത്കഞ്ഞിയോവെള്ളമോ
കിട്ടിയത് ഉണ്ട്
കാവിയോവെള്ളയോ
കശക്കി ഉടുത്തു
കോവില്‍
കുളമെല്ലാംപോയി
ഓലകുടിലില്‍
ഓമനയായിജിവിച്ചു

മംഗല്യം ചെയ്ത്
കറുപ്പായ് എടുപ്പായ്
വന്ന കണവന്
ഇണയായിതുണയായി
ജിവിച്ചു

അന്പിന്‍ അടയാളമായി
മക്കള്‍പിറന്നു
സന്തുഷ്ടകുടുംബം
സന്തോഷത്തോടെ
ജിവിച്ചു

യുദ്ധംതുടങ്ങി
വൈരിയുംവന്നു
ദിനവും
ബോംബുകള്‍വിതറി
പോര്‍വിമാനങ്ങള്‍
ചിറിപാഞ്ഞു
രക്തംചിന്തി
മാനുഷര്‍മരിച്ചു

ചിതംമറന്ന്
ചിതറിയോടി
കനല്‍കാടുംകുന്നും
കടന്ന്ഓടി
കാലില്‍തടഞ്ഞ
പിണങ്ങള്‍കണ്ട്
ഭയന്നോടി

അച്ഛനെതേടി
അമ്മയെതേടി
കണവനെതേടി
ഭാര്യയെതേടി
മകനെതേടി
മകളെതേടി
കുടപിറപ്പുകളെതേടി
പലരുംതേടി
പിണങ്ങള്‍ക്കിടയില്‍
പിണമായിവിണു

വിശന്ന്കരഞ്ഞ
പൈതങ്ങളെ
നെഞ്ചോടമര്‍ത്തി
കരയുന്ന
എന്‍കണവനെ
ക്രുരനാംകാട്ടാളന്‍
കുത്തിമലര്‍ത്തിയ
ഞൊടിയില്‍യെന്‍
ഹൃദയസ്പന്ദനം
നിലച്ചുപോയി


ജ്വരമാണ്ടഉടലുമായി
അഗതിയായിമണ്ണില്‍
അഭയംതേടി
അലയുമ്പോള്‍
കണവന്‍കനവുകള്‍
നിറയുവെതെന്‍
നിനവില്‍

18 April 2014

അന്ധകാരത്തിന്റെ ആധിപത്യം

അന്ധകാരത്തിന്റെ ആധിപത്യം
കരിനിലനിണമണിഞ്ഞു
കരളില്‍കറുപ്പ്നിറച്ച്
കുടിപ്പിച്ച വിഞ്ഞ്
കയ്പ്പുള്ളതായിരുന്നു

വചനമഹത്വങ്ങള്‍
അറിഞ്ഞിട്ടും
വിഷംപുരട്ടിയ
അമ്പ്എയ്ത്
മാനവരേ
വിഴുത്തുന്നവരെ
ശതകോടിപുണ്യം
ചെയ്താലും
മാറുമോ
ഈ പാപക്കറ

14 April 2014

നാം ഓര്‍ക്കുന്ന ശാദ്വലമായ കഴിഞ്ഞകാലം

ജോലിതിരക്ക് ഒഴിഞ്ഞ ഒരു ദിവസം കിട്ടിയപ്പോള്‍ ലണ്ടനിലെ മൃഗശാല കാണുന്നതിനായി പോകാന്‍ തിരുമാനിച്ചു.അങ്ങനെ ഇസ്റ്റ്ലണ്ടനില്‍ താമസിക്കുന്ന ഞാന്‍ സുഹൃത്തുക്കളോടൊപ്പം ലണ്ടന്‍ സൂവില്‍ എത്തിചേര്‍ന്നു.കുറെ മണിക്കുറുകള്‍ അവിടെ ചിലവഴിക്കുകയും ,കൈയില്‍ ഉണ്ടായിരുന്ന ക്യാമറയില്‍ സൂവിലെ മൃഗങ്ങളുടെയും പക്ഷികളുടെയും ഫോട്ടോസ് എടുക്കുകയും ചെയ്തു.ലണ്ടന്‍ സൂവില്‍ നില്‍ക്കുമ്പോള്‍ എന്‍റെ ഓര്‍മ്മയില്‍ ഓടിയെത്തിയത് ഇതു പോലെ ഒരു മൃഗശാലയില്‍ പണ്ട് സ്കൂള്‍പഠനക്കാലത്ത് ,മറ്റ് കുട്ടികളോടോപ്പം ഒരു സന്ദര്‍ശനം നടത്തിയതും,അന്നത്തെ ആ മനോഹരമായ യാത്രയും ,ആ കാലഘട്ടത്തിലെ മറ്റ് ചില മധുരമുള്ള നിനവുകളുമായിരുന്നു.


ലണ്ടന്‍ സൂവില്‍ നിന്നും വിട്ടില്‍ തിരിച്ചെത്തിയ എന്‍റെ ഉള്ളില്‍ ഒരു ചോദ്ദ്യം ഉണ്ടായി,എന്ത് കൊണ്ട് എല്ലാവര്‍ക്കും കഴിഞ്ഞ കാല ഓര്‍മ്മകളില്‍ പ്രധാനപ്പെട്ടതയായി സ്കൂള്‍ പഠനകാലഘട്ടത്തിലെ ഓര്‍മ്മകള്‍ സന്തോഷമുള്ളതാകുന്നത് ??
നമ്മുടെ വര്‍ത്തമാനകാല ജിവിതത്തില്‍ നാം ഓര്‍ക്കുന്ന ശാദ്വലമായ
 കഴിഞ്ഞകാലം തിര്‍ച്ചയായും സ്കൂള്‍ -കോളേജ് പഠനക്കാലം തന്നെയായിരിക്കും.
ബില്‍ഗേറ്റ്സ് മുതല്‍ നമ്മുടെ നാട്ടിലെ ഭിക്ഷക്കാരന്‍ വരെ ,ആരോട് ചോദിച്ചാലും അവരുടെ കഴിഞ്ഞക്കാല ഓര്‍മ്മകളില്‍ സുന്ദരമായയത് സ്കൂള്‍പഠനക്കാലമെന്ന് ഉത്തരം പറയാനാണ് സാധ്യത കുടുതലുള്ളത്.എന്ത് കൊണ്ടാണ് ആ കാലം നമുക്ക് മനോഹരമയിരുന്നത് ?
അച്ഛനമ്മമാരുടെ തണലില്‍ ജിവിച്ചത്കൊണ്ടാണോ ??
ബുദ്ധിമുട്ടുകളും ദാരിദ്ര്യവും ഉണ്ടായിരുന്നുവെങ്കിലും നമ്മെ അറിയിക്കാതെ മാതാപിതാക്കള്‍മാത്രം എല്ലാം സഹിച്ചു,അതൊന്നും അറിയാതെ നാം ജിവിച്ചത്കൊണ്ടാണോ ??
അല്ലെങ്കില്‍ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനയായി ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു എന്ന ഉറപ്പ് ഉള്ളത്കൊണ്ടായിരുന്നോ ??
ഈ വിഷയത്തില്‍ എന്‍റെ ഉള്ളില്‍ കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ഉയര്‍ന്നുവെങ്കിലും ശരിയായ ഒരു ഉത്തരം കിട്ടിയില്ല.കിട്ടുന്നത് വരെ വിടാന്‍ ഞാനും സമ്മതിക്കില്ല എന്ന നിലയിലേക്ക് ചിന്തകള്‍ എന്നില്‍ ഉണ്ടായി.എന്നാല്‍ വസ്തുതകളും സത്യവും എനിക്ക് തനിയെ ചിന്തിച്ച് കണ്ടെത്താന്‍ സാധിക്കാത്ത ഒരു കാര്യമാണ് ഇതെന്ന് തോന്നി.അത്കൊണ്ട് മറ്റ്ചിലരുടെ അഭിപ്രായം അറിയാമെന്നു കരുതി,പലരും പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞുവെങ്കിലും അതിലൊന്നും തൃപ്തികരമായ ഒരു ഉത്തരം കാണാന്‍ സാധിച്ചില്ല.വിഷയം സ്കൂള്‍പഠനക്കാല ഓര്‍മ്മകളെ പറ്റിഎന്നതിനാല്‍ ,കുറച്ചു സ്കൂള്‍ വിദ്യാര്‍ഥികളോടു ചോദിച്ചു ..നിങ്ങള്‍ക്ക് ഈ സ്കൂള്‍ കാല ജിവിതം സന്തോഷമുള്ളതാണോ ?....അവരില്‍ നിന്നും വന്ന അഭിപ്രായങ്ങളും വിഭിന്നമായിരുന്നു,അവിടെയും ശരിയായ ഒരു ഉത്തരം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.


എന്‍റെ ഉള്ളില്‍ ഉയര്‍ന്നുവന്ന ചോദ്യത്തിന് ,എന്‍റെ ചിന്തകളില്‍ കിട്ടിയ ഉത്തരങ്ങള്‍ ഇവിടെ പറയാമെന്ന് അവസാനം തിരുമാനിച്ചു.

ആദ്യമായി ,അറിവ് ,മനുഷ്യനെ മറ്റ് ജിവജലങ്ങളില്‍നിന്നും ഉയര്‍ന്നവനാക്കിയ അറിവ്
സ്കൂള്‍പഠനക്കാലത്ത് നമ്മുക്ക് അറിവ് ലഭിക്കുന്നു,വളരുമ്പോള്‍ അത് നമ്മള്‍ ജിവിതത്തിലെ പരിക്ഷണങ്ങളില്‍ പ്രയോഗിക്കുന്നു.തോല്‍വി സംഭവിക്കുമ്പോള്‍ കുപിതാരകുന്നു,തോല്‍വി ഉണ്ടായാല്‍ കോപംവരുന്നത് പ്രാക്ര്യതായുള്ളതാകുന്നു.ഈ കോപം മനുഷ്യന്‍റെ ആലസ്യത്തിനു കാരണമാകുന്നു.പരിക്ഷിക്കപ്പെടുന്നതിനെ മനുഷ്യര്‍ ഇഷ്ടപ്പെടുന്നില്ല,ബില്‍ഗേറ്റ്സ് ആയാലും ഭിക്ഷക്കാരന്‍ ആയാലും വിജയം വരിക്കാനും അത് സംരക്ഷിക്കുന്നതിനും പരിക്ഷണങ്ങളിലുടെ ജിവിതക്കാലം മുഴുവന്‍ കടന്നുപോകണ്ടതയായിവരുന്നു.മനുഷ്യന്‍ എപ്പോഴെല്ലാം തന്‍റെ ആറാമറിവായ യുക്തി പരിക്ഷണങ്ങളെ നേരിടേണ്ടിവരുന്നുവോ അപ്പോഴെല്ലാം അവന്‍ വര്‍ത്തമാനകാലത്തെ നടപടിക്രമങ്ങളെയും സമ്പ്രദായങ്ങളെയും വെറുക്കുന്നു.അതിനാല്‍ അറിവ് ലഭിച്ച ആദ്യക്കാലം (സ്കൂള്‍ പഠനക്കാലം )അവന് മധുരമുള്ളതയായിതിരുന്നു.


രണ്ടാമതായി ആഗ്രഹം....മനുഷ്യന് ആഗ്രഹങ്ങള്‍ ഉണ്ടാവുന്നത് അറിവു ലഭിക്കുന്നതോട്കുടിയാണ്.ഒരിക്കല്‍ ഏതെങ്കിലും ഒരു ആഗ്രഹം  തോന്നിയാല്‍ അതിന്‍റെ ഫലമായി ഉണ്ടായിപോകുന്ന ചേഷ്ടകള്‍ തടുത്തുനിര്‍ത്താന്‍ മനുഷ്യന് സാധിക്കുന്നില്ല. തന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറിയ കാലം സ്കൂള്‍ പഠനക്കാലമെന്നത് ,വര്‍ത്തമാനക്കാലത്തില്‍ നമ്മള്‍ ഓര്‍ക്കുമ്പോള്‍ ആ കാലഘട്ടം മധുരമുള്ളതായിതിരുന്നു.

എന്‍റെ ചോദ്യത്തിന് ചെറിയ അറിവ്കൊണ്ട് ഞാന്‍ കണ്ടെത്തിയ രണ്ടു ഉത്തരങ്ങള്‍ മേല്‍ പറഞ്ഞിരിക്കുന്നത് ,ഇതില്‍ മുഴുവനായും ഞാന്‍ ശരിയാണ് എന്ന് പറയുന്നില്ല....നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുവാന്‍ താല്പര്യപ്പെടുന്നു

08 April 2014

അപ്രതിക്ഷിമായ ചിലത്


ചില സന്ദര്‍ഭങ്ങളില്‍ പ്രതിഷിക്കാത്ത ചില അനുഭവങ്ങള്‍ കാലം നമ്മുക്ക് ഏര്‍പ്പടുത്തിതരാറുണ്ട്.അപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു അപ്രതിക്ഷതമായ സംഭവ്യതയെന്ന് നമ്മുടെയുള്ളില്‍ ചോദ്യം ഉയര്‍ന്നുവരാറുണ്ട്.

നമ്മുടെ ജിവിതയാത്രയില്‍ നമ്മുക്ക് ആവിശ്യമുള്ള എന്തോ ഒന്ന് ലഭിക്കുന്നതിനോ,നാം പോകേണ്ട ശരിയായ പാത കാണിച്ചുതരുന്നതിനോ വിധി നമ്മുക്ക് ഉണ്ടാക്കിതരുന്നതാണു ഇത്തരം അനുഭവങ്ങളും സംഭവങ്ങളുമെന്ന് ഞാന്‍ കരുതുന്നു.

പല സന്ദര്‍ഭങ്ങളിലും വിധിയില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല.പക്ഷെ ചില സമയത്ത് നമ്മുടെ ചിന്തകള്‍ക്കും ശക്തിക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത ചില അപ്രതിക്ഷിതമായ സംഭവവികാസങ്ങള്‍ നമ്മുടെ ജിവിതത്തില്‍ നടക്കുമ്പോള്‍ വിധിയെന്ന് കരുതാനേ കഴിയുന്നുള്ളൂ.അതിനപ്പുറത്തേക്ക് ഒരു ഉത്തരം കണ്ടെത്താന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.

ചില സമയത്ത്  പല കാര്യങ്ങളിലും നമ്മുടെ കണ്‍മുന്നില്‍ രണ്ടു വഴികള്‍ കാണാറുണ്ട്,ഒന്ന് നമ്മുക്ക് വളരെ ഇഷ്ടമുള്ള എളുപ്പവഴി ,മറ്റൊന്ന്  കുറച്ചു ദുര്‍ഘടമെങ്കിലും നമുക്ക് അനുയോജ്യമായ നേരയായ വഴി.

നമ്മുക്ക് ഇഷ്ടമുള്ള എളുപ്പവഴിയെക്കാളും ദുര്‍ഘടമാണെങ്കിലും അനുയോജ്യമായ വഴി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ല തിരുമാനമെന്നു ഞാന്‍ വിശ്വസിക്കുന്നു.

എളുപ്പവഴി നമ്മെ പല കുഴപ്പങ്ങളിലേക്കും കൊണ്ട്ചെന്ന് എത്തിക്കാം ,എന്നാല്‍ നേരയായ വഴി വൈകിയാണെങ്കിലും ലക്ഷ്യത്തില്‍ എത്തിക്കും.

നമ്മുടെ ജിവിതം സുന്ദരമാക്കേണ്ടത് നാം തന്നെയാണെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ,അതിന്‍റെ അര്‍ത്ഥം 
അവര്‍ ഒരു ലക്‌ഷ്യം തിരുമാനിച്ചു കൊണ്ട് അതിനായുള്ള വഴികളില്‍ കുടി സഞ്ചരിച്ച് ,ശ്രമങ്ങളില്‍ കര്‍മ്മനിരതരയായി, വിചാരിച്ച ഉയരത്തില്‍ എത്തിചേരുന്നു.

പക്ഷെ എന്‍റെ അഭിപ്രായം മേല്‍പറഞ്ഞതില്‍ നിന്നും വ്യതസ്തമാണ്

ഏതൊരാളും ഉയരങ്ങല്‍ കിഴടക്കുന്നു എന്നത് അയാളുടെ വിധിയാണ്.അത് അവര്‍ക്ക് ലഭിക്കണം എന്നതിനയായി അവരുടെ മനസ്സില്‍  വിധി ഒരു ലക്‌ഷ്യവും  അതിനായുള്ള ആഗ്രഹങ്ങളും സംഭവങ്ങളും ശക്തികളും നിര്‍ണ്ണയിക്കപ്പെട്ട നേരത്തില്‍ ഏര്‍പ്പെടുത്തി അവരെ ഉയരങ്ങളില്‍ അല്ലെങ്കില്‍ വിജയത്തില്‍ എത്തിക്കുന്നതാണ് എന്ന് ഞാന്‍ ചിന്തിക്കുന്നു.
05 April 2014

കവി

കവി
=====
അയാള്‍ പുരുഷന്മാരില്‍ 
ഉത്തമനായായിരുന്നു 
പുരുഷോത്തമന്‍
അയാള്‍ക്ക് കവിത 
എഴുതാനറിയില്ലായിരുന്നു
അയാള്‍ക്ക് മുത്തശ്ശി
ചൊല്ലികൊടുത്ത കഥകളറിയാം
പുരാണക്കഥകള്‍

ഒരുനാള്‍ അയാളുടെ
വേളി നടന്നു
വലതുകാല്‍വെച്ച്
പടികടന്ന്
അയാളുടെ ഭാര്യ
ഗൃഹപ്രവേശനംചെയ്തു
അവള്‍കവിതകള്‍
എഴുതിതുടങ്ങി
അവളുടെഡയറിയില്‍

ഒരു നാള്‍അയാള്‍
കറുത്തപ്പെട്ടിയിലെ
തുണികള്‍ക്കിടയില്‍
പതുക്കിവച്ചിരുന്ന
ഭാര്യയുടെ
ഡയറികുറിപ്പുകള്‍
വായിച്ചു

 ഇപ്പോള്‍ അയാളും
കവിതഎഴുതിതുടങ്ങി
അയാളുടെഅദ്ദ്യത്തെ
കവിത

 ഭാര്യയുടെ ഡയറിക്കുറിപ്പുകള്‍

എന്‍റെമംഗല്യംകഴിഞ്ഞിട്ടും
എന്നെ ഹൃദയത്തില്‍
കൊണ്ട്നടക്കുന്ന
കാമുകനെ
നീ എനിക്കായിഎഴുതിയ
പ്രണയലേഖനങ്ങള്‍
ഭദ്രമായിരിക്കുന്നു
മടക്കിവെച്ചിരിക്കുന്ന
സാരികള്‍ക്കിടയില്‍

അന്‍പതുപവന്‍
കൊടുത്തു
വിലയ്ക്ക് വാങ്ങിയ
പുരുഷോത്തമന്‍റെ
വിട്ടില്‍
രാവിന്‍റെയാമത്തില്‍
ആലിംഗനത്തിലമറുമ്പോള്‍
നിന്‍റെ അദ്ദ്യസ്പര്‍ശനം
ഓര്‍മ്മയില്‍ഓടിയെത്തുന്നു03 April 2014

സിക്സ് പാക്ക്


സിക്സ് പാക്ക്

========
അവന്‍റെ ആദര്‍ശഹിറോ
സിക്സ്പാക്കിലേക്ക് മാറിയിട്ട്
ആറു വര്‍ഷമാകുന്നു
അവന്‍ ഇപ്പോള്‍
സിക്സ്പാക്കിനെപറ്റിമാത്രം
തലപുകഞ്ഞാലോചിക്കുന്നു
സുഹൃത്തുക്കളില്‍ ഒരുവന്‍
സിക്സ്പാക്ക്
സുഹൃത്തിനോട്‌ഉപദേശം
ചോദിച്ചു
ദിനവും പതിനഞ്ചു
കോഴിമുട്ടകളുടെ
വെള്ളകരുമാത്രം
ഉള്ളിലാക്കുന്നതായി
ചൊല്ലിയാ സുഹൃത്ത്‌

സിക്സ്പാക്കിനായി
സിക്സ്ഇയര്‍ ആയിഅവന്‍
വെള്ളകരുമാത്രംഭക്ഷിക്കുന്നു

28 March 2014

സല്‍ക്കാരം


എച്ചിലുകള്‍ ചിതറികിടക്കുന്ന
മദ്യശാലയില്‍
സുഹൃത്തുക്കള്‍
ഒത്തുചേരുന്ന
മദ്യസല്‍ക്കാരം

സൈഡ് ഡിഷ്‌
അളവ് ശരിയായി
ഭാഗിച്ച് നിരത്തുന്നു
അതിലോരുവന്‍
ആദ്യത്തെ റൗണ്ടില്‍മാത്രം

ചില്ലിചിക്കന്‍
മിക്സ്‌ചര്‍
ഉണ്ടെങ്കിലും
അച്ചാര്‍തന്നെ
പ്രധാന സൈഡ് ഡിഷ്‌

മുന്നുനാല് 
ഫുള്‍ബോട്ടില്‍
കാലിയാകും
ഒരുമണിക്കുറിനുള്ളില്‍

ലഹരിയേറിതുടങ്ങുമ്പോള്‍
അധരങ്ങളില്‍ നിന്നും
അറിയാതെഒഴുകുന്നു
അന്തരാളങ്ങളില്‍
അലനെയ്തുഉയരും
തന്‍ അന്തരംഗങ്ങള്‍

പിന്നൊരുനാള്‍
കുടാമെന്ന്പറഞ്ഞ്
മദ്യത്തിന്‍ മയക്കത്തില്‍
വിടണയുന്നു
തിര്‍ന്നു പോയ
അന്തരംഗങ്ങള്‍
വിണ്ടുംശേഖരിക്കാന്‍