26 June 2016

പ്രവാസി വായന ജൂലൈ 2016 ലക്കം


പുഷ്പചക്രം


വര്‍ണ്ണങ്ങളില്ലാത്ത കിനാവ് കണ്ട്

ചിറകുകളില്ലാത്ത കിളികള്‍
പാട്ട് പാടിയൊരു

സന്ധ്യയില്‍ അവള്‍

തനിക്കായൊരു പുഷ്പചക്രം

തയ്യാറാക്കുകയാണ്



വഴിയരികില്‍ നിന്നും

ശേഖരിച്ച പുക്കളുംകറുപ്പും

മരണവും ചേര്‍ത്ത്

മെനഞ്ഞുണ്ടാക്കുന്ന പുഷ്പചക്രം


ഒറ്റ രാത്രികൊണ്ട് പൂമരമാകുന്ന

വിത്തുകള്‍ നല്‍കാമെന്ന

വാഗ്ദാനംകേട്ട്

നീ കയറിയ രഥം

നിങ്ങിയത്

എന്‍റെ മുന്നിലൂടെയാണ്‌


ഒറ്റ രാത്രി കൊണ്ട്

വിത്തു മുളക്കുന്നില്ല

ഒരു ഞൊടി കൊണ്ട്

പൂമൊട്ടുകള്‍ വിടരുന്നില്ല- ഞാന്‍

ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്

നീ കേട്ടില്ല......



അകലെയകലെ

തകര്‍ന്ന തോട്ടങ്ങളില്‍

നിലവിളികളുടെ ബാക്കി

മോഹങ്ങളുടെ കലവറകള്‍

കവര്‍ന്നെടുക്കപ്പെട്ടവള്‍

തനിക്കായൊരു പുഷ്പചക്രം

മെനയുകയാണവള്‍...