28 November 2015

കാലം പറഞ്ഞ ഉത്തരം !!!

കാലം പറഞ്ഞ ഉത്തരം !!!
=====================
കാലത്തിന്റെ വാതില്‍ക്കല്‍
ഒരു വലിയ കുട്ടം,
ജിവിതത്തില്‍ വഞ്ചിതരായവരുടെ
പരാതികള്‍
സ്വികരിക്കപ്പെടുന്നു എന്ന
കിംവദന്തി
അന്വേഷണം നടത്തി
സത്യമാണെന്ന് ഉറപ്പിച്ചു
ന്യായം ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപ്പിലുകള്‍
അന്യായത്തെപറ്റിയുള്ള
അമര്‍ഷം..........!!!!
പുനഃപരിശോധനയ്ക്കായി
സമര്‍പ്പിച്ച ഹര്‍ജികള്‍
എങ്ങും കരച്ചിലോടും ജാഡ്യത്തോടെയും
പരസ്പരം പോരാടുന്ന മനുഷ്യര്‍
വാതില്‍ തുറക്കപ്പെട്ടു
കാലം ഗംഭിരമായി വെളിയില്‍വന്ന്
നിശബ്ദമായി കുറച്ചുനേരം നിന്നു
ദയയോടെ സംസാരിച്ച കാലം
''നിങ്ങളുടെ പരാതികള്‍ കേട്ട
എനിക്കും തരണംചെയ്യാനുള്ള വഴിയറില്ലാ
ഹൃദയത്തില്‍ വേദനയുംപേറിയാണ്
നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്..............
ദൈവത്തിന്‍റെ പരിശോധനയ്ക്കായി
എല്ലാം സമര്‍പ്പിച്ചിരിക്കുന്നു
ഞാന്‍ വെറും കാര്യസ്ഥന്‍
വിധിക്കാനുള്ള അധികാരം
ദൈവത്തിന്‍ കൈകളില്‍ മാത്രം
വിശ്വസിക്കുവിന്‍''
ഇത്രയുംപറഞ്ഞ് കാലം വാതിലടച്ചുപുട്ടി
അപ്പോള്‍മുതല്‍ അതിനായി
കാത്തിരിക്കുന്ന ജനകുട്ടത്തിന്‍
മുറുമുറുപ്പ് അടങ്ങിതുടങ്ങിയിരിക്കുന്നു...........

കോപം !!!

കോപം !!!
======
കളിക്കുന്നതിനിടയില്‍ തന്നെ വേണമെന്ന് തള്ളിവിഴ്ത്തിയത് ,ആരാണെന്ന് അറിഞ്ഞപ്പോള്‍ വരാത്ത കോപം !!
പ്രതിക്ഷിച്ച പിറന്നാള്‍ സമ്മാനം ,കിട്ടാതിരുന്നപ്പോള്‍ ഉണ്ടാവാത്ത കോപം!!
സമ്മാനം തരാതെ, പത്ത് മിനിട്ടിനുള്ളില്‍ തിന്ന് തിര്‍ത്ത് കൊള്ളണമെന്ന ഉത്തരവോട്കുടി പാത്രംനിറയെ ചോറ് വിളമ്പിയ മുത്തശ്ശിയോട് തോന്നാത്ത കോപം!!
പള്ളിക്കൂടത്തില്‍ പഠിപ്പിക്കുന്നത്‌ പോരാതെ, ഹോംവര്‍ക്ക് തന്ന് ബുദ്ധിമുട്ടിച്ചപ്പോള്‍ വെളിപെടുത്താത്ത കോപം!!
ഉത്തരങ്ങള്‍ ശരിയായിരുന്നിട്ടും കൈയൊപ്പ്‌ ഇട്ടുതരാന്‍ വരിയില്‍ കാത്തുനില്ക്കാന്‍ പറഞ്ഞ, കണക്ക്മാഷിനോട് കാണിക്കാന്‍ പറ്റാത്ത കോപം !!
ഇഷ്ടപ്പെട്ടത് പഠിക്കാന്‍ വിടാതെ കഷ്ടപ്പാടുള്ളത് കാശ് കൊടുത്ത് പഠിക്കാന്‍ പറഞ്ഞയച്ചവരോട് പ്രകടിപ്പിക്കാന്‍ പറ്റാത്ത കോപം!!
ഒരേ ഒരു പ്രാവശ്യം
വരുന്നു ഉഗ്രകോപം
കുട്ടികള്‍ക്ക്
''നിനക്ക് ഒന്നും അറിയില്ല ....ചുമ്മാ ഇരിക്ക് കുട്ടി'' എന്ന് പറയുമ്പോള്‍

27 November 2015

മാനുഷബുദ്ധി

മാനുഷബുദ്ധി
================
മനമൊരു സമയം കുവുന്നു
മുന്നേറിപോ....എന്ന്
മനം കുവുന്നു ചിലനേരം
പിന്നോട്ടു നോക്കി അടി വെക്കരുതെയെന്ന് !
ബുദ്ധി ക്കിതില്‍ ഇഷ്ടമില്ല
മുന്‍അനുഭവങ്ങളാല്‍
വഴുക്കിവിണ അകകണ്ണുകളുടെഓര്‍മ്മയില്‍
ബുദ്ധി തേടുന്ന ചോദ്യങ്ങള്‍ക്കുള്ള
ഉത്തരമില്ല..............
മുന്നേറിപോകുവാന്‍
മുന്നില്‍നില്‍ക്കുന്നത്
യുദ്ധത്തിനായി ഒരുങ്ങിവന്ന രാജസൈന്യമാണോ ??
.......ദുര്‍ഘടമായ പാതയാണോ ?
എന്ന് ചോദിക്കുന്നു ബുദ്ധി !
മലയുടെമുകളില്‍ ഏറ്റവുംഅറ്റത്തായി ഒരു മനുഷ്യന്‍
താഴയോ.............?
ആയിരമായിരം അടി ആഴത്തില്‍
കാണുന്ന പാറകള്‍....കുഴികള്‍
എത്തിനോക്കികൊണ്ടിരുന്ന ഒരു വിഷനാഗം
കൊടുംകാട്ടിലുമുണ്ടായിരുന്നു
ഇതില്‍ മുന്നേറുന്നത് തന്നെയല്ലേ വിവേകം
അല്ലെങ്കില്‍
പിന്നോട്ട് നോക്കി നടന്ന്
പുതിയ വഴി കണ്ടുപിടിക്കുന്നതോ ??
നെഞ്ചുമുഴുവന്‍ നിറഞ്ഞവഞ്ചനയും
തിന്മയുള്ള മനുഷ്യന്‍റെ കരവുംചേര്‍ന്ന് രൂപം കൊടുത്ത
മുന്നേറുന്ന വഴി ചെല്ലേണ്ടയെന്ന
മുദ്ര
ബുദ്ധി ഉണരുന്നനേരം
ബധിരനായ മനം ചൊല്ലും
മനുഷ്യന്‍ സ്വയം ഉണരുന്നില്ലാ..........
അറിഞ്ഞാലും മനസ്സിലാവില്ലാ........
ചിന്തിച്ചു തിരുമാനിക്കുന്നില്ലാ......
എത്ര പ്രാവശ്യം തോല്‍വിയടഞ്ഞാലും
മനസ്സിന്‍റെ വഴിയേ പോകുന്നു !
മനുഷ്യന്‍ ബുദ്ധിയുടെ ചൊല്‍ ശ്രവിക്കുന്നവനല്ലാ !!!!

ഉപ്പുസമുദ്രം

ഉപ്പുസമുദ്രം
==========
ആ ചിട്ടുകുരുവി ഉല്ലസിച്ചുതിരിയുന്നു
നിറയെ വാനങ്ങളെ അത് നിന്തി പിന്നിട്ടിരിക്കുന്നു 
മരിച്ചുകിടക്കുന്നഭുമിയുടെ ഉഛ്വാസങ്ങളെ
തന്‍റെ ചെറിയ കൊക്ക് കൊണ്ട് കൊത്തിതിന്നുന്നു
വേടന്‍റെ അമ്പുകള്‍ വരഞ്ഞ ആകാശകിടങ്ങുകള്‍
ലാഘവമായ് പാഞ്ഞുകടന്ന
സന്തോഷത്തില്‍ ദിശ മാറിപോയിരിക്കുന്നു
കതകുകള്‍ ഇല്ലാത്ത അതിന്റെ അരമനയില്‍
സുര്യന്റെ സങ്കോചംപോലും തറയില്‍ വിഴുന്നുന്നില്ല
തന്‍റെ ഒറ്റചിറകിനാല്‍ ആകാശത്തിന്‍റെ മുട്ടില്‍പിടിച്ചു ചുഴറ്റി
ഒരു നിര് കുട്ടയില്‍ എറിയാനും സാധിക്കും
ഇപ്പോള്‍ അതിന്‍റെ ദാഹമെല്ലാം
ഉപ്പുസമുദ്രത്തെ കുടിക്കണമെന്നതാണ്
കുറെ നേരമായി കടലിന്‍ മുകളില്‍
നിന്ന ഇടത്തിലെ
ചിറക് വിരിച്ചു കൊണ്ട്
തലയ്ക്ക് മേലെ പറക്കാന്‍ തയ്യാറായിനില്‍ക്കുന്നുവെങ്കിലും
കടല്‍ ഒരിക്കലും അതിനോട് കോപപ്പെടുന്നില്ല

24 November 2015

ലോകമേ...........പിണമായലും പണം വേണം (കഥ)

ലോകമേ...........പിണമായലും പണം വേണം (കഥ)
===========================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally
ഒരു കുട്ടിയെ തോളില്‍കിടത്തിയപടി അയാള്‍ ആ ബസ്സില്‍,മുഖത്ത് ഏതോ ഒരു വേദന തിങ്ങിനിറഞ്ഞിരുന്നു.
ടിക്കറ്റ്‌,,ടിക്കറ്റ്,,,എന്ന് കണ്ടക്ടര്‍ വിളിച്ചപ്പോഴും,അയാളില്‍നിന്നും മറുപടിയില്ല
ഹലോ...എവിടെ പോകാനാ...കണ്ടക്ടര്‍ ടെന്‍ഷന്‍ ആയതുപോലെതോന്നി
അയാളുടെ നടുങ്ങുന്ന കൈകളിരുന്ന കാശു പിടിച്ചുപറിച്ച കണ്ടക്ടര്‍...രാവിലെ ഓരോരുത്തന്‍മാര്‍ ഇറങ്ങികൊള്ളും നമ്മളെ കലിപ്പാക്കാന്‍....എന്ന് പറഞ്ഞ് കൊണ്ട് ടിക്കറ്റ്‌ കൊടുത്തിട്ട് നടന്നുനിങ്ങി.
ജനലരുകില്‍ ഇരുന്നത്കൊണ്ട് കാറ്റും പൊടിയും അടിച്ചിട്ടാണോ....എന്തോ അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നുണ്ടയായിരുന്നു.കൈയില്‍ ഉണ്ടായിരുന്ന തോര്‍ത്ത്‌കൊണ്ട് അയാള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് ,യാത്ര തുടര്‍ന്നു...അയാളുടെ കുടെയുണ്ടയായിരുന്ന ഒരുവര്‍ അയാളെ മുറുകെപ്പിടിച്ച്‌ കൊണ്ട് അടുത്തിരിപ്പുണ്ടയായിരുന്നു,ഏതോ ഒരു വലിയ സംഭവം അവരുടെ ജിവിതത്തില്‍ നടന്നിരിക്കുന്നത്പോലെതോന്നി
എനിക്ക് ഇറങ്ങേണ്ടസ്ഥലമെത്താറായി,പക്ഷേ അവിടെ ഇറങ്ങാന്‍ എന്‍റെ മനസ്സ് അനുവദിക്കുന്നില്ല,അയാളുടെ ജിവിതത്തില്‍ എന്ത് നടന്നത്കൊണ്ടാണ് അയാളും കൂടെയുള്ളആളും ഇത്രയധികം ശോകമുകമയായ അവസ്ഥയില്‍ പോയികൊണ്ടിരിക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസ എന്നെ അലട്ടികൊണ്ടിരുന്നെങ്കിലും ,ഞാന്‍ എന്‍റെ സ്റ്റോപ്പില്‍ ബസ്സ്‌ വിട്ട് ഇറങ്ങി.പക്ഷെ ഞാന്‍ ഇറങ്ങിയ അതെ ബസ്സ്‌ സ്റ്റോപ്പില്‍ അയാളും ഇറങ്ങിയപ്പോള്‍ മനസ്സിനും തെല്ലുസമാധാനം ...കാര്യം അന്വേഷിക്കാമല്ലോ !!
അയാള്‍ തന്‍റെ മകനെയും തോളില്‍ ചുമന്നുകൊണ്ടുപോയ വഴിയെ അവരെ ഞാന്‍ പിന്തുടര്‍ന്നു.കുറച്ചു ദുരം അവരെ പിന്തുടര്‍ന്ന് കൊണ്ടിരുന്ന എന്നെ കാത്തിരുന്നത് ,നടുക്കവും അമ്പരപ്പുമായിരുന്നു.
സ്വന്തം മകനെ തോളില്‍കിടത്തികൊണ്ട് അയാള്‍ ചെന്നത് ഒരു സ്മശാനത്തിലായിരുന്നു.അടുത്ത കുറച്ചു ബന്ധുക്കള്‍ മാത്രമേ അവിടെഉണ്ടായിരുന്നു.തോളില്‍ നിന്നും മകനെ താഴെകിടത്തിയ അയാള്‍ പെടുന്നനെ വാവിട്ടുനിലവിളിച്ചു....തലയിലും നെഞ്ചിലും അടിച്ചുകൊണ്ട് അയാള്‍ വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നു.
എങ്ങനെ അയാളുടെ മകന്‍ മരിച്ചുപോയി എന്നെനിക്കറിയില്ല.....പക്ഷെ ഒരുകാര്യം എനിക്ക് മനസ്സിലായി....മരണാന്തര ചടങ്ങുകള്‍ ഒരു ഉത്സവംപോലെ കാശു വാരിയെറിഞ്ഞു ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍....മരിച്ചുപോയ തന്‍റെ മകനെ ഒരു ആംബുലന്‍സിലോ ,അല്ലെങ്കില്‍ ഒരു ശവവണ്ടിയിലോ എത്തിക്കാന്‍ പോലും അയാളുടെ കൈയില്‍ പണമില്ലായായിരുന്നുവെന്ന്.
അയാളുടെ പൊന്നോമന മകനെ തോളില്‍ ചുമന്നുകൊണ്ടു,ദുഃഖം നെഞ്ചില്‍ അടക്കി,ആ ബസ്സിലെ യാത്രകാരെആരെയും അറിയിക്കാതെ.....മകന്‍റെ മൃതദേഹവും ചുമന്ന് സ്മശാനവരെ ചെന്ന ആ പിതാവിന്‍റെ വേദന ഇനിയും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു.
ജീവനോടെ ഉള്ളതുവരെ മാത്രമാണ് പണം ആവിശ്യമെന്നു കരുതിയിരുന്നത്........പക്ഷെ പിണമായലും പണം വേണം ഈ ലോകത്തില്‍
========================================================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally