Experience

UKയിലെ salisbury മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് --പുതുവത്സര ആഘോഷപരുപാടികളില്‍ പങ്കെടുത്തപ്പോള്‍

==========================================
യുക്മ റീജിയണല്‍ വൈസ് പ്രസിഡന്റും എന്‍റെ സഹോദരനുമയായ ശ്രി Suju Josephസാലിസ്ബറിമലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രി Stalin Sunny എന്നിവരുടെ ക്ഷണം സ്വികരിച്ചു.....ജനുവരി 4നു സാലിസ്ബറി മലയാളി അസോസിയേഷന്‍റെ ഒന്നാം വാര്‍ഷികവും ക്രിസ്മസ് പുതുവത്സരാഘോഷ പരുപാടികളിലും പങ്കെടുക്കുന്നതിനയായി ഞാനും എന്‍റെ സുഹൃത്ത്‌ Aniyan Kunnathu മാഷും പോകുകയുണ്ടയായി...നിണ്ട ഒരു യാത്ര ചെയ്തു ഞങ്ങള്‍ അവിടെ എത്തിചേര്‍ന്നു...ഊഷ്മളമായ സ്വീകരണമാണ് salisbury യിലെ മലയാളി സമുഹം ഞങ്ങള്‍ക്ക് നല്‍കിയത്...ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതിനയായി എത്തിയിരുന്ന യുക്മ കലാവിഭാഗം കണ്‍വിനരും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രി C CA Joseph സാറും അവിടെ ഉണ്ടായിരുന്നു....ഞാന്‍ ബഹുമാനിക്കുന്നjoseph സാറിനെ വളരെ നാളുകള്‍ക്ക് ശേഷം കാണാന്‍ സാധിക്കുകയും അദ്ദേഹത്തോടെപ്പം ഒരു പരുപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതും സന്തോഷമുള്ള ഒരു അനുഭവം ആയിതിര്‍ന്നു.


മലയാള നാടിന്‍റെ സ്വാദുള്ള ഭക്ഷണം നല്‍കികൊണ്ട് തുടര്‍ന്നുള്ള പരുപാടികള്‍ തുടങ്ങി.ശ്രി സെബാസ്റ്യന്‍ വേദിയിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരത്തിന്റെ സന്ദേശം സദസ്സില്‍ ഉണ്ടായിരുന്ന salisbury യിലെ മലയാളി സഹോദിരി സഹോദരന്‍മാരുടെ മുഖത്ത് നിറഞ്ഞുനിന്ന പുഞ്ചിരിയിലുടെയും കരഘോഷത്തിലുടെയും ഞങ്ങള്‍ക്ക് ലഭിച്ചു.ഈ പുതിയ വര്‍ഷത്തില്‍ അദ്ദ്യമയായി പങ്കെടുത്ത പൊതുപരുപാടി മലയാളികുട്ടായ്മയുടെ ഒരു ആഘോഷപരുപാടി എന്നത് മലയാളത്തെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് ആഹ്ലാദമുളവാക്കുന്നതായിരുന്നു.അതിന് അവസരം ഒരുക്കിതന്ന salisbury malayali association നിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.


C A JOSEPH സാര്‍ പരുപാടി ഉത്ഘാടനം ചെയ്യുകയും തുടര്‍ന്ന് ഞങ്ങള്‍ ഏവരുംചേര്‍ന്നു ഭദ്രദീപം തെളിച്ചു....ആ ദിപം തെളിഞ്ഞപ്പോള്‍ ...ഏവരും

പ്രകാശത്തിലും സ്നേഹത്തിലും ഐക്യത്തിലും ചരിക്കുവാനുള്ള സന്ദേശം വിളക്ക് പരത്തിയ വെളിച്ചത്തിലുടെ നമ്മുടെ ഉള്ളിലേക്ക് പകര്‍ന്നു കിട്ടുകയായിരുന്നു.കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരുപാടികളും ഗാനങ്ങളും വളരെ മനോഹരമായിതന്നെ വേദിയില്‍ നടക്കുകയും ഞങ്ങള്‍ ആസ്വാദിക്കുകയും ചെയ്തു.


അമ്മ മലയാളത്തെ മറക്കാതെ അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനയായി salisbury യില്‍ association കുട്ടികള്‍ക്കായി നടത്തിവരുന്ന മലയാളം ക്ലാസ്സിനെപറ്റി suju joseph ല്‍ നിന്നും അറിയാന്‍ കഴിഞ്ഞു.ജോലിതിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി മാതാപിതാക്കള്‍ മുന്‍പോട്ടുവന്ന് മക്കളെ പ്രവാസലോകത്ത് മലയാള ഭാഷ പഠിപ്പിക്കുന്നതിനായുള്ള താല്‍പ്പര്യം കാണിക്കുന്നതിനു അഭിനന്ദങ്ങള്‍ അറിയിക്കുന്നു.മലയാളം വളരട്ടെ...നാടും നാടിന്‍റെ ഗന്ധവും നഷ്ടസ്വപ്നമായ പ്രവാസിക്ക് തന്‍റെ ജന്മദേശത്തിന്റെ ഭാഷയെങ്കിലും വരും തലമുറയിലേക്ക് കൈമാറുവാന്‍ സാധിക്കുക എന്നത് സന്തോഷകരമാണ്.

salisbury മലയാളി കുട്ടായ്മയില്‍ എത്തിയപ്പോള്‍ കുറെ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ സാധിച്ചു...സെക്രട്ടറി ശ്രിമതി Mercy Jacob...ശ്രി Shibu John.. ...രക്ഷാധികാരി ജോസ് കെ ആന്റണി... മുന്‍ ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രി ആര്‍വി...ശ്രി Aneesh George...ശ്രി Sajeesh Kuncheria... റിജിയണല്‍ കലാമേള തിലകമായ കുമാരി Minnu jose...ശ്രിമതി Silvy Jose..ശ്രി Biju Moonnanappallil...

ഒരു കുട്ടായ്മയുടെ വളരെ പ്രധാനപ്പെട്ട ഘടകമയായിട്ടുള്ള സ്നേഹവും ഐക്യവും salisbury malayali association അംഗങ്ങള്‍ക്കിടയില്‍ പുര്‍ണ്ണമായിതന്നെ കാണാന്‍ സാധിച്ചു. നിങ്ങളുടെ ഈ സ്നേഹവും ഐക്യവുമാണ് പരുപാടികളിലെ വര്‍ണ്ണപകിട്ട്..

ശ്രി Aniyan Kunnathu മാഷിന് നന്ദിയും സ്നേഹവും അറിയിക്കുന്നു.salisbury യിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ നല്‍കിയ സ്വികരണത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി 

_________________________________________________________

FOBMA സാഹിത്യ സായാഹ്നം
____________________________________________
07/12/13 ശനിയാഴ്ച ഒരു യാത്ര പോകേണ്ടാതയായി വന്നു..യാത്ര എന്ന് പറയാന്‍ കാരണം ലണ്ടനില്‍ നിന്നും കുറെ അകലെയുള്ള ഒരു സ്ഥലത്താണ് പോകേണ്ടതായി വന്നത്...fedaration of british malayali association(FOBMA)...SALISBURY യില്‍ സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തില്‍ പങ്കെടുക്കുന്നതിനയായി ഞാനും സുഹൃത്തയായ അനിയന്‍ മാഷും കുടി അവിടെക്ക് പോകുകയുണ്ടായി.മറ്റൊരു സുഹൃത്തയായ ശ്രി മുരുകേഷ് പനയറയുടെയും ഫോബ്മ സെക്രട്ടറി ശ്രി അജിമോന്‍ ഇടക്കരയുടെയും ക്ഷണം സ്വികരിച്ചാണ് സാഹിത്യസായാഹ്നത്തിലെക്ക് ഞങ്ങള്‍ എത്തിയത്.അവിടെ നടന്ന പരുപാടികളില്‍ ഏറ്റവും കുടുതല്‍ എനിക്ക് സന്തോഷം തോന്നിയത്,salisbury മലയാളി സമുഹത്തിലെ കുഞ്ഞുകുട്ടികള്‍ വേദിയില്‍ കവിത ചൊല്ലുന്നത് കണ്ടപ്പോഴാണ്.UKയിലെപ്രവാസ ജിവിതത്തിലും മാതാപിതാക്കള്‍ മലയാളം കുഞ്ഞുകുട്ടികളെ പഠിപ്പിക്കുകയും,ആ കുഞ്ഞുമനസ്സുകളിലും മലയാളം മായാതെ നിലനില്‍ക്കുന്നു എന്നതും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.അതുകൊണ്ട്തന്നെ SALISBURY യിലെ FOBMA സാഹിത്യസായാഹ്നത്തിനു എത്തിയ എല്ലാ മാതാപിതാക്കളെയും കുഞ്ഞുമക്കളെയും ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
കുഞ്ഞുമക്കളെ നിങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത് ഒരു കവിത മാത്രമല്ല...uk യില്‍ മലയാളന്‍ മറന്നുകൊണ്ടിരിക്കുന്ന ജന്മദേശത്തിന്റെ ഭാഷയും സംസ്കാരവും നിങ്ങളിലൂടെ മറയാതെ നിലനില്‍ക്കുന്നു എന്നതിന്‍റെ ആവിഷ്കാരം കുടിയാണ്.FOBMA ആരംഭിക്കുവാന്‍ പോകുന്ന മലയാളംSupplementary Schools മറ്റൊരു വലിയ തുടക്കമായി ukയില്‍ വളരട്ടെയെന്നും ആശംസിക്കുന്നു. സാഹിത്യസദസ്സുകള്‍ സംഘടിപ്പിച്ചു ഭാഷയെയും സര്‍ഗ്ഗവാസനകളും വളര്‍ത്തുവാന്‍ മുന്‍പോട്ടു വന്നിട്ടുള്ള FOMBA PRESIDENT ശ്രി അജിത്ത് പാലിയത്ത്,ശ്രിഉമ്മന്‍ ഐസക്ക്,ശ്രിഅജിമോന്‍ ഇടക്കര,ശ്രിതോമസ്‌ പുത്തിരി,ശ്രിമുരുകേഷ് പനയറ,ശ്രി ടോമി സെബാസ്റ്യന്‍ എന്നിവര്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും ആശംസകള്‍ നേരുന്നു

SALISBURY FOBMA സാഹിത്യസദസ്സില്‍ ഞങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിനും പ്രോത്സാഹനത്തിനും അവിടെയുള്ള മലയാളി സമുഹത്തിന് നന്ദി അറിയിക്കുന്നു
=====================================================================


കേളിയുടെ കേരളപ്പിറവി ആഘോഷപരുപാടി പ്രവാസികള്‍ക്ക് ആവേശമായി


കേളി സൌഹൃദകുട്ടായ്മയുടെ  കേരളപ്പിറവി ആന്‍പത്തിഏഴാം വാര്‍ഷികാഘോഷം ലണ്ടനിലെ ഈസ്റ്റ്‌ഹാം ശ്രീ നാരായണ
ഗുരുമിഷന്‍ ഹാളില്‍ നവംബര്‍ 2ന് നടന്നു.വൈകുന്നരം 6മണിയോടുകുടി പരുപാടികള്‍ ആരംഭിച്ചു. 
കഴിഞ്ഞ 6 വര്‍ഷമായി കേളി കേരളപ്പിറവിദിനം ലണ്ടനില്‍
ആഘോഷിച്ചു വരുന്നു.പരുപാടികള്‍ക്ക് ശശി  എസ് കുളമട ,സുഘേഷ് ഭാസ്കരന്‍,ഫ്രേഡിന്‍ സേവിയര്‍ ,കിര്‍ത്തി സോമരാജന്‍,
ബിനോയ്‌ ലാല്‍ എന്നിവര്‍ നേത്രുത്വം നല്‍കി.
യു കെ യിലെ കലാസാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകള്‍ക്ക് കേളി നല്‍കിവരുന്ന പുരസ്കാരം 
ഈ വര്‍ഷവും നല്‍കി  കലാപ്രതിഭകളെ ആദരിക്കുകയും ചെയ്തു. യു കെ യിലെ അറിയപ്പെടുന്ന കലാകാരനായ
ശ്രി കനേഷ്യസ് അത്തിപ്പോഴിക്ക് കേളി പുരസ്കാരം ശ്രി വെട്ടൂര്‍ കൃഷ്ണന്‍കുട്ടി നല്‍കി ആദരിച്ചു.
ഇംഗ്ലീഷ് എന്ന മലയാള ചലച്ചിത്രത്തില്‍ അമ്മയായി വേഷമിട്ട ശ്രിമതി സുഭാഷിണിക്ക് കേളി പുരസ്കാരം ശ്രി വില്ലന്‍ ഗോപി
നല്‍കി ആദരിച്ചു.
ആര്‍ട്ടിസ്റ്റ് ശ്രി ശിവാനന്ദന്‍ കണ്ണ്വാശ്രമത് അനുസ്മരണ പുരസ്കാരം കേളി കേരളപ്പിറവി ആഘോഷവേദിയില്‍ വെച്ച്
നടനും സംവിധായകനുമായ ശ്രി ബാബുവിന് അഡ്വ.രാംദാസ് നല്‍കി ആദരിച്ചു.
യു കെ യിലെ പ്രശസ്ത എഴുത്തുകാരായ മുരുകേഷ് പനയറ,അനിയന്‍ കുന്നത്ത് ,ജിന്‍സണ്‍ ഇരിട്ടി
എന്നിവര്‍ പരുപാടിയില്‍ പങ്കെടുത്തു.ശ്രി മുരുകേഷ് പനയറ രചിച്ച ഉര്‍മ്മിള എന്ന കവിത അദ്ദേഹം അവതരിപ്പിക്കയുണ്ടായി.
ശ്രി മണമ്പുര്‍ സുരേഷ് ,ശ്രിമതി സിസിലി ജോര്‍ജ് എന്നിവരും കവിതകള്‍ അവതരിപ്പിച്ചു.
കൈരളിയുടെ കലാ പൈതൃകങ്ങളും പാരമ്പര്യങ്ങളും സംസ്കാരവും ഉള്‍കൊണ്ട നാടന്‍പാട്ടുകളും,കേരളനടനം, നൃത്യനൃത്ത്യങ്ങള്‍ 
കൊച്ചു കുട്ടികളുടെ കലാപരുപാടികളും വേദിയില്‍ അരങ്ങേറി.
കെ രാഘവന്‍ മാസ്റ്റര്‍,ദക്ഷിണാമുര്‍ത്തി,മാന്നഡെ അനുസ്മരണവും നടന്നു.മലയാളത്തെയും കലയെയും സ്നേഹിക്കുന്ന 
ഒരു ജനസമുഹം കേരളപ്പിറവി ദിനാഘോഷപരുപാടിയില്‍ നിറസാന്നിധ്യമായതു സംഘാടകര്‍ക്കും കലാകാരന്മാര്‍ക്കും
ആവേശമുണര്‍ത്തി.കേരളപ്പിറവി ആഘോഷങ്ങളില്‍ പങ്കെടുത്ത ഏവര്‍ക്കും കേളിക്ക് വേണ്ടി  
ശ്രി കിര്‍ത്തിസോമരാജന്‍ നന്ദിയും സ്നേഹവും  അറിയിച്ചു.