25 February 2014

''വീട് ''

''വീട് ''

  
 fobma e magazine സമിക്ഷയില്‍ പ്രസിദ്ധികരിച്ച ''വീട് ''എന്ന എന്‍റെ കഥread magazine please click below link :-http://issuu.com/fobmaemag/docs/fobma_emagazine_februvary_2014
==================================================
അന്ന് അവധിദിവസമായതിനാല്‍ ഉറക്കംഉണര്‍ന്നിട്ടും കിടക്കവിട്ട് മാധവന്‍ എഴുന്നേറ്റത് താമസിച്ചാണ്.പല്ല്തേപ്പും കുളിയും കഴിഞ്ഞു ഭാര്യ വിളമ്പികൊടുത്ത പ്രഭാതഭക്ഷണം കഴിച്ചിട്ട് ഒരു കപ്പ് കപ്പിയുമായി ഹാളിലെ സോഫയില്‍ വന്നു ഇരുന്ന്കൊണ്ട് ഇനിയും ചുളിവുകള്‍ വിണിട്ടില്ലാത്ത ദിനപത്രം കൈയിലെടുത്തു നിവര്‍ത്തി.പുറത്ത് കുട്ടികള്‍ ക്രിക്കറ്റ്കളിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന ബഹളം പത്രവായനയെ കുറച്ച്ആലോസരപ്പെടുത്തിയെങ്കിലും വായന തുടര്‍ന്നു.വായനക്കിടയില്‍ മറ്റൊരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ രണ്ടു കുരുവികള്‍ ബാല്‍ക്കണ്ണിയിലെ ഗ്രില്‍ കമ്പികളില്‍ ഇരുന്നുകൊണ്ട് ചുറ്റുപാടും വളരെ ശ്രദ്ധയോടെ വിക്ഷിക്കുന്നു.ഒരു കുരുവി അടുത്തിരുന്നതിനെനോക്കി ശബ്ദമുണ്ടാക്കികൊണ്ട് ബാല്‍ക്കണിയില്‍ ഉണ്ടായിരുന്ന ചെരുപ്പുകള്‍ വയ്ക്കുന്ന സ്റ്റാന്റിന്‍റെ അടിയിലേക്ക് പറന്നുപോയിരുന്നു.പിന്നാലെ മറ്റേകുരുവിയും സ്റ്റാന്റിന്‍റെ അടിയിലേക്ക് പറന്നു.രണ്ടു കുരുവികളും കഴുത്ത് നിട്ടി നിട്ടി അവിടെ മുഴുവന്‍ എന്തോ തേടികൊണ്ടിരിക്കുന്നതുപ്പോലെതോന്നി മാധവന്.വിണ്ടും കുരുവികള്‍ ഗ്രില്‍ കമ്പികളില്‍ വന്നിരിരുന്നു.പസ്പരം നോക്കികൊണ്ട് കുരുവികള്‍ ശബ്ദമുണ്ടാക്കികൊണ്ടിരുന്നു.ഇപ്പോള്‍ കുരുവികളുടെ നോട്ടം മേലെയുള്ള വെന്റിലേറ്ററിലായി.പെട്ടെന്ന് കുരുവികള്‍ അങ്ങോട്ട്‌ പറന്നുപോയി വെന്റിലേറ്ററിന്‍റെ കതകില്‍ഇരുന്ന് കുറച്ച്നേരം അവിടെ ശ്രദ്ധയോടെ വിക്ഷിക്കുന്നുണ്ടയായിരുന്നു.

രണ്ടു കുരുവികളുടെ ചലനങ്ങളുംനോക്കികൊണ്ടിരുന്നു മാധവന് കുരുവികള്‍ കുട് ഉണ്ടാക്കാനുള്ള സ്ഥലമാണ്‌ നോക്കികൊണ്ടിരിക്കുന്നതെന്ന് തോന്നി.കുറച്ചു നേരം അവരെ ശ്രദ്ധിച്ചിരുന്നപ്പോള്‍ ദൈവത്തിന്‍റെ സൃഷ്ടികള്‍ എത്രയോ അത്ഭുതങ്ങള്‍ നിറഞ്ഞതാണെന്ന് മനസ്സില്‍ ചിന്തിച്ച്പോയി.

അടുത്ത ദിവസം രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഷൂഎടുക്കുന്നതിനയായി സ്റ്റാന്റിന്‍റെ അടുത്ത്പോയപ്പോള്‍ ഉണങ്ങിയ കുറച്ച് പുല്‍കൊടികള്‍ സ്റ്റാന്റിന്‍റെ അടിയില്‍ കിടന്നരുന്നത് മാധവന്‍ കണ്ടു.ഇന്നലെ കണ്ട കുരുവികള്‍ കുട് ഉണ്ടാക്കാനുള്ള പണി തുടങ്ങിയോ എന്ന് ചിന്തിച്ച്കൊണ്ട് തലയുര്‍ത്തി വെന്റിലേറ്ററിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു ചെറിയ പുല്‍കുന ഉണ്ടായിരുന്നു.ചിന്തിച്ചത് ശരിയായിരുന്നു കുരുവികള്‍ അവരുടെ വിട് പണി ആരംഭിച്ചിരിക്കുന്നു.ശരി അവയുടെ ജോലി നടക്കട്ടെയെന്നു പറഞ്ഞ് ഓഫീസിലേക്ക് പുറപ്പെട്ടു.

‘’അതേയ് മോളെ ഓഫീസില്‍ വിട്ടിട്ട് പോകുമോ’’ഭാര്യവിലാസിനി

‘’എന്താ ഇന്നും കാവ്യാ താമസിച്ചോ....?’’

‘’അവള്‍ എഴുന്നേറ്റ് വന്നതേ താമസിച്ചാ ...എത്ര പ്രാവിശ്യം പറഞ്ഞാലും ഈ കുട്ടിക്ക് തലയില്‍ കയറില്ല....’’മകള്‍ താമസിച്ചു എഴുന്നേറ്റു ജോലിക്ക് പോകാന്‍ കാണിക്കുന്ന തിരക്കുകള്‍ കണ്ട് വിലാസിനിക്ക് ദേഷ്യം കയറിയെന്നു തോന്നുന്നു.

‘’ശരി പെട്ടെന്ന് വരാന്‍ പറയു ‘’

കാറിന്റെ ഡോര്‍ തുറന്ന് ബാഗ്‌ പിന്‍സിറ്റില്‍ വെച്ച് മുന്നിലേക്ക് വന്നപ്പോള്‍ ഓടിവരുന്നുണ്ടയയിരുന്നു മുത്തമകള്‍ കാവ്യാ

‘’ഇതാ നിന്‍റെ മൊബൈല്‍’’അവളുടെ മൊബൈല്‍ നിട്ടി പിടിച്ചുകൊണ്ട് പിറകെ വിലാസിനിയും വന്നു .ഒരു നൊടി നിന്നിട്ട് മൊബൈല്‍ അമ്മയുടെ കൈയില്‍ നിന്നും വാങ്ങി ,കാറില്‍ കയറി ‘’പോകാം അച്ഛാ..ലേറ്റ് ആയി’’

‘’ഓക്കേ ...’’മാധവന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.അച്ഛനും മകളും വിലാസിനിക്ക് കൈവിശി ’’ബൈ ബൈ’’പറഞ്ഞു

ഒരു സോഫ്റ്റ്‌ വെയര്‍ കമ്പിനിയിലാണ് കാവ്യാ ജോലി ചെയ്യുന്നത്.കമ്പനിയുടെ വാഹനം വരുമ്പോള്‍ അവള്‍ റെഡിയായില്ലെങ്കില്‍,മാധവന്‍ ഓഫീസില്‍ പോകുന്ന വഴിക്ക് അവളെ ജോലി സ്ഥലത്ത് എത്തിച്ചു കൊടുക്കും.

അന്ന് വൈകുന്നേരം ജോലികഴിഞ്ഞു വന്നപ്പോള്‍ ഷു സ്റ്റാന്റില്‍ വയ്ക്കാന്‍ നേരം മാധവന്‍ കണ്ടു വെന്റിലേറ്ററിന്‍റെ അടുത്ത് ഉണക്കപുല്‍കൊടികള്‍ കുടുതലയായി കൊണ്ട് വന്നു ഇട്ടിരിക്കുന്നു.’

‘’പാവം കുരുവികള്‍ കുട് കെട്ടാന്‍ ചുവരില്‍ ഒരു ഗ്രിപ്പ് കിട്ടാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇനിയും കുടിന്റെ പണി തുടങ്ങിയിട്ടില്ല’’എന്ന് ചിന്തിച്ച് കൊണ്ട് എത്തി നോക്കിയപ്പോള്‍,കുരുവികള്‍ രണ്ടും വെന്റിലേറ്ററില്‍ കുറുകി കുറുകി ഇരിക്കുന്നു.

വിടിനകത്തേക്ക്പോയി പ്ലസ്‌ ടു വിദ്യാര്‍ഥിനിയായ ഇളയ മകള്‍ കവിതയോട്’’മോളെ നിനക്ക് ഷു വാങ്ങിയപ്പോള്‍ കിട്ടിയ അതിന്‍റെ കാര്‍ബോര്‍ഡ് ബോക്സ്‌ എവിടെ’’

‘’അത് ടെറസ്സില്‍ ഇട്ടിരിക്കുന്നു അച്ഛാ’’

‘’മോള്‍ അത് പോയി എടുത്തിട്ട് വാ.....ഒരു കത്തിയും എടുത്തോളു’’കവിത കൊണ്ടുവന്ന കാര്‍ബോര്‍ഡ് പെട്ടിയില്‍ ഒരു ദ്വാരം ഉണ്ടാക്കിയി ട്ട് അതിനകത്ത് ഒരു തുണി വിരിച്ചു, കുറച്ചു അരിമണികളും വിതറിയിട്ട്,ഷു സ്റ്റാന്റിന്‍റെ അരികിലായി ഒരു കോണില്‍ അത് വച്ചു.

രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ പുല്‍കൊടികള്‍ കൊണ്ട് ഒരുകുട് ഉണ്ടാക്കി കുരുവികള്‍ താമസം തുടങ്ങി.

വിട്ടില്‍ കുരുവികളുടെ ശബ്ദം മുഴങ്ങിയ ദിനങ്ങളായിരുന്നു പിന്നിട്,

ദിവസവും ഒരു പാത്രത്തില്‍ വെള്ളവും മറ്റൊന്നില്‍ അരിമണികളും കുട്ടില്‍ കൊണ്ട്പോയി വയ്ക്കുന്നതും,കുരുവികളെ നോക്കി സമയം നിക്കുന്നതും കവിതയ്ക്ക് സന്തോഷമുള്ള ഒരു കാര്യമായിതിര്‍ന്നു

അവള്‍തന്നെയാണ് ഒരിക്കല്‍ അത് കണ്ടത്

‘’അമ്മേ ,കുട്ടിനുള്ളില്‍ രണ്ടു മുട്ടകിടക്കുന്നു ‘’

‘’കവിതാ ...മോളെ ,അത് തൊടരുത് ട്ടോ...’’

പെണ്‍ കുരുവി അടയിരുന്നപ്പോള്‍ ആണ്‍കുരുവി ഇര തേടി കൊണ്ടുവന്നു

ഒരു ദിവസം രാവിലെ കവിത ‘’അമ്മേ കുട്ടിനുള്ളില്‍ രണ്ടു കുഞ്ഞുങ്ങള്‍....’’

അമ്മകുരുവിയുടെ വയറിനു കിഴില്‍ ഇനിയും രോമങ്ങള്‍ മുളച്ചിട്ടില്ലാത്ത തല നിട്ടി ശബ്ദം ഉണ്ടാക്കികൊണ്ട് രണ്ടു പുതിയ ജിവനുകള്‍ നില്‍ക്കുന്നു.

കവിത അടുത്തേക്ക്പോകാന്‍ തുടങ്ങിയപ്പോള്‍ അമ്മകുരുവി’’കുയോ ..കുയോ..’’എന്ന് ശബ്ദമുണ്ടാക്കാന്‍ തുടങ്ങി, ചിറകുകള്‍ വിരിച്ച് കുഞ്ഞുങ്ങളെ രണ്ടിനെയും ചിറകിനകത്ത് ഒതുക്കി നിര്‍ത്തി.

‘’ഏയ്‌ കവിത ,അതിന്‍റെ അടുത്ത് പോകണ്ടാ...അതിനെ വെറുതെ പേടിപ്പിക്കണ്ടാ മോളെ...’’

ദുരെ നിന്നും കുട്ടിനകത്തേക്ക് ഇട്ടുകൊടുത്ത അരിമണികളില്‍ ഒന്ന്കൊത്തിയെടുത്ത് ചുണ്ടുകളാല്‍ പൊടിയാക്കി ,അമ്മ കുരുവി കുഞ്ഞുങ്ങള്‍ക്ക് ഊട്ടുന്നത് കണ്ടപ്പോള്‍ മാധവന് വല്ലാത്ത ആശ്ചര്യം .ഈ ഭുമിലെ ജിവജാലങ്ങളെ സൃഷ്ടാവ് എത്ര മനോഹരമായിതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

കുറച്ചു ദിവസങ്ങള്‍ കൊണ്ട് കുഞ്ഞുങ്ങള്‍ അമ്മകുരുവിയെപ്പോലെ കരഞ്ഞുശബ്ദമുണ്ടാക്കാനും,അമ്മയുടെ ചിറകിനടയില്‍നിന്നും പുറത്ത് വന്നു കുട്ടിനകത്ത്‌ ഓടികളിക്കാനുംതുടങ്ങി.അവരുടെ ആ പ്രവര്‍ത്തികള്‍ വിക്ഷിക്കുന്നതില്‍ ഏറ്റവും കുടുതല്‍ താല്പര്യം കാണിക്കുന്നത് കവിതയായിരുന്നു,
രണ്ടു കുഞ്ഞുങ്ങളെയും തനിയെവിട്ട് അമ്മകുരുവിയും ഇരതേടിപോയിതുടങ്ങി,കുഞ്ഞുങ്ങള്‍ക്ക് ചിറകുവളര്‍ന്നുതുടങ്ങി.ചെറിയ ചിറകടിച്ചു കുട്ടിനകത്തു കുഞ്ഞുങ്ങള്‍ പറന്നു .രാത്രിയില്‍ കുട്ടിലെ ആ കുഞ്ഞുപുല്‍വട്ടത്തില്‍ നാല്ജിവന്‍ ഉടല്‍ചുരുക്കി ഉറങ്ങുന്ന കാഴ്ച മാധവനു സന്തോഷം നല്‍കി

മുത്തമകള്‍ കാവ്യയ്ക്ക് ഓഫീസില്‍ ഒരു പാര്‍ട്ടി ഉണ്ടെന്ന് പറഞ്ഞിട്ട് പോയവള്‍ രാത്രി എട്ടുമണിയായിട്ടും ഇതു വരെ വിട് എത്തിചേരാത്തതില്‍ വിഷമിച്ചു
വിലാസിനി മാധവനോട്’’ഒന്ന് പോയി നോക്കു..അവള്‍ പാര്‍ട്ടി തിര്‍ന്ന് വരാമെന്ന് പറഞ്ഞസമയം കഴിഞ്ഞിരിക്കുന്നു’’
‘’അവള്‍ പാര്‍ട്ടി കഴിഞ്ഞ് ഇങ്ങ് വന്നോളും..കൊച്ചുകുട്ടിയൊന്നുമല്ല..നീ വിഷമിക്കാതെ ഇരിക്കു’’
മാധവന്‍ വിലാസിനിയെ ആശ്വസിപ്പിച്ചു
അപ്പോള്‍ കാവ്യാ ഗേറ്റ്കടന്നു വന്നു,വന്ന ഉടനെ വേഗത്തില്‍ നേരെ മുറിയിലേക്ക് പോയി കതകടച്ചു
‘’ങ്ങാ ഈ കുട്ടിക്ക് എന്ത്പറ്റിയോ ആവോ’’വിലാസിനി മുറിയുടെകതകില്‍ തട്ടി’’മോളെ കാവ്യാ വാ വന്ന് വല്ലതും കഴിച്ചിട്ട് കിടക്ക്...’’
‘’എനിക്ക് ഒന്നു വേണ്ടമ്മേ...ഞാന്‍ അവിടെ നിന്നും കഴിച്ചു..വല്ലാത്ത തലവേദന ഒന്ന് കിടക്കട്ടെ’’അകത്തു നിന്നും കാവ്യാ വിളിച്ചു പറഞ്ഞു

കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു ഞാറയാഴ്ച്ച രാവിലെ ഒരു കരച്ചില്‍ ശബ്ദം കേട്ട് ഉണര്‍ന്ന മാധവന്‍ കണ്ടത്, സോഫയില്‍ സാരി വായില്‍ തിരുകി വിമ്മിക്കരയുന്ന ഭാര്യ വിലസാനി,അടുത്ത് ഇളയമകള്‍ കവിത കൈയില്‍ ഒരു വെള്ളപേപ്പര്‍ ,അതില്‍ എഴുതിയിരിക്കുന്നു

‘’അച്ഛാ..ഇതു നിങ്ങളോട് പറഞ്ഞ് അനുവാദം വാങ്ങിക്കാന്‍ മനസ്സ്തുടിച്ചിരുന്നു സത്യം.നിങ്ങളാരും എന്‍റെ ആഗ്രഹത്തിന് തടസ്സം നില്‍ക്കുകയില്ലെന്ന ഉറച്ച വിശ്വാസവമുണ്ട്,പക്ഷെ ഹരിയുടെ മാതാപിതാക്കള്‍ കാര്യങ്ങള്‍ മനസിലാക്കുവാനും ക്ഷമിക്കുവാനുമുളള ഒരു സാഹചര്യമല്ല ഇപ്പോള്‍.അത് കൊണ്ടാണ് ഈ തിരുമാനം എടുത്തത്‌.
ഹരി നല്ലവനാണ്,ഞങ്ങള്‍ രണ്ടുപേരും ഒരുമിക്കാന്‍ തിരുമാനിച്ചു,നിങ്ങളുടെ എല്ലാവരുടേയും സ്നേഹം ഉപേക്ഷിച്ചു പോകുന്നതല്ല,ഞങ്ങള്‍ വരും നിങ്ങളോട്ഒപ്പം ചേര്‍ന്ന് ജീവിക്കാന്‍
ഞങ്ങക്ക് നിങളുടെ അനുഗ്രഹങ്ങള്‍ ഉണ്ടാവുമെന്ന് പ്രതിക്ഷിച്ചുകൊണ്ട്
കാവ്യാ....’’
മാധവന്‍ പതുക്കെ സോഫയില്‍ നിന്ന് എഴുന്നേറ്റു ബാല്‍ക്കണിയില്‍ പോയി ആകാശത്തിലേക്ക് നോക്കികൊണ്ടിരുന്നു
ഇളയ മകള്‍ കവിത വല്ലാതെ ഭയന്നു,അച്ഛന്‍ ദേഷ്യപ്പെട്ടു ബഹളം ഉണ്ടാക്കുമെന്ന് പേടിച്ചുപോയി
വിലസാനി കരഞ്ഞു പുലമ്പികൊണ്ടിരുന്നു ‘’ എന്ത് പണിയാ ഇവള്‍ കാണിച്ചിട്ട് പോയത്.....അനിയത്തി ഒരുത്തി ഉള്ളവളെകുറിച്ച് പോലും ആലോചിക്കാതെ പോയല്ലോ’’

ഒന്നും മിണ്ടാതെ ദുരെയ്ക്ക് നോക്കി നിന്നു മാധവന്‍
‘’ഇങ്ങനെ നില്‍ക്കാതെ അവളെ കണ്ടുപിടിക്കാന്‍ എന്തെങ്കിലും ചെയ്യുന്നേയ്’’വിലാസിനി
അടുത്തുണ്ടായിരുന്ന കുരുവികുട്ടിലേക്ക് നോക്കി മാധവന്‍
ആണ്‍കുരുവിയും പെണ്‍കുരുവിയും കുട്ടില്‍ അരിമണികള്‍ കൊത്തിതിന്നുകൊണ്ടിരുന്നു,രണ്ടു കുഞ്ഞുങ്ങളെയും കാണാനില്ലായിരുന്നു.
വിലസിനിക്കടുത്തായി സോഫയില്‍ വന്നിരുന്ന മാധവന്‍
‘’വിലാസിനി കുഞ്ഞുങ്ങള്‍ക്ക് ചിറകു മുളച്ചിരിക്കുന്നു,അത് ആകാശം കാണാന്‍ പോയിരിക്കുകയാണ്,തിര്‍ച്ചയായും തിരിച്ചുവരും ...വിട് തേടി വരും’’