21 June 2015

കാഴ്ചയുള്ളവരെ അവര്‍ക്കായി അല്‍പം കരുതല്‍ !!!!!!!

കാഴ്ചയുള്ളവരെ അവര്‍ക്കായി അല്‍പം കരുതല്‍ !!!!!!!
==================================
മലയാള മനോരമയില്‍ ശ്രി സി സജീവന്‍ എഴുതിയ ഒരു ലേഖനം വായിക്കുകയുണ്ടായി.തൃശ്ശൂരില്‍ കാഴ്ചയില്ലാത്ത യുവാക്കള്‍ ബസ്‌ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് ഈ ലേഖനത്തിലെ ഉള്ളടക്കം.നിരവധി അപകടവാര്‍ത്തകള്‍ നമ്മള്‍ നിത്യേന വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു.ആ നിമിഷം നാം അതെക്കുറിച്ച് ഓര്‍ത്ത് വിലപിക്കുകയോ പറയുകയോ ചെയ്യുന്നതോടെ,ജിവിതതിരക്കുകള്‍ക്കിടയില്‍ ആ അപകടവാര്‍ത്തയും വേദനയും മറന്നു പോവുന്നു എന്നതാണ് യഥാര്‍ത്ഥ്യം.
ഇരുട്ടില്‍ വിളക്കുമായി നടക്കുന്ന അന്ധനെ കണ്ടപ്പോള്‍ ഒരാള്‍ക്ക് ആശ്ചര്യം''നിങ്ങള്‍ക്ക് കാഴ്ചയില്ലല്ലോ പിന്നെന്തിനാ വിളക്ക്' ''?
''എനിക്ക് കാണാനല്ല നിങ്ങളെപ്പോലെ കാഴ്ചയുള്ളവര്‍ക്ക് എന്നെ കാണാനാണ് ഞാന്‍ വിളക്കുംകൊണ്ട് നടക്കുന്നത് ''എന്നായിരുന്നു അന്ധനായ ആളുടെ മറുപടി--ഇങ്ങനെയാണ് കേരള ഫെഡറഷേന്‍ ഓഫ് ബ്ലൈന്റ് യുവജനവിഭാഗം പ്രസിഡന്റ്‌ സി സജിവന്റെ ലേഖനം തുടങ്ങുന്നത്.ഒരു പക്ഷെ നിങ്ങള്‍ പലരും കേട്ട്മറന്ന കഥശകലമായിരിക്കും ഇത്.
തൃശ്ശൂരില്‍ നടന്ന അപകടവാര്‍ത്ത‍ നാം മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞതാണല്ലോ-ബസ്സ്‌ മുന്നോട്ടു കുതിച്ചുവന്നപ്പോള്‍ മുന്നിലെ ബെഞ്ചില്‍ ഇരുന്നവര്‍ ഓടിമാറി,രണ്ടു പേര്‍ ഓടി മാറിയില്ല,അവര്‍ക്ക് ബസ്സ്‌ കുതിച്ച് വരുന്നത് കാണാന്‍ പറ്റിയില്ല,കാരണം അവര്‍ക്ക് കാഴ്ചയില്ലായിരുന്നു.അവര്‍ക്ക് കാഴ്ച്ചയില്ലായിരുന്നു എന്നത് മറ്റ് ആര്‍ക്കെങ്കിലുംഅറിയാമായിരുന്നുവെങ്കില്‍ അവരെ രക്ഷിക്കാന്‍ ഒരു വഴിതുറന്നുകിട്ടുമായിരുന്നു.
സി സജിവന്‍ ലേഖനത്തില്‍ പറയുന്ന കാര്യത്തെക്കുറിച്ച് അവര്‍ക്കായി അല്‍പം കരുതല്‍ കാണിക്കാന്‍ കാഴ്ചയുള്ളവര്‍ ആലോചിക്കേണ്ടത്..1996 ലെ വികലാംഗ സംരക്ഷണനിയമവും അതിനെ അടിസ്ഥാനമാക്കി കേരള ഫെഡറേഷന്‍ഓഫ് ദ ബ്ലൈന്റ്2014 ഒക്ടോബര്‍ മാസം സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് .അന്ധര്‍ ഉപയോഗിക്കുന്ന ''വെള്ളവടി''(വൈറ്റ് കെയ്ന്‍)ട്രാഫിക് സിഗ്നല്‍ ആയി പരിഗണിക്കണമെന്നാണ് ----വെള്ളവടി നേരെത്തെ പറഞ്ഞ കഥാശാകലത്തിലെ വിളക്കാണ്...അതായത് വിളക്കും കൊണ്ട് കാഴ്ചയില്ലാത്ത ആള്‍ നടന്നത് അയാളെ കാഴ്ച്ചയുള്ളവര്‍ക്ക് കാണാനായിരുന്നു.വെള്ളവടി കൊണ്ട് രണ്ടു കാര്യങ്ങളാണ് സജിവന്‍ ലേഖനത്തില്‍ പറയുന്നത്
1.കാഴ്ചയുള്ളവര്‍ക്ക് ഇല്ലാത്തവരെ തിരിച്ചറിയാം
2.കാഴ്ചയില്ലാത്തവര്‍ക്ക് സഞ്ചാരം സുഗമമാക്കാം
വെള്ളവടി മുന്നോട്ട് വച്ച് റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുന്നയാളെ കണ്ടാല്‍ ഡ്രൈവര്‍ മനസ്സിലാക്കണം അയാള്‍ കാഴ്ചയില്ലാത്ത ഒരു ആള്‍ ആണെന്ന്.അത് ഡ്രൈവിംഗ് പഠനത്തിന്‍റെ ഭാഗമാക്കണം...വെള്ളവടി ട്രാഫിക് സിഗ്നല്‍ ആയി പരിഗണിച്ചാല്‍ കാഴ്ചയുള്ള നമ്മള്‍ അത് അവര്‍ക്കായി അംഗികരിക്കില്ലേ?????????....
പൊതുസ്ഥലങ്ങളില്‍ കാഴ്ചയില്ലാത്തവരെ തിരിച്ചറിയാനും സഹായിക്കാനും അത് ഉപകരിക്കില്ലേ?????
കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി അല്‍പം കരുതല്‍ നമ്മുക്ക് നല്‍ക്കാം.....!!!!
അവരും ഈ ലോകത്തിന്‍റെ സൌകര്യങ്ങളും സൌന്ദര്യങ്ങളും ആസ്വദിക്കട്ടെ.....!!!

07 June 2015

സ്‌മൃതിപഥം


സ്‌മൃതിപഥം 
==============
നിനവുകളുടെ പാതപോകും
വഴിയില്‍പിന്തുടര്‍ന്ന്‍ 
പോയികൊണ്ടിരിന്നപ്പോള്‍
അങ്ങിങ്ങായി കാഴ്ച്ചകള്‍....
പണ്ട് നടന്നത്...
പഴയത്പോലെ മാറാതെ
അല്ലെങ്കില്‍......
മങ്ങാതെ മായാതെ
ചുവരില്‍ ചലിച്ചുകൊണ്ടിരിക്കുന്ന
ചിത്രങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്നു

കലാലയനാളുകളില്‍ ആരുടെയോകൂടെ
നടന്നുപോകുന്ന കാഴ്ച്ചകള്‍
ക്ലാസ് കട്ട്ചെയ്ത് കുട്ടുകാരുമൊത്ത്
സിനിമാകൊട്ടകയില്‍
നടത്തിയ അട്ടഹാസകാഴ്ചകള്‍

സ്കൂളില്‍
പെന്‍സില്‍മുന ഓടിച്ചുകളഞ്ഞ
ക്ലാസ്സിലെ സഹപാഠിയുമായി
നടന്ന അടിപിടി കാഴ്ചകള്‍

പേടിച്ചരണ്ട കണ്ണുകളോടെ
അമ്മയുടെ സാരിത്തലപ്പില്‍
പിടിച്ചുതുങ്ങി.....
ആദ്യമായി ബാലവാടിയില്‍
പ്രവേശിച്ചകാഴ്ചകള്‍
പിന്നെയും പലതും.....

നിനവുകള്‍
ആലേഖ്യങ്ങള്‍ ആക്കി
മനസ്സിന്റെ ഉള്ളറകളില്‍
അടുക്കിവെച്ച്
ചോദിക്കുമ്പോഴെല്ലാം
വര്‍ണ്ണതിരയില്‍ കാണുന്നനേരം
പലപ്പോഴും സ്‌മൃതിപഥങ്ങളുടെ
ചങ്ങല അറ്റുപോകുന്നുവോ...??

ഈ യാത്രയില്‍
ഓര്‍മ്മകള്‍ മറയുമ്പോള്‍
നിന്റെചിത്രംമാത്രം
എന്‍റെ നെഞ്ചോടു 
ചേര്‍ന്നി രിക്കുംപ്രിയേ......!!!


emalayalee.com - ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ (കവിത: ലാസര്‍ മുളക്കല്‍)

read my peom in e malayalee click this linkemalayalee.com - ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ (കവിത: ലാസര്‍ മുളക്കല്‍)