21 December 2015

പിറക്കാതെ പോയ മകള്‍

പ്രിയപ്പെട്ട അമ്മേ,

ദൈവത്തിന്‍റെ മടിയില്‍ കളിച്ചുകൊണ്ടിരുന്ന
എന്നെ
പരിപാവനമായ ആലയം കാണിക്കുന്നതായി ചൊല്ലി
നിന്‍റെ കരുവറയിലേക്ക് പ്രവേശിപ്പിച്ചു - ദൈവം

ഇരുട്ടായായിരുന്നെങ്കിലും
സുഖമായിരുന്നു ഈ പുതിയ ഇടം
ആദ്യം ഭയന്നെങ്കിലും
പിന്നെ സന്തോഷത്തോടെ വളരാന്‍തുടങ്ങി

നീ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു
നീ കരഞ്ഞപ്പോള്‍ ഞാനും കണ്ണുനിരില്‍

പിന്നെ മനസ്സിലാക്കി
നമ്മുക്കിടയില്‍ ഒരു പുതിയ ബന്ധം ഉണ്ടായിരിക്കുന്നു
അതെ നീ എന്‍റെ അമ്മ !!!
''അമ്മയും ഞാനാകുന്നു''
- ദൈവം പറഞ്ഞിട്ടുണ്ട്
മറ്റൊരു ദൈവം അമ്മയാണോ ? അല്ല
അമ്മ ഇനിയൊരു ദൈവമാണോ ?
അറിയില്ല
ഇങ്ങനെ പലകാര്യങ്ങളും ചിന്തിച്ചുകൊണ്ട് വളരാന്‍തുടങ്ങി

നിന്നെ കാണാന്‍ ആഗ്രഹിച്ചു
എന്തെന്നാല്‍ നീനക്ക് ദൈവത്തിന്‍റെ രൂപമായിരുന്നു

അപ്പോഴാണ് തിരാത്ത ഒരു വേദനയില്‍ ഞാന്‍...........
ഒരു രാക്ഷസന്‍റെ പ്രലോഭനത്തില്‍ പ്പെട്ട്
എന്‍റെ ശരിരം അറുത്ത്മുറിച്ച് കൊന്നുകളയാന്‍
നീയും.............
രണ്ടു മിനിട്ടുകള്‍ മാത്രം ,എന്‍റെ പോരാട്ടം തോല്‍വിയടഞ്ഞു
ഞാന്‍ .....മരിച്ചു

നിന്നെ കാണാതെ
നിന്നെ പിരിയുന്നു
എനിക്ക് ഇഷ്ട്ടപ്പെട്ട ആ ദേവാലയം വിട്ട്

നിന്‍റെ കൂടെ കളിച്ചു ഉല്ലസിക്കാന്‍ ആഗ്രഹിച്ചു
എന്‍റെ ജന്മമേ കളിതമാശയായിതിര്‍ന്നു
വെളിച്ചത്തില്‍ വസിക്കുന്നവര്‍ക്ക്

വിണ്ടും അതേ ദൈവത്തിന്‍റെ മടിയില്‍
അതേ കളികള്‍തന്നെ
പുതിയതായി ഇനിയൊരു ആശയും
വിണ്ടും അതേ ഇരുട്ടറയില്‍,
നിന്‍റെ പൊന്നുമകളായി
നിന്‍റെ കരുവറ ഗന്ധം
വിണ്ടും നുകരണം

എന്ന്
പിറക്കാതെ പോയ മകള്‍

19 December 2015

ഒരുമരം

അകത്തെ ചുവരുകളില്‍
ഹൃദയത്തിന്‍റെ നിലത്തില്‍
സ്വന്തം ചരിത്രപുസ്തകം ഒന്ന്
പേജുകള്‍ പുത്തു, വേരുകളോടി
കിടക്കുന്നു
പുസ്തകം തന്‍റെ ലക്ഷംകൈകളെവിരിച്ചുകൊണ്ട്
നിവര്‍ന്നു എഴുന്നേറ്റുനില്‍ക്കുന്നു
വിടിന്‍റെ കൂര തട്ടിമുട്ടി
കൈ വിരിച്ച ശാഖകളില്‍
ദേശാടനത്തിലെ സംഭവങ്ങള്‍
ചില കുറിപ്പുകളായി തളിര്‍ത്തു ഇലയായി
ചിലത് കായ്കളായി
കാറ്റ് ഒരിക്കല്‍പോലും അതിനെ തുക്കികൊണ്ടുപോകുന്നില്ല
അതിന്‍റെ ഒരു കണ്ണിപോലും ഒരു അമ്പും വിഴ് ത്തുന്നില്ല
കൂര ഇടിഞ്ഞുപോകുന്നവരെ മരം വളരട്ടെ

വിരുന്നിലെ വിഷകന്യക

നക്ഷത്രങ്ങള്‍ പൊടിഞ്ഞു വിഴുന്നതരത്തില്‍
രാത്രി കുലുങ്ങിവിറയ്ക്കുന്നു
കനവ്‌ ഭയാനകമാകുമ്പോള്‍
വിഷമായ് രസായനത്തെ മാറ്റികൊണ്ടിരിക്കുന്നു
തുളുമ്പാത്ത കണ്ണിരും
ഇരുളിലെ പാഴ് കനവുകളും
ഇവനോ അവനോ എന്ന് ചിന്തിച്ച്
ചുരുളുന്നു
കാമത്തിന്‍ നിലഞരമ്പുകള്‍
കൃകത്തിനുള്ളില്‍ കൊടുംങ്കാറ്റ്
ഹൃദയത്തിനുള്ളില്‍ രക്തത്തിന്‍ ചുഴി
മാറിടം നിറഞ്ഞു തുങ്ങുന്നു
അതിന്‍റെ ഇരു കിണ്ണങ്ങളിലും
കൊടിയ വിഷം
ഉണ്ടായ ഓരോതുള്ളി വിഷവും
ആ നിശയെ കുടയാന്‍ കഴിവുള്ളത്
ഈ വിരുന്നില്‍
സ്വാദുള്ള ഒരു പദാര്‍ത്ഥമായി
നിന്‍റെ കോപ്പയില്‍ നിറഞ്ഞിരിക്കുന്നു
ഇനി നിനക്ക് സ്വാദ് നോക്കാം എന്നെ !!!!!

17 December 2015

പാവകള്‍

മദ്യകോപ്പയ്ക്കും അധരങ്ങള്‍ക്കും
ഇടയില്‍ വീണ കണ്ണുനീര്‍ത്തുള്ളികളില്‍
സ്നേഹം യാചിച്ചുനില്‍ക്കുന്ന
അവളുടെ പ്രതിമയെ കണ്ടതായി
അവന്‍ സത്യംചെയ്തു
അവള്‍ ഒന്നുംപറയാതെതന്നെ
എല്ലാമറിയാം എന്ന്പറഞ്ഞ അവനെ
അപ്പോഴേയ്ക്കും അവള്‍ക്ക് ഇഷ്ടമായിരുന്നു
അവന്‍കൊണ്ടുവന്ന കോപ്പയാല്‍
മദ്യവും തനിക്ക് ഒരു തുണയെ നേടിക്കഴിഞ്ഞു
ജിവിതം പോകുന്നപോക്കില്‍ വിടുന്നത്
നല്ലതെന്ന് - അവന്‍
തല ഉയര്‍ത്തി നോക്കിയാല്‍
കാണുന്ന കാഴ്ചകള്‍മാത്രം
വിശ്വസിക്കുന്നത് നല്ലതെന്നും അവന്‍പറഞ്ഞു
ഉള്ളംകൈരേഖയിലെ
കുരുക്കുകള്‍ അഴിക്കുന്നവനെപ്പോലെ
വിരലുകള്‍കൊണ്ട് ചിത്രംവരച്ചപ്പോള്‍
സ്പര്‍ശനത്തിനായി വിശന്ന ഉടല്‍
അമ്മയുടെകരുതല്‍ തുലച്ച കുഞ്ഞിനെപ്പോലെ
ചുരുണ്ടുമടങ്ങി
കോപ്പകള്‍ നിറഞ്ഞു
അപരിചിതത്ത്വത്തിനും പരിചയത്തിനും
ഇടയില്‍ എത്രയോ വര്‍ണ്ണവിളക്കുകള്‍
രാത്രിയുടെ തെരുവുകളില്‍
സ്നേഹം നഗ്നമായി ഓടുന്നു

04 December 2015

പുലരികള്‍

പുലരികള്‍
===========
എല്ലാ പുലരികളും ഒന്നുപോലെ
ആരംഭിക്കുന്നില്ല
ചിലത് ഉറക്കമില്ലാത്ത മിഴികളുമായി
തുടങ്ങുന്നു
ചിലത് കനവുകള്‍ക്കയായി
ഉറക്കം തുടര്‍ന്നുകൊണ്ട്
ഒരു ചിലത്
കരയുന്ന കുഞ്ഞിന്‍റെ അവസ്ഥ
മനസ്സിലാക്കാന്‍ കഴിയാത്ത കുഴപ്പങ്ങളോടെ
വേറെചിലത്
പ്രശ്നങ്ങളുടെ കാലടി ഒച്ചയോടെ
തുടങ്ങുന്നു
ഏതോ ഒരു പുലരി
നമ്മുടെ മരണത്തോടെ............

28 November 2015

കാലം പറഞ്ഞ ഉത്തരം !!!

കാലം പറഞ്ഞ ഉത്തരം !!!
=====================
കാലത്തിന്റെ വാതില്‍ക്കല്‍
ഒരു വലിയ കുട്ടം,
ജിവിതത്തില്‍ വഞ്ചിതരായവരുടെ
പരാതികള്‍
സ്വികരിക്കപ്പെടുന്നു എന്ന
കിംവദന്തി
അന്വേഷണം നടത്തി
സത്യമാണെന്ന് ഉറപ്പിച്ചു
ന്യായം ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപ്പിലുകള്‍
അന്യായത്തെപറ്റിയുള്ള
അമര്‍ഷം..........!!!!
പുനഃപരിശോധനയ്ക്കായി
സമര്‍പ്പിച്ച ഹര്‍ജികള്‍
എങ്ങും കരച്ചിലോടും ജാഡ്യത്തോടെയും
പരസ്പരം പോരാടുന്ന മനുഷ്യര്‍
വാതില്‍ തുറക്കപ്പെട്ടു
കാലം ഗംഭിരമായി വെളിയില്‍വന്ന്
നിശബ്ദമായി കുറച്ചുനേരം നിന്നു
ദയയോടെ സംസാരിച്ച കാലം
''നിങ്ങളുടെ പരാതികള്‍ കേട്ട
എനിക്കും തരണംചെയ്യാനുള്ള വഴിയറില്ലാ
ഹൃദയത്തില്‍ വേദനയുംപേറിയാണ്
നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്..............
ദൈവത്തിന്‍റെ പരിശോധനയ്ക്കായി
എല്ലാം സമര്‍പ്പിച്ചിരിക്കുന്നു
ഞാന്‍ വെറും കാര്യസ്ഥന്‍
വിധിക്കാനുള്ള അധികാരം
ദൈവത്തിന്‍ കൈകളില്‍ മാത്രം
വിശ്വസിക്കുവിന്‍''
ഇത്രയുംപറഞ്ഞ് കാലം വാതിലടച്ചുപുട്ടി
അപ്പോള്‍മുതല്‍ അതിനായി
കാത്തിരിക്കുന്ന ജനകുട്ടത്തിന്‍
മുറുമുറുപ്പ് അടങ്ങിതുടങ്ങിയിരിക്കുന്നു...........

കോപം !!!

കോപം !!!
======
കളിക്കുന്നതിനിടയില്‍ തന്നെ വേണമെന്ന് തള്ളിവിഴ്ത്തിയത് ,ആരാണെന്ന് അറിഞ്ഞപ്പോള്‍ വരാത്ത കോപം !!
പ്രതിക്ഷിച്ച പിറന്നാള്‍ സമ്മാനം ,കിട്ടാതിരുന്നപ്പോള്‍ ഉണ്ടാവാത്ത കോപം!!
സമ്മാനം തരാതെ, പത്ത് മിനിട്ടിനുള്ളില്‍ തിന്ന് തിര്‍ത്ത് കൊള്ളണമെന്ന ഉത്തരവോട്കുടി പാത്രംനിറയെ ചോറ് വിളമ്പിയ മുത്തശ്ശിയോട് തോന്നാത്ത കോപം!!
പള്ളിക്കൂടത്തില്‍ പഠിപ്പിക്കുന്നത്‌ പോരാതെ, ഹോംവര്‍ക്ക് തന്ന് ബുദ്ധിമുട്ടിച്ചപ്പോള്‍ വെളിപെടുത്താത്ത കോപം!!
ഉത്തരങ്ങള്‍ ശരിയായിരുന്നിട്ടും കൈയൊപ്പ്‌ ഇട്ടുതരാന്‍ വരിയില്‍ കാത്തുനില്ക്കാന്‍ പറഞ്ഞ, കണക്ക്മാഷിനോട് കാണിക്കാന്‍ പറ്റാത്ത കോപം !!
ഇഷ്ടപ്പെട്ടത് പഠിക്കാന്‍ വിടാതെ കഷ്ടപ്പാടുള്ളത് കാശ് കൊടുത്ത് പഠിക്കാന്‍ പറഞ്ഞയച്ചവരോട് പ്രകടിപ്പിക്കാന്‍ പറ്റാത്ത കോപം!!
ഒരേ ഒരു പ്രാവശ്യം
വരുന്നു ഉഗ്രകോപം
കുട്ടികള്‍ക്ക്
''നിനക്ക് ഒന്നും അറിയില്ല ....ചുമ്മാ ഇരിക്ക് കുട്ടി'' എന്ന് പറയുമ്പോള്‍

27 November 2015

മാനുഷബുദ്ധി

മാനുഷബുദ്ധി
================
മനമൊരു സമയം കുവുന്നു
മുന്നേറിപോ....എന്ന്
മനം കുവുന്നു ചിലനേരം
പിന്നോട്ടു നോക്കി അടി വെക്കരുതെയെന്ന് !
ബുദ്ധി ക്കിതില്‍ ഇഷ്ടമില്ല
മുന്‍അനുഭവങ്ങളാല്‍
വഴുക്കിവിണ അകകണ്ണുകളുടെഓര്‍മ്മയില്‍
ബുദ്ധി തേടുന്ന ചോദ്യങ്ങള്‍ക്കുള്ള
ഉത്തരമില്ല..............
മുന്നേറിപോകുവാന്‍
മുന്നില്‍നില്‍ക്കുന്നത്
യുദ്ധത്തിനായി ഒരുങ്ങിവന്ന രാജസൈന്യമാണോ ??
.......ദുര്‍ഘടമായ പാതയാണോ ?
എന്ന് ചോദിക്കുന്നു ബുദ്ധി !
മലയുടെമുകളില്‍ ഏറ്റവുംഅറ്റത്തായി ഒരു മനുഷ്യന്‍
താഴയോ.............?
ആയിരമായിരം അടി ആഴത്തില്‍
കാണുന്ന പാറകള്‍....കുഴികള്‍
എത്തിനോക്കികൊണ്ടിരുന്ന ഒരു വിഷനാഗം
കൊടുംകാട്ടിലുമുണ്ടായിരുന്നു
ഇതില്‍ മുന്നേറുന്നത് തന്നെയല്ലേ വിവേകം
അല്ലെങ്കില്‍
പിന്നോട്ട് നോക്കി നടന്ന്
പുതിയ വഴി കണ്ടുപിടിക്കുന്നതോ ??
നെഞ്ചുമുഴുവന്‍ നിറഞ്ഞവഞ്ചനയും
തിന്മയുള്ള മനുഷ്യന്‍റെ കരവുംചേര്‍ന്ന് രൂപം കൊടുത്ത
മുന്നേറുന്ന വഴി ചെല്ലേണ്ടയെന്ന
മുദ്ര
ബുദ്ധി ഉണരുന്നനേരം
ബധിരനായ മനം ചൊല്ലും
മനുഷ്യന്‍ സ്വയം ഉണരുന്നില്ലാ..........
അറിഞ്ഞാലും മനസ്സിലാവില്ലാ........
ചിന്തിച്ചു തിരുമാനിക്കുന്നില്ലാ......
എത്ര പ്രാവശ്യം തോല്‍വിയടഞ്ഞാലും
മനസ്സിന്‍റെ വഴിയേ പോകുന്നു !
മനുഷ്യന്‍ ബുദ്ധിയുടെ ചൊല്‍ ശ്രവിക്കുന്നവനല്ലാ !!!!

ഉപ്പുസമുദ്രം

ഉപ്പുസമുദ്രം
==========
ആ ചിട്ടുകുരുവി ഉല്ലസിച്ചുതിരിയുന്നു
നിറയെ വാനങ്ങളെ അത് നിന്തി പിന്നിട്ടിരിക്കുന്നു 
മരിച്ചുകിടക്കുന്നഭുമിയുടെ ഉഛ്വാസങ്ങളെ
തന്‍റെ ചെറിയ കൊക്ക് കൊണ്ട് കൊത്തിതിന്നുന്നു
വേടന്‍റെ അമ്പുകള്‍ വരഞ്ഞ ആകാശകിടങ്ങുകള്‍
ലാഘവമായ് പാഞ്ഞുകടന്ന
സന്തോഷത്തില്‍ ദിശ മാറിപോയിരിക്കുന്നു
കതകുകള്‍ ഇല്ലാത്ത അതിന്റെ അരമനയില്‍
സുര്യന്റെ സങ്കോചംപോലും തറയില്‍ വിഴുന്നുന്നില്ല
തന്‍റെ ഒറ്റചിറകിനാല്‍ ആകാശത്തിന്‍റെ മുട്ടില്‍പിടിച്ചു ചുഴറ്റി
ഒരു നിര് കുട്ടയില്‍ എറിയാനും സാധിക്കും
ഇപ്പോള്‍ അതിന്‍റെ ദാഹമെല്ലാം
ഉപ്പുസമുദ്രത്തെ കുടിക്കണമെന്നതാണ്
കുറെ നേരമായി കടലിന്‍ മുകളില്‍
നിന്ന ഇടത്തിലെ
ചിറക് വിരിച്ചു കൊണ്ട്
തലയ്ക്ക് മേലെ പറക്കാന്‍ തയ്യാറായിനില്‍ക്കുന്നുവെങ്കിലും
കടല്‍ ഒരിക്കലും അതിനോട് കോപപ്പെടുന്നില്ല

24 November 2015

ലോകമേ...........പിണമായലും പണം വേണം (കഥ)

ലോകമേ...........പിണമായലും പണം വേണം (കഥ)
===========================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally
ഒരു കുട്ടിയെ തോളില്‍കിടത്തിയപടി അയാള്‍ ആ ബസ്സില്‍,മുഖത്ത് ഏതോ ഒരു വേദന തിങ്ങിനിറഞ്ഞിരുന്നു.
ടിക്കറ്റ്‌,,ടിക്കറ്റ്,,,എന്ന് കണ്ടക്ടര്‍ വിളിച്ചപ്പോഴും,അയാളില്‍നിന്നും മറുപടിയില്ല
ഹലോ...എവിടെ പോകാനാ...കണ്ടക്ടര്‍ ടെന്‍ഷന്‍ ആയതുപോലെതോന്നി
അയാളുടെ നടുങ്ങുന്ന കൈകളിരുന്ന കാശു പിടിച്ചുപറിച്ച കണ്ടക്ടര്‍...രാവിലെ ഓരോരുത്തന്‍മാര്‍ ഇറങ്ങികൊള്ളും നമ്മളെ കലിപ്പാക്കാന്‍....എന്ന് പറഞ്ഞ് കൊണ്ട് ടിക്കറ്റ്‌ കൊടുത്തിട്ട് നടന്നുനിങ്ങി.
ജനലരുകില്‍ ഇരുന്നത്കൊണ്ട് കാറ്റും പൊടിയും അടിച്ചിട്ടാണോ....എന്തോ അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നുണ്ടയായിരുന്നു.കൈയില്‍ ഉണ്ടായിരുന്ന തോര്‍ത്ത്‌കൊണ്ട് അയാള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് ,യാത്ര തുടര്‍ന്നു...അയാളുടെ കുടെയുണ്ടയായിരുന്ന ഒരുവര്‍ അയാളെ മുറുകെപ്പിടിച്ച്‌ കൊണ്ട് അടുത്തിരിപ്പുണ്ടയായിരുന്നു,ഏതോ ഒരു വലിയ സംഭവം അവരുടെ ജിവിതത്തില്‍ നടന്നിരിക്കുന്നത്പോലെതോന്നി
എനിക്ക് ഇറങ്ങേണ്ടസ്ഥലമെത്താറായി,പക്ഷേ അവിടെ ഇറങ്ങാന്‍ എന്‍റെ മനസ്സ് അനുവദിക്കുന്നില്ല,അയാളുടെ ജിവിതത്തില്‍ എന്ത് നടന്നത്കൊണ്ടാണ് അയാളും കൂടെയുള്ളആളും ഇത്രയധികം ശോകമുകമയായ അവസ്ഥയില്‍ പോയികൊണ്ടിരിക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസ എന്നെ അലട്ടികൊണ്ടിരുന്നെങ്കിലും ,ഞാന്‍ എന്‍റെ സ്റ്റോപ്പില്‍ ബസ്സ്‌ വിട്ട് ഇറങ്ങി.പക്ഷെ ഞാന്‍ ഇറങ്ങിയ അതെ ബസ്സ്‌ സ്റ്റോപ്പില്‍ അയാളും ഇറങ്ങിയപ്പോള്‍ മനസ്സിനും തെല്ലുസമാധാനം ...കാര്യം അന്വേഷിക്കാമല്ലോ !!
അയാള്‍ തന്‍റെ മകനെയും തോളില്‍ ചുമന്നുകൊണ്ടുപോയ വഴിയെ അവരെ ഞാന്‍ പിന്തുടര്‍ന്നു.കുറച്ചു ദുരം അവരെ പിന്തുടര്‍ന്ന് കൊണ്ടിരുന്ന എന്നെ കാത്തിരുന്നത് ,നടുക്കവും അമ്പരപ്പുമായിരുന്നു.
സ്വന്തം മകനെ തോളില്‍കിടത്തികൊണ്ട് അയാള്‍ ചെന്നത് ഒരു സ്മശാനത്തിലായിരുന്നു.അടുത്ത കുറച്ചു ബന്ധുക്കള്‍ മാത്രമേ അവിടെഉണ്ടായിരുന്നു.തോളില്‍ നിന്നും മകനെ താഴെകിടത്തിയ അയാള്‍ പെടുന്നനെ വാവിട്ടുനിലവിളിച്ചു....തലയിലും നെഞ്ചിലും അടിച്ചുകൊണ്ട് അയാള്‍ വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നു.
എങ്ങനെ അയാളുടെ മകന്‍ മരിച്ചുപോയി എന്നെനിക്കറിയില്ല.....പക്ഷെ ഒരുകാര്യം എനിക്ക് മനസ്സിലായി....മരണാന്തര ചടങ്ങുകള്‍ ഒരു ഉത്സവംപോലെ കാശു വാരിയെറിഞ്ഞു ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍....മരിച്ചുപോയ തന്‍റെ മകനെ ഒരു ആംബുലന്‍സിലോ ,അല്ലെങ്കില്‍ ഒരു ശവവണ്ടിയിലോ എത്തിക്കാന്‍ പോലും അയാളുടെ കൈയില്‍ പണമില്ലായായിരുന്നുവെന്ന്.
അയാളുടെ പൊന്നോമന മകനെ തോളില്‍ ചുമന്നുകൊണ്ടു,ദുഃഖം നെഞ്ചില്‍ അടക്കി,ആ ബസ്സിലെ യാത്രകാരെആരെയും അറിയിക്കാതെ.....മകന്‍റെ മൃതദേഹവും ചുമന്ന് സ്മശാനവരെ ചെന്ന ആ പിതാവിന്‍റെ വേദന ഇനിയും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു.
ജീവനോടെ ഉള്ളതുവരെ മാത്രമാണ് പണം ആവിശ്യമെന്നു കരുതിയിരുന്നത്........പക്ഷെ പിണമായലും പണം വേണം ഈ ലോകത്തില്‍
========================================================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally

16 September 2015

ലണ്ടനിലെ (സുപ്രഭാതം ഡെയിലി)


സുപ്രഭാതം ഡെയിലിയില്‍ല്‍ പ്രസിദ്ധികരിച്ച ഞാന്‍ എഴുതിയ" ലണ്ടനിലെ മറക്കാനാവാത്ത അനുഭവം ''വായിക്കുവാന്‍ click below LINK ....http://suprabhaatham.com/epaper
........http://suprabhaatham.com/


02 September 2015

കനവുകള്‍ വില്‍ക്കാനുണ്ട്
പത്ത്മിനിറ്റ്ദുരത്തില്‍
റെയില്‍വേസ്റ്റേഷന്‍....
ഹൈവേ വിളിപ്പാടകലെ....
ഇൻഫർമേഷൻ ടെക്നോളജി കാമ്പസ്
സമീപത്തില്‍ അടുത്തമാസം തുറക്കുന്നു...
നടന്നുപോകാവുന്ന ദുരത്തില്‍
പള്ളിയും അമ്പലവും......
നഗരസഭയുടെ ജലവിതരണപൈപ്പ്
ഉടന്‍വരുന്നു....
ഇവിടെ ജിവിതം സുന്ദരം...
മുതല്‍മുടക്കിയാല്‍ അടുത്തവര്‍ഷം
ഭുമിയുടെവില മുന്ന്മടങ്ങ്‌...
കാറ്റുള്ളപ്പോള്‍ തുറ്റണം...
വര്‍ണ്ണകൊടികള്‍ പാറിപറന്നുകൊണ്ടിരിന്നപ്പോള്‍
മിനിസ്ക്രീനിലെ നായികനടിയുടെ ഉപദേശം !!


ഉദ്യോഗത്തില്‍ നിന്നും വിരമിക്കാന്‍
അഞ്ചുവര്‍ഷം ബാക്കിയുണ്ട്.....
ബ്ലേഡ്പലിശക്കാരന്‍ പണംകൊടുത്തപ്പോള്‍
ഫ്ലോട്ടുകളയായി വേര്‍തിരിച്ചതില്‍
വിട്പണിയാന്‍ പത്ത്സെന്റ്‌
അഭിമാനത്തോടെ അയാളുംവാങ്ങി .....


മകന്‍റെ പഠനചെലവും
മകളുടെ കല്യാണവും...
തുടര്‍ന്ന്ഉണ്ടായ
ഉദ്യോഗ വിരാമവും
അയാളെ വിരട്ടിയപ്പോള്‍.....

വിട്പണിയാന്‍വാങ്ങിയ
ഭുമി വില്‍ക്കാന്‍
പുറപ്പെട്ടുപോകുന്നു
അനുദിനം അയാള്‍....
അവിടെ തണലിനായുള്ള
ഒറ്റമരംമാത്രം വരവല്‍ക്കുമ്പോള്‍
നാട്ടിയിരുന്ന കല്ലുകള്‍
കുറ്റിക്കാട്ടിനുള്ളില്‍ കാണാതായപ്പോള്‍
നഗരത്തിലെ അഴുക്കുചാലില്‍നിന്നുള്ള
വെള്ളവുംകുടി ഒഴുകിപരക്കുന്നത്കണ്ട്
 ഹൈവേയിലേക്ക്
നടന്ന് നടന്ന്  
അയാളുടെ ചെരുപ്പുകള്‍ തേയുന്നു!!
18 August 2015

കവിത

കവിത
--------------
അറുതിയില്‍
അധികാരി
അയാളുടെ കവിതയെ പിടിച്ചുകൊണ്ട്പോയി


കവിതയെ വിചാരണചെയ്തപ്പോള്‍
അവര്‍കണ്ണുകള്‍കെട്ടിയിരുന്നു
നഗനയായ
കവിതയെ നോക്കാന്‍
അവര്‍ ഭയന്നു


കുറ്റങ്ങള്‍ വെളിപ്പെടുത്തുന്നതാണ്
തന്‍റെ പ്രധാനപ്പെട്ട
ജോലിയെന്ന് കവിത സമ്മതിച്ചതിനാല്‍
ജാമ്യത്തില്‍ വിടാന്‍ വകുപ്പില്ലെന്നും
പിഴയടച്ചിലെങ്കില്‍ ജയില്‍വാസമെന്ന്
ഉത്തരവിട്ട നീതിപതി

തന്‍റെ കണ്ണുകളും കാതുകളുംപൊത്തിയിരുന്നു


കവിത പറഞ്ഞവാക്കുകളുടെ പുതിയ അര്‍ത്ഥങ്ങളെ
അവര്‍ ഭയന്നു
പിഴയടക്കാന്‍ പണംഇല്ലാത്തതുകൊണ്ട്
ജയിലടയ്ക്കപ്പെട്ട കവിത
കമ്പികളില്‍ താളമടിച്ചു
എപ്പോഴും പാട്ടുകള്‍ പാടികൊണ്ടിരുന്നു
നാളുകള്‍ക്ക് ഒടുവില്‍
മറ്റ് തടവുകാരും വസ്ത്രങ്ങള്‍
പിഴുതെറിഞ്ഞു നഗ്നരായ്
അവര്‍ സംസാരിച്ച പുതിയ മൊഴി
അധികാരികള്‍ക്ക് അരോചകമായി

കരാഗൃഹത്തിന് പിടിച്ച ഭ്രാന്ത്
പതുക്കെപ്പതുക്കെ നഗരമെങ്ങുംപടര്‍ന്നുപിടിച്ചു

ആ നഗരത്തില്‍ അതിന്ശേഷം
ഭരണമില്ല
കുടുംബമില്ല
സംസ്കാരമില്ല
നാണയങ്ങളില്ല,വ്യപാരമില്ല
കുറ്റങ്ങളില്ല
ശിക്ഷകളുമില്ല !!!

15 August 2015

സ്വാതന്ത്ര്യംസ്വാതന്ത്ര്യം
--------------------------------------------------------------
‘’എടാ വാസു ഇന്നു രാത്രി മാധവനെയും രാധയെയും ഇവിടെ നിന്നും രക്ഷപ്പെടുത്തണം’’ദാമു വാസുവിനോടായി പറഞ്ഞു
‘’എന്താണഡാ നീ പറയുന്നത്’’പേടിയോടെ വാസു ദാമുവിനോട് ചോദിച്ചു
‘’ഇന്ന് മാത്രമേ അവരെ ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ ,മറ്റ് ദിവസങ്ങളില്‍ സാധിക്കില്ല’’
’അതെല്ലാം ശരി ,എങ്ങനെ....എന്തെങ്കിലും പ്ലാന്‍ ഉണ്ടോ മനസ്സില്‍’’
‘’മ്...മ്..ഉണ്ട്,ഇന്നു നൈറ്റ്‌ വാര്‍ഡന്‍...നാളെ നടക്കാന്‍ പോകുന്ന സ്വാതന്ത്ര്യംദിന ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ നോക്കാന്‍ പോകുന്ന സമയത്ത് അവരെ ഇവിടെ നിന്നും പുറത്ത്കടക്കാന്‍ സഹായിക്കണം’’
‘’പ്ലാന്‍ കൊള്ളാം...വര്‍ക്ക് ഔട്ട്‌ ആകുമോ.....?’’
‘’അതെല്ലാം നടക്കും...നീ പോയ്‌ രാധയുമായി ബാക്ക് എന്റര്‍ന്സ്’ ഡോറിന്‍റെ അവിടെ വരൂ....ഞാന്‍ മാധവനുമായി വരാം’’
’’ശരിയെടാ............!’’
===================================
രാത്രി 11.00 മണി
വാര്‍ഡനും മറ്റ് എല്ലാ സ്റ്റാഫും സ്വാതന്ത്ര്യംദിനാഘോഷങ്ങളുടെ ഏര്‍പ്പാടുകള്‍ നോക്കുന്നതിനായി സ്റ്റേജ് തയ്യാറാക്കുന്ന സ്ഥലത്തേയ്ക്ക് പോയി.അപ്പോള്‍ വാസുവും ദാമുവും ,മാധവനെയും രാധയെയും കുട്ടികൊണ്ട് ബാക്ക് എന്റര്‍ന്സ്റ ഡോറിന്‍റെ അടുത്തെത്തി.അപ്പോള്‍ ദാമു തന്‍റെ മൊബൈല്‍ഫോണ്‍ എടുത്ത് കാള്‍ ചെയ്തു.
‘’ഹലോ ...ഞങ്ങള്‍ ബാക്ക് എന്റര്‍ന്സ്‍ ഡോറിന്‍റെ അടുത്തുണ്ട്...നീ എത്തിയോ
‘’ഞാന്‍ എത്തി ദാമുസാര്‍... ബാക്ക് എന്റര്‍ന്സ്ാ ഡോറിന്‍റെ അടുത്തുള്ള മതിലില്‍ ഏണി വച്ചിട്ടുണ്ട്,നിങ്ങള്‍ അവരെ രണ്ടുപേരെയും അകത്തുനിന്നും മതിലിന്റെ മുകളില്‍ കയറ്റിവിട്,പുറത്ത് വച്ചിട്ടുള്ള ഏണി വഴി അവരെ ഞാന്‍ താഴെ ഇറക്കാം,’’
അവന്‍ പറഞ്ഞത്പോലെ രാധയെയും മാധവനെയും അവര്‍ മതിലിന്‍റെ മുകളിലേക്ക് കയറ്റിവിട്ടു,മതിലിന്‍റെ പുറത്ത് വച്ചിരുന്ന ഏണി വഴി അവന്‍ അവരെ രണ്ടുപേരെയും താഴെ എത്തിച്ചു
‘’നിങ്ങളാണോ മാധവന്ചേപട്ടനും രാധചേച്ചിയും.....?’’
‘’അതെ...ഞങ്ങളാണ്.....നിങ്ങള്‍ ആരാണ്.?’
‘’ഞാനാണ്‌ ദാമു സാറിനോട് ഫോണില്‍ സംസാരിച്ചത്...നിങ്ങളെ ഞാന്‍ എവിടെയാണ് എത്തിക്കേണ്ടത്‌......?’’
‘’ഈ അഡ്രസിലാണ് ഞങ്ങള്ക്ക് പോകേണ്ടത്’’മാധവന്‍ ഒരു മേല്വിവലാസം എഴുതിയ പേപ്പര്തുളണ്ട് അവന്‍റെ കൈയ്യില്‍ കൊടുത്തു.
========================================
രാത്രി 12.00 മണി
മാധവന്‍ നല്കിതയ അഡ്രസ്സില്‍ അവരെ രണ്ടുപേരെയും അവന്‍ എത്തിച്ചു.
അവര്‍ ആ വിട്ടിന്റെ ഡോറില്‍ തട്ടി.ആ വിട്ടിലെ ഗൃഹനാഥനും ഭാര്യയും ഉറക്കത്തിലായിരുന്നുവെങ്കിലും,അവരുടെ അഞ്ചുവയസ്സായ മകന്‍ നാളെ വരാന്പോതകുന്ന തന്റെല പിറന്നാള്‍ ദിനത്തിന്റെി ചിന്തയില്‍ ഉറക്കംവരാതെ കണ്ണ്തുതറന്ന് കിടക്കുകയായിരുന്നു.വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് ആ അഞ്ചു വയസ്സുകാരന്‍ കതക് തുറന്നു.വെളിയില്‍ നില്ക്കു ന്ന തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ടപ്പോള്‍ അവന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി.
അതെ...മാധവനെയും രാധയെയും മക്കള്‍ വൃദ്ധസദനത്തില്‍ താമസിപ്പിച്ചതായിരുന്നു.സ്വാതന്ത്ര്യ ദിനത്തില്‍ പിറന്ന അവരുടെ കൊച്ചുമകന്,പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നതിനായി, വൃദ്ധസദനത്തിലെ തങ്ങളുടെ കുട്ടുകാരയായ വാസുവിന്റെയും ദാമുവിന്റെയും സഹായത്തോടെ മകന്റെക വിട്ടില്‍ എത്തിയതാണ് അവര്‍. കൊച്ചുമകനെ കണ്ട് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കരുതിവച്ചിരുന്ന സമ്മാനവും നല്കിി.
ഈ കഥയിലെ മാധവനെയും രാധയെയും പോലെ വൃദ്ധസദനങ്ങളില്‍ കഴിയുന്ന എല്ലാ മാതാപിതാക്കള്ക്കും സ്വാതന്ത്യം നല്ക്കു മെന്ന് പ്രതിക്ഷിച്ചു കൊണ്ട് നിങ്ങള്ക്ക് ഏവര്ക്കും എന്റെ് സ്വാതന്ത്യ ദിനാശംസകള്‍ നേരുന്നു --ലാസര്‍ മുളക്കല്‍
=========================================================
STORY CREATED BY - LASAR MULAKKAL

11 August 2015

LONDON LIFE (അനുഭവം) MATHRUBHUMI- മാതൃഭൂമി

http://www.mathrubhumi.com/nri/blog/London%20life/
MATHRUBHUMI(മാതൃഭൂമി) പ്രസിദ്ധികരിച്ച എന്‍റെ LONDON LIFE (അനുഭവം) വായിക്കുവാന്‍ Click Below Link
http://www.mathrubhumi.com/nri/blog/London%20life/

19 July 2015

http://www.mathrubhumi.com/nri/blog/Lasar%20Mulakkal/

മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധികരിച്ച എന്‍റെ കവിത വയിക്കുവാന്‍ READ PEOM ON MATHRUBHUNMI ONLINE PORTAL ...PLEASE CLIK BELOW LINK

http://www.mathrubhumi.com/nri/blog/Lasar%20Mulakkal/


    http://www.mathrubhumi.com/nri/blog/Lasar%20Mulakkal/

16 July 2015

മരൂഭൂമി

മരൂഭൂമി

-----------

അന്ധകാരന്തകനായ

ആരാധന പാത്രമേ

മരൂവിൽദാഹജലം

തേടിയലയുന്നവരെകണ്ടപ്പോൾ

കവിതകളില്ലകഥകളില്ല

ചൂട്ടുപൊളളൂന്ന സത്യങ്ങൾകണ്ട് 

ഞാനുമൊരുകനലായി

ഇക്കഥകളൊക്കെയുo

എഴുതുവാനെനിക്ക്

വേദനകൾ താങ്ങുവാൻശേഷിയു ളെളാരു

ഏഴുത്തോല തരുമോ ????

പരിമാണം

പരിമാണം
---------------------
വിശപ്പിന്റെ പരിമാണങ്ങൾ
തിരുമാനിക്കുന്നതുലാസിന്റെ പടികൾ
ദൈവത്തിന്റെ കൈകളിൽ
നൈമിഷികമായിഇടം മാറുന്നു


അന്നത്തിനു അലയുന്നവരുടെയും
അന്നം അലങ്കോലമാക്കുന്നവരുടെയും
വിശപ്പിന്റെ പരിമാണങ്ങൾ
തിരുമാനിക്കുന്ന
തുലാസിന്റെ പടികൾ
ദൈവത്തിന്റെ കൈകളിൽ
നൈമിഷികമായി
ഇടം മാറുന്നു


......... ....................................................
പരിമാണം = അളവ്, തൂക്കം

അന്ധത

അന്ധത
========
ഒരിക്കല്‍ ഒരുവന്‍
എന്നിടംസഹായമഭ്യര്‍ത്തിച്ചെത്തി
അന്ന് ഭിക്ഷാടനത്തില്‍കിട്ടിയതില്‍
പാതി,ഞാനയാള്‍ക്ക്കൊടുത്തു

ഇരുട്ടറയില്‍ ഉയിരിനായി
പിടഞ്ഞപ്പോള്‍
ഞാന്‍തിരച്ചറിഞ്ഞു
എന്‍റെ പാതിയില്‍ ഞാനറിയാതെ
അയാള്‍വിഷംകലക്കിയിരിക്കുന്നു
എന്‍റെ മരണത്തിനായി
തിന്മപോരടിയപ്പോള്‍
അന്ധനുംബധിരനുമായ
നന്മ,മരണാനന്തരമുള്ള
എന്‍റെ ആത്മാവിനായി
കാത്തിരിക്കുകയായിരുന്നു

21 June 2015

കാഴ്ചയുള്ളവരെ അവര്‍ക്കായി അല്‍പം കരുതല്‍ !!!!!!!

കാഴ്ചയുള്ളവരെ അവര്‍ക്കായി അല്‍പം കരുതല്‍ !!!!!!!
==================================
മലയാള മനോരമയില്‍ ശ്രി സി സജീവന്‍ എഴുതിയ ഒരു ലേഖനം വായിക്കുകയുണ്ടായി.തൃശ്ശൂരില്‍ കാഴ്ചയില്ലാത്ത യുവാക്കള്‍ ബസ്‌ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് ഈ ലേഖനത്തിലെ ഉള്ളടക്കം.നിരവധി അപകടവാര്‍ത്തകള്‍ നമ്മള്‍ നിത്യേന വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു.ആ നിമിഷം നാം അതെക്കുറിച്ച് ഓര്‍ത്ത് വിലപിക്കുകയോ പറയുകയോ ചെയ്യുന്നതോടെ,ജിവിതതിരക്കുകള്‍ക്കിടയില്‍ ആ അപകടവാര്‍ത്തയും വേദനയും മറന്നു പോവുന്നു എന്നതാണ് യഥാര്‍ത്ഥ്യം.
ഇരുട്ടില്‍ വിളക്കുമായി നടക്കുന്ന അന്ധനെ കണ്ടപ്പോള്‍ ഒരാള്‍ക്ക് ആശ്ചര്യം''നിങ്ങള്‍ക്ക് കാഴ്ചയില്ലല്ലോ പിന്നെന്തിനാ വിളക്ക്' ''?
''എനിക്ക് കാണാനല്ല നിങ്ങളെപ്പോലെ കാഴ്ചയുള്ളവര്‍ക്ക് എന്നെ കാണാനാണ് ഞാന്‍ വിളക്കുംകൊണ്ട് നടക്കുന്നത് ''എന്നായിരുന്നു അന്ധനായ ആളുടെ മറുപടി--ഇങ്ങനെയാണ് കേരള ഫെഡറഷേന്‍ ഓഫ് ബ്ലൈന്റ് യുവജനവിഭാഗം പ്രസിഡന്റ്‌ സി സജിവന്റെ ലേഖനം തുടങ്ങുന്നത്.ഒരു പക്ഷെ നിങ്ങള്‍ പലരും കേട്ട്മറന്ന കഥശകലമായിരിക്കും ഇത്.
തൃശ്ശൂരില്‍ നടന്ന അപകടവാര്‍ത്ത‍ നാം മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞതാണല്ലോ-ബസ്സ്‌ മുന്നോട്ടു കുതിച്ചുവന്നപ്പോള്‍ മുന്നിലെ ബെഞ്ചില്‍ ഇരുന്നവര്‍ ഓടിമാറി,രണ്ടു പേര്‍ ഓടി മാറിയില്ല,അവര്‍ക്ക് ബസ്സ്‌ കുതിച്ച് വരുന്നത് കാണാന്‍ പറ്റിയില്ല,കാരണം അവര്‍ക്ക് കാഴ്ചയില്ലായിരുന്നു.അവര്‍ക്ക് കാഴ്ച്ചയില്ലായിരുന്നു എന്നത് മറ്റ് ആര്‍ക്കെങ്കിലുംഅറിയാമായിരുന്നുവെങ്കില്‍ അവരെ രക്ഷിക്കാന്‍ ഒരു വഴിതുറന്നുകിട്ടുമായിരുന്നു.
സി സജിവന്‍ ലേഖനത്തില്‍ പറയുന്ന കാര്യത്തെക്കുറിച്ച് അവര്‍ക്കായി അല്‍പം കരുതല്‍ കാണിക്കാന്‍ കാഴ്ചയുള്ളവര്‍ ആലോചിക്കേണ്ടത്..1996 ലെ വികലാംഗ സംരക്ഷണനിയമവും അതിനെ അടിസ്ഥാനമാക്കി കേരള ഫെഡറേഷന്‍ഓഫ് ദ ബ്ലൈന്റ്2014 ഒക്ടോബര്‍ മാസം സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് .അന്ധര്‍ ഉപയോഗിക്കുന്ന ''വെള്ളവടി''(വൈറ്റ് കെയ്ന്‍)ട്രാഫിക് സിഗ്നല്‍ ആയി പരിഗണിക്കണമെന്നാണ് ----വെള്ളവടി നേരെത്തെ പറഞ്ഞ കഥാശാകലത്തിലെ വിളക്കാണ്...അതായത് വിളക്കും കൊണ്ട് കാഴ്ചയില്ലാത്ത ആള്‍ നടന്നത് അയാളെ കാഴ്ച്ചയുള്ളവര്‍ക്ക് കാണാനായിരുന്നു.വെള്ളവടി കൊണ്ട് രണ്ടു കാര്യങ്ങളാണ് സജിവന്‍ ലേഖനത്തില്‍ പറയുന്നത്
1.കാഴ്ചയുള്ളവര്‍ക്ക് ഇല്ലാത്തവരെ തിരിച്ചറിയാം
2.കാഴ്ചയില്ലാത്തവര്‍ക്ക് സഞ്ചാരം സുഗമമാക്കാം
വെള്ളവടി മുന്നോട്ട് വച്ച് റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുന്നയാളെ കണ്ടാല്‍ ഡ്രൈവര്‍ മനസ്സിലാക്കണം അയാള്‍ കാഴ്ചയില്ലാത്ത ഒരു ആള്‍ ആണെന്ന്.അത് ഡ്രൈവിംഗ് പഠനത്തിന്‍റെ ഭാഗമാക്കണം...വെള്ളവടി ട്രാഫിക് സിഗ്നല്‍ ആയി പരിഗണിച്ചാല്‍ കാഴ്ചയുള്ള നമ്മള്‍ അത് അവര്‍ക്കായി അംഗികരിക്കില്ലേ?????????....
പൊതുസ്ഥലങ്ങളില്‍ കാഴ്ചയില്ലാത്തവരെ തിരിച്ചറിയാനും സഹായിക്കാനും അത് ഉപകരിക്കില്ലേ?????
കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി അല്‍പം കരുതല്‍ നമ്മുക്ക് നല്‍ക്കാം.....!!!!
അവരും ഈ ലോകത്തിന്‍റെ സൌകര്യങ്ങളും സൌന്ദര്യങ്ങളും ആസ്വദിക്കട്ടെ.....!!!

07 June 2015

സ്‌മൃതിപഥം


സ്‌മൃതിപഥം 
==============
നിനവുകളുടെ പാതപോകും
വഴിയില്‍പിന്തുടര്‍ന്ന്‍ 
പോയികൊണ്ടിരിന്നപ്പോള്‍
അങ്ങിങ്ങായി കാഴ്ച്ചകള്‍....
പണ്ട് നടന്നത്...
പഴയത്പോലെ മാറാതെ
അല്ലെങ്കില്‍......
മങ്ങാതെ മായാതെ
ചുവരില്‍ ചലിച്ചുകൊണ്ടിരിക്കുന്ന
ചിത്രങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്നു

കലാലയനാളുകളില്‍ ആരുടെയോകൂടെ
നടന്നുപോകുന്ന കാഴ്ച്ചകള്‍
ക്ലാസ് കട്ട്ചെയ്ത് കുട്ടുകാരുമൊത്ത്
സിനിമാകൊട്ടകയില്‍
നടത്തിയ അട്ടഹാസകാഴ്ചകള്‍

സ്കൂളില്‍
പെന്‍സില്‍മുന ഓടിച്ചുകളഞ്ഞ
ക്ലാസ്സിലെ സഹപാഠിയുമായി
നടന്ന അടിപിടി കാഴ്ചകള്‍

പേടിച്ചരണ്ട കണ്ണുകളോടെ
അമ്മയുടെ സാരിത്തലപ്പില്‍
പിടിച്ചുതുങ്ങി.....
ആദ്യമായി ബാലവാടിയില്‍
പ്രവേശിച്ചകാഴ്ചകള്‍
പിന്നെയും പലതും.....

നിനവുകള്‍
ആലേഖ്യങ്ങള്‍ ആക്കി
മനസ്സിന്റെ ഉള്ളറകളില്‍
അടുക്കിവെച്ച്
ചോദിക്കുമ്പോഴെല്ലാം
വര്‍ണ്ണതിരയില്‍ കാണുന്നനേരം
പലപ്പോഴും സ്‌മൃതിപഥങ്ങളുടെ
ചങ്ങല അറ്റുപോകുന്നുവോ...??

ഈ യാത്രയില്‍
ഓര്‍മ്മകള്‍ മറയുമ്പോള്‍
നിന്റെചിത്രംമാത്രം
എന്‍റെ നെഞ്ചോടു 
ചേര്‍ന്നി രിക്കുംപ്രിയേ......!!!