08 May 2016


മര്ത്യാാ ജിവിതം
അന്തകാരം നിറഞ്ഞു
അന്ധമായ് പാരിതില്‍
വ്യര്ത്ഥ മായിപ്പോകാതിരിക്കാന്‍
മൃത്യുവേ ജയിച്ചമര്‍ത്യാനായിതിര്ന്നാ
ക്രിസ്തുവില്‍ അര്പ്പണംചെയ്യാം
ജീവനും മാര്ഗവും
നീ തന്നെ
യേശുവേ രക്ഷകാ
സത്യവും നിത്യവും
നീ മാത്രം മതി
യേശുവേ രക്ഷകാ
എന്‍ കാതുകളില്‍
എന്നെമെന്നും
നിന്‍മൊഴി കേട്ട്
നിന്‍ പാഥേചരിക്കുവാന്‍
നീ അനുഗ്രഹിക്കണം
യേശുവേ രക്ഷകാ
കാലിതൊഴുത്തില്‍ പിറന്ന്
സ്വര്ഗ്ഗ മഹിമകള്‍ വിട്ട്
പാരിതില്‍
പാപബന്ധിതരായ
മര്‍ത്യര്ക്കാ യി
കാല്‍വരി കുന്നില്‍
ജിവന്‍ ബലിയര്പ്പിച്ച
സ്നേഹമേ
ഞങ്ങളെയോര്ത്ത്
നൊന്തതിന്തൊരു
സ്നേഹമേ
നാഥാ നിന്‍
സ്നേഹമെത്രയാസ്ച്ചര്യം
ഇത്രമേല്‍ കരുണയി-
മര്ത്യലരില്‍ ചൊരിയുന്ന
നിന്‍
സ്നേഹമെത്രയാസ്ച്ചര്യം
എന്നെമെന്നും
എന്‍ ജിവിതം
നിനക്കായ് വാഴുവാന്‍
ശുദ്ധനായിത്തിര്ന്ന്
നിന്‍ ഇഷ്ടനായിത്തിരുവാന്‍
ദയ ചൊരിയേണമേ
കര്‍ത്തനേ
നിന്‍ കൃപയെകണമേ
നിത്യതതന്നില്‍
ഞാന്‍ നിന്നോട്കൂടെയായിരിക്കുവാന്‍





അഗതികളുടെ
അനാഥരുടെ
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന
ഒരു ദിവ്യ രൂപമുണ്ട് !
കഠിനപിഡകള്‍
അനുഭവിച്ചു അറുതിയില്‍
മുറിവുണങ്ങാത്ത ശരിരവുമായി
കുരിശില്‍
ജിവന്‍ വെടിഞ്ഞ
ഒരു ദിവ്യരൂപം!
നിണമൊഴുകുന്ന
തിരുശരിരം
പുണര്‍ന്ന്
വേദനകള്‍ സമര്‍പ്പിക്കുന്ന
നിമിഷങ്ങളില്‍
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന
ഒരു ദിവ്യ രൂപം !
കണ്ണുനിരോടെ
തിരുശരിരം നോക്കി
യാചിക്കുന്ന നിമിഷങ്ങളില്‍
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന-
സങ്കടകടലിനറുതി വരുത്തുന്ന
സഹനത്തിന്റെ
നിണമണിഞ്ഞ സങ്കടദിനത്തില്‍
കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചുകൊടുത്ത
ഒരു ദിവ്യ രൂപം !
ഉപാധിയില്ലാത്ത സ്‌നേഹവും
ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട്
ഇല്ലായ്മായിലും വല്ലായ്മയിലും
ഒപ്പംനിന്ന
വേദന പ്രാര്‍ഥനയാക്കിയ
ഒരു ദിവ്യ രൂപം !