21 December 2015

പിറക്കാതെ പോയ മകള്‍

പ്രിയപ്പെട്ട അമ്മേ,

ദൈവത്തിന്‍റെ മടിയില്‍ കളിച്ചുകൊണ്ടിരുന്ന
എന്നെ
പരിപാവനമായ ആലയം കാണിക്കുന്നതായി ചൊല്ലി
നിന്‍റെ കരുവറയിലേക്ക് പ്രവേശിപ്പിച്ചു - ദൈവം

ഇരുട്ടായായിരുന്നെങ്കിലും
സുഖമായിരുന്നു ഈ പുതിയ ഇടം
ആദ്യം ഭയന്നെങ്കിലും
പിന്നെ സന്തോഷത്തോടെ വളരാന്‍തുടങ്ങി

നീ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു
നീ കരഞ്ഞപ്പോള്‍ ഞാനും കണ്ണുനിരില്‍

പിന്നെ മനസ്സിലാക്കി
നമ്മുക്കിടയില്‍ ഒരു പുതിയ ബന്ധം ഉണ്ടായിരിക്കുന്നു
അതെ നീ എന്‍റെ അമ്മ !!!
''അമ്മയും ഞാനാകുന്നു''
- ദൈവം പറഞ്ഞിട്ടുണ്ട്
മറ്റൊരു ദൈവം അമ്മയാണോ ? അല്ല
അമ്മ ഇനിയൊരു ദൈവമാണോ ?
അറിയില്ല
ഇങ്ങനെ പലകാര്യങ്ങളും ചിന്തിച്ചുകൊണ്ട് വളരാന്‍തുടങ്ങി

നിന്നെ കാണാന്‍ ആഗ്രഹിച്ചു
എന്തെന്നാല്‍ നീനക്ക് ദൈവത്തിന്‍റെ രൂപമായിരുന്നു

അപ്പോഴാണ് തിരാത്ത ഒരു വേദനയില്‍ ഞാന്‍...........
ഒരു രാക്ഷസന്‍റെ പ്രലോഭനത്തില്‍ പ്പെട്ട്
എന്‍റെ ശരിരം അറുത്ത്മുറിച്ച് കൊന്നുകളയാന്‍
നീയും.............
രണ്ടു മിനിട്ടുകള്‍ മാത്രം ,എന്‍റെ പോരാട്ടം തോല്‍വിയടഞ്ഞു
ഞാന്‍ .....മരിച്ചു

നിന്നെ കാണാതെ
നിന്നെ പിരിയുന്നു
എനിക്ക് ഇഷ്ട്ടപ്പെട്ട ആ ദേവാലയം വിട്ട്

നിന്‍റെ കൂടെ കളിച്ചു ഉല്ലസിക്കാന്‍ ആഗ്രഹിച്ചു
എന്‍റെ ജന്മമേ കളിതമാശയായിതിര്‍ന്നു
വെളിച്ചത്തില്‍ വസിക്കുന്നവര്‍ക്ക്

വിണ്ടും അതേ ദൈവത്തിന്‍റെ മടിയില്‍
അതേ കളികള്‍തന്നെ
പുതിയതായി ഇനിയൊരു ആശയും
വിണ്ടും അതേ ഇരുട്ടറയില്‍,
നിന്‍റെ പൊന്നുമകളായി
നിന്‍റെ കരുവറ ഗന്ധം
വിണ്ടും നുകരണം

എന്ന്
പിറക്കാതെ പോയ മകള്‍

19 December 2015

ഒരുമരം

അകത്തെ ചുവരുകളില്‍
ഹൃദയത്തിന്‍റെ നിലത്തില്‍
സ്വന്തം ചരിത്രപുസ്തകം ഒന്ന്
പേജുകള്‍ പുത്തു, വേരുകളോടി
കിടക്കുന്നു
പുസ്തകം തന്‍റെ ലക്ഷംകൈകളെവിരിച്ചുകൊണ്ട്
നിവര്‍ന്നു എഴുന്നേറ്റുനില്‍ക്കുന്നു
വിടിന്‍റെ കൂര തട്ടിമുട്ടി
കൈ വിരിച്ച ശാഖകളില്‍
ദേശാടനത്തിലെ സംഭവങ്ങള്‍
ചില കുറിപ്പുകളായി തളിര്‍ത്തു ഇലയായി
ചിലത് കായ്കളായി
കാറ്റ് ഒരിക്കല്‍പോലും അതിനെ തുക്കികൊണ്ടുപോകുന്നില്ല
അതിന്‍റെ ഒരു കണ്ണിപോലും ഒരു അമ്പും വിഴ് ത്തുന്നില്ല
കൂര ഇടിഞ്ഞുപോകുന്നവരെ മരം വളരട്ടെ

വിരുന്നിലെ വിഷകന്യക

നക്ഷത്രങ്ങള്‍ പൊടിഞ്ഞു വിഴുന്നതരത്തില്‍
രാത്രി കുലുങ്ങിവിറയ്ക്കുന്നു
കനവ്‌ ഭയാനകമാകുമ്പോള്‍
വിഷമായ് രസായനത്തെ മാറ്റികൊണ്ടിരിക്കുന്നു
തുളുമ്പാത്ത കണ്ണിരും
ഇരുളിലെ പാഴ് കനവുകളും
ഇവനോ അവനോ എന്ന് ചിന്തിച്ച്
ചുരുളുന്നു
കാമത്തിന്‍ നിലഞരമ്പുകള്‍
കൃകത്തിനുള്ളില്‍ കൊടുംങ്കാറ്റ്
ഹൃദയത്തിനുള്ളില്‍ രക്തത്തിന്‍ ചുഴി
മാറിടം നിറഞ്ഞു തുങ്ങുന്നു
അതിന്‍റെ ഇരു കിണ്ണങ്ങളിലും
കൊടിയ വിഷം
ഉണ്ടായ ഓരോതുള്ളി വിഷവും
ആ നിശയെ കുടയാന്‍ കഴിവുള്ളത്
ഈ വിരുന്നില്‍
സ്വാദുള്ള ഒരു പദാര്‍ത്ഥമായി
നിന്‍റെ കോപ്പയില്‍ നിറഞ്ഞിരിക്കുന്നു
ഇനി നിനക്ക് സ്വാദ് നോക്കാം എന്നെ !!!!!

17 December 2015

പാവകള്‍

മദ്യകോപ്പയ്ക്കും അധരങ്ങള്‍ക്കും
ഇടയില്‍ വീണ കണ്ണുനീര്‍ത്തുള്ളികളില്‍
സ്നേഹം യാചിച്ചുനില്‍ക്കുന്ന
അവളുടെ പ്രതിമയെ കണ്ടതായി
അവന്‍ സത്യംചെയ്തു
അവള്‍ ഒന്നുംപറയാതെതന്നെ
എല്ലാമറിയാം എന്ന്പറഞ്ഞ അവനെ
അപ്പോഴേയ്ക്കും അവള്‍ക്ക് ഇഷ്ടമായിരുന്നു
അവന്‍കൊണ്ടുവന്ന കോപ്പയാല്‍
മദ്യവും തനിക്ക് ഒരു തുണയെ നേടിക്കഴിഞ്ഞു
ജിവിതം പോകുന്നപോക്കില്‍ വിടുന്നത്
നല്ലതെന്ന് - അവന്‍
തല ഉയര്‍ത്തി നോക്കിയാല്‍
കാണുന്ന കാഴ്ചകള്‍മാത്രം
വിശ്വസിക്കുന്നത് നല്ലതെന്നും അവന്‍പറഞ്ഞു
ഉള്ളംകൈരേഖയിലെ
കുരുക്കുകള്‍ അഴിക്കുന്നവനെപ്പോലെ
വിരലുകള്‍കൊണ്ട് ചിത്രംവരച്ചപ്പോള്‍
സ്പര്‍ശനത്തിനായി വിശന്ന ഉടല്‍
അമ്മയുടെകരുതല്‍ തുലച്ച കുഞ്ഞിനെപ്പോലെ
ചുരുണ്ടുമടങ്ങി
കോപ്പകള്‍ നിറഞ്ഞു
അപരിചിതത്ത്വത്തിനും പരിചയത്തിനും
ഇടയില്‍ എത്രയോ വര്‍ണ്ണവിളക്കുകള്‍
രാത്രിയുടെ തെരുവുകളില്‍
സ്നേഹം നഗ്നമായി ഓടുന്നു

04 December 2015

പുലരികള്‍

പുലരികള്‍
===========
എല്ലാ പുലരികളും ഒന്നുപോലെ
ആരംഭിക്കുന്നില്ല
ചിലത് ഉറക്കമില്ലാത്ത മിഴികളുമായി
തുടങ്ങുന്നു
ചിലത് കനവുകള്‍ക്കയായി
ഉറക്കം തുടര്‍ന്നുകൊണ്ട്
ഒരു ചിലത്
കരയുന്ന കുഞ്ഞിന്‍റെ അവസ്ഥ
മനസ്സിലാക്കാന്‍ കഴിയാത്ത കുഴപ്പങ്ങളോടെ
വേറെചിലത്
പ്രശ്നങ്ങളുടെ കാലടി ഒച്ചയോടെ
തുടങ്ങുന്നു
ഏതോ ഒരു പുലരി
നമ്മുടെ മരണത്തോടെ............