31 March 2016

ഓര്‍മ്മകള്‍


ചില ഓര്‍മ്മകള്‍
സുഖമുള്ള നൊമ്പരങ്ങളാണ്‌
മങ്ങാതെ മറയാതെ
മനസ്സിന്‍റെ മുറിവുകളില്‍
പറ്റിപിടിച്ചിരിക്കും
മഴത്തുള്ളികളുടെ
അര്‍ദ്രതയാണ് ഓര്‍മ്മകള്‍ക്ക്

നമ്മുടെ 
പുതിയ അവകാശികളുമായി
ജിവിതയാത്ര തുടരുമ്പോള്‍
ആ സുഖമുള്ള പ്രണയത്തിന്റെ
നൊമ്പര ചീളുകള്‍
മുറിപ്പാട് പോലെ
അവശേഷിക്കട്ടെ
നക്ഷത്രങ്ങള്‍ പ്രകാശം പരത്തുന്ന
രാത്രികളില്‍
ലോകത്തിന്റെ രണ്ടു കോണിലിരുന്ന്
ഓര്‍ത്തു
കരയുവനായി മാത്രം

30 March 2016


എന്‍റെ ചെടിയില്‍
ഒരേ ഒരില മാത്രം ബാക്കി
ജിവന്റെ ഒരേ ഒരില
വിജയത്തിന്റെയും തോല്‍വിയുടെയുമിടയില്‍
ബാക്കിയായ ഒരേ ഒരില

എന്‍റെ ചെടിയിലെ
ഇലകളെല്ലാം ഞാന്‍ തല്ലികൊഴിച്ചതാണ്
ആരംഭം കുസൃതിയായിട്ടായിരുന്നു
പിന്നെ കൌതുകത്തിനായ്‌
പിന്നിടെപ്പൊഴോ പക-
ക്രുരത ,പരിക്ഷണങ്ങള്‍
അങ്ങനെ പല കാരണങ്ങള്‍ക്കയായി
കൊഴിഞ്ഞുപോയി ഇലകള്‍
പക്ഷെ അതെല്ലാം
എന്‍റെ ഇലകളാണ് എന്‍റെ മാത്രം


മരണത്തിനും ജിവിതത്തിനുമിടയില്‍
ജിവന്റെ ഒരേ ഒരില മാത്രം ബാക്കി

ബധിരന്റെ വിലാപം





വിണ്ണിലെ മേഘങ്ങള്‍ മണ്ണിലേക്ക്

ഉതിര്‍ത്ത ജലകണങ്ങള്‍

അരുവിയായി ഒഴുകവെ

പുഴയിലും നദിയിലും

കരകവിഞ്ഞ് ഒഴുകവെ

ആധുനിക മനുഷ്യനതിനെ

പീഡിപ്പിച്ചു കൊല്ലുന്നു





സുര്യന്റെ താപം തടുത്ത്‌


ചന്ദ്രനെ മറച്ച്


കാറ്റിനോട് കഥകള്‍ പറഞ്ഞ്


പറവകള്‍ക്കൊപ്പം പാട്ട്പാടിയും


മണ്ണിലുറച്ച് മണ്ണിനെയുറപ്പിച്ചു -


നില്‍ക്കുന്ന മരങ്ങളെ


വെട്ടിയും ചുട്ടെരിച്ചും


കൊല്ലുന്നു കൊതിമുത്ത മനുഷ്യര്‍






ഉറവകള്‍ ഉറവിടമായി


നിലകൊള്ളും മലകളും കുന്നുകളും


കാലങ്ങളായി


കണ്ടുകണ്ടിരിന്നപ്പോള്‍


മാനുഷ്യാനഹങ്കാരം മുത്ത -


തിനെ അടിച്ചു തകര്‍ത്തു നിരപ്പാക്കി






ജീവനത്തിന്‍റെ ജീവാത്മാവായ


വായുവിന്‍റെ ആത്മരോദനം


കേള്‍ക്കാതെ-


വിഷപുക ചിറ്റി


കൊന്നുകൊണ്ടിരിക്കുന്നു


മനുഷ്യര്‍






നെല്‍ക്കതിര്‍ ചാഞ്ചാടിയാടും വയലുകളില്‍


കളകളാരവം മുഴക്കിയെഴുകും പുഴകളില്‍


പുക്കള്‍ നൃത്തമാടുന്ന പുന്തോട്ടങ്ങളില്‍


ദുര മുത്ത മാനുഷ്യന്‍


നഞ്ചുകലക്കി നശിപ്പിക്കുന്നു






പുഴയിലെ തെളിനിര് കണ്ട്


അണകെട്ടി


കരയെ ഉല്ലാസഉദ്യാനമാക്കി


ഉല്ലാസഉദ്യാനത്തില്‍


ഉല്ലാസസഞ്ചാരികളെത്തി


പുഴയില്‍ പ്ലാസ്റ്റിക്‌ നിറച്ച്


പുഴയെയും കൊന്ന്


ഉല്ലാസം തുടരുന്നു



ഭുമിയിയുടെ അവകാശികള്‍

ഞങ്ങള്‍


വായ് മൂടിക്കെട്ടി

ബധിരരായി


ചോദ്യങ്ങളില്ലാത്ത


ജൈത്രയാത്ര തുടരുന്നു