25 May 2015

അവര്‍കളെ....................

അവര്‍കളെ....................
-------------------------
അവര്‍ പിന്നില്‍നിന്ന് മാത്രം കുത്തുന്നവരാണ്
നാം നെഞ്ച്കാണിച്ചുകൊടുക്കാതിരുന്നാല്‍മതി
അവര്‍ സത്യത്തിന്‍റെ നേര്‍ക്ക്‌നേര്‍ നില്ക്കാന്‍ ശക്തിയില്ലാത്തവരാണ്
കണ്ണിന്കാണാന്‍കഴിയാത്ത വിഷകൃമികള്‍
ഇവിടെനടക്കുന്ന തിന്മകള്‍ക്ക്കാരണം ദുഷ്ടന്മാരുടെ വളര്‍ച്ചയല്ല
നന്മനിറഞ്ഞവരുടെ ശാന്തതയാണ്
പുകഴ്ച്ചയുടെ വെളിച്ചത്തില്‍ ജിവിക്കുന്നവര്‍
സത്യത്തെ നിഴലുകളായികരുതി അവഗണിക്കുന്നു
ഇവിടെ വാഴുന്നത്ഇരുളല്ല
വെളിച്ചംകുറഞ്ഞത്‌പോയതുകൊണ്ടാണ്
അങ്ങനെതോന്നുന്നത്
ദൈവമേ
അവര്‍ക്ക് എന്നെക്കളുമാധികം ആയുസ്സ്കൊടുക്കു
എന്‍റെ അവസാനയാത്രയില്‍
അവരുംനടക്കട്ടെ
എന്‍റെ കല്ലറയുടെമുകളില്‍ വിണ്‌ഒഴുകുന്ന
കണ്ണീര്‍നദിയില്‍ അവരുംനനയട്ടെ
എന്നെക്കാളുംനന്നായിട്ട്

10 May 2015

“ഭ്രാന്തന്‍,ഭ്രാന്തന്‍’’

“ഭ്രാന്തന്‍,ഭ്രാന്തന്‍’’
===============
ആദ്യമായി അയാളെ
ഞാന്‍ കണ്ടപ്പോള്‍
“ഭ്രാന്തന്‍,ഭ്രാന്തന്‍’’എന്ന
അട്ടഹാസങ്ങളും കല്ലുകളും
അയാളുടെമേല്‍ വിണുകൊണ്ടിരുന്നു
അയാള്‍ ചിരിച്ചുകൊണ്ടിരുന്നു
അയാളുടെമുറിവുകളും
ചിരിച്ചുകൊണ്ടിരുന്നു
‘’നിനക്ക് ഭ്രാന്തണോ?’’ ഞാന്‍ ചോദിച്ചു
‘’നീ കല്ലാണോ?’’ അയാള്‍ ചോദിച്ചു
എനിക്ക് വല്ലാതെ വേദനിച്ചു
‘’നീ എങ്ങനെ ഭ്രാന്തനായി ?’’ഞാന്‍ ചോദിച്ചു
ഒരിക്കല്‍ ഞാന്‍ അറിയാതെ
‘’സത്യ’’ത്തെ കാണാനിടയായി
അപ്പോള്‍
സകല രാത്രികള്‍ക്കുമായുള്ള
സുര്യയോദയം നടന്നു
തിരകള്‍ പിന്‍ വാങ്ങി
എതിര്‍ ദിശകള്‍ കൈകോര്‍ത്തു
നൃത്തം ചെയ്യുന്നത് കണ്ടു
പരസ്പര വിരുദ്ധര്‍
മുഖംമുടി വലിച്ചെറിഞ്ഞു
ചുംബിക്കുന്നത്കണ്ടു
കാലവും ഇടങ്ങളും മറഞ്ഞ്
എല്ലാം ഒന്നായിതിരുന്നത് കണ്ടു
അന്നവും അഭയവും അര്‍ത്ഥമില്ലാത്തതായി
ആ സമയത്താണ്
ഞാന്‍ അറിവിന്‍റെ തടവറയില്‍ നിന്നും
മോചിതനായത് –അയാള്‍ പറഞ്ഞു
‘’ആളുകള്‍ നിന്റെ മേല്‍ കല്ലെറിയുന്നത്‌ എന്താണ്”
ഞാന്‍ ചോദിച്ചു
“ഞാന്‍ അവരുടെ അന്തരംഗത്തിന്റെ കണ്ണാടി
അവര്‍ എന്നെ എറിഞ്ഞുപൊട്ടിച്ചുകളയാന്‍ ശ്രമിക്കുന്നു’’