15 October 2014

പോലീസും ഞാനും(ലണ്ടന്‍ ലൈഫ്) രണ്ടാം ഭാഗം by Lasar Mulakkal

ലണ്ടന്‍ ലൈഫ്...ഒന്നാം ഭാഗത്തില്‍ നിന്ന്
==========================================

വിഴ്ചയില്‍ കൈകള്‍ ഫ്ലാറ്റുകളുടെ മതിലില്‍ ഉരഞ്ഞു തൊലി നിങ്ങി രക്തം വരാന്‍ തുടങ്ങി,തറയിലേക്ക് കമിഴ്ന്ന് വിണ എന്‍റെ മുതുകില്‍ വിണ്ടും പ്രഹരം.തോളില്‍ തുക്കിയിട്ടിരുന്ന ബാഗ് ആരോ വലിച്ചെടുക്കുന്നു,ആ ബാഗിലാണ്‌ കാശും സ്റ്റോക്കും.കിടന്ന കിടപ്പില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ഹുഡ് ഉള്ള JACKET ധരിച്ച ഒരാള്‍ എന്‍റെ ബാഗുമായി ഓടി പോകുന്നു.ശരിരം കവര്‍ ചെയ്യുന്ന JACKET ന്‍റെ കൂടെ തലയുംകുടി മറയ്ക്കാന്‍ സാധിക്കുന്നതാണ് ഹുഡ്.  ബാഗുമായി ഓടുന്നവനെ പിന്തുടരാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ...... മനസ്സ്‌ പറയുന്നു ‘’എഴുന്നേറ്റ് ആ കവരച്ചകാരനെ പിന്തുടരു’’പക്ഷെ ശരിരം അനുസരിക്കാനുള്ള സ്ഥിതിയിലല്ല.ഓടിപോയവന്‍ ഫ്ലാറ്റുകളുടെ ഇടയിലേക്ക് മറയുന്നതിനുമുന്‍പ് തിരിഞ്ഞുഎന്നെ നോക്കി,ഞാന്‍ ഞെട്ടിപ്പോയി ‘’ദൈവമേ ഇത് അവനല്ലേ,....ആ സൈക്കോ’’

ലണ്ടന്‍ ലൈഫ്...രണ്ടാം ഭാഗം

പോലീസും ഞാനും
by Lasar Mulakkal
====================================
അത് അവനായിരുന്നു,ഈ മനുഷ്യനെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്,plaistow യിലെ മെയിന്‍ സ്ട്രീറ്റിലുള്ള തുര്‍ക്കികാരന്റെ ഷോപ്പില്‍ ഇയാളെ കാണാറുണ്ട്.അവിടെ ഡെലിവറി ചെയ്യാന്‍ പോകുന്ന സമയങ്ങളില്‍ എന്നോട് കാശു അവിശ്യപ്പെട്ടിട്ടുണ്ട്,ബിയര്‍ വാങ്ങികുടിക്കാന്‍.അപ്പോള്‍ത്തന്നെ ഷോപ്പ് ഉടമയായ തുര്‍ക്കിക്കാരനോട് പരാതിപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു
’’അവന്‍ ഒരു സൈക്കോ ആണ്...നീ മൈന്‍ഡ് ചെയ്യണ്ട...വന്ന ജോലി ചെയ്തിട്ട് പൊയ്ക്കൊള്ളു...അവന് പോലിസ് കേസും ജയിലില്‍ പോക്കും സ്ഥിരം പണിയാണ്...അവനോട് എതിര്‍ക്കാന്‍ പോയാല്‍ നമ്മുടെ സമയവും ആരോഗ്യവും കളയണം’’
ഇവന്‍ ഇങ്ങനെ പതിയിരുന്ന് ആക്രമിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതിക്ഷിച്ചില്ല.എന്നെ ദിവസങ്ങളായി ഇയാള്‍ നിരിഷിച്ചിട്ടുണ്ടാവണം,ഞാന്‍ എന്തിനാണ് ഷോപ്പില്‍ വരുന്നതെന്നും എന്താണ് ചെയ്യുന്നതെന്നുമൊക്കെ,പലപ്പോഴും ബിയറോ സിഗരറ്റോ വാങ്ങിക്കാന്‍ വന്നിരുന്ന ഇയാള്‍ ഷോപ്പില്‍ വളരെനേരം നില്‍ക്കുന്നതായി കണ്ടിട്ടുണ്ട്.ഇയാളുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ ഒരു പന്തികേട്‌ തോന്നുകയും ചെയ്യും.

തറയില്‍ വിണു കിടന്ന കിടപ്പില്‍തന്നെ jacketന്‍റെ അകത്തെപോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കമ്പനിയിലേക്ക് വിവരം അറിയിച്ചു.കമ്പനി മാനേജര്‍ എത്തിയ ശേഷം ഞാനും അദ്ദേഹവും കുടി അടുത്ത പോലിസ് നിലയത്തില്‍പോയി പരാതിപ്പെട്ടു.
എത്രതന്നെ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായാലും ഇത്തരം ചില ആളുകളെ ലണ്ടനില്‍ വളരെ സുക്ഷിക്കേണ്ടിയിരിക്കുന്നു.അപ്രതിക്ഷിതമായി നമ്മളെ ആക്രമിച്ചു കൈയില്‍ കിട്ടുന്ന സാധനങ്ങളുമായി കടന്ന്കളയും.ഈ സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ നമ്മളുടെ ജിവന്‍പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.ഇതൊന്നും ആക്രമിക്കു പ്രശനമല്ല , മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കനോ,അല്ലെങ്കില്‍ കസിനോകളില്‍ കളിക്കുന്നതിന് കാശു ലഭിക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇതു ചെയ്യുന്നത്.മയക്കുമരുന്നുകള്‍ക്ക് അടിമകളായവരാണ് കുടുതലും ഇത്തരം അക്രമസ്വഭാവമുള്ളവര്‍.
പോലിസ് സംഭവം നടന്ന സ്ഥലത്ത് ഞങ്ങളെയുംകൊണ്ട് പോകുകയുണ്ടയായി,അവിടെ നടന്ന കാര്യങ്ങള്‍ വിശദമായിപറയാന്‍ ആവിശ്യപ്പെട്ടു.ഞാന്‍ സംഭവിച്ചത് മുഴുവന്‍ പോലീസിനോട് പറഞ്ഞു,കവര്‍ച്ച നടത്തിയവനെ കാണാറുള്ള ഷോപ്പിന്റെ details ഉം നല്‍കി.പോലിസ് ഓഫീസര്‍മാര്‍ ഞങ്ങളെയും കൊണ്ട് plaistow മെയിന്‍സ്ട്രീറ്റിലുള്ള തുര്‍ക്കികാരന്റെ കടയിലേക്ക് പോയി.അവിടെയുള്ള ജോലിക്കാരോട് അയാളെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയും,അയാള്‍ അവിടെ സ്ഥിരം വരാറുണ്ടെന്നും,സമിപപരിസരങ്ങളില്‍ എവിടെയോ ആണ് താമസിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ഷോപ്പിലെ സി സി ടിവിയില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട വീഡിയോയുള്ള ഡിസ്ക്കും പോലിസ് എടുത്ത്കൊണ്ട്പോയി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍  ഒരു പോലിസ് ഓഫീസറുടെ call എന്‍റെ മൊബൈല്‍ഫോണിലേക്ക് വന്നു.അദ്ദേഹം പറഞ്ഞു
’’താങ്കളുടെ കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്..... ആളെ identify ചെയ്യാന്‍ ഓഫീസില്‍ എത്തണം’’ഓഫീസിന്റെ അഡ്രസ്സും അദ്ദേഹം നല്‍കി.പിറ്റേദിവസം ബാര്‍ക്കിംഗ് സൈഡ്(റെഡ് ബ്രിഡ്ജ് കൌസില്‍)ലെ ഒരു സ്റെഷനില്‍ ഞാന്‍ പോയി.സ്റ്റേഷന്‍ സ്വികരണഹാളില്‍ ഇരിക്കുമ്പോള്‍ ഒരു ലേഡി വന്ന് എന്‍റെ പേര് ചോദിച്ചു, ഞാന്‍ പേര് പറഞ്ഞു,എന്തിനാണ് ഇവിടെ വന്നതെന്നും ചോദിച്ചു,അപ്പോള്‍ അവരോടു ഞാന്‍ ......നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചു.......അവര്‍ ഒരു വക്കിലാണെന്നും.., അവിടത്തെ നിയമനുസരിച്ച് അറസ്റ്റുചെയ്യപെട്ട വ്യക്തിക്ക്  വക്കില്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഫ്രീ ആയി അഡ്വക്കേറ്റിനെ അനുവദിക്കും.അതുകൊണ്ട് അറസ്റ്റുചെയ്യപ്പെട്ട ആള്‍ക്ക് വക്കില്‍ ഇല്ലാത്തത്കൊണ്ട് ,സര്‍ക്കാര്‍ അയാള്‍ക്ക് അനുവദിച്ച വക്കിലാണ് താനെന്നും,identification പ്രോസിജര്‍ നടക്കുമ്പോള്‍ തന്‍റെ സാന്നിധ്യം ഉണ്ടാകേണ്ടത് നിയമപരമായ നടപടിക്രമാണെന്നും അവര്‍ പറഞ്ഞു.

കുറച്ചുനേരത്തെ കാത്തിരിപ്പിന്ശേഷം ഒരു ഓഫീസര്‍ ഞങ്ങളെ അകത്തേയ്ക്ക് വിളിപ്പിച്ചു.ഞങ്ങളെ ഒരു ചെറിയ ഹാളിലേക്ക് കൊണ്ട്പോയി,അവിടെ ഒരു വെള്ളസ്ക്രീനും പ്രോജെക്ടറും ഉണ്ടായിരുന്നു.സ്ക്രീനിന്‍റെ രണ്ടു വശങ്ങളുമായി കസേരകള്‍ നിരത്തിയിട്ടിരുന്നു,അവിടെ ഇരുന്നാല്‍ സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങള്‍ കാണാന്‍ കഴിയും,ഒരു വശത്തായി അയാളുടെ വക്കിലും കുറച്ചു ഓഫീസര്‍മാരും ഇരുന്നു,മറുവശത്തായി ഞാനും ഒരു ഓഫീസ്സറും ഇരുന്നു.എന്‍റെ അടുത്ത് ഉപവിഷ്ടനയായിരുന്ന ഓഫീസര്‍ പറഞ്ഞു...നോക്കു ഞങ്ങള്‍ ഇപ്പോള്‍ ഈ സ്ക്രീനില്‍ കുറച്ചു ആളുകളുടെ ചിത്രങ്ങള്‍ കാണിക്കും...അതില്‍ നിങ്ങളെ അക്രമിച്ചവന്‍ ഉണ്ടെങ്കില്‍ പറയുക...ആ വ്യക്തിയുടെ ചിത്രം സ്റ്റില്‍ ചെയ്തു നിര്‍ത്തും...അപ്പോള്‍ നിങ്ങള്‍ക്ക് അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടും....എന്‍റെ സമ്മതത്തിനായി ആ ഓഫീസര്‍ വെയിറ്റ് ചെയ്തു.കുറച്ചുനേരത്തെ മൌനത്തിന് ശേഷം ഞാന്‍ ഓക്കേ പറഞ്ഞു.
സ്ക്രീനില്‍ കുറെ മുഖങ്ങള്‍ മിന്നിത്തെളിഞ്ഞു.ഞാന്‍ സ്ക്രീനില്‍ നോക്കിയിരപ്പാണ്.ഓരോ ചിത്രങ്ങളും രണ്ടോമൂന്നോ second മാത്രമാണ് സ്ക്രീനില്‍ തെളിഞ്ഞുനില്‍ക്കുന്നത്.ആദ്യത്തെ തവണ എനിക്ക് ആളെ identify ചെയ്യാന്‍ പറ്റിയില്ല.വിണ്ടും അവര്‍ ചിത്രങ്ങള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങി.ഇത്തവണ ആറാമത്തെ ചിത്രം അയാളുടെതായിരുന്നു...എന്നെ ആക്രമിച്ചു കവര്‍ച്ച നടത്തിയവന്റെ.
ഞാന്‍ ആ ചിത്രത്തിലേക്ക് കൈചുണ്ടിപറഞ്ഞു ‘’this man attack me’’
ഓഫീസര്‍’’are you sure.....did you see him before ‘’
ഞാന്‍’’ya...i seen him... plaistow ''
ഓഫീസിര്‍മാര്‍ അയാളുടെ വക്കിലുമായി എന്തോ സംസാരിച്ചശേഷം ,ഞങ്ങളോട്പറഞ്ഞു...’’നിങ്ങളെ ഇനി കോടതിയില്‍ വിളിപ്പിക്കുമ്പോള്‍ വന്നാല്‍ മതി’’
അങ്ങനെ തിരിച്ചറിയല്‍ പരുപാടിയുംക്കഴിഞ്ഞ്...അടുത്ത ദിവസംമുതല്‍ സാധാരപോലെ ജോലി തുടങ്ങി.പതിവുപോലെ വിണ്ടും അടുത്ത ആഴ്ച സംഭവംനടന്ന plaistow യിലേക്ക് ഡെലിവറി കൊണ്ട്പോയി.ഡെലിവറി ചെയ്യാനുള്ള ഷോപ്പിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവിടെ നിന്ന ഒരുവനെക്കണ്ട് ഞാന്‍ ഞെട്ടി...കൈകാലുകള്‍ അനങ്ങുന്നില്ല...ശരിരം മൊത്തം വിറയല്‍ തുടങ്ങി...ആരായിരുന്നു അവന്‍ അടുത്ത അധ്യായത്തില്‍ വായിക്കുക....അത് വരെ കാത്തിരിക്കുക
******************************തുടരും************തുടരും*****************************************

No comments:

Post a Comment