08 April 2014

അപ്രതിക്ഷിമായ ചിലത്


ചില സന്ദര്‍ഭങ്ങളില്‍ പ്രതിഷിക്കാത്ത ചില അനുഭവങ്ങള്‍ കാലം നമ്മുക്ക് ഏര്‍പ്പടുത്തിതരാറുണ്ട്.അപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു അപ്രതിക്ഷതമായ സംഭവ്യതയെന്ന് നമ്മുടെയുള്ളില്‍ ചോദ്യം ഉയര്‍ന്നുവരാറുണ്ട്.

നമ്മുടെ ജിവിതയാത്രയില്‍ നമ്മുക്ക് ആവിശ്യമുള്ള എന്തോ ഒന്ന് ലഭിക്കുന്നതിനോ,നാം പോകേണ്ട ശരിയായ പാത കാണിച്ചുതരുന്നതിനോ വിധി നമ്മുക്ക് ഉണ്ടാക്കിതരുന്നതാണു ഇത്തരം അനുഭവങ്ങളും സംഭവങ്ങളുമെന്ന് ഞാന്‍ കരുതുന്നു.

പല സന്ദര്‍ഭങ്ങളിലും വിധിയില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല.പക്ഷെ ചില സമയത്ത് നമ്മുടെ ചിന്തകള്‍ക്കും ശക്തിക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത ചില അപ്രതിക്ഷിതമായ സംഭവവികാസങ്ങള്‍ നമ്മുടെ ജിവിതത്തില്‍ നടക്കുമ്പോള്‍ വിധിയെന്ന് കരുതാനേ കഴിയുന്നുള്ളൂ.അതിനപ്പുറത്തേക്ക് ഒരു ഉത്തരം കണ്ടെത്താന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.

ചില സമയത്ത്  പല കാര്യങ്ങളിലും നമ്മുടെ കണ്‍മുന്നില്‍ രണ്ടു വഴികള്‍ കാണാറുണ്ട്,ഒന്ന് നമ്മുക്ക് വളരെ ഇഷ്ടമുള്ള എളുപ്പവഴി ,മറ്റൊന്ന്  കുറച്ചു ദുര്‍ഘടമെങ്കിലും നമുക്ക് അനുയോജ്യമായ നേരയായ വഴി.

നമ്മുക്ക് ഇഷ്ടമുള്ള എളുപ്പവഴിയെക്കാളും ദുര്‍ഘടമാണെങ്കിലും അനുയോജ്യമായ വഴി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ല തിരുമാനമെന്നു ഞാന്‍ വിശ്വസിക്കുന്നു.

എളുപ്പവഴി നമ്മെ പല കുഴപ്പങ്ങളിലേക്കും കൊണ്ട്ചെന്ന് എത്തിക്കാം ,എന്നാല്‍ നേരയായ വഴി വൈകിയാണെങ്കിലും ലക്ഷ്യത്തില്‍ എത്തിക്കും.

നമ്മുടെ ജിവിതം സുന്ദരമാക്കേണ്ടത് നാം തന്നെയാണെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ,അതിന്‍റെ അര്‍ത്ഥം 
അവര്‍ ഒരു ലക്‌ഷ്യം തിരുമാനിച്ചു കൊണ്ട് അതിനായുള്ള വഴികളില്‍ കുടി സഞ്ചരിച്ച് ,ശ്രമങ്ങളില്‍ കര്‍മ്മനിരതരയായി, വിചാരിച്ച ഉയരത്തില്‍ എത്തിചേരുന്നു.

പക്ഷെ എന്‍റെ അഭിപ്രായം മേല്‍പറഞ്ഞതില്‍ നിന്നും വ്യതസ്തമാണ്

ഏതൊരാളും ഉയരങ്ങല്‍ കിഴടക്കുന്നു എന്നത് അയാളുടെ വിധിയാണ്.അത് അവര്‍ക്ക് ലഭിക്കണം എന്നതിനയായി അവരുടെ മനസ്സില്‍  വിധി ഒരു ലക്‌ഷ്യവും  അതിനായുള്ള ആഗ്രഹങ്ങളും സംഭവങ്ങളും ശക്തികളും നിര്‍ണ്ണയിക്കപ്പെട്ട നേരത്തില്‍ ഏര്‍പ്പെടുത്തി അവരെ ഉയരങ്ങളില്‍ അല്ലെങ്കില്‍ വിജയത്തില്‍ എത്തിക്കുന്നതാണ് എന്ന് ഞാന്‍ ചിന്തിക്കുന്നു.




No comments:

Post a Comment