14 April 2014

നാം ഓര്‍ക്കുന്ന ശാദ്വലമായ കഴിഞ്ഞകാലം

ജോലിതിരക്ക് ഒഴിഞ്ഞ ഒരു ദിവസം കിട്ടിയപ്പോള്‍ ലണ്ടനിലെ മൃഗശാല കാണുന്നതിനായി പോകാന്‍ തിരുമാനിച്ചു.അങ്ങനെ ഇസ്റ്റ്ലണ്ടനില്‍ താമസിക്കുന്ന ഞാന്‍ സുഹൃത്തുക്കളോടൊപ്പം ലണ്ടന്‍ സൂവില്‍ എത്തിചേര്‍ന്നു.കുറെ മണിക്കുറുകള്‍ അവിടെ ചിലവഴിക്കുകയും ,കൈയില്‍ ഉണ്ടായിരുന്ന ക്യാമറയില്‍ സൂവിലെ മൃഗങ്ങളുടെയും പക്ഷികളുടെയും ഫോട്ടോസ് എടുക്കുകയും ചെയ്തു.ലണ്ടന്‍ സൂവില്‍ നില്‍ക്കുമ്പോള്‍ എന്‍റെ ഓര്‍മ്മയില്‍ ഓടിയെത്തിയത് ഇതു പോലെ ഒരു മൃഗശാലയില്‍ പണ്ട് സ്കൂള്‍പഠനക്കാലത്ത് ,മറ്റ് കുട്ടികളോടോപ്പം ഒരു സന്ദര്‍ശനം നടത്തിയതും,അന്നത്തെ ആ മനോഹരമായ യാത്രയും ,ആ കാലഘട്ടത്തിലെ മറ്റ് ചില മധുരമുള്ള നിനവുകളുമായിരുന്നു.


ലണ്ടന്‍ സൂവില്‍ നിന്നും വിട്ടില്‍ തിരിച്ചെത്തിയ എന്‍റെ ഉള്ളില്‍ ഒരു ചോദ്ദ്യം ഉണ്ടായി,എന്ത് കൊണ്ട് എല്ലാവര്‍ക്കും കഴിഞ്ഞ കാല ഓര്‍മ്മകളില്‍ പ്രധാനപ്പെട്ടതയായി സ്കൂള്‍ പഠനകാലഘട്ടത്തിലെ ഓര്‍മ്മകള്‍ സന്തോഷമുള്ളതാകുന്നത് ??
നമ്മുടെ വര്‍ത്തമാനകാല ജിവിതത്തില്‍ നാം ഓര്‍ക്കുന്ന ശാദ്വലമായ
 കഴിഞ്ഞകാലം തിര്‍ച്ചയായും സ്കൂള്‍ -കോളേജ് പഠനക്കാലം തന്നെയായിരിക്കും.
ബില്‍ഗേറ്റ്സ് മുതല്‍ നമ്മുടെ നാട്ടിലെ ഭിക്ഷക്കാരന്‍ വരെ ,ആരോട് ചോദിച്ചാലും അവരുടെ കഴിഞ്ഞക്കാല ഓര്‍മ്മകളില്‍ സുന്ദരമായയത് സ്കൂള്‍പഠനക്കാലമെന്ന് ഉത്തരം പറയാനാണ് സാധ്യത കുടുതലുള്ളത്.എന്ത് കൊണ്ടാണ് ആ കാലം നമുക്ക് മനോഹരമയിരുന്നത് ?
അച്ഛനമ്മമാരുടെ തണലില്‍ ജിവിച്ചത്കൊണ്ടാണോ ??
ബുദ്ധിമുട്ടുകളും ദാരിദ്ര്യവും ഉണ്ടായിരുന്നുവെങ്കിലും നമ്മെ അറിയിക്കാതെ മാതാപിതാക്കള്‍മാത്രം എല്ലാം സഹിച്ചു,അതൊന്നും അറിയാതെ നാം ജിവിച്ചത്കൊണ്ടാണോ ??
അല്ലെങ്കില്‍ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനയായി ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു എന്ന ഉറപ്പ് ഉള്ളത്കൊണ്ടായിരുന്നോ ??
ഈ വിഷയത്തില്‍ എന്‍റെ ഉള്ളില്‍ കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ഉയര്‍ന്നുവെങ്കിലും ശരിയായ ഒരു ഉത്തരം കിട്ടിയില്ല.കിട്ടുന്നത് വരെ വിടാന്‍ ഞാനും സമ്മതിക്കില്ല എന്ന നിലയിലേക്ക് ചിന്തകള്‍ എന്നില്‍ ഉണ്ടായി.എന്നാല്‍ വസ്തുതകളും സത്യവും എനിക്ക് തനിയെ ചിന്തിച്ച് കണ്ടെത്താന്‍ സാധിക്കാത്ത ഒരു കാര്യമാണ് ഇതെന്ന് തോന്നി.അത്കൊണ്ട് മറ്റ്ചിലരുടെ അഭിപ്രായം അറിയാമെന്നു കരുതി,പലരും പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞുവെങ്കിലും അതിലൊന്നും തൃപ്തികരമായ ഒരു ഉത്തരം കാണാന്‍ സാധിച്ചില്ല.വിഷയം സ്കൂള്‍പഠനക്കാല ഓര്‍മ്മകളെ പറ്റിഎന്നതിനാല്‍ ,കുറച്ചു സ്കൂള്‍ വിദ്യാര്‍ഥികളോടു ചോദിച്ചു ..നിങ്ങള്‍ക്ക് ഈ സ്കൂള്‍ കാല ജിവിതം സന്തോഷമുള്ളതാണോ ?....അവരില്‍ നിന്നും വന്ന അഭിപ്രായങ്ങളും വിഭിന്നമായിരുന്നു,അവിടെയും ശരിയായ ഒരു ഉത്തരം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.


എന്‍റെ ഉള്ളില്‍ ഉയര്‍ന്നുവന്ന ചോദ്യത്തിന് ,എന്‍റെ ചിന്തകളില്‍ കിട്ടിയ ഉത്തരങ്ങള്‍ ഇവിടെ പറയാമെന്ന് അവസാനം തിരുമാനിച്ചു.

ആദ്യമായി ,അറിവ് ,മനുഷ്യനെ മറ്റ് ജിവജലങ്ങളില്‍നിന്നും ഉയര്‍ന്നവനാക്കിയ അറിവ്
സ്കൂള്‍പഠനക്കാലത്ത് നമ്മുക്ക് അറിവ് ലഭിക്കുന്നു,വളരുമ്പോള്‍ അത് നമ്മള്‍ ജിവിതത്തിലെ പരിക്ഷണങ്ങളില്‍ പ്രയോഗിക്കുന്നു.തോല്‍വി സംഭവിക്കുമ്പോള്‍ കുപിതാരകുന്നു,തോല്‍വി ഉണ്ടായാല്‍ കോപംവരുന്നത് പ്രാക്ര്യതായുള്ളതാകുന്നു.ഈ കോപം മനുഷ്യന്‍റെ ആലസ്യത്തിനു കാരണമാകുന്നു.പരിക്ഷിക്കപ്പെടുന്നതിനെ മനുഷ്യര്‍ ഇഷ്ടപ്പെടുന്നില്ല,ബില്‍ഗേറ്റ്സ് ആയാലും ഭിക്ഷക്കാരന്‍ ആയാലും വിജയം വരിക്കാനും അത് സംരക്ഷിക്കുന്നതിനും പരിക്ഷണങ്ങളിലുടെ ജിവിതക്കാലം മുഴുവന്‍ കടന്നുപോകണ്ടതയായിവരുന്നു.മനുഷ്യന്‍ എപ്പോഴെല്ലാം തന്‍റെ ആറാമറിവായ യുക്തി പരിക്ഷണങ്ങളെ നേരിടേണ്ടിവരുന്നുവോ അപ്പോഴെല്ലാം അവന്‍ വര്‍ത്തമാനകാലത്തെ നടപടിക്രമങ്ങളെയും സമ്പ്രദായങ്ങളെയും വെറുക്കുന്നു.അതിനാല്‍ അറിവ് ലഭിച്ച ആദ്യക്കാലം (സ്കൂള്‍ പഠനക്കാലം )അവന് മധുരമുള്ളതയായിതിരുന്നു.


രണ്ടാമതായി ആഗ്രഹം....മനുഷ്യന് ആഗ്രഹങ്ങള്‍ ഉണ്ടാവുന്നത് അറിവു ലഭിക്കുന്നതോട്കുടിയാണ്.ഒരിക്കല്‍ ഏതെങ്കിലും ഒരു ആഗ്രഹം  തോന്നിയാല്‍ അതിന്‍റെ ഫലമായി ഉണ്ടായിപോകുന്ന ചേഷ്ടകള്‍ തടുത്തുനിര്‍ത്താന്‍ മനുഷ്യന് സാധിക്കുന്നില്ല. തന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറിയ കാലം സ്കൂള്‍ പഠനക്കാലമെന്നത് ,വര്‍ത്തമാനക്കാലത്തില്‍ നമ്മള്‍ ഓര്‍ക്കുമ്പോള്‍ ആ കാലഘട്ടം മധുരമുള്ളതായിതിരുന്നു.

എന്‍റെ ചോദ്യത്തിന് ചെറിയ അറിവ്കൊണ്ട് ഞാന്‍ കണ്ടെത്തിയ രണ്ടു ഉത്തരങ്ങള്‍ മേല്‍ പറഞ്ഞിരിക്കുന്നത് ,ഇതില്‍ മുഴുവനായും ഞാന്‍ ശരിയാണ് എന്ന് പറയുന്നില്ല....നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുവാന്‍ താല്പര്യപ്പെടുന്നു