08 October 2014

ട്രെയിനിലെ കമ്മ്യൂണിസ്റ്റുകാരന്‍ (കഥ)

ട്രെയിനിലെ കമ്മ്യൂണിസ്റ്റുകാരന്‍ (കഥ) 
================================
നിണ്ട 20 വര്ഷത്തെ പ്രവാസജീവിതത്തിന് ശേഷം അയാള്‍ ജന്മ നാട്ടിലേക്ക് ഒരു യാത്ര പോകുകയുണ്ടയായി,നാഗര്കോ്വിലില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സില്‍ തിരുവനന്തപുരം റെയില്‍ നിലയത്തില്‍ നിന്നും തുടങ്ങി....പകല്‍ യാത്ര ആയതുകൊണ്ട് വായിക്കാന്‍ കുറച്ച് പുസ്തകങ്ങള്‍ കൈയ്യില്‍ കരുതിയിരുന്നു. തിരുവനന്തപുരത്ത് നിന്നും അതിരാവിലെ 6.15 ന് യാത്ര തിരിക്കുന്ന ട്രെയിന്‍ വൈകുന്നേരം 5മണിക്ക് ശേഷമാണ് അയാളുടെ നാട്ടില്‍ 
എത്തിചേരുന്നത്.പുസ്തകങ്ങളിലെ അക്ഷരങ്ങളില്‍ മുഖം പുഴ്ത്തിയും പുറം കാഴ്ചകള്‍ കണ്ടും സമയം പോയികൊണ്ടിരുന്നു.ഇടയ്ക്ക് വര്ഷപങ്ങള്ക്ക്ക പുറകിലേക്ക് പോയി,സുഹൃത്തുക്കളുടെ ,ബന്ധുക്കളുടെ,കൂടെ പ്രവര്ത്തി്ച്ച കുട്ടുകാരുടെ മുഖം കണ്ണിനു മുന്പില്‍ മിന്നിത്തെളിഞ്ഞു.ആരൊക്കെ ,എവിടെയൊക്കെ ആയിരിക്കും ഇപ്പോള്‍ ഉള്ളതെന്ന് അറിയില്ല ,എല്ലാം വിണ്ടും കുട്ടിചേര്ക്കകണം.നിണ്ട ഇടവേള ഒരു പക്ഷെ ചില ബന്ധങ്ങള്‍ കുട്ടിചേര്ക്കാ്ന്‍ പറ്റാത്ത അത്രയും ദുരത്ത് എത്തിയിട്ടുണ്ടാവും.
ട്രെയിന്‍ വടകര റയിവേസ്റ്റേഷന്‍ എത്തിയിരിക്കുന്നു,സമയം വൈകുന്നേരം 4മണി കഴിഞ്ഞിരിക്കും.ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.ഓരോ കംപാര്ട്ടു്മെന്റും് നിന്നുതിരിയാന്‍ ഇടമില്ലാതെ ജനനിബിഡമായിരിക്കുന്നു.ഏതാണ്ടെല്ലാവരും അസ്വസ്ഥരാണ്.ദിര്‍ഘയാത്രയുടെ തളര്ച്ചയിലാണ് ചിലര്‍.അസഹ്യതയോടെ കരയുന്ന കുഞ്ഞുങ്ങള്‍.ചിലര്‍ ഉദാസിനരായി പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചുകൊണ്ട് വിയര്പ്പു് തുടയ്ക്കുന്നു.ചിലര്‍ അസഹ്യമായചുട് അകറ്റാന്‍ കയിലുള്ള പേപ്പര്‍ കൊണ്ട് വിശുന്നു.പെട്ടെന്നാണ് വാതിലിനടുത്ത് നിലയുറപ്പിച്ച ഒരാള്‍ അങ്ങേയറ്റം പരുക്കനായ ശബ്ധത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങി.അറുപതിനുമേല്‍ പ്രായമുണ്ട് അയാള്ക്ക് ,നിണ്ടുവളര്ന്ന മുടിയും താടിയും,ചുമലില്‍ ഒരു തുണിസഞ്ചി,വിയര്ത്ത നെറ്റിത്തടം.
“”സ്നേഹിതരെ”” അയാള്‍ പ്രേത്യകിച്ചു ആരോടെന്നില്ലാതെ പറഞ്ഞുതുടങ്ങി,തിഷ്ണമായസ്വരം.
“”എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം....എന്നിട്ടും മിണ്ടാതെ പ്രതിമകണക്കെ ഇരിക്കുകയാണ്എല്ലാവരും....എപ്പോഴും നിങ്ങളുടെ കാല്ച്ചു വട്ടിലെ മണ്ണ് ഇളകാതെയുണ്ടാകും എന്നതിന് എന്താണ് ഉറപ്പ് ??.....’’
‘’താങ്കള്ക്ക്ന ഉറപ്പുണ്ടോ??’’.....അയാള്‍ തൊട്ടുമുന്നിലുള്ള ആളുടെ മുഖത്തേയ്ക്ക് നോക്കികൊണ്ട് ചോദിച്ചു
കേള്‍വിക്കാര്‍ അയാളെ നിര്‍വികാരമായ മുഖം കാട്ടി അവഗണിച്ചു !.
‘’ഉണ്ടെന്നോ ഇല്ലെന്നോ പറയണം,അല്ലാതെ കേള്ക്കാ ത്ത ഭാവത്തില്‍ ഇങ്ങനെ എത്ര നാള്‍ നിങ്ങളിരിക്കും’’.....അസംതൃപ്തിയോടെ പിറുപിറുത്തുകൊണ്ട് അയാള്‍ പ്രസംഗംതുടര്ന്നു .
‘’വിശപ്പ്‌ മാറ്റാനായി വല്ലതും കിട്ടുമോയെന്നു നോക്കാനായി ,റോഡുവക്കിലുള്ള കുപ്പത്തൊട്ടിയില്‍ ചികയുമ്പോള്‍ എന്റെന അടുത്ത്കുടി ചില വാഹനങ്ങള്‍ കടന്ന്പോകാറുണ്ട്,കോടി വെച്ചകാറുകള്‍,മുന്നിലും പിന്നിലും എസ്കോര്ട്ട് വണ്ടികളും,വലിയ അധികാരമുള്ള ആളുകളാണ് പോകുന്നത്.......കുപ്പത്തൊട്ടിയില്‍ ചികയുന്ന എന്റെട ദേഹത്തെ നാറ്റം ,കോടി വച്ച കാറില്‍ പോകുന്നവര്ക്ക്ട അറിയാന്‍ പറ്റില്ലല്ലോ......മനുഷ്യനെ സ്നേഹിക്കാത്ത,മനസിലാക്കാത്ത ഒരു പ്രസ്ഥനവുമില്ല....പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അല്ല കുഴപ്പം...അത് മനസ്സിലാക്കാന്‍ ശ്രമിക്കാത്ത മനുഷ്യര്ക്കാ ണ് കുഴപ്പം’’’
അയാള്‍ മാര്കി്സിനെ ഓര്മ്മിപച്ചു.പാവപ്പെട്ടവന്റെ നേതാവായ എ കെ ജിയെ ഓര്മ്മിാച്ചു.വിറോടെ മുഷ്ടിചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.അയാളുടെ ശബ്ദം തിവണ്ടിയുടെ ഒച്ച അവ്യക്തമാക്കി.
‘’പഴയ കമ്മ്യൂണിസ്റ്റുകാരനു എ സി മുറിയില്ല,തന്തുരിചിക്കനും കൊക്കോകോളയും കഴിക്കാനുള്ള ആഗ്രഹമില്ലായിരുന്നു.........അവന്‍ പട്ടിണി കിടക്കുന്നവനയായിരുന്നു....സ്നേഹിതരുടെ സങ്കടം കണ്ടാല്‍ നെഞ്ച്പൊട്ടികരയുന്നവന്‍.....ഹൃദയമുള്ളവന്‍.....അന്ധകാരത്തില്‍ വെളിച്ചമായി കത്തി നില്‍ക്കുന്നവന്‍....അങ്ങനെയുള്ളവര്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നു....അവരെ സ്നേഹിച്ചുനടന്നവനാ ഞാന്‍....ഓര്ത്തളപ്പോള്‍ കണ്ണ്നിറഞ്ഞുപോയി സുഹൃത്തുക്കളെ’’’കണ്ണുകള്‍ നിറഞ്ഞു വിതുമ്പുന്ന ആ പഴയ കമ്മ്യൂണിസ്റ്റ്കാരനേയും വഹിച്ചുകൊണ്ട് ട്രെയിന്‍ പാഞ്ഞു.