06 May 2014

രാഷ്ട്രശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിനു ശേഷമുള്ള 50 വര്‍ഷങ്ങള്‍


ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചിട്ട് അന്‍പതു വര്‍ഷങ്ങളാകുന്നു.1964 ല്‍ ഇഹലോകവാസം വെടിയുംവരെ 18 ആണ്ടുകള്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.

സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷമുള്ള  67 വര്‍ഷങ്ങളില്‍,ഏറ്റവും കുടുതല്‍ക്കാലം ഇന്ത്യയുടെ ഭരണചക്രം തിരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.ഇന്ദിരാഗാന്ധി 16 വര്‍ഷവും രാജിവ്ഗാന്ധി 5 വര്‍ഷവും പ്രധാനമന്ത്രിയായി ഭരണം നടത്തി.ഇപ്പോള്‍ 10 ആണ്ടുകളായി മന്‍മോഹന്‍സിംഗ് പ്രധാനമന്തിയായി ഭരണം നടത്തുമ്പോഴും ഗാന്ധികുടുംബത്തില്‍ മരുമകളായി വന്ന സോണിയഗാന്ധിയുടെ കൈയില്‍തന്നെ സുപ്പര്‍പവര്‍.

നെഹ്‌റുവിന്‍റെ കാലഘട്ടത്തിലും അതിന്ശേഷം1950 ജനുവരിയിലും നടപ്പിലായ നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ഭരണനിര്‍വാഹവുംജൂഡിഷെറികളും തിരഞ്ഞെടുപ്പുകളും നടന്നുവരുന്നത്.നെഹ്രുവിന്റെ കാലശേഷമുള്ള കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ഇന്ത്യന്‍സമ്പദ്ദ്ഘടന,സാമുഹികജിവിതം തുടങ്ങിയ മേഘലകളില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ മാറ്റങ്ങള്‍ക്ക് കാരണം രാഷ്ട്രിയപാര്‍ട്ടികളും ഭരണത്തില്‍ഇരുന്നവരും ആണെങ്കിലും ലോകമൊട്ടാകെയുണ്ടായ സംഭവങ്ങളും മാറ്റങ്ങളും ഇന്ത്യയുടെമേലും വലിയ സമ്മര്‍ദ്ദം ഉണ്ടാക്കിയ സാഹചര്യത്തില്‍ നെഹ്രുവിന് ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് നാം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

രണ്ടാംലോക യുദ്ധത്തിന്(1939 -45 ) ശേഷം ബ്രിട്ടീഷ്‌ ഭരണത്തിന്‍ കിഴിലായിരുന്ന ഇന്ത്യയ്ക്കും മറ്റ്നാടുകള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു.സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമെന്ന് പെരുമകൊണ്ടാടിയ ബ്രിട്ടന്‍റെ ആധിപത്യം തകര്‍ന്നു.അമേരിക്കയും സോവിയറ്റ്റഷ്യയും ലോകത്തിലെ രണ്ടു വലിയ ശക്തികളായി വളര്‍ന്നു വന്നു.വ്യവസായവും തൊഴില്‍മേഖലയും ഓരോ രാജ്യത്തും സ്വയംപര്യാപ്തയോടുകുടി വേഗത്തില്‍ പുരോഗമിച്ചു.1950-70 കാലഘട്ടത്തിലെ സമ്പദ്ദ്ഘടനയില്‍ ഉണ്ടായ വളര്‍ച്ചയെ ചരിത്രകരന്മാര്‍ സുവര്‍ണ്ണകാലമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ആ കാലഘട്ടത്തില്‍ ജനങ്ങളുടെ അടിസ്ഥാനആവിശ്യങ്ങളായ വിദ്യാഭ്യാസം,വൈദ്യസഹായം,വൈദ്യുതി പോലുള്ളവ നല്‍കേണ്ടത് ഭരണകുടത്തിന്റെ കടമയാണെന്നുള്ള അഭിപ്രായം ശക്തമായി ഉയര്‍ന്നു.ഇന്ത്യയില്‍ വലിയ മുലധനം ആവിശ്യമായുള്ള തൊഴില്‍സംരഭങ്ങള്‍ സര്‍ക്കാരിന്റെ പൊതുവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു

1970ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കുത്തനെയുള്ള വിലവര്‍ദ്ധനവ് സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ലോകവ്യപകമയായി ഒരു ഞെരുക്കം ഏര്‍പ്പെടുത്തി.അതിനാല്‍ മുന്നാം ലോകനാടുകള്‍ക്ക്,വേള്‍ഡ് ബാങ്ക് ,ഐ എം എഫ് തുടങ്ങിയവരിടം അവരുടെ നിബന്ധനകള്‍ക്ക് വഴങ്ങി കടം വാങ്ങേണ്ട നിലയുണ്ടയായി.ഭരണകുടം പൊതുമേഖലയ്ക്ക് നല്‍കിവന്നിരുന്ന സഹായവും പ്രോത്സാഹനങ്ങളും കുറഞ്ഞുവന്നു.സ്വകാര്യമേഖലയുടെവളര്‍ച്ചയ്ക്ക് പ്രാധന്യം നല്‍ക്കുകയെന്നതായിരുന്നു കടം വാങ്ങുമ്പോള്‍ അംഗികരിച്ച നിബന്ധനകളിലെ ഉള്ളടക്കം.ഇതേ തുടര്‍ന്നു വിദേശവ്യാപാരികള്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയില്‍ നിരോധനം നിക്കംചെയ്തു അനുവാദം നല്‍കുകയുണ്ടായി.1980 മുതല്‍ ബ്രിട്ടനില്‍ മാര്‍ഗര്‍റ്റ് ടാച്ചരും അമേരിക്കയില്‍ റൊണാഡ് റിഗനും തുടര്‍ച്ചയായി രണ്ടുതവണ ഭരണത്തില്‍ വന്നു.ഇവരുടെ കാലത്താണ് ഉദാരവല്‍ക്കരണം,സ്വകാര്യവല്‍ക്കരണം,തുടങ്ങിയവ മറ്റ് നാടുകളിലും വ്യാപിച്ചത്.1989 ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടു.സേവിയറ്റ് യുണിയന്‍ പതിനഞ്ചു നാടുകളായായി പിളര്‍ന്നു.