18 August 2015

കവിത

കവിത
--------------
അറുതിയില്‍
അധികാരി
അയാളുടെ കവിതയെ പിടിച്ചുകൊണ്ട്പോയി


കവിതയെ വിചാരണചെയ്തപ്പോള്‍
അവര്‍കണ്ണുകള്‍കെട്ടിയിരുന്നു
നഗനയായ
കവിതയെ നോക്കാന്‍
അവര്‍ ഭയന്നു


കുറ്റങ്ങള്‍ വെളിപ്പെടുത്തുന്നതാണ്
തന്‍റെ പ്രധാനപ്പെട്ട
ജോലിയെന്ന് കവിത സമ്മതിച്ചതിനാല്‍
ജാമ്യത്തില്‍ വിടാന്‍ വകുപ്പില്ലെന്നും
പിഴയടച്ചിലെങ്കില്‍ ജയില്‍വാസമെന്ന്
ഉത്തരവിട്ട നീതിപതി

തന്‍റെ കണ്ണുകളും കാതുകളുംപൊത്തിയിരുന്നു


കവിത പറഞ്ഞവാക്കുകളുടെ പുതിയ അര്‍ത്ഥങ്ങളെ
അവര്‍ ഭയന്നു
പിഴയടക്കാന്‍ പണംഇല്ലാത്തതുകൊണ്ട്
ജയിലടയ്ക്കപ്പെട്ട കവിത
കമ്പികളില്‍ താളമടിച്ചു
എപ്പോഴും പാട്ടുകള്‍ പാടികൊണ്ടിരുന്നു
നാളുകള്‍ക്ക് ഒടുവില്‍
മറ്റ് തടവുകാരും വസ്ത്രങ്ങള്‍
പിഴുതെറിഞ്ഞു നഗ്നരായ്
അവര്‍ സംസാരിച്ച പുതിയ മൊഴി
അധികാരികള്‍ക്ക് അരോചകമായി

കരാഗൃഹത്തിന് പിടിച്ച ഭ്രാന്ത്
പതുക്കെപ്പതുക്കെ നഗരമെങ്ങുംപടര്‍ന്നുപിടിച്ചു

ആ നഗരത്തില്‍ അതിന്ശേഷം
ഭരണമില്ല
കുടുംബമില്ല
സംസ്കാരമില്ല
നാണയങ്ങളില്ല,വ്യപാരമില്ല
കുറ്റങ്ങളില്ല
ശിക്ഷകളുമില്ല !!!

No comments:

Post a Comment