Ezhuthola..... എഴുത്തോല
29 July 2016
26 June 2016
പുഷ്പചക്രം
വര്‍ണ്ണങ്ങളില്ലാത്ത കിനാവ് കണ്ട്
ചിറകുകളില്ലാത്ത കിളികള്‍
പാട്ട് പാടിയൊരു
സന്ധ്യയില്‍ അവള്
തനിക്കായൊരു പുഷ്പചക്രം
തയ്യാറാക്കുകയാണ്
വഴിയരികില്‍ നിന്നും
ശേഖരിച്ച പുക്കളുംകറുപ്പും
മരണവും ചേര്‍ത്ത്
മെനഞ്ഞുണ്ടാക്കുന്ന പുഷ്പചക്രം
ഒറ്റ രാത്രികൊണ്ട് പൂമരമാകുന്ന
വിത്തുകള്‍ നല്‍കാമെന്ന
വാഗ്ദാനംകേട്ട്
നീ കയറിയ രഥം
നിങ്ങിയത്
എന്റെ മുന്നിലൂടെയാണ്
ഒറ്റ രാത്രി കൊണ്ട്
വിത്തു മുളക്കുന്നില്ല
ഒരു ഞൊടി കൊണ്ട്
പൂമൊട്ടുകള്‍ വിടരുന്നില്ല- ഞാന്‍
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്
നീ കേട്ടില്ല......
അകലെയകലെ
തകര്‍ന്ന തോട്ടങ്ങളില്‍
നിലവിളികളുടെ ബാക്കി
മോഹങ്ങളുടെ കലവറകള്‍
കവര്‍ന്നെടുക്കപ്പെട്ടവള്‍
തനിക്കായൊരു പുഷ്പചക്രം
മെനയുകയാണവള്‍...
സന്ധ്യയില്‍ അവള്
തനിക്കായൊരു പുഷ്പചക്രം
തയ്യാറാക്കുകയാണ്
വഴിയരികില്‍ നിന്നും
ശേഖരിച്ച പുക്കളുംകറുപ്പും
മരണവും ചേര്‍ത്ത്
മെനഞ്ഞുണ്ടാക്കുന്ന പുഷ്പചക്രം
ഒറ്റ രാത്രികൊണ്ട് പൂമരമാകുന്ന
വിത്തുകള്‍ നല്‍കാമെന്ന
വാഗ്ദാനംകേട്ട്
നീ കയറിയ രഥം
നിങ്ങിയത്
എന്റെ മുന്നിലൂടെയാണ്
ഒറ്റ രാത്രി കൊണ്ട്
വിത്തു മുളക്കുന്നില്ല
ഒരു ഞൊടി കൊണ്ട്
പൂമൊട്ടുകള്‍ വിടരുന്നില്ല- ഞാന്‍
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്
നീ കേട്ടില്ല......
അകലെയകലെ
തകര്‍ന്ന തോട്ടങ്ങളില്‍
നിലവിളികളുടെ ബാക്കി
മോഹങ്ങളുടെ കലവറകള്‍
കവര്‍ന്നെടുക്കപ്പെട്ടവള്‍
തനിക്കായൊരു പുഷ്പചക്രം
മെനയുകയാണവള്‍...
08 May 2016
മര്ത്യാാ ജിവിതം
അന്തകാരം നിറഞ്ഞു
അന്ധമായ് പാരിതില്‍
വ്യര്‍ത്ഥ മായിപ്പോകാതിരിക്കാന്‍
മൃത്യുവേ ജയിച്ചമര്‍ത്യാനായിതിര്ന്നാ
ക്രിസ്തുവില്‍ അര്പ്പണംചെയ്യാം
അന്തകാരം നിറഞ്ഞു
അന്ധമായ് പാരിതില്‍
വ്യര്‍ത്ഥ മായിപ്പോകാതിരിക്കാന്‍
മൃത്യുവേ ജയിച്ചമര്‍ത്യാനായിതിര്ന്നാ
ക്രിസ്തുവില്‍ അര്പ്പണംചെയ്യാം
ജീവനും മാര്‍ഗവും
നീ തന്നെ
യേശുവേ രക്ഷകാ
സത്യവും നിത്യവും
നീ മാത്രം മതി
യേശുവേ രക്ഷകാ
നീ തന്നെ
യേശുവേ രക്ഷകാ
സത്യവും നിത്യവും
നീ മാത്രം മതി
യേശുവേ രക്ഷകാ
എന്‍ കാതുകളില്‍
എന്നെമെന്നും
നിന്മൊഴി കേട്ട്
നിന് പാഥേചരിക്കുവാന്‍
നീ അനുഗ്രഹിക്കണം
യേശുവേ രക്ഷകാ
എന്നെമെന്നും
നിന്മൊഴി കേട്ട്
നിന് പാഥേചരിക്കുവാന്‍
നീ അനുഗ്രഹിക്കണം
യേശുവേ രക്ഷകാ
കാലിതൊഴുത്തില് പിറന്ന്
സ്വര്‍ഗ്ഗ മഹിമകള്‍ വിട്ട്
പാരിതില്‍
പാപബന്ധിതരായ
മര്‍ത്യര്ക്കാ യി
കാല്‍വരി കുന്നില്‍
ജിവന് ബലിയര്‍പ്പിച്ച
സ്നേഹമേ
ഞങ്ങളെയോര്‍ത്ത്
നൊന്തതിന്തൊരു
സ്നേഹമേ
സ്വര്‍ഗ്ഗ മഹിമകള്‍ വിട്ട്
പാരിതില്‍
പാപബന്ധിതരായ
മര്‍ത്യര്ക്കാ യി
കാല്‍വരി കുന്നില്‍
ജിവന് ബലിയര്‍പ്പിച്ച
സ്നേഹമേ
ഞങ്ങളെയോര്‍ത്ത്
നൊന്തതിന്തൊരു
സ്നേഹമേ
നാഥാ നിന്
സ്നേഹമെത്രയാസ്ച്ചര്യം
ഇത്രമേല്‍ കരുണയി-
മര്ത്യലരില്‍ ചൊരിയുന്ന
നിന്
സ്നേഹമെത്രയാസ്ച്ചര്യം
സ്നേഹമെത്രയാസ്ച്ചര്യം
ഇത്രമേല്‍ കരുണയി-
മര്ത്യലരില്‍ ചൊരിയുന്ന
നിന്
സ്നേഹമെത്രയാസ്ച്ചര്യം
എന്നെമെന്നും
എന്‍ ജിവിതം
നിനക്കായ് വാഴുവാന്‍
ശുദ്ധനായിത്തിര്ന്ന്
നിന് ഇഷ്ടനായിത്തിരുവാന്‍
ദയ ചൊരിയേണമേ
കര്‍ത്തനേ
നിന് കൃപയെകണമേ
നിത്യതതന്നില്‍
ഞാന്‍ നിന്നോട്കൂടെയായിരിക്കുവാന്‍
എന്‍ ജിവിതം
നിനക്കായ് വാഴുവാന്‍
ശുദ്ധനായിത്തിര്ന്ന്
നിന് ഇഷ്ടനായിത്തിരുവാന്‍
ദയ ചൊരിയേണമേ
കര്‍ത്തനേ
നിന് കൃപയെകണമേ
നിത്യതതന്നില്‍
ഞാന്‍ നിന്നോട്കൂടെയായിരിക്കുവാന്‍
അഗതികളുടെ
അനാഥരുടെ
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന
ഒരു ദിവ്യ രൂപമുണ്ട് !
കഠിനപിഡകള്‍
അനുഭവിച്ചു അറുതിയില്‍
മുറിവുണങ്ങാത്ത ശരിരവുമായി
കുരിശില്‍
ജിവന് വെടിഞ്ഞ
ഒരു ദിവ്യരൂപം!
അനാഥരുടെ
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന
ഒരു ദിവ്യ രൂപമുണ്ട് !
കഠിനപിഡകള്‍
അനുഭവിച്ചു അറുതിയില്‍
മുറിവുണങ്ങാത്ത ശരിരവുമായി
കുരിശില്‍
ജിവന് വെടിഞ്ഞ
ഒരു ദിവ്യരൂപം!
നിണമൊഴുകുന്ന
തിരുശരിരം
പുണര്‍ന്ന്
വേദനകള്‍ സമര്‍പ്പിക്കുന്ന
നിമിഷങ്ങളില്‍
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന
ഒരു ദിവ്യ രൂപം !
തിരുശരിരം
പുണര്‍ന്ന്
വേദനകള്‍ സമര്‍പ്പിക്കുന്ന
നിമിഷങ്ങളില്‍
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന
ഒരു ദിവ്യ രൂപം !
കണ്ണുനിരോടെ
തിരുശരിരം നോക്കി
യാചിക്കുന്ന നിമിഷങ്ങളില്‍
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന-
സങ്കടകടലിനറുതി വരുത്തുന്ന
സഹനത്തിന്റെ
നിണമണിഞ്ഞ സങ്കടദിനത്തില്‍
കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചുകൊടുത്ത
ഒരു ദിവ്യ രൂപം !
തിരുശരിരം നോക്കി
യാചിക്കുന്ന നിമിഷങ്ങളില്‍
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന-
സങ്കടകടലിനറുതി വരുത്തുന്ന
സഹനത്തിന്റെ
നിണമണിഞ്ഞ സങ്കടദിനത്തില്‍
കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചുകൊടുത്ത
ഒരു ദിവ്യ രൂപം !
ഉപാധിയില്ലാത്ത സ്നേഹവും
ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട്
ഇല്ലായ്മായിലും വല്ലായ്മയിലും
ഒപ്പംനിന്ന
വേദന പ്രാര്‍ഥനയാക്കിയ
ഒരു ദിവ്യ രൂപം !
ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട്
ഇല്ലായ്മായിലും വല്ലായ്മയിലും
ഒപ്പംനിന്ന
വേദന പ്രാര്‍ഥനയാക്കിയ
ഒരു ദിവ്യ രൂപം !
21 April 2016
04 April 2016
സ്യാതന്ത്ര്യം... Read more at: http://www.manoramaonline.com/news/nri-news/my-creative/swathanthryam-my-creative.html
My story ''swathanthryam''published manorama online
Read full stroy click below manorama LINK
"എടാ വാസു ഇന്നു രാത്രി മാധവനെയും രാധയെയും ഇവിടെ നിന്നും രക്ഷപ്പെടുത്തണം" ദാമു വാസുവിനോടായി പറഞ്ഞു....
Read more at: BELOE MANORAMA LINK
Read full stroy click below manorama LINK
"എടാ വാസു ഇന്നു രാത്രി മാധവനെയും രാധയെയും ഇവിടെ നിന്നും രക്ഷപ്പെടുത്തണം" ദാമു വാസുവിനോടായി പറഞ്ഞു....
Read more at: BELOE MANORAMA LINK
02 April 2016
ഭ്രാന്തന് -Malayala Manorama
""ഭ്രാന്തന്""
MALAYALA MANORAMA പ്രസദ്ധീകരിച്ച എന്റെ ''എഴുത്ത്''
GO TO BELOW MANORAMA LINK ;വായിക്കുക അഭിപ്രായങ്ങള്‍ എഴുതുക
http://www.manoramaonline.com/news/nri-news/my-creative/mad.html
31 March 2016
ഓര്‍മ്മകള്‍
ചില ഓര്‍മ്മകള്‍
സുഖമുള്ള നൊമ്പരങ്ങളാണ്
മങ്ങാതെ മറയാതെ
മനസ്സിന്റെ മുറിവുകളില്‍
പറ്റിപിടിച്ചിരിക്കും
മഴത്തുള്ളികളുടെ
അര്‍ദ്രതയാണ് ഓര്‍മ്മകള്‍ക്ക്
നമ്മുടെ
പുതിയ അവകാശികളുമായി
ജിവിതയാത്ര തുടരുമ്പോള്‍
ആ സുഖമുള്ള പ്രണയത്തിന്റെ നൊമ്പര ചീളുകള്‍
മുറിപ്പാട് പോലെ
അവശേഷിക്കട്ടെ
അവശേഷിക്കട്ടെ
നക്ഷത്രങ്ങള്‍ പ്രകാശം പരത്തുന്ന
രാത്രികളില്‍
രാത്രികളില്‍
ലോകത്തിന്റെ രണ്ടു കോണിലിരുന്ന്
ഓര്ത്തുകരയുവനായി മാത്രം
30 March 2016
എന്റെ ചെടിയില്‍
ഒരേ ഒരില മാത്രം ബാക്കി
ജിവന്റെ ഒരേ ഒരില
വിജയത്തിന്റെയും തോല്‍വിയുടെയുമിടയില്‍
ബാക്കിയായ ഒരേ ഒരില
എന്റെ ചെടിയിലെ
ഇലകളെല്ലാം ഞാന്‍ തല്ലികൊഴിച്ചതാണ്
ആരംഭം കുസൃതിയായിട്ടായിരുന്നു
പിന്നെ കൌതുകത്തിനായ്
പിന്നിടെപ്പൊഴോ പക-
ക്രുരത ,പരിക്ഷണങ്ങള്‍
അങ്ങനെ പല കാരണങ്ങള്‍ക്കയായി
കൊഴിഞ്ഞുപോയി ഇലകള്‍
പക്ഷെ അതെല്ലാം
എന്റെ ഇലകളാണ് എന്റെ മാത്രം
മരണത്തിനും ജിവിതത്തിനുമിടയില്‍
ജിവന്റെ ഒരേ ഒരില മാത്രം ബാക്കി
ക്രുരത ,പരിക്ഷണങ്ങള്‍
അങ്ങനെ പല കാരണങ്ങള്‍ക്കയായി
കൊഴിഞ്ഞുപോയി ഇലകള്‍
പക്ഷെ അതെല്ലാം
എന്റെ ഇലകളാണ് എന്റെ മാത്രം
മരണത്തിനും ജിവിതത്തിനുമിടയില്‍
ജിവന്റെ ഒരേ ഒരില മാത്രം ബാക്കി
ബധിരന്റെ വിലാപം
വിണ്ണിലെ മേഘങ്ങള്‍ മണ്ണിലേക്ക്
ഉതിര്‍ത്ത ജലകണങ്ങള്‍
അരുവിയായി ഒഴുകവെ
പുഴയിലും നദിയിലും
കരകവിഞ്ഞ് ഒഴുകവെ
ആധുനിക മനുഷ്യനതിനെ
പീഡിപ്പിച്ചു കൊല്ലുന്നു
സുര്യന്റെ താപം തടുത്ത്
ചന്ദ്രനെ മറച്ച്
കാറ്റിനോട് കഥകള്‍ പറഞ്ഞ്
പറവകള്‍ക്കൊപ്പം പാട്ട്പാടിയും
മണ്ണിലുറച്ച് മണ്ണിനെയുറപ്പിച്ചു -
നില്ക്കുന്ന മരങ്ങളെ
വെട്ടിയും ചുട്ടെരിച്ചും
കൊല്ലുന്നു കൊതിമുത്ത മനുഷ്യര്‍
ഉറവകള്‍ ഉറവിടമായി
നിലകൊള്ളും മലകളും കുന്നുകളും
കാലങ്ങളായി
കണ്ടുകണ്ടിരിന്നപ്പോള്‍
മാനുഷ്യാനഹങ്കാരം മുത്ത -
തിനെ അടിച്ചു തകര്‍ത്തു നിരപ്പാക്കി
ജീവനത്തിന്റെ ജീവാത്മാവായ
വായുവിന്റെ ആത്മരോദനം
കേള്‍ക്കാതെ-
വിഷപുക ചിറ്റി
കൊന്നുകൊണ്ടിരിക്കുന്നു
മനുഷ്യര്‍
നെല്ക്കതിര് ചാഞ്ചാടിയാടും വയലുകളില്‍
കളകളാരവം മുഴക്കിയെഴുകും പുഴകളില്‍
പുക്കള്‍ നൃത്തമാടുന്ന പുന്തോട്ടങ്ങളില്‍
ദുര മുത്ത മാനുഷ്യന്
നഞ്ചുകലക്കി നശിപ്പിക്കുന്നു
പുഴയിലെ തെളിനിര് കണ്ട്
അണകെട്ടി
കരയെ ഉല്ലാസഉദ്യാനമാക്കി
ഉല്ലാസഉദ്യാനത്തില്‍
ഉല്ലാസസഞ്ചാരികളെത്തി
പുഴയില്‍ പ്ലാസ്റ്റിക് നിറച്ച്
പുഴയെയും കൊന്ന്
ഉല്ലാസം തുടരുന്നു
ഭുമിയിയുടെ അവകാശികള്‍
ഞങ്ങള്‍
വായ് മൂടിക്കെട്ടി
ബധിരരായി
ചോദ്യങ്ങളില്ലാത്ത
ജൈത്രയാത്ര തുടരുന്നു
04 February 2016
മാതൃഭൂമി പ്രസിദ്ധികരിച്ച കഥ
മാതൃഭൂമി പ്രസിദ്ധികരിച്ച കഥ.....പിണമായലും പണം വേണം......
READ STORY CLICK BELOW MATHRUBHUMI LINK
READ STORY CLICK BELOW MATHRUBHUMI LINK
26 January 2016
http://issuu.com/keralalink/docs/kl_jan_2016
LONDON ല്‍ പ്രസിദ്ധികരിക്കുന്ന KERALA LINK -UK യുടെ ജനുവരി ലക്കത്തില്‍ അച്ചടിച്ചു വന്ന കവിത ''ഉപ്പുസമുദ്രം''
KERALA LINK PRINT പതിപ്പ് വായിക്കുവാന്‍ CLICK BELOW LINK
http://issuu.com/keralalink/docs/kl_jan_2016
LONDON ല്‍ പ്രസിദ്ധികരിക്കുന്ന KERALA LINK -UK യുടെ ജനുവരി ലക്കത്തില്‍ അച്ചടിച്ചു വന്ന കവിത ''ഉപ്പുസമുദ്രം''
KERALA LINK PRINT പതിപ്പ് വായിക്കുവാന്‍ CLICK BELOW LINK
http://issuu.com/keralalink/docs/kl_jan_2016
21 January 2016
മഴ

അനന്തമായ ഒരു നാളില്‍
പുര്‍ണ്ണമായും പുതിയൊരുവനെ
അവള് തിരഞ്ഞെടുത്തു
ഇന്നലെയോ,നാളെയോ
ഇല്ലാത്ത ഇന്ന് മാത്രമുള്ളവന്
അറിവുകളില്ലാത്ത
അവന്റെ സ്പര്‍ശനങ്ങളില്‍
ചോദ്യങ്ങളുമില്ല
പേര്,നാട്, വയസ്സ്,മേല്‍വിലാസം,വിദ്യാഭ്യാസം,ജോലി,ജാതി
പങ്കിട്ട ചുംബനങ്ങളില്‍
വിവരങ്ങള്‍ നിഗൂഢമായിരുന്നില്ല
കൊടുക്കല്‍ വാങ്ങലുകളുടെ
സംഘര്‍ഷങ്ങളില്ലാത്ത വിദ്യ
അവനെ വെറും ആണാക്കി
അവള് വെറും പെണ്ണായി
ഇരുവരെയും നനയുക്കുന്ന
മഴയായ് പെയ്യുന്നു
അവസാന മേഘത്തെ
ചിതറിക്കാന്‍ വാക്കുകള്‍
അവിടെയുണ്ടായിരുന്നില്ലാ
17 January 2016
ദേവതയും ബാലികയും
ദേവതയും ബാലികയും
=========================
പൊടുന്നനവെ മേഘങ്ങള്‍ ആകാശം മൂടിമറച്ചു
ഒരേ ദിശയിയിലേക്ക് വിശിയടിച്ചു ലോകകാറ്റ്
പൂച്ച ഉരുട്ടിയ കണ്ണാടികുടമയായി ഉരുളുന്നു ഭൂമി
=========================
പൊടുന്നനവെ മേഘങ്ങള്‍ ആകാശം മൂടിമറച്ചു
ഒരേ ദിശയിയിലേക്ക് വിശിയടിച്ചു ലോകകാറ്റ്
പൂച്ച ഉരുട്ടിയ കണ്ണാടികുടമയായി ഉരുളുന്നു ഭൂമി
മനുഷ്യത്വം അന്ധകാരത്തിലായിരുന്നു അപ്പോള്‍
മേഘങ്ങല്ക്കിടയില് ഒരു പ്രകാശകിരണം
പ്രകാശകിരണം വളര്‍ന്ന് ഒരു വെളിച്ചമായിമാറി
വെളിച്ചം വിരിഞ്ഞ്
ചിറക് മുളച്ച ദേവതയായി
പ്രകാശകിരണം വളര്‍ന്ന് ഒരു വെളിച്ചമായിമാറി
വെളിച്ചം വിരിഞ്ഞ്
ചിറക് മുളച്ച ദേവതയായി
ചിറകുകള് വിരിച്ചു ദേവതപറഞ്ഞു
48 മണിക്കൂരിനുള്ളില്‍ ലോകപന്ത് നശിക്കാന്‍പോകുന്നു
എന്റെ ചിറകുകളില്‍ കയറുന്നവര്‍ കയറുക
മറ്റൊരു ഗ്രഹത്തില്‍ കൊണ്ട്പോയി വിടാം
രണ്ടു നിബന്ധനകള്‍
''ഏഴുപേര്‍ക്ക് മാത്രം കയറാം -
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സാധനം മാത്രമേ കൂടെകൊണ്ട് വരാന്‍ കഴിയുകയുള്ളൂ''
**********************************
വിരഹവേദനയോടെ ഒരു യുവാവ്
ദേവതയുടെ ചിറകില്‍കയറി
അവന്റെ കൈയില്‍ മരിച്ചപോയ കാമുകിയുടെ ഉടഞ്ഞ വളതുണ്ടുകളും
അവള് കൊടുത്ത ആദ്യ മുത്തത്തിന്റെ ഓര്‍മ്മതുണ്ടുകളും
********************************************
മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍
അവിടെയും എപ്പോഴും അധികാരം കയ്യടക്കും -എന്ന മുദ്രാവാക്യത്തോടെ
ഒരു രാഷ്ട്രിയക്കാരന് ചിറകില്‍ കയറി
സ്വര്‍ണ്ണ ഘടികാരം വലിച്ചെറിഞ്ഞു ,പഴയ ലതര്‍ ഘടികാരം കൈയില്‍ അണിഞ്ഞു അയാള്‍
സ്വിസ്സ് ബാങ്കിലെ രഹസ്യകണക്കുകളെകുറിച്ചോര്‍ത്തപ്പോള്‍
അയാളുടെ ഉള്ളം വിറച്ചു
************************************************
മരിച്ചുപോകുന്നില്ല എന്ന സങ്കടത്തോടെ
ചുമച്ചു ചുമച്ചു ശ്വാസംമുട്ടികൊണ്ടിരുന്ന
ഒരു രോഗി,ജനതിരക്കില്‍ ഞെരുങ്ങി ഞെരുങ്ങി
ചിറകില്‍ കയറി
അയാളുടെ കൈയില്‍ മരുന്നുപെട്ടി
അതിന്റെ അടിവാരത്തില്‍ അയാളുടെ അര ആവുന്‍സ് ആയുസ്സ്
*******************************************
അനുതാപതരംഗത്തില്‍ ഒരു കവിയും ചിറകില്‍ കയറി
അയാളുടെ തോള്‍സഞ്ചിയില്‍ അക്ഷരപിഴവുകളോടെ അച്ചടിച്ചുവന്ന ആദ്യകവിത
*******************************************
തന്റെ സ്പര്‍ശനകേളി കൊണ്ട് കുട്ടത്തെ കുഴപ്പത്തിലാക്കി
വഴിതെളിച്ചു ചിറകിലേക്ക് കുതിച്ചു ഒരു പ്രഭുപത്നി
അലങ്കോലമായ വസ്ത്രം ശരിയായി ധരിക്കാന്‍ മറന്ന അവള്
അഴിഞ്ഞുവീണ തലമുടി നേരയാക്കാന്‍ മറന്നില്ല
കൈയ്യില്‍ അമേരിക്കന്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്
**********************************************************
ചുളുങ്ങാത്ത കാക്കികുപ്പായത്തില്‍
ചുളുങ്ങിപോയ ഒരു പോലിസ് കാരി
തന്റെ ലാത്തിയാല്‍ കുട്ടത്തിനിടയിലുടെ വഴിവെട്ടി
ചിറകില്‍ കയറി
ലാത്തി വലിച്ചെറിഞ്ഞ് - ഒരു ഓടകുഴല്‍ വാങ്ങി അവള്
*****************************************
''ഒരാള്‍ - ഇനി ഒരാള്‍ മാത്രം കയറുക'' ദേവത
48 മണിക്കൂരിനുള്ളില്‍ ലോകപന്ത് നശിക്കാന്‍പോകുന്നു
എന്റെ ചിറകുകളില്‍ കയറുന്നവര്‍ കയറുക
മറ്റൊരു ഗ്രഹത്തില്‍ കൊണ്ട്പോയി വിടാം
രണ്ടു നിബന്ധനകള്‍
''ഏഴുപേര്‍ക്ക് മാത്രം കയറാം -
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സാധനം മാത്രമേ കൂടെകൊണ്ട് വരാന്‍ കഴിയുകയുള്ളൂ''
**********************************
വിരഹവേദനയോടെ ഒരു യുവാവ്
ദേവതയുടെ ചിറകില്‍കയറി
അവന്റെ കൈയില്‍ മരിച്ചപോയ കാമുകിയുടെ ഉടഞ്ഞ വളതുണ്ടുകളും
അവള് കൊടുത്ത ആദ്യ മുത്തത്തിന്റെ ഓര്‍മ്മതുണ്ടുകളും
********************************************
മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍
അവിടെയും എപ്പോഴും അധികാരം കയ്യടക്കും -എന്ന മുദ്രാവാക്യത്തോടെ
ഒരു രാഷ്ട്രിയക്കാരന് ചിറകില്‍ കയറി
സ്വര്‍ണ്ണ ഘടികാരം വലിച്ചെറിഞ്ഞു ,പഴയ ലതര്‍ ഘടികാരം കൈയില്‍ അണിഞ്ഞു അയാള്‍
സ്വിസ്സ് ബാങ്കിലെ രഹസ്യകണക്കുകളെകുറിച്ചോര്‍ത്തപ്പോള്‍
അയാളുടെ ഉള്ളം വിറച്ചു
************************************************
മരിച്ചുപോകുന്നില്ല എന്ന സങ്കടത്തോടെ
ചുമച്ചു ചുമച്ചു ശ്വാസംമുട്ടികൊണ്ടിരുന്ന
ഒരു രോഗി,ജനതിരക്കില്‍ ഞെരുങ്ങി ഞെരുങ്ങി
ചിറകില്‍ കയറി
അയാളുടെ കൈയില്‍ മരുന്നുപെട്ടി
അതിന്റെ അടിവാരത്തില്‍ അയാളുടെ അര ആവുന്‍സ് ആയുസ്സ്
*******************************************
അനുതാപതരംഗത്തില്‍ ഒരു കവിയും ചിറകില്‍ കയറി
അയാളുടെ തോള്‍സഞ്ചിയില്‍ അക്ഷരപിഴവുകളോടെ അച്ചടിച്ചുവന്ന ആദ്യകവിത
*******************************************
തന്റെ സ്പര്‍ശനകേളി കൊണ്ട് കുട്ടത്തെ കുഴപ്പത്തിലാക്കി
വഴിതെളിച്ചു ചിറകിലേക്ക് കുതിച്ചു ഒരു പ്രഭുപത്നി
അലങ്കോലമായ വസ്ത്രം ശരിയായി ധരിക്കാന്‍ മറന്ന അവള്
അഴിഞ്ഞുവീണ തലമുടി നേരയാക്കാന്‍ മറന്നില്ല
കൈയ്യില്‍ അമേരിക്കന്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്
**********************************************************
ചുളുങ്ങാത്ത കാക്കികുപ്പായത്തില്‍
ചുളുങ്ങിപോയ ഒരു പോലിസ് കാരി
തന്റെ ലാത്തിയാല്‍ കുട്ടത്തിനിടയിലുടെ വഴിവെട്ടി
ചിറകില്‍ കയറി
ലാത്തി വലിച്ചെറിഞ്ഞ് - ഒരു ഓടകുഴല്‍ വാങ്ങി അവള്
*****************************************
''ഒരാള്‍ - ഇനി ഒരാള്‍ മാത്രം കയറുക'' ദേവത
ജനത്തിരക്കിനിടയില്‍ കുരുങ്ങി രക്തത്തില്‍ കുളിച്ച ഒരു ബാലിക ചിറകിനടുത്ത്
അവളുടെ കളികുട്ടുകാരന്‍ നായ് കുട്ടിയോടെപ്പം ചിറകിലേക്ക് വിണു
''നായ് കുട്ടി ഒരു ജിവന് ,അത് ഒരു സാധനമല്ല, ഇറക്കിവിട്'' -ദേവത
അവളുടെ കളികുട്ടുകാരന്‍ നായ് കുട്ടിയോടെപ്പം ചിറകിലേക്ക് വിണു
''നായ് കുട്ടി ഒരു ജിവന് ,അത് ഒരു സാധനമല്ല, ഇറക്കിവിട്'' -ദേവത
''നായ് കുട്ടി ഇരിക്കട്ടെ ,ഞാന്‍ ഇറങ്ങികൊള്ളാം''-ബാലിക
ദേവതയുടെ ചിറകുകള് വളരാന്‍ തുടങ്ങി
വളരുന്ന ചിറകുകള് ചലിച്ചുകൊണ്ടിരുന്നു
ചലനത്തില്‍ ചിറകില്‍ കറിയിരുന്നവര്‍ തറയിലേക്ക് വിണു
ദേവതയുടെ ചിറകുകള് വളരാന്‍ തുടങ്ങി
വളരുന്ന ചിറകുകള് ചലിച്ചുകൊണ്ടിരുന്നു
ചലനത്തില്‍ ചിറകില്‍ കറിയിരുന്നവര്‍ തറയിലേക്ക് വിണു
ഉയരങ്ങിലേക്ക് പറന്നു ദേവത
ഒപ്പം ബാലികയും നായ് കുട്ടിയും
******************************************
ഒപ്പം ബാലികയും നായ് കുട്ടിയും
******************************************
21 December 2015
പിറക്കാതെ പോയ മകള്‍
പ്രിയപ്പെട്ട അമ്മേ,
ദൈവത്തിന്റെ മടിയില്‍ കളിച്ചുകൊണ്ടിരുന്ന
എന്നെ
പരിപാവനമായ ആലയം കാണിക്കുന്നതായി ചൊല്ലി
നിന്റെ കരുവറയിലേക്ക് പ്രവേശിപ്പിച്ചു - ദൈവം
എന്നെ
പരിപാവനമായ ആലയം കാണിക്കുന്നതായി ചൊല്ലി
നിന്റെ കരുവറയിലേക്ക് പ്രവേശിപ്പിച്ചു - ദൈവം
ഇരുട്ടായായിരുന്നെങ്കിലും
സുഖമായിരുന്നു ഈ പുതിയ ഇടം
ആദ്യം ഭയന്നെങ്കിലും
പിന്നെ സന്തോഷത്തോടെ വളരാന്‍തുടങ്ങി
സുഖമായിരുന്നു ഈ പുതിയ ഇടം
ആദ്യം ഭയന്നെങ്കിലും
പിന്നെ സന്തോഷത്തോടെ വളരാന്‍തുടങ്ങി
നീ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു
നീ കരഞ്ഞപ്പോള്‍ ഞാനും കണ്ണുനിരില്‍
നീ കരഞ്ഞപ്പോള്‍ ഞാനും കണ്ണുനിരില്‍
പിന്നെ മനസ്സിലാക്കി
നമ്മുക്കിടയില്‍ ഒരു പുതിയ ബന്ധം ഉണ്ടായിരിക്കുന്നു
അതെ നീ എന്റെ അമ്മ !!!
''അമ്മയും ഞാനാകുന്നു''
- ദൈവം പറഞ്ഞിട്ടുണ്ട്
മറ്റൊരു ദൈവം അമ്മയാണോ ? അല്ല
അമ്മ ഇനിയൊരു ദൈവമാണോ ?
അറിയില്ല
ഇങ്ങനെ പലകാര്യങ്ങളും ചിന്തിച്ചുകൊണ്ട് വളരാന്‍തുടങ്ങി
നമ്മുക്കിടയില്‍ ഒരു പുതിയ ബന്ധം ഉണ്ടായിരിക്കുന്നു
അതെ നീ എന്റെ അമ്മ !!!
''അമ്മയും ഞാനാകുന്നു''
- ദൈവം പറഞ്ഞിട്ടുണ്ട്
മറ്റൊരു ദൈവം അമ്മയാണോ ? അല്ല
അമ്മ ഇനിയൊരു ദൈവമാണോ ?
അറിയില്ല
ഇങ്ങനെ പലകാര്യങ്ങളും ചിന്തിച്ചുകൊണ്ട് വളരാന്‍തുടങ്ങി
നിന്നെ കാണാന്‍ ആഗ്രഹിച്ചു
എന്തെന്നാല്‍ നീനക്ക് ദൈവത്തിന്റെ രൂപമായിരുന്നു
എന്തെന്നാല്‍ നീനക്ക് ദൈവത്തിന്റെ രൂപമായിരുന്നു
അപ്പോഴാണ് തിരാത്ത ഒരു വേദനയില്‍ ഞാന്‍...........
ഒരു രാക്ഷസന്റെ പ്രലോഭനത്തില്‍ പ്പെട്ട്
എന്റെ ശരിരം അറുത്ത്മുറിച്ച് കൊന്നുകളയാന്‍
നീയും.............
രണ്ടു മിനിട്ടുകള്‍ മാത്രം ,എന്റെ പോരാട്ടം തോല്‍വിയടഞ്ഞു
ഞാന്‍ .....മരിച്ചു
ഒരു രാക്ഷസന്റെ പ്രലോഭനത്തില്‍ പ്പെട്ട്
എന്റെ ശരിരം അറുത്ത്മുറിച്ച് കൊന്നുകളയാന്‍
നീയും.............
രണ്ടു മിനിട്ടുകള്‍ മാത്രം ,എന്റെ പോരാട്ടം തോല്‍വിയടഞ്ഞു
ഞാന്‍ .....മരിച്ചു
നിന്നെ കാണാതെ
നിന്നെ പിരിയുന്നു
എനിക്ക് ഇഷ്ട്ടപ്പെട്ട ആ ദേവാലയം വിട്ട്
നിന്നെ പിരിയുന്നു
എനിക്ക് ഇഷ്ട്ടപ്പെട്ട ആ ദേവാലയം വിട്ട്
നിന്റെ കൂടെ കളിച്ചു ഉല്ലസിക്കാന്‍ ആഗ്രഹിച്ചു
എന്റെ ജന്മമേ കളിതമാശയായിതിര്‍ന്നു
വെളിച്ചത്തില്‍ വസിക്കുന്നവര്‍ക്ക്
എന്റെ ജന്മമേ കളിതമാശയായിതിര്‍ന്നു
വെളിച്ചത്തില്‍ വസിക്കുന്നവര്‍ക്ക്
വിണ്ടും അതേ ദൈവത്തിന്റെ മടിയില്‍
അതേ കളികള്‍തന്നെ
പുതിയതായി ഇനിയൊരു ആശയും
വിണ്ടും അതേ ഇരുട്ടറയില്‍,
നിന്റെ പൊന്നുമകളായി
നിന്റെ കരുവറ ഗന്ധം
വിണ്ടും നുകരണം
അതേ കളികള്‍തന്നെ
പുതിയതായി ഇനിയൊരു ആശയും
വിണ്ടും അതേ ഇരുട്ടറയില്‍,
നിന്റെ പൊന്നുമകളായി
നിന്റെ കരുവറ ഗന്ധം
വിണ്ടും നുകരണം
എന്ന്
പിറക്കാതെ പോയ മകള്‍
പിറക്കാതെ പോയ മകള്‍
19 December 2015
ഒരുമരം
അകത്തെ ചുവരുകളില്‍
ഹൃദയത്തിന്റെ നിലത്തില്‍
സ്വന്തം ചരിത്രപുസ്തകം ഒന്ന്
പേജുകള്‍ പുത്തു, വേരുകളോടി
കിടക്കുന്നു
ഹൃദയത്തിന്റെ നിലത്തില്‍
സ്വന്തം ചരിത്രപുസ്തകം ഒന്ന്
പേജുകള്‍ പുത്തു, വേരുകളോടി
കിടക്കുന്നു
പുസ്തകം തന്റെ ലക്ഷംകൈകളെവിരിച്ചുകൊണ്ട്
നിവര്‍ന്നു എഴുന്നേറ്റുനില്ക്കുന്നു
വിടിന്റെ കൂര തട്ടിമുട്ടി
നിവര്‍ന്നു എഴുന്നേറ്റുനില്ക്കുന്നു
വിടിന്റെ കൂര തട്ടിമുട്ടി
കൈ വിരിച്ച ശാഖകളില്‍
ദേശാടനത്തിലെ സംഭവങ്ങള്‍
ചില കുറിപ്പുകളായി തളിര്‍ത്തു ഇലയായി
ചിലത് കായ്കളായി
ദേശാടനത്തിലെ സംഭവങ്ങള്‍
ചില കുറിപ്പുകളായി തളിര്‍ത്തു ഇലയായി
ചിലത് കായ്കളായി
കാറ്റ് ഒരിക്കല്‍പോലും അതിനെ തുക്കികൊണ്ടുപോകുന്നില്ല
അതിന്റെ ഒരു കണ്ണിപോലും ഒരു അമ്പും വിഴ് ത്തുന്നില്ല
കൂര ഇടിഞ്ഞുപോകുന്നവരെ മരം വളരട്ടെ
അതിന്റെ ഒരു കണ്ണിപോലും ഒരു അമ്പും വിഴ് ത്തുന്നില്ല
കൂര ഇടിഞ്ഞുപോകുന്നവരെ മരം വളരട്ടെ
വിരുന്നിലെ വിഷകന്യക
നക്ഷത്രങ്ങള്‍ പൊടിഞ്ഞു വിഴുന്നതരത്തില്‍
രാത്രി കുലുങ്ങിവിറയ്ക്കുന്നു
കനവ് ഭയാനകമാകുമ്പോള്‍
രാത്രി കുലുങ്ങിവിറയ്ക്കുന്നു
കനവ് ഭയാനകമാകുമ്പോള്‍
വിഷമായ് രസായനത്തെ മാറ്റികൊണ്ടിരിക്കുന്നു
തുളുമ്പാത്ത കണ്ണിരും
ഇരുളിലെ പാഴ് കനവുകളും
തുളുമ്പാത്ത കണ്ണിരും
ഇരുളിലെ പാഴ് കനവുകളും
ഇവനോ അവനോ എന്ന് ചിന്തിച്ച്
ചുരുളുന്നു
കാമത്തിന് നിലഞരമ്പുകള്‍
ചുരുളുന്നു
കാമത്തിന് നിലഞരമ്പുകള്‍
കൃകത്തിനുള്ളില്‍ കൊടുംങ്കാറ്റ്
ഹൃദയത്തിനുള്ളില്‍ രക്തത്തിന് ചുഴി
ഹൃദയത്തിനുള്ളില്‍ രക്തത്തിന് ചുഴി
മാറിടം നിറഞ്ഞു തുങ്ങുന്നു
അതിന്റെ ഇരു കിണ്ണങ്ങളിലും
കൊടിയ വിഷം
അതിന്റെ ഇരു കിണ്ണങ്ങളിലും
കൊടിയ വിഷം
ഉണ്ടായ ഓരോതുള്ളി വിഷവും
ആ നിശയെ കുടയാന്‍ കഴിവുള്ളത്
ആ നിശയെ കുടയാന്‍ കഴിവുള്ളത്
ഈ വിരുന്നില്‍
സ്വാദുള്ള ഒരു പദാര്‍ത്ഥമായി
നിന്റെ കോപ്പയില്‍ നിറഞ്ഞിരിക്കുന്നു
സ്വാദുള്ള ഒരു പദാര്‍ത്ഥമായി
നിന്റെ കോപ്പയില്‍ നിറഞ്ഞിരിക്കുന്നു
ഇനി നിനക്ക് സ്വാദ് നോക്കാം എന്നെ !!!!!
17 December 2015
പാവകള്‍
മദ്യകോപ്പയ്ക്കും അധരങ്ങള്‍ക്കും
ഇടയില്‍ വീണ കണ്ണുനീര്‍ത്തുള്ളികളില്‍
സ്നേഹം യാചിച്ചുനില്‍ക്കുന്ന
അവളുടെ പ്രതിമയെ കണ്ടതായി
അവന് സത്യംചെയ്തു
അവള് ഒന്നുംപറയാതെതന്നെ
എല്ലാമറിയാം എന്ന്പറഞ്ഞ അവനെ
അപ്പോഴേയ്ക്കും അവള്‍ക്ക് ഇഷ്ടമായിരുന്നു
അവന്‍കൊണ്ടുവന്ന കോപ്പയാല്‍
മദ്യവും തനിക്ക് ഒരു തുണയെ നേടിക്കഴിഞ്ഞു
ജിവിതം പോകുന്നപോക്കില്‍ വിടുന്നത്
നല്ലതെന്ന് - അവന്
തല ഉയര്‍ത്തി നോക്കിയാല്‍
കാണുന്ന കാഴ്ചകള്‍മാത്രം
വിശ്വസിക്കുന്നത് നല്ലതെന്നും അവന്പറഞ്ഞു
ഉള്ളംകൈരേഖയിലെ
കുരുക്കുകള്‍ അഴിക്കുന്നവനെപ്പോലെ
വിരലുകള്‍കൊണ്ട് ചിത്രംവരച്ചപ്പോള്‍
സ്പര്ശനത്തിനായി വിശന്ന ഉടല്
അമ്മയുടെകരുതല്‍ തുലച്ച കുഞ്ഞിനെപ്പോലെ
ചുരുണ്ടുമടങ്ങി
കോപ്പകള്‍ നിറഞ്ഞു
അപരിചിതത്ത്വത്തിനും പരിചയത്തിനും
ഇടയില്‍ എത്രയോ വര്‍ണ്ണവിളക്കുകള്‍
രാത്രിയുടെ തെരുവുകളില്‍
സ്നേഹം നഗ്നമായി ഓടുന്നു
ഇടയില്‍ വീണ കണ്ണുനീര്‍ത്തുള്ളികളില്‍
സ്നേഹം യാചിച്ചുനില്‍ക്കുന്ന
അവളുടെ പ്രതിമയെ കണ്ടതായി
അവന് സത്യംചെയ്തു
അവള് ഒന്നുംപറയാതെതന്നെ
എല്ലാമറിയാം എന്ന്പറഞ്ഞ അവനെ
അപ്പോഴേയ്ക്കും അവള്‍ക്ക് ഇഷ്ടമായിരുന്നു
അവന്‍കൊണ്ടുവന്ന കോപ്പയാല്‍
മദ്യവും തനിക്ക് ഒരു തുണയെ നേടിക്കഴിഞ്ഞു
ജിവിതം പോകുന്നപോക്കില്‍ വിടുന്നത്
നല്ലതെന്ന് - അവന്
തല ഉയര്‍ത്തി നോക്കിയാല്‍
കാണുന്ന കാഴ്ചകള്‍മാത്രം
വിശ്വസിക്കുന്നത് നല്ലതെന്നും അവന്പറഞ്ഞു
ഉള്ളംകൈരേഖയിലെ
കുരുക്കുകള്‍ അഴിക്കുന്നവനെപ്പോലെ
വിരലുകള്‍കൊണ്ട് ചിത്രംവരച്ചപ്പോള്‍
സ്പര്ശനത്തിനായി വിശന്ന ഉടല്
അമ്മയുടെകരുതല്‍ തുലച്ച കുഞ്ഞിനെപ്പോലെ
ചുരുണ്ടുമടങ്ങി
കോപ്പകള്‍ നിറഞ്ഞു
അപരിചിതത്ത്വത്തിനും പരിചയത്തിനും
ഇടയില്‍ എത്രയോ വര്‍ണ്ണവിളക്കുകള്‍
രാത്രിയുടെ തെരുവുകളില്‍
സ്നേഹം നഗ്നമായി ഓടുന്നു
04 December 2015
പുലരികള്‍
പുലരികള്‍
===========
എല്ലാ പുലരികളും ഒന്നുപോലെ
ആരംഭിക്കുന്നില്ല
ചിലത് ഉറക്കമില്ലാത്ത മിഴികളുമായി
തുടങ്ങുന്നു
ചിലത് കനവുകള്‍ക്കയായി
ഉറക്കം തുടര്‍ന്നുകൊണ്ട്
ഒരു ചിലത്
കരയുന്ന കുഞ്ഞിന്റെ അവസ്ഥ
മനസ്സിലാക്കാന്‍ കഴിയാത്ത കുഴപ്പങ്ങളോടെ
വേറെചിലത്
പ്രശ്നങ്ങളുടെ കാലടി ഒച്ചയോടെ
തുടങ്ങുന്നു
===========
എല്ലാ പുലരികളും ഒന്നുപോലെ
ആരംഭിക്കുന്നില്ല
ചിലത് ഉറക്കമില്ലാത്ത മിഴികളുമായി
തുടങ്ങുന്നു
ചിലത് കനവുകള്‍ക്കയായി
ഉറക്കം തുടര്‍ന്നുകൊണ്ട്
ഒരു ചിലത്
കരയുന്ന കുഞ്ഞിന്റെ അവസ്ഥ
മനസ്സിലാക്കാന്‍ കഴിയാത്ത കുഴപ്പങ്ങളോടെ
വേറെചിലത്
പ്രശ്നങ്ങളുടെ കാലടി ഒച്ചയോടെ
തുടങ്ങുന്നു
ഏതോ ഒരു പുലരി
നമ്മുടെ മരണത്തോടെ............
നമ്മുടെ മരണത്തോടെ............
28 November 2015
കാലം പറഞ്ഞ ഉത്തരം !!!
കാലം പറഞ്ഞ ഉത്തരം !!!
=====================
കാലത്തിന്റെ വാതില്ക്കല്
ഒരു വലിയ കുട്ടം,
ജിവിതത്തില്‍ വഞ്ചിതരായവരുടെ
പരാതികള്‍
സ്വികരിക്കപ്പെടുന്നു എന്ന
കിംവദന്തി
അന്വേഷണം നടത്തി
സത്യമാണെന്ന് ഉറപ്പിച്ചു
ന്യായം ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപ്പിലുകള്‍
അന്യായത്തെപറ്റിയുള്ള
അമര്‍ഷം..........!!!!
പുനഃപരിശോധനയ്ക്കായി
സമര്‍പ്പിച്ച ഹര്‍ജികള്‍
എങ്ങും കരച്ചിലോടും ജാഡ്യത്തോടെയും
പരസ്പരം പോരാടുന്ന മനുഷ്യര്‍
വാതില്‍ തുറക്കപ്പെട്ടു
കാലം ഗംഭിരമായി വെളിയില്‍വന്ന്
നിശബ്ദമായി കുറച്ചുനേരം നിന്നു
ദയയോടെ സംസാരിച്ച കാലം
''നിങ്ങളുടെ പരാതികള്‍ കേട്ട
എനിക്കും തരണംചെയ്യാനുള്ള വഴിയറില്ലാ
ഹൃദയത്തില്‍ വേദനയുംപേറിയാണ്
നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്..............
ദൈവത്തിന്റെ പരിശോധനയ്ക്കായി
എല്ലാം സമര്‍പ്പിച്ചിരിക്കുന്നു
ഞാന്‍ വെറും കാര്യസ്ഥന്
വിധിക്കാനുള്ള അധികാരം
ദൈവത്തിന് കൈകളില്‍ മാത്രം
വിശ്വസിക്കുവിന്‍''
ഇത്രയുംപറഞ്ഞ് കാലം വാതിലടച്ചുപുട്ടി
അപ്പോള്‍മുതല്‍ അതിനായി
കാത്തിരിക്കുന്ന ജനകുട്ടത്തിന്
മുറുമുറുപ്പ് അടങ്ങിതുടങ്ങിയിരിക്കുന്നു...........
=====================
കാലത്തിന്റെ വാതില്ക്കല്
ഒരു വലിയ കുട്ടം,
ജിവിതത്തില്‍ വഞ്ചിതരായവരുടെ
പരാതികള്‍
സ്വികരിക്കപ്പെടുന്നു എന്ന
കിംവദന്തി
അന്വേഷണം നടത്തി
സത്യമാണെന്ന് ഉറപ്പിച്ചു
ന്യായം ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപ്പിലുകള്‍
അന്യായത്തെപറ്റിയുള്ള
അമര്‍ഷം..........!!!!
പുനഃപരിശോധനയ്ക്കായി
സമര്‍പ്പിച്ച ഹര്‍ജികള്‍
എങ്ങും കരച്ചിലോടും ജാഡ്യത്തോടെയും
പരസ്പരം പോരാടുന്ന മനുഷ്യര്‍
വാതില്‍ തുറക്കപ്പെട്ടു
കാലം ഗംഭിരമായി വെളിയില്‍വന്ന്
നിശബ്ദമായി കുറച്ചുനേരം നിന്നു
ദയയോടെ സംസാരിച്ച കാലം
''നിങ്ങളുടെ പരാതികള്‍ കേട്ട
എനിക്കും തരണംചെയ്യാനുള്ള വഴിയറില്ലാ
ഹൃദയത്തില്‍ വേദനയുംപേറിയാണ്
നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്..............
ദൈവത്തിന്റെ പരിശോധനയ്ക്കായി
എല്ലാം സമര്‍പ്പിച്ചിരിക്കുന്നു
ഞാന്‍ വെറും കാര്യസ്ഥന്
വിധിക്കാനുള്ള അധികാരം
ദൈവത്തിന് കൈകളില്‍ മാത്രം
വിശ്വസിക്കുവിന്‍''
ഇത്രയുംപറഞ്ഞ് കാലം വാതിലടച്ചുപുട്ടി
അപ്പോള്‍മുതല്‍ അതിനായി
കാത്തിരിക്കുന്ന ജനകുട്ടത്തിന്
മുറുമുറുപ്പ് അടങ്ങിതുടങ്ങിയിരിക്കുന്നു...........
കോപം !!!
കോപം !!!
======
കളിക്കുന്നതിനിടയില്‍ തന്നെ വേണമെന്ന് തള്ളിവിഴ്ത്തിയത് ,ആരാണെന്ന് അറിഞ്ഞപ്പോള്‍ വരാത്ത കോപം !!
======
കളിക്കുന്നതിനിടയില്‍ തന്നെ വേണമെന്ന് തള്ളിവിഴ്ത്തിയത് ,ആരാണെന്ന് അറിഞ്ഞപ്പോള്‍ വരാത്ത കോപം !!
പ്രതിക്ഷിച്ച പിറന്നാള്‍ സമ്മാനം ,കിട്ടാതിരുന്നപ്പോള്‍ ഉണ്ടാവാത്ത കോപം!!
സമ്മാനം തരാതെ, പത്ത് മിനിട്ടിനുള്ളില്‍ തിന്ന് തിര്‍ത്ത് കൊള്ളണമെന്ന ഉത്തരവോട്കുടി പാത്രംനിറയെ ചോറ് വിളമ്പിയ മുത്തശ്ശിയോട് തോന്നാത്ത കോപം!!
പള്ളിക്കൂടത്തില്‍ പഠിപ്പിക്കുന്നത് പോരാതെ, ഹോംവര്‍ക്ക് തന്ന് ബുദ്ധിമുട്ടിച്ചപ്പോള്‍ വെളിപെടുത്താത്ത കോപം!!
ഉത്തരങ്ങള്‍ ശരിയായിരുന്നിട്ടും കൈയൊപ്പ് ഇട്ടുതരാന്‍ വരിയില്‍ കാത്തുനില്ക്കാന് പറഞ്ഞ, കണക്ക്മാഷിനോട് കാണിക്കാന്‍ പറ്റാത്ത കോപം !!
ഇഷ്ടപ്പെട്ടത് പഠിക്കാന്‍ വിടാതെ കഷ്ടപ്പാടുള്ളത് കാശ് കൊടുത്ത് പഠിക്കാന്‍ പറഞ്ഞയച്ചവരോട് പ്രകടിപ്പിക്കാന്‍ പറ്റാത്ത കോപം!!
ഒരേ ഒരു പ്രാവശ്യം
വരുന്നു ഉഗ്രകോപം
കുട്ടികള്‍ക്ക്
''നിനക്ക് ഒന്നും അറിയില്ല ....ചുമ്മാ ഇരിക്ക് കുട്ടി'' എന്ന് പറയുമ്പോള്‍
വരുന്നു ഉഗ്രകോപം
കുട്ടികള്‍ക്ക്
''നിനക്ക് ഒന്നും അറിയില്ല ....ചുമ്മാ ഇരിക്ക് കുട്ടി'' എന്ന് പറയുമ്പോള്‍
27 November 2015
മാനുഷബുദ്ധി
മാനുഷബുദ്ധി
================
മനമൊരു സമയം കുവുന്നു
മുന്നേറിപോ....എന്ന്
മനം കുവുന്നു ചിലനേരം
പിന്നോട്ടു നോക്കി അടി വെക്കരുതെയെന്ന് !
================
മനമൊരു സമയം കുവുന്നു
മുന്നേറിപോ....എന്ന്
മനം കുവുന്നു ചിലനേരം
പിന്നോട്ടു നോക്കി അടി വെക്കരുതെയെന്ന് !
ബുദ്ധി ക്കിതില്‍ ഇഷ്ടമില്ല
മുന്‍അനുഭവങ്ങളാല്‍
വഴുക്കിവിണ അകകണ്ണുകളുടെഓര്‍മ്മയില്‍
ബുദ്ധി തേടുന്ന ചോദ്യങ്ങള്‍ക്കുള്ള
ഉത്തരമില്ല..............
മുന്‍അനുഭവങ്ങളാല്‍
വഴുക്കിവിണ അകകണ്ണുകളുടെഓര്‍മ്മയില്‍
ബുദ്ധി തേടുന്ന ചോദ്യങ്ങള്‍ക്കുള്ള
ഉത്തരമില്ല..............
മുന്നേറിപോകുവാന്‍
മുന്നില്‍നില്‍ക്കുന്നത്
യുദ്ധത്തിനായി ഒരുങ്ങിവന്ന രാജസൈന്യമാണോ ??
.......ദുര്‍ഘടമായ പാതയാണോ ?
എന്ന് ചോദിക്കുന്നു ബുദ്ധി !
മുന്നില്‍നില്‍ക്കുന്നത്
യുദ്ധത്തിനായി ഒരുങ്ങിവന്ന രാജസൈന്യമാണോ ??
.......ദുര്‍ഘടമായ പാതയാണോ ?
എന്ന് ചോദിക്കുന്നു ബുദ്ധി !
മലയുടെമുകളില്‍ ഏറ്റവുംഅറ്റത്തായി ഒരു മനുഷ്യന്
താഴയോ.............?
ആയിരമായിരം അടി ആഴത്തില്‍
കാണുന്ന പാറകള്‍....കുഴികള്‍
എത്തിനോക്കികൊണ്ടിരുന്ന ഒരു വിഷനാഗം
കൊടുംകാട്ടിലുമുണ്ടായിരുന്നു
ഇതില്‍ മുന്നേറുന്നത് തന്നെയല്ലേ വിവേകം
അല്ലെങ്കില്‍
പിന്നോട്ട് നോക്കി നടന്ന്
പുതിയ വഴി കണ്ടുപിടിക്കുന്നതോ ??
താഴയോ.............?
ആയിരമായിരം അടി ആഴത്തില്‍
കാണുന്ന പാറകള്‍....കുഴികള്‍
എത്തിനോക്കികൊണ്ടിരുന്ന ഒരു വിഷനാഗം
കൊടുംകാട്ടിലുമുണ്ടായിരുന്നു
ഇതില്‍ മുന്നേറുന്നത് തന്നെയല്ലേ വിവേകം
അല്ലെങ്കില്‍
പിന്നോട്ട് നോക്കി നടന്ന്
പുതിയ വഴി കണ്ടുപിടിക്കുന്നതോ ??
നെഞ്ചുമുഴുവന്‍ നിറഞ്ഞവഞ്ചനയും
തിന്മയുള്ള മനുഷ്യന്റെ കരവുംചേര്‍ന്ന് രൂപം കൊടുത്ത
മുന്നേറുന്ന വഴി ചെല്ലേണ്ടയെന്ന
മുദ്ര
ബുദ്ധി ഉണരുന്നനേരം
ബധിരനായ മനം ചൊല്ലും
തിന്മയുള്ള മനുഷ്യന്റെ കരവുംചേര്‍ന്ന് രൂപം കൊടുത്ത
മുന്നേറുന്ന വഴി ചെല്ലേണ്ടയെന്ന
മുദ്ര
ബുദ്ധി ഉണരുന്നനേരം
ബധിരനായ മനം ചൊല്ലും
മനുഷ്യന് സ്വയം ഉണരുന്നില്ലാ..........
അറിഞ്ഞാലും മനസ്സിലാവില്ലാ........
ചിന്തിച്ചു തിരുമാനിക്കുന്നില്ലാ......
എത്ര പ്രാവശ്യം തോല്‍വിയടഞ്ഞാലും
മനസ്സിന്റെ വഴിയേ പോകുന്നു !
അറിഞ്ഞാലും മനസ്സിലാവില്ലാ........
ചിന്തിച്ചു തിരുമാനിക്കുന്നില്ലാ......
എത്ര പ്രാവശ്യം തോല്‍വിയടഞ്ഞാലും
മനസ്സിന്റെ വഴിയേ പോകുന്നു !
മനുഷ്യന് ബുദ്ധിയുടെ ചൊല് ശ്രവിക്കുന്നവനല്ലാ !!!!
ഉപ്പുസമുദ്രം
ഉപ്പുസമുദ്രം
==========
ആ ചിട്ടുകുരുവി ഉല്ലസിച്ചുതിരിയുന്നു
നിറയെ വാനങ്ങളെ അത് നിന്തി പിന്നിട്ടിരിക്കുന്നു
മരിച്ചുകിടക്കുന്നഭുമിയുടെ ഉഛ്വാസങ്ങളെ
തന്റെ ചെറിയ കൊക്ക് കൊണ്ട് കൊത്തിതിന്നുന്നു
വേടന്റെ അമ്പുകള്‍ വരഞ്ഞ ആകാശകിടങ്ങുകള്‍
ലാഘവമായ് പാഞ്ഞുകടന്ന
സന്തോഷത്തില്‍ ദിശ മാറിപോയിരിക്കുന്നു
കതകുകള്‍ ഇല്ലാത്ത അതിന്റെ അരമനയില്‍
സുര്യന്റെ സങ്കോചംപോലും തറയില്‍ വിഴുന്നുന്നില്ല
തന്റെ ഒറ്റചിറകിനാല്‍ ആകാശത്തിന്റെ മുട്ടില്‍പിടിച്ചു ചുഴറ്റി
ഒരു നിര് കുട്ടയില്‍ എറിയാനും സാധിക്കും
ഇപ്പോള്‍ അതിന്റെ ദാഹമെല്ലാം
ഉപ്പുസമുദ്രത്തെ കുടിക്കണമെന്നതാണ്
കുറെ നേരമായി കടലിന് മുകളില്‍
നിന്ന ഇടത്തിലെ
ചിറക് വിരിച്ചു കൊണ്ട്
തലയ്ക്ക് മേലെ പറക്കാന്‍ തയ്യാറായിനില്‍ക്കുന്നുവെങ്കിലും
കടല്‍ ഒരിക്കലും അതിനോട് കോപപ്പെടുന്നില്ല
==========
ആ ചിട്ടുകുരുവി ഉല്ലസിച്ചുതിരിയുന്നു
നിറയെ വാനങ്ങളെ അത് നിന്തി പിന്നിട്ടിരിക്കുന്നു
മരിച്ചുകിടക്കുന്നഭുമിയുടെ ഉഛ്വാസങ്ങളെ
തന്റെ ചെറിയ കൊക്ക് കൊണ്ട് കൊത്തിതിന്നുന്നു
വേടന്റെ അമ്പുകള്‍ വരഞ്ഞ ആകാശകിടങ്ങുകള്‍
ലാഘവമായ് പാഞ്ഞുകടന്ന
സന്തോഷത്തില്‍ ദിശ മാറിപോയിരിക്കുന്നു
കതകുകള്‍ ഇല്ലാത്ത അതിന്റെ അരമനയില്‍
സുര്യന്റെ സങ്കോചംപോലും തറയില്‍ വിഴുന്നുന്നില്ല
തന്റെ ഒറ്റചിറകിനാല്‍ ആകാശത്തിന്റെ മുട്ടില്‍പിടിച്ചു ചുഴറ്റി
ഒരു നിര് കുട്ടയില്‍ എറിയാനും സാധിക്കും
ഇപ്പോള്‍ അതിന്റെ ദാഹമെല്ലാം
ഉപ്പുസമുദ്രത്തെ കുടിക്കണമെന്നതാണ്
കുറെ നേരമായി കടലിന് മുകളില്‍
നിന്ന ഇടത്തിലെ
ചിറക് വിരിച്ചു കൊണ്ട്
തലയ്ക്ക് മേലെ പറക്കാന്‍ തയ്യാറായിനില്‍ക്കുന്നുവെങ്കിലും
കടല്‍ ഒരിക്കലും അതിനോട് കോപപ്പെടുന്നില്ല
24 November 2015
ലോകമേ...........പിണമായലും പണം വേണം (കഥ)
ലോകമേ...........പിണമായലും പണം വേണം (കഥ)
===========================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally
===========================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally
ഒരു കുട്ടിയെ തോളില്‍കിടത്തിയപടി അയാള്‍ ആ ബസ്സില്‍,മുഖത്ത് ഏതോ ഒരു വേദന തിങ്ങിനിറഞ്ഞിരുന്നു.
ടിക്കറ്റ്,,ടിക്കറ്റ്,,,എന്ന് കണ്ടക്ടര്‍ വിളിച്ചപ്പോഴും,അയാളില്‍നിന്നും മറുപടിയില്ല
ഹലോ...എവിടെ പോകാനാ...കണ്ടക്ടര്‍ ടെന്‍ഷന്‍ ആയതുപോലെതോന്നി
അയാളുടെ നടുങ്ങുന്ന കൈകളിരുന്ന കാശു പിടിച്ചുപറിച്ച കണ്ടക്ടര്‍...രാവിലെ ഓരോരുത്തന്മാര് ഇറങ്ങികൊള്ളും നമ്മളെ കലിപ്പാക്കാന്‍....എന്ന് പറഞ്ഞ് കൊണ്ട് ടിക്കറ്റ് കൊടുത്തിട്ട് നടന്നുനിങ്ങി.
ടിക്കറ്റ്,,ടിക്കറ്റ്,,,എന്ന് കണ്ടക്ടര്‍ വിളിച്ചപ്പോഴും,അയാളില്‍നിന്നും മറുപടിയില്ല
ഹലോ...എവിടെ പോകാനാ...കണ്ടക്ടര്‍ ടെന്‍ഷന്‍ ആയതുപോലെതോന്നി
അയാളുടെ നടുങ്ങുന്ന കൈകളിരുന്ന കാശു പിടിച്ചുപറിച്ച കണ്ടക്ടര്‍...രാവിലെ ഓരോരുത്തന്മാര് ഇറങ്ങികൊള്ളും നമ്മളെ കലിപ്പാക്കാന്‍....എന്ന് പറഞ്ഞ് കൊണ്ട് ടിക്കറ്റ് കൊടുത്തിട്ട് നടന്നുനിങ്ങി.
ജനലരുകില് ഇരുന്നത്കൊണ്ട് കാറ്റും പൊടിയും അടിച്ചിട്ടാണോ....എന്തോ അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് പൊഴിയുന്നുണ്ടയായിരുന്നു.കൈയില്‍ ഉണ്ടായിരുന്ന തോര്‍ത്ത്കൊണ്ട് അയാള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് ,യാത്ര തുടര്‍ന്നു...അയാളുടെ കുടെയുണ്ടയായിരുന്ന ഒരുവര് അയാളെ മുറുകെപ്പിടിച്ച് കൊണ്ട് അടുത്തിരിപ്പുണ്ടയായിരുന്നു,ഏതോ ഒരു വലിയ സംഭവം അവരുടെ ജിവിതത്തില്‍ നടന്നിരിക്കുന്നത്പോലെതോന്നി
എനിക്ക് ഇറങ്ങേണ്ടസ്ഥലമെത്താറായി,പക്ഷേ അവിടെ ഇറങ്ങാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല,അയാളുടെ ജിവിതത്തില്‍ എന്ത് നടന്നത്കൊണ്ടാണ് അയാളും കൂടെയുള്ളആളും ഇത്രയധികം ശോകമുകമയായ അവസ്ഥയില്‍ പോയികൊണ്ടിരിക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസ എന്നെ അലട്ടികൊണ്ടിരുന്നെങ്കിലും ,ഞാന്‍ എന്റെ സ്റ്റോപ്പില്‍ ബസ്സ് വിട്ട് ഇറങ്ങി.പക്ഷെ ഞാന്‍ ഇറങ്ങിയ അതെ ബസ്സ് സ്റ്റോപ്പില്‍ അയാളും ഇറങ്ങിയപ്പോള്‍ മനസ്സിനും തെല്ലുസമാധാനം ...കാര്യം അന്വേഷിക്കാമല്ലോ !!
അയാള്‍ തന്റെ മകനെയും തോളില്‍ ചുമന്നുകൊണ്ടുപോയ വഴിയെ അവരെ ഞാന്‍ പിന്തുടര്ന്നു.കുറച്ചു ദുരം അവരെ പിന്തുടര്ന്ന് കൊണ്ടിരുന്ന എന്നെ കാത്തിരുന്നത് ,നടുക്കവും അമ്പരപ്പുമായിരുന്നു.
സ്വന്തം മകനെ തോളില്‍കിടത്തികൊണ്ട് അയാള്‍ ചെന്നത് ഒരു സ്മശാനത്തിലായിരുന്നു.അടുത്ത കുറച്ചു ബന്ധുക്കള്‍ മാത്രമേ അവിടെഉണ്ടായിരുന്നു.തോളില്‍ നിന്നും മകനെ താഴെകിടത്തിയ അയാള്‍ പെടുന്നനെ വാവിട്ടുനിലവിളിച്ചു....തലയിലും നെഞ്ചിലും അടിച്ചുകൊണ്ട് അയാള്‍ വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നു.
എങ്ങനെ അയാളുടെ മകന് മരിച്ചുപോയി എന്നെനിക്കറിയില്ല.....പക്ഷെ ഒരുകാര്യം എനിക്ക് മനസ്സിലായി....മരണാന്തര ചടങ്ങുകള്‍ ഒരു ഉത്സവംപോലെ കാശു വാരിയെറിഞ്ഞു ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍....മരിച്ചുപോയ തന്റെ മകനെ ഒരു ആംബുലന്‍സിലോ ,അല്ലെങ്കില്‍ ഒരു ശവവണ്ടിയിലോ എത്തിക്കാന്‍ പോലും അയാളുടെ കൈയില്‍ പണമില്ലായായിരുന്നുവെന്ന്.
അയാളുടെ പൊന്നോമന മകനെ തോളില്‍ ചുമന്നുകൊണ്ടു,ദുഃഖം നെഞ്ചില്‍ അടക്കി,ആ ബസ്സിലെ യാത്രകാരെആരെയും അറിയിക്കാതെ.....മകന്റെ മൃതദേഹവും ചുമന്ന് സ്മശാനവരെ ചെന്ന ആ പിതാവിന്റെ വേദന ഇനിയും മനസ്സില്‍ നിന്നും മായാതെ നില്ക്കുന്നു.
ജീവനോടെ ഉള്ളതുവരെ മാത്രമാണ് പണം ആവിശ്യമെന്നു കരുതിയിരുന്നത്........പക്ഷെ പിണമായലും പണം വേണം ഈ ലോകത്തില്‍
========================================================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally
========================================================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally
25 September 2015
http://www.mathrubhumi.com/nri/blog/blog-story-malayalam-news-1.550847ഒരു കേരളാബന്ദും ബന്ദിനു കിട്ടിയ അടിയും
http://www.mathrubhumi.com/nri/blog/blog-story-malayalam-news-1.550847
16 September 2015
ലണ്ടനിലെ (സുപ്രഭാതം ഡെയിലി)
സുപ്രഭാതം ഡെയിലിയില്‍ല്‍ പ്രസിദ്ധികരിച്ച ഞാന്‍ എഴുതിയ" ലണ്ടനിലെ മറക്കാനാവാത്ത അനുഭവം ''വായിക്കുവാന്‍ click below LINK ....http://suprabhaatham.com/epaper
........http://suprabhaatham.com/02 September 2015
കനവുകള്‍ വില്‍ക്കാനുണ്ട്
പത്ത്മിനിറ്റ്ദുരത്തില്‍
റെയില്വേസ്റ്റേഷന്....
ഹൈവേ വിളിപ്പാടകലെ....
ഇൻഫർമേഷൻ ടെക്നോളജി കാമ്പസ്
സമീപത്തില്‍ അടുത്തമാസം തുറക്കുന്നു...
നടന്നുപോകാവുന്ന ദുരത്തില്‍
പള്ളിയും അമ്പലവും......
നഗരസഭയുടെ ജലവിതരണപൈപ്പ്
ഉടന്‍വരുന്നു....
ഇവിടെ ജിവിതം സുന്ദരം...
മുതല്‍മുടക്കിയാല്‍ അടുത്തവര്‍ഷം
ഭുമിയുടെവില മുന്ന്മടങ്ങ്...
കാറ്റുള്ളപ്പോള്‍ തുറ്റണം...
വര്‍ണ്ണകൊടികള്‍ പാറിപറന്നുകൊണ്ടിരിന്നപ്പോള്‍
മിനിസ്ക്രീനിലെ നായികനടിയുടെ ഉപദേശം !!
ഉദ്യോഗത്തില്‍ നിന്നും വിരമിക്കാന്‍
അഞ്ചുവര്‍ഷം ബാക്കിയുണ്ട്.....
ബ്ലേഡ്പലിശക്കാരന്‍ പണംകൊടുത്തപ്പോള്‍
ഫ്ലോട്ടുകളയായി വേര്‍തിരിച്ചതില്‍
വിട്പണിയാന്‍ പത്ത്സെന്റ്
അഭിമാനത്തോടെ അയാളുംവാങ്ങി .....
മകന്റെ പഠനചെലവും
മകളുടെ കല്യാണവും...
തുടര്‍ന്ന്ഉണ്ടായ
ഉദ്യോഗ വിരാമവും
അയാളെ വിരട്ടിയപ്പോള്‍.....
വിട്പണിയാന്‍വാങ്ങിയ
ഭുമി വില്ക്കാന്
പുറപ്പെട്ടുപോകുന്നു
അനുദിനം അയാള്‍....
അവിടെ തണലിനായുള്ള
ഒറ്റമരംമാത്രം വരവല്‍ക്കുമ്പോള്‍
നാട്ടിയിരുന്ന കല്ലുകള്‍
കുറ്റിക്കാട്ടിനുള്ളില്‍ കാണാതായപ്പോള്‍
നഗരത്തിലെ അഴുക്കുചാലില്‍നിന്നുള്ള
വെള്ളവുംകുടി ഒഴുകിപരക്കുന്നത്കണ്ട്
ഹൈവേയിലേക്ക്
നടന്ന് നടന്ന്
അയാളുടെ ചെരുപ്പുകള്‍ തേയുന്നു!!
18 August 2015
കവിത
കവിത
--------------
അറുതിയില്‍
--------------
അറുതിയില്‍
അധികാരി
അയാളുടെ കവിതയെ പിടിച്ചുകൊണ്ട്പോയി
കവിതയെ വിചാരണചെയ്തപ്പോള്‍
അവര്‍കണ്ണുകള്‍കെട്ടിയിരുന്നു
നഗനയായ
കവിതയെ
നോക്കാന്‍
അവര്‍ ഭയന്നു
കുറ്റങ്ങള്‍
വെളിപ്പെടുത്തുന്നതാണ്
തന്റെ പ്രധാനപ്പെട്ട
ജോലിയെന്ന്
കവിത സമ്മതിച്ചതിനാല്‍
ജാമ്യത്തില്‍
വിടാന്‍ വകുപ്പില്ലെന്നും
പിഴയടച്ചിലെങ്കില്‍
ജയില്‍വാസമെന്ന്
ഉത്തരവിട്ട
നീതിപതി
തന്റെ
കണ്ണുകളും കാതുകളുംപൊത്തിയിരുന്നു
കവിത
പറഞ്ഞവാക്കുകളുടെ പുതിയ അര്‍ത്ഥങ്ങളെ
അവര്‍
ഭയന്നു
പിഴയടക്കാന്‍
പണംഇല്ലാത്തതുകൊണ്ട്
ജയിലടയ്ക്കപ്പെട്ട
കവിത
കമ്പികളില്‍
താളമടിച്ചു
എപ്പോഴും പാട്ടുകള്‍ പാടികൊണ്ടിരുന്നു
നാളുകള്‍ക്ക്
ഒടുവില്‍
മറ്റ്
തടവുകാരും വസ്ത്രങ്ങള്‍
പിഴുതെറിഞ്ഞു
നഗ്നരായ്
അവര്‍
സംസാരിച്ച പുതിയ മൊഴി
അധികാരികള്‍ക്ക് അരോചകമായി
കരാഗൃഹത്തിന്
പിടിച്ച ഭ്രാന്ത്
പതുക്കെപ്പതുക്കെ നഗരമെങ്ങുംപടര്‍ന്നുപിടിച്ചു
ആ നഗരത്തില്‍
അതിന്ശേഷം
ഭരണമില്ല
കുടുംബമില്ല
സംസ്കാരമില്ല
നാണയങ്ങളില്ല,വ്യപാരമില്ല
കുറ്റങ്ങളില്ല
ശിക്ഷകളുമില്ല !!!
Subscribe to:
Posts (Atom)