17 January 2016

ദേവതയും ബാലികയും

ദേവതയും ബാലികയും
=========================
പൊടുന്നനവെ മേഘങ്ങള്‍ ആകാശം മൂടിമറച്ചു
ഒരേ ദിശയിയിലേക്ക് വിശിയടിച്ചു ലോകകാറ്റ്
പൂച്ച ഉരുട്ടിയ കണ്ണാടികുടമയായി ഉരുളുന്നു ഭൂമി
മനുഷ്യത്വം അന്ധകാരത്തിലായിരുന്നു അപ്പോള്‍
മേഘങ്ങല്‍ക്കിടയില്‍ ഒരു പ്രകാശകിരണം
പ്രകാശകിരണം വളര്‍ന്ന് ഒരു വെളിച്ചമായിമാറി
വെളിച്ചം വിരിഞ്ഞ്
ചിറക് മുളച്ച ദേവതയായി
ചിറകുകള്‍ വിരിച്ചു ദേവതപറഞ്ഞു
48 മണിക്കൂരിനുള്ളില്‍ ലോകപന്ത് നശിക്കാന്‍പോകുന്നു
എന്‍റെ ചിറകുകളില്‍ കയറുന്നവര്‍ കയറുക
മറ്റൊരു ഗ്രഹത്തില്‍ കൊണ്ട്പോയി വിടാം
രണ്ടു നിബന്ധനകള്‍
''ഏഴുപേര്‍ക്ക് മാത്രം കയറാം -
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സാധനം മാത്രമേ കൂടെകൊണ്ട് വരാന്‍ കഴിയുകയുള്ളൂ''
**********************************
വിരഹവേദനയോടെ ഒരു യുവാവ്
ദേവതയുടെ ചിറകില്‍കയറി
അവന്‍റെ കൈയില്‍ മരിച്ചപോയ കാമുകിയുടെ ഉടഞ്ഞ വളതുണ്ടുകളും
അവള്‍ കൊടുത്ത ആദ്യ മുത്തത്തിന്‍റെ ഓര്‍മ്മതുണ്ടുകളും
********************************************
മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍
അവിടെയും എപ്പോഴും അധികാരം കയ്യടക്കും -എന്ന മുദ്രാവാക്യത്തോടെ
ഒരു രാഷ്ട്രിയക്കാരന്‍ ചിറകില്‍ കയറി
സ്വര്‍ണ്ണ ഘടികാരം വലിച്ചെറിഞ്ഞു ,പഴയ ലതര്‍ ഘടികാരം കൈയില്‍ അണിഞ്ഞു അയാള്‍
സ്വിസ്സ് ബാങ്കിലെ രഹസ്യകണക്കുകളെകുറിച്ചോര്‍ത്തപ്പോള്‍
അയാളുടെ ഉള്ളം വിറച്ചു
************************************************
മരിച്ചുപോകുന്നില്ല എന്ന സങ്കടത്തോടെ
ചുമച്ചു ചുമച്ചു ശ്വാസംമുട്ടികൊണ്ടിരുന്ന
ഒരു രോഗി,ജനതിരക്കില്‍ ഞെരുങ്ങി ഞെരുങ്ങി
ചിറകില്‍ കയറി
അയാളുടെ കൈയില്‍ മരുന്നുപെട്ടി
അതിന്‍റെ അടിവാരത്തില്‍ അയാളുടെ അര ആവുന്‍സ് ആയുസ്സ്
*******************************************
അനുതാപതരംഗത്തില്‍ ഒരു കവിയും ചിറകില്‍ കയറി
അയാളുടെ തോള്‍സഞ്ചിയില്‍ അക്ഷരപിഴവുകളോടെ അച്ചടിച്ചുവന്ന ആദ്യകവിത
*******************************************
തന്‍റെ സ്പര്‍ശനകേളി കൊണ്ട് കുട്ടത്തെ കുഴപ്പത്തിലാക്കി
വഴിതെളിച്ചു ചിറകിലേക്ക് കുതിച്ചു ഒരു പ്രഭുപത്‌നി
അലങ്കോലമായ വസ്ത്രം ശരിയായി ധരിക്കാന്‍ മറന്ന അവള്‍
അഴിഞ്ഞുവീണ തലമുടി നേരയാക്കാന്‍ മറന്നില്ല
കൈയ്യില്‍ അമേരിക്കന്‍ ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ്
**********************************************************
ചുളുങ്ങാത്ത കാക്കികുപ്പായത്തില്‍
ചുളുങ്ങിപോയ ഒരു പോലിസ് കാരി
തന്‍റെ ലാത്തിയാല്‍ കുട്ടത്തിനിടയിലുടെ വഴിവെട്ടി
ചിറകില്‍ കയറി
ലാത്തി വലിച്ചെറിഞ്ഞ് - ഒരു ഓടകുഴല്‍ വാങ്ങി അവള്‍
*****************************************
''ഒരാള്‍ - ഇനി ഒരാള്‍ മാത്രം കയറുക'' ദേവത
ജനത്തിരക്കിനിടയില്‍ കുരുങ്ങി രക്തത്തില്‍ കുളിച്ച ഒരു ബാലിക ചിറകിനടുത്ത്
അവളുടെ കളികുട്ടുകാരന്‍ നായ് കുട്ടിയോടെപ്പം ചിറകിലേക്ക് വിണു
''നായ് കുട്ടി ഒരു ജിവന്‍ ,അത് ഒരു സാധനമല്ല, ഇറക്കിവിട്'' -ദേവത
''നായ് കുട്ടി ഇരിക്കട്ടെ ,ഞാന്‍ ഇറങ്ങികൊള്ളാം''-ബാലിക
ദേവതയുടെ ചിറകുകള്‍ വളരാന്‍ തുടങ്ങി
വളരുന്ന ചിറകുകള്‍ ചലിച്ചുകൊണ്ടിരുന്നു
ചലനത്തില്‍ ചിറകില്‍ കറിയിരുന്നവര്‍ തറയിലേക്ക് വിണു
ഉയരങ്ങിലേക്ക് പറന്നു ദേവത
ഒപ്പം ബാലികയും നായ്‌ കുട്ടിയും
******************************************

No comments:

Post a Comment