09 March 2014

ആറു മുതല്‍ അറുപതുവരെ

ആറു മുതല്‍ അറുപതുവരെ
=======================
പിഞ്ചില്‍ ഉറങ്ങിയിരുന്നോ
സത്യമായും അറിയില്ല
മടിശിലവറ്റിയ അമ്മയ്ക്ക്
മകനയായ് പിറന്ന്
എങ്ങനെ ഉറങ്ങിയിരിക്കും ?

അഞ്ചില്‍ ഉറങ്ങിയിരുന്നോ
അതും ഓര്‍മ്മകളില്ല
അരപട്ടിണിയില്‍
ആഴ്ന്ന ഉറക്കമേത്

കാളയായപ്പോള്‍ ഉറങ്ങിയിരുന്നോ
കഞ്ഞിക്ക് വഴിതേടും
ചിന്തയില്‍ ഉറക്കമേത്

മകനയായ്  ഉറക്കമില്ല
ഭര്‍ത്താവായപ്പോള്‍ ഉറങ്ങിയിരുന്നോ
പാത്രങ്ങള്‍ ഉരുട്ടി
കലമ്പുന്ന ഗൃഹണി
ഉറക്കം മറന്ന ദിനങ്ങള്‍

അച്ഛനായപ്പോള്‍  ഉറങ്ങിയിരുന്നോ
കൌമാരപ്രായത്തില്‍ കരചേരാന്‍
സ്വപ്നങ്ങള്‍ കണ്ടു
കാത്തിരിക്കുന്ന മകള്‍

പഠിച്ചിട്ടും ജോലിയില്ലാതെ
അലയുന്ന മകന്‍
രോഗിയായ അമ്മ
ഉറക്കം വരാത്ത നാളുകള്‍

ആറു മുതല്‍ അറുപതുവരെ
ശാന്തമായ ഉറക്കമില്ല
അവസാനത്തെ ഉറക്കമെങ്കിലും
ശാന്തനായി ഉറങ്ങട്ടെ !!





No comments:

Post a Comment