17 March 2014

കട്ടന്‍കാപ്പിയും കവിതയും

കട്ടന്‍കാപ്പിയും കവിതയും 16/03/2014 സായാഹനം 
മുരുകേഷ് പനയറ
Photo's courtesy::::::Aniyan Kunnath
***********************************************
കട്ടൻ കാപ്പിയും കവിതയും' മാസം തോറും നടത്തി വരാറുള്ള സാഹിത്യ സായാഹ്നം ഈ മാസവും സംഗീത ഓഫ് യു കെ യുടെയും, എം എ യു കെ യുടെയും സംയുക്താഭിമുഖ്യത്തിൽ 2014 മാർച്ച്‌ 16 ഞായറാഴ്ച ക്രോയ്ഡൻ ആർച് ബിഷപ്പ് ലാൻഫ്രാങ്ക് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. 
പങ്കെടുത്ത എല്ലാ അംഗങ്ങളുടെയും ക്രിയാത്മക സംഭാവനയും ഔപചാരികതയുടെ മൂടുപടം ഇല്ലാതെയുള്ള ചര്‍ച്ചകളും പരിപാടി ആദ്യന്തം അതീവ ഹൃദ്യമാക്കി.

കഥകളും കവിതയും ലേഖനങ്ങളും ചിത്രകലയും ഒക്കെ ചര്‍ച്ച ചെയ്ത സായാഹ്നത്തെ പതിവുപോലെ പ്രിയന്‍ നയിച്ചു. ശ്രീ മണമ്പൂര്‍ സുരേഷ് , ശ്രീമതി മീരാകമല , ശ്രീ അനിയന്‍ കുന്നത്ത്, ശ്രീ സജീവ്‌ ലാല്‍ എന്നിവര്‍ സ്വന്തം കവിതകള്‍ വായിച്ചു.

 ശ്രീ മണമ്പൂരിന്റെ കവിത ലളിത പദ ഭംഗിയും അകളങ്ക ബാല്യ ചിന്തയുടെ സൌകുമാര്യവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈണം ഇഴചേര്‍ന്ന ശീലുകളും കൊണ്ട് ഹൃദയഹാരിയായി. ശ്രീ പ്രകാശ് രാമസ്വാമിയും ശ്രീ ഫ്രാന്‍സിസ് ആഞ്ചിലോസും ശ്രീ പ്രിയനും വാദ്യോപകരണങ്ങളുമായി ഒപ്പം കൂടുകയും ശ്രീ നാരായണന്‍ നായര്‍ ശ്രീ സുശീലന്‍ തുടങ്ങി എല്ലാപേരും അലാപനവുമായി ഒരുമിക്കുകയും ചെയ്തപ്പോള്‍ മണമ്പൂര്‍ കവിത രണ്ടാം അവതരണത്തില്‍ കാതുകളിലൂടെ മനസ്സില്‍ കുളിര്‍മഴയായി പെയ്തിറങ്ങി.

ശ്രീമതി മീരാകമലയുടെ കവിത '' വീണ്ടും രസാലങ്ങള്‍ പൂക്കുമോ'' എന്ന സൂചനയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതായിരുന്നു. കവിതയെ ഗൌരവ മനോ വ്യപാരങ്ങളുടെയും മനന പ്രക്രിയയുടെയും അന്തിമോല്‍പ്പന്നമായി കാണുന്ന ആളാണ്‌ താന്‍ എന്ന പ്രഖ്യാപനത്തിന്റെ ആര്‍ജ്ജവ ഭംഗി അലയടിച്ച വരികളില്‍ സ്വാഭാവികമായ ബിംബവല്‍ക്കരണത്തിന്റെ മികവും നിറഞ്ഞു നനിന്നു.

ശ്രീ അനിയന്‍ കുന്നത്ത് ആലപിച്ച സ്വന്തം കവിത പ്രണയവും മനസ്സും ഇഴചേര്‍ന്ന വിഹ്വല സമസ്യകള്‍ക്ക് കാല്‍പ്പനിക സങ്കേതം കൂടി കൊണ്ട് അവ്യക്ത പര്യവസാനം നല്‍കുന്ന ഒന്നായി അനുഭവപ്പെട്ടു. ബിംബങ്ങളുടെ ഉപയോഗവും അവയുടെ വ്യാഖ്യാനവും കവിത വ്യക്തികളില്‍ വ്യത്യസ്ത ആശയം പ്രദാനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിന് ഉദാഹരണമായി അനിയന്‍റെ കവിത.




 ശ്രീ അനിയന്‍ കുന്നത്ത് ആലപിച്ച സ്വന്തം കവിത പ്രണയവും മനസ്സും ഇഴചേര്‍ന്ന വിഹ്വല സമസ്യകള്‍ക്ക് കാല്‍പ്പനിക സങ്കേതം കൂടി കൊണ്ട് അവ്യക്ത പര്യവസാനം നല്‍കുന്ന ഒന്നായി അനുഭവപ്പെട്ടു. ബിംബങ്ങളുടെ ഉപയോഗവും അവയുടെ വ്യാഖ്യാനവും കവിത വ്യക്തികളില്‍ വ്യത്യസ്ത ആശയം പ്രദാനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിന് ഉദാഹരണമായി അനിയന്‍ കവിത.

ശ്രീ സജീവ് ലാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്തകള്‍ക്കും ചെയ്തികള്‍ക്കും മേല്‍ പ്രകൃതി നടത്തുന്ന ഒരെത്തിനോട്ടം ആയാണ് തന്‍റെ കവിതയെ ഒരുക്കിയിരുന്നത്. സ്വാര്‍ത്ഥ ജീവിയായ മാനവന് നിസ്വാര്‍ഥ സ്നേഹ പ്രതീകമായ ഒരു മരം ചെയ്യുന്ന നന്മയുടെയും അതിനു ആധാരമായ മര മനസ്സും അനാവൃതമാകുന്ന 'വൃക്ഷവിലാപം ' ആയിരുന്നു ആ കവിത. സ്വതസിദ്ധമായ ആലാപന ഭംഗികൊണ്ടു സജീവ്‌ ലാല്‍ ആ കവിത ശ്രോതാക്കളുടെ മനസ്സില്‍ കോറിയിട്ടു.

ശ്രീ സുശീലന്‍ സുഹൃത്തുകള്‍ക്കൊപ്പം ആലപിച്ച ചടുലമായ പഴയ കാമ്പസ് കവിത പഴയ കാമ്പസ് ചിന്തകള്‍ക്ക് ഇന്നും വേറിട്ട നിറക്കാഴച്ചയും നിര്‍മ്മല പ്രണയ ഭംഗിയും ഉണ്ടെന്നു വിളിച്ചു പറഞ്ഞു. കുറെ നേരം നാം ഗതാകാലങ്ങളിലേക്ക് കുടിയേറി പ്രിയ കാമ്പസിലെ തണല്‍ മര ചോടുകളില്‍ ചാഞ്ഞിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ചാരത്തു പ്രിയപ്പെട്ട ഓരോരുത്തര്‍ ഉണ്ടായിരുന്നു.....



 ശ്രീ മുരളീ മുകുന്ദന്‍ തന്റെ കവിതയും അനുഭവവും ഒരുമിച്ചാണ് വായിച്ചത്. താന്‍ ഇന്നും പഴയ പ്രണയത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്നു എന്നും അത് കെടാതെ കൊണ്ട് നടക്കുന്നു എന്നും ഉള്ള പ്രഖ്യാപനം ആര്‍ജ്ജവമുള്ള ഒന്നായിരുന്നു .ഒപ്പം ചങ്കൂറ്റം നിറഞ്ഞതും.

ശ്രീ പദീപ് കുമാര്‍ തയ്യാറാക്കി കൊണ്ടുവന്ന കയ്യെഴുത്തു മാസിക ഞങ്ങളെ എല്ലാപേരെയും അത്ഭുതപ്പെടുത്തുന്ന മികവുള്ളതായി. ആ മാസിക പ്രകാശനവും നടന്നു. ശ്രീ പ്രദീപ്‌ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. 









No comments:

Post a Comment