12 March 2014

പോര്‍ക്കളത്തിലെ സാരഥി
=======================
ഞാന്‍ സാരഥി !
നടക്കാന്‍ പോകുന്നത് മഹായുദ്ധം !
ഇതാ നിങ്ങള്‍ കാണുന്ന കളത്തില്‍
കുറച്ചുനേരത്തിനകം രക്തപുഴ ഒഴുകാന്‍പോകുന്നു
രണ്ടുപക്ഷത്തയായി വിരന്മാര്‍ !
ഒരുപക്ഷത്ത് പാണ്ഡവന്മാര്‍ 
മറുപക്ഷത്ത് കൌരവര്‍ 
ഒരുപക്ഷത്ത് നന്മ
മറുപക്ഷത്ത് തിന്മ

വിജയം ഒരുപക്ഷത്തിനുമാത്രം 
പക്ഷെ
നിരന്തരമല്ല !
പല സന്ദര്‍ഭങ്ങളിലും പാണ്ഡവര്‍ തളരുന്നു
അര്‍ജ്ജുനനും
അവരെ തളര്‍ച്ചയില്‍നിന്നും ഉണര്‍ത്തേണ്ടത് സാരഥി
അര്‍ജ്ജുനാ....!

രാജാവ്‌ തോല്‍ക്കുമ്പോള്‍
മഹാ വാര്‍ത്ത‍യാകുന്നു
എന്നെ പിടിച്ചാല്‍ നിന്നെ വിഴുത്തുന്നത് എളുപ്പം

സാരഥി എല്ലാത്തിനും ഉത്തരവാദി
സാരഥി വിഴുമ്പോള്‍ രാജാവും വിഴുന്നു !
സാരഥി വിഴാന്‍ പാടില്ല !
എതിരാളികള്‍ ആദ്ദ്യം കുറിവെക്കുന്നത് സാരഥിയെ
സാരഥി വിഴുന്നത് ധര്‍മ്മരാജ്യം വിഴുന്നതിനു സമം!

സാരഥിയാണ് മനസ്സ്!
നന്മയും തിന്മയും തമ്മില്‍ യുദ്ധം ചെയ്യുമിടം
മനസ്സ് രണ്ടില്‍ ഒന്ന് തിരുമാനിച്ചു നടപ്പാക്കുന്നു

ഒരുവന്‍വിഴുമ്പോള്‍ മറ്റൊരുവന്‍ കയ്യോങ്ങുന്നു
സാരഥി പല സാഹസങ്ങള്‍ ചെയ്യേണ്ടിരിക്കുന്നു

പക്ഷെ ,തിരുമാനങ്ങള്‍ വിധിയിന്‍ കൈകളാല്‍ 
വിധി കാറ്റായും അറിവായും ചെയ്തികളായും പ്രവര്‍ത്തിക്കുന്നു
വിധി മറുപക്ഷമെങ്കില്‍ നീ പരാജിതന്‍
അപ്പോഴും
വിധിയുടെപോക്ക് നീ അറിഞ്ഞിരുന്നാല്‍ വിജയിക്കാം
വിധിയുടെ കരങ്ങളില്‍ തിരുമാനം മാത്രം
പ്രവര്‍ത്തികളില്ല !







No comments:

Post a Comment